ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നേപ്പാള്‍ പ്രളയം: മരണസംഖ്യ 950 കടന്നു

  കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളില്‍ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍. 4,400ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ അകപ്പെട്ട 158 ഇന്ത്യക്കാരെ രക്ഷിച്ചു. ദൗത്യം ദുഷ്‌കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റര്‍ അയക്കാന്‍ ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.

വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

  ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്തുടനീളം പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്ന കണക്ക് അനുസരിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂടുതലായിരിക്കും. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി. കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും.

പ്രതിപക്ഷ ഉപനേതൃ പദവി തർക്കം: 'പിണറായിക്ക് മറുപടി പറയാനില്ല, സിപിഎം തീരുമാനം പറയേണ്ടത് പാർട്ടി സെക്രട്ടറി'; ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് തനിക്ക് മറുപടി പറയാനില്ലെന്നും, സിപിഎമ്മിന്റെ തീരുമാനങ്ങൾ പറയേണ്ടത് പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം - സിപിഐ ബന്ധം ശിഥിലമാക്കുന്ന യാതൊരു നിലപാടും സിപിഐയുടെ ഭാഗത്തുനിന്നുണ്ടാകില്ല. പദവി കീഴ്വഴക്കമനുസരിച്ച് സിപിഎമ്മിന് ലഭിക്കണമെന്നത് അവരുടെ മാത്രം അഭിപ്രായമാണ്, അത് എൽഡിഎഫ് തീരുമാനമല്ല. വിഷയത്തിൽ ജോസ് കെ മാണിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും, മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) സെപ്റ്റംബര്‍ 1- ന് രാത്രി 8.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും, ഇതുമൂലം കടലാക്രമണത്തിന് ഇടയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും. കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. അധ്യക്ഷ പദവിയില്‍ തുടരുന്നതിലെ പരിമിതി സണ്ണി ജോസഫ് അറിയിച്ചെങ്കിലും തല്‍ക്കാലം പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്. സംഘടന സജീവമാക്കാന്‍ സണ്ണി ജോസഫിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. വര്‍ക്കിംഗ് പ്രസിഡണ്ടുമാരും സജീവമാകണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ കാണാൻ സന്ദർശക നിയന്ത്രണം; ഇനി ആഴ്ചയിൽ 3 ദിവസങ്ങളിൽ മാത്രം അനുമതി

  മുഖ്യമന്ത്രിയെ കാണാനെത്തുന്നവരുടെ അനിയന്ത്രിത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സന്ദർശകരുടെ സമയത്തിൽ നിയന്ത്രണം. വരുന്ന ബുധനാഴ്ച മുതൽ പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും. തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5:30 മണി വരെ മാത്രമായിരിക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. അനിയന്ത്രിതമായി വർധിച്ച തിരക്ക് ഓഫീസിന്റെ പ്രവർത്തനങ്ങളെയും പ്രധാന യോഗങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സി.എം.ഒ വിശദീകരിച്ചു. തിരുവനന്തപുരത്തിന് പുറത്തുനിന്ന് എത്തുന്ന സാധാരണക്കാരായ ആളുകൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയും ഇതിലൂടെ പരിഹരിക്കപ്പെടും. 

നേപ്പാളിലെ പ്രളയം: മരിച്ചവരുടെ എണ്ണം 919 ആയി

  കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 919 ആയി. നേപ്പാളില്‍ മാത്രം 903 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതേസമയം ടിബറ്റില്‍ മരണസംഖ്യ 16 ആയി. 4,200 ല്‍ അധികം ആളുകളെ കാണാതായി. പ്രളയത്തില്‍ മരിച്ചവരില്‍ പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയിലാണ് കണ്ടെത്തിയത്. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചശേഷം തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ചിത്വാന്‍ ജില്ലയില്‍ ഇതിനകം നിരവധി മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിച്ചതായാണ് റിപ്പോര്‍ട്ട്."  

മുട്ടിൽ മരംമുറി വഞ്ചനാകേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചു കേൾപ്പിക്കും. കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി.

ഇടനിലക്കാര്‍ പുറത്ത്; എംവിഡിയുടെ 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. സെപ്റ്റംബര്‍ 21 മുതല്‍ ഇത് നടപ്പിലാക്കും. എംവിഡിയുടെ പീഡനമാരോപിച്ച് മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്‌ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് നടപടി.

ഇ ഡി ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കല്‍ അപേക്ഷയില്‍ വാദം തിങ്കളാഴ്ച

  തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം പരിഗണിക്കും. പ്രതിഭാഗത്തിന് അപേക്ഷയുടെ പകര്‍പ്പ് നല്‍കി കൂടാതെ പോലിസും അന്ന് റിപോര്‍ട്ട് സമര്‍പ്പിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് (മൂന്ന്) കേസ് പരിഗണിക്കുന്നത്.

കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് പി വി അന്‍വറെ പ്രഖ്യാപിക്കും

  തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് പി വി അന്‍വറെ പ്രഖ്യാപിക്കും. യുഡിഎഫില്‍ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും. അന്‍വറിനെ പരിഗണിക്കണം എന്നുള്ളത് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പി വി അന്‍വറിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടായിരുന്നു.

സിപിഐ കൂടി ചേര്‍ന്നാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത്; സിപിഎം വിട്ടുവീഴ്ച ചെയ്യണമെന്ന് സി.ദിവാകരന്‍

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍. ഇടതുപക്ഷ മുന്നണിയെ നയിക്കേണ്ട പ്രമുഖ കക്ഷി എന്ന നിലയില്‍ സിപിഎം കുറച്ചുകൂടി വിട്ടുവീഴ്ചയ്ക്കും പക്വമായ സമീപനത്തിനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ അംഗീകരിച്ചത് സിപിഐയും ചേര്‍ന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് കണക്കുകള്‍ നോക്കിയല്ല ഇടതുപക്ഷം തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഘടകകക്ഷിയായ സിപിഐയോട് ഇത്തരമൊരു നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് പിണറായി വിജയന്‍ ചിന്തിക്കണമെന്നും സി. ദിവാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തു

  തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ അന്യായമായി തടഞ്ഞു വെക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയില്‍ ഹാജരാക്കും. അനിലിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യം പോലിസാണ് ചേന്തി അനിലിനെ കസ്റ്റഡിയില്‍ എടുത്തത്. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്.

നേപ്പാള്‍ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു; 1924 പേരെ കാണാനില്ല

  കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ജലവൈദ്യുത പദ്ധതികളില്‍ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശ പൗരത്വമുള്ള നൂറിലധികം ഇന്ത്യന്‍ വംശജരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താന്‍ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയില്‍ നിന്ന് നേപ്പാളിലെത്തി. യൂറോപ്യന്‍ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റില്‍ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തില്‍ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടികയില്‍ കൂടുതലും.

ലൈഫ് തുടരും, പിന്നാക്ക വിഭാഗക്കാര്‍ക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വര്‍ഗ, ജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന പദ്ധതി സമാന്തരമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്നും അതില്‍ എസ്‌സി-എസ്ടി പ്രാതിനിധ്യമില്ലെങ്കില്‍ നിയമനങ്ങള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാൾ പ്രളയം: മരണം 538 ആയി; തിരിച്ചറിയാത്തത് 393 മൃതദേഹങ്ങൾ; രക്ഷപ്പെടുത്തിയവരിൽ 85 പേർ ഇന്ത്യക്കാർ

  കഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 538 പേർ മരിച്ചതായി ഔദ്യോ​ഗിക കണക്ക്. 393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 40 കിലോമീറ്ററിലധികം റോഡുകൾ പൂർണമായും ഒലിച്ചുപോയതിനാൽ റോഡ് മാർഗമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം

  റോഡ് വികസനത്തിനായി ആവശ്യമായ സ്ഥലം വിട്ടുനൽകാൻ കെട്ടിട ഉടമകൾ തയ്യാറായി; എംഎൽഎ കളക്ട്ര മായിൻ ഹാജിയുടെ നേതൃത്വത്തിൽ നിർണായക ചർച്ച കാസർകോട്: വർഷങ്ങളായി കാസർകോട് നഗരത്തെ അലട്ടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾക്ക് നിർണായക തുടക്കം. കാസർകോട് എംഎൽഎ കലക്ടറ മായിൻ ഹാജിയുടെ നേതൃത്വത്തിൽ കെട്ടിട ഉടമകളുമായി നടത്തിയ നിർണായക ചർച്ചയിലാണ് റോഡ് വികസനത്തിനായി ആവശ്യമായ സ്ഥലം വിട്ടുനൽകാൻ കെട്ടിട ഉടമകൾ തയ്യാറായതെന്നാണ് വിവരം. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡുകൾക്ക് ആവശ്യമായ വീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കെട്ടിട ഉടമകളുമായി ചർച്ച നടത്തിയത്. നഗരത്തിന്റെ ഭാവി വികസനം കണക്കിലെടുത്ത് പൊതുതാൽപര്യത്തിനായി ആവശ്യമായ സ്ഥലം വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചത് പദ്ധതിക്ക് വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കാസർകോട് നഗരത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് റോഡ് വികസനം അനിവാര്യമായ സാഹചര്യത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഈ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കെട്ടിട ഉടമകളുടെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞത് പദ്ധതിയ...

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയെന്ന് യുഎസ്; കപ്പല്‍ ഗതാഗതം പുനസ്ഥാപിച്ചു

  വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക നടപടിയാണ് ഇതെന്ന് സെന്റ്‌കോം കമാന്‍ഡര്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ബ്രാഡ് കൂപ്പര്‍ ഇക്കാര്യം അറിയിച്ചത്. യുഎസ് നേവി ഡൈവര്‍മാര്‍, കപ്പലുകള്‍, നാവിക-വ്യോമസേനാ വിഭാഗങ്ങള്‍ എന്നിവയുടെ ഏകോപിത പ്രവര്‍ത്തനത്തിലൂടെയാണ് മൈനുകള്‍ നീക്കംചെയ്തത്.

മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ്

  തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡി പരിശോധിച്ചിരുന്നു. ആ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഫെമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചതായി നേരത്തെ റിപോര്‍ട്ടുണ്ടായരുന്നു. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നായിരുന്നു വിവരം. സ്പോണ്‍സര്‍ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി.പണം അയച്ചതിന്റെ രേഖകള്‍, സ്പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ ഉള്‍പ്പെടെ ഇഡി ശേഖരിച്ചിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയുമായി ചര്‍ച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണന്‍

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഐയുമായി ചര്‍ച്ചയുണ്ടാകുമെന്നും അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ല എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഈ വിഷയത്തില്‍ ടി പി രാമകൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്.

നേപ്പാള്‍ പ്രളയം; മരിച്ചവരുടെ എണ്ണം 472 ആയി

ടിബറ്റ്: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ബുധനാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ നേപ്പാളിലെ റസുവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരു രാജ്യങ്ങളിലുമായി ഇതുവരെ 472 പേര്‍ മരിച്ചു, 1,500 ലധികം പേരെ കാണാതായി. ഇതില്‍ ഏകദേശം 290 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ടിബറ്റില്‍ നിന്നാണ് വെള്ളപ്പൊക്കം നേപ്പാളിലേക്ക് പ്രവേശിച്ചത്, ഇപ്പോള്‍ വെള്ളം സംഭരിച്ചിരിക്കുന്ന തടാകം വീണ്ടും പൊട്ടിയാല്‍ മറ്റൊരു വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.

മരിച്ചെന്ന് നിഗമനം; സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള തുടരന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന് വെളിപ്പെടുത്തിയ നഴ്സ് രത്നമ്മയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തിയെങ്കിലും കാര്യമായ കണ്ടെത്തലുകൾ ലഭിച്ചിരുന്നില്ല. സുകുമാരക്കുറുപ്പ് മരണപ്പെട്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 270; കാണാതായവരിൽ 33 മലയാളികളും

  കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയ്ക്കും 270 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 300 ഇന്ത്യക്കാർ ഉൾപ്പെടെ 1200 ഓളം പേരെ കാണാനില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായവരെ എത്രയും വേഗം കണ്ടെത്തുന്നതിനായുള്ള ഊർജിതശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കമ്പനി മാര്‍ച്ചോടെ അടച്ചുപൂട്ടും

  കോഴിക്കോട്: താമരശ്ശേരി ഇരുതുള്ളി പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് കേന്ദ്രം പൂര്‍ണമായും അടച്ചുപൂട്ടാന്‍ തീരുമാനമായതായി സമരസമിതി. സമരസമിതിയും കമ്പനി ഉടമകളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാര്‍ച്ച് 31നകം പ്ലാന്റ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായത്. സര്‍ക്കാര്‍ കണ്ടെത്തുന്ന മറ്റൊരു സ്ഥലത്തേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സമര സമിതിയുമായി ഫാക്ടറി ഉടമകള്‍ കരാറിലെത്തി. കമ്പനി ഉടമകളില്‍ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ ധാരണാപത്രം ഒപ്പുവെച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇതോടെ വര്‍ഷങ്ങളായി പ്രദേശവാസികള്‍ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. സമരക്കാര്‍ക്കെതിരായ കേസുകളും പിന്‍വലിക്കും.

നേപ്പാളില്‍ മിന്നല്‍പ്രളയം: മരണസംഖ്യ 170 ആയി

  കാഠ്മണ്ഡു: നേപ്പാളില്‍ ചൈനയുടെ ടിബറ്റ് മേഖലയ്ക്ക് ഇടയിലുള്ള ഹിമാലയന്‍ അതിര്‍ത്തിയില്‍ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 170 ആയി. അപകടത്തില്‍ 105 ഇന്ത്യന്‍ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് 400ലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതില്‍ ഏകദേശം 340 പേര്‍ വിദേശികളാണ്.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ യുഡിഎഫ് എംപിമാരുടെ സത്യാഗ്രഹം

  പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സത്യാഗ്രഹ സമരം. തിരുവോണ ദിനത്തിൽ നടക്കുന്ന സമരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കം കേരളത്തിന്റെ റെയിൽവേ വികസനത്തെ അട്ടിമറിക്കുന്നതാണെന്ന് സമരക്കാർ ആരോപിച്ചു. ഇരുട്ടിന്റെ മറവിലാണ് പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും സമരത്തിന് പിന്തുണയുമായെത്തും.

വില്‍പനയില്‍ റെക്കോര്‍ഡിട്ട് സപ്ലൈക്കോ; ഓണം വിറ്റുവരവ് 422.17 കോടി കവിഞ്ഞു

  തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം വിപണിയില്‍ ഇത്തവണ സപ്ലൈക്കോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് വൈകിട്ട് വരെയുള്ള കണക്കാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാള്‍ വലിയ വര്‍ധനയാണ് ഇത്തവണത്തേത്. ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്ളൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോർഡാണെന്നും മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു.

സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം; സംസ്ഥാന പോലിസ് മേധാവിമാര്‍ക്ക് അമിത് ഷായുടെ നിര്‍ദേശം

  ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്ന സാഹചര്യത്തില്‍ നടപടി ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തി രേഖകള്‍ പരിശോധിച്ച് നിയമാനുസൃത നടപടികളിലൂടെ നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അവരുടെ രേഖകള്‍ പരിശോധിക്കുന്നതിനും സംസ്ഥാന പോലിസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

മുനമ്പത്ത് മീലാദ് റാലി വർണ്ണാഭമായി; ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നബിദിനാഘോഷം

  മുനമ്പം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മുനമ്പം ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ നബിദിന റാലി സംഘടിപ്പിച്ചു. ഭക്തിയും ആവേശവും വാനോളമുയർന്ന അന്തരീക്ഷത്തിൽ പ്രദേശത്തെ വിശ്വാസി സമൂഹം ഒന്നടങ്കം റാലിയിൽ അണിനിരന്നു. മദ്രസ അങ്കണത്തിൽ നിന്ന് ആരംഭിച്ച തിരുനബി സ്നേഹ റാലി കുമ്പളം പാറ റിഫാഹി മസ്ജിദ് വരെ പര്യടനം നടത്തി തിരികെ മദ്രസയിൽ സമാപിച്ചു. വിദ്യാർത്ഥികളുടെ മനോഹരവും ആവേശഭരിതവുമായ ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് ജാഥ തെരുവുകളിലൂടെ നീങ്ങിയത്. തക്ബീർ ധ്വനികളും പ്രവാചക കീർത്തനങ്ങളും മുഴങ്ങിപ്പാർത്ത അന്തരീക്ഷം ഗ്രാമത്തിന് വലിയ ഉത്സവപ്രതീതി പകർന്നു. മദ്രസാ ഉസ്താദുമാർ, വിദ്യാർത്ഥികൾ, പ്രദേശവാസികളായ നൂറുകണക്കിന് നാട്ടുകാർ എന്നിവർ പൂർണ്ണ അച്ചടക്കത്തോടും ഭക്തിനിർഭരമായ അന്തരീക്ഷത്തിലും ജാഥയുടെ ഭാഗമായി.

വാര്‍ത്തകള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല; മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരു സമ്മര്‍ദ ശക്തിക്ക് മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് മാധ്യമവാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണമാണ്. വാര്‍ത്ത പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടേയില്ലെന്നാണ് മെറ്റ ഔദ്യോഗികമായി നല്‍കിയ വിശദീകരണം. ഇനി വ്യാജപ്രചാരകര്‍ക്ക് എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ചുമത്തും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

  പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി വി.ഡി സതീശന്റെ കത്ത്. കേരള സർക്കാരുമായി കൂടിയാലോചന നടത്താതെയാണ് റെയിൽവേ ബോർഡിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.

ഷാർജയിൽ ഫ്ലാറ്റിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് കാസർകോട് സ്വദേശിനിയായ ഏഴുവയസ്സുകാരി മരിച്ചു

  ഷാർജ: മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. 7 വയസായിരുന്നു. ഇന്ന് രാവിലെ ഷാർജ അൽ നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് മുബാറക് ദുബൈ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്. കുടുംബം വേലനവധിക്ക് നാട്ടിൽ പോയി തിരിച്ചു വന്നത് കഴിഞ്ഞദിവസമാണ്. എങ്കിലും പിതാവ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ.

നിതിൻ രാജിന്റെ മരണം: ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ

  കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി.

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതക കേസ്; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതക കേസില്‍ കേരളത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്. സംസ്ഥാനത്തെ ജയില്‍ ചട്ടം ചോദ്യം ചെയ്ത് പ്രതി അമീറുല്‍ ഇസ്‌ലാം നല്‍കിയ ഹരജിയിലാണ് നടപടി. നോട്ടീസില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കം മറുപടി നല്‍കണം. അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുല്‍ ഇസ്‌ലാമിന്റെ ആവശ്യം. സംസ്ഥാന ജയില്‍ ചട്ടം കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നാണ് പ്രതിയുടെ വാദം. അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ജയില്‍ മാറ്റാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രതിപക്ഷ ഉപനേതൃ പദവിയില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കള്‍ക്ക് നിര്‍ദേശം

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കള്‍ക്ക് നിര്‍ദേശം. സിപിഐയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ മറുപടി പറയേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാല്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പിണറായി വിജയന്‍ തന്നെ മറുപടി പറയട്ടെയെന്നുമാണ് സിപിഎം നിലപാട്. അനുനയ നീക്കത്തിലേക്കും സിപിഎം കടക്കില്ല. വിഷയം അടുത്ത സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ഓണക്കാലമായതിനാല്‍ ചൊവ്വാഴ്ചത്തെ പതിവ് സെക്രട്ടറിയറ്റ് നാളെ ഉണ്ടാവില്ല. പ്രശ്‌ന പരിഹാരത്തിന് സമയമുണ്ടെന്നാണ് വിലയിരുത്തല്‍.

മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ സമ്മേളനം സെപ്റ്റംബർ 23 മുതൽ 25 വരെ

  കാസർഗോഡ്: “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന പ്രമേയമുയർത്തി മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ സമ്മേളനം സെപ്റ്റംബർ 23, 24, 25 തീയതികളിൽ കാസർഗോഡിൽ നടക്കും. സമ്മേളനത്തിന്റെ പ്രഖ്യാപനം കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ മുൻമന്ത്രി സി.ടി അഹമ്മദലി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹിറാസിഫ് സ്വാഗതം പറഞ്ഞു പുതിയ തലമുറയെ രാഷ്ട്രീയ ബോധമുള്ളവരാക്കി മാറ്റുന്നതിനും ലഹരി ഉൾപ്പെടെയുള്ള സാമൂഹിക തിന്മകളിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ച് അവരുടെ കഴിവുകളും സേവനങ്ങളും ക്രിയാത്മകമായി രാഷ്ട്രത്തിനും സമൂഹത്തിനും ഉപയോഗപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ സമ്മേളനത്തിന്റെ ഭാഗമായി ആവിഷ്കരിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വേദികളിൽ ആയി പ്രൊഫഷണൽ മീറ്റ്, ജെൻസി മീറ്റ് ലിറ്ററേച്ചർ ഫെസ്റ്റ് ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ ജനപ്രതിനിധി സംഗമം ജില്ലാ നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കാസർകോടിന്റെ ടൂറിസം സാധ്യതകൾ യുവസംരംഭക പ്രമോഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകളും സിമ്പോസിയങ്ങളും സെമിനാറുകളും നടക്കും      ...

സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്.

പാലക്കാട് ഡിവിഷന്‍ വിഭജനം: അടിയന്തര റിപ്പോര്‍ട്ട് തേടി കേന്ദ്ര റെയില്‍വേ മന്ത്രി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ അടിയന്തര റിപ്പോര്‍ട്ട് തേടി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് സൂചന. നീക്കം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഡിവിഷന്‍ വിഭജനത്തിനെതിരെ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും കെ.സി വേണുഗോപാല്‍ മന്ത്രിയെ അറിയിച്ചു.

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ റെയില്‍വേ ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രശ്‌നം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മംഗലാപുരം ജംഗ്ഷന്‍ റെയിവെ സ്റ്റേഷന്‍ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയ്ക്കും. ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് എന്നും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതില്‍ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല. എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്‌നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാല്‍ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാന്‍ സിപിഎം തയ്യാറല്ല. സിപിഐയ്ക്ക് വഴങ്ങാന്‍ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതില്‍ തെളിയുന്നത് ഇതാണ്. എല്‍ഡിഎഫിലെ പദവികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സിപിഐയും വിടുന്നില്ല. അനുനയിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എം എന്‍ സ്മാരകത്തില്‍ വന്ന് സംസ്ഥാന സെക്രട്ടറിയെ കണ്ടെങ്കിലും സിപിഐ വഴങ്ങിയില്ല. സെക്രട്ടറി പരസ്യമായ ആവശ്യപ്പെട്ട കാര്യത്തില്‍ നിന്ന് പിന്നോട്ട് പോകുന്നത് സിപിഐയ്ക്കും വിട്ടു കൊടുക്കുന്നത് സിപിഎമ്മിനും അഭിമാന പ്രശ്‌നമാ...

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ പ്രതിയും മുന്‍ ബോര്‍ഡ് അംഗമായ എ. അജികുമാറിന് ജാമ്യം ലഭിച്ചു. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരുവിനെ ഒഴിവാക്കി

  കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരാന്‍ സാധ്യത. മലബാര്‍ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് തുടങ്ങി മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും സമയം തീരുമാനിക്കുന്നത് ഇനി മൈസൂര്‍ ഡിവിഷനായിക്കും. ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടികുറക്കുന്ന കാര്യത്തിലും മൈസൂര്‍ ഡിവിഷന് തീരുമാനമെടുക്കാം. മംഗളൂരുവില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെടുന്നതിനാല്‍ പാലക്കാട് ഡിവിഷന് ഇനി മുതല്‍ യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ക്വാട്ട അനുവദിക്കാനാകില്ല."  

പരീക്ഷാ ക്രമക്കേട്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍

  തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പരീക്ഷാ തട്ടിപ്പില്‍ ഇതുവരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ തേടി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പിഎ സെക്രട്ടറി സാജു ജോര്‍ജ് ഗവര്‍ണറെ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജ് ലോക്ഭവനില്‍ എത്തിയത്. പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളോ ആരോപണങ്ങളോ ഉയര്‍ന്നാല്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം വഴി പരിശോധിക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഗവര്‍ണറുടെ നീക്കം വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കാം."

രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്; പെല്ലറ്റ് ആക്രമണത്തില്‍ എഫ്‌ഐആര്‍ ഇട്ടു

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് മുന്നില്‍ ഡല്‍ഹി പൊലീസ് മുട്ടുമടക്കി. ജന്തര്‍മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. 23ാം തീയതി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 24ാം തീയതി അഞ്ച് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി; ചോദ്യം ചെയ്യാൻ അടുത്ത ആഴ്ച നോട്ടീസ് അയച്ചേക്കും

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കർ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

മുത്തങ്ങ ഭൂസമരം: അബ്ദുല്‍ സലാം വധശ്രമക്കേസ്; എം ഗീതാനന്ദന്‍ ഉള്‍പ്പടെ നാലുപേരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലിസ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ സലാമിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എം ഗീതാന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഗീതാനന്ദനടക്കം മറ്റ് നാല് പ്രതികളുടെയും ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍, ബിനു, രമേശന്‍ കോയാലിപ്പുര, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. താല്‍ക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. 46,000 രൂപ വീതം പിഴത്തുക കെട്ടിവയ്ക്കണം, ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടു വര്‍ധനവ്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 14,710 രൂപയും, പവന് 880 രൂപ വര്‍ധിച്ച് 1,17,680 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 90 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,085 രൂപയായും പവന് 96,680 രൂപയായും വില വര്‍ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വര്‍ണം. ഇന്ന് വെള്ളി വിലയിലും വര്‍ധനവുണ്ടായി. വെള്ളി ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അറിയാതെയാണ് കെഎംആര്‍എല്‍ പേര് മാറ്റുന്നത് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നത് കേരളം മെട്രോ റെയില്‍ ലിമിറ്റഡ് ആക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തെന്ന കെഎംആര്‍എല്‍ന്റെ പ്രസ്താവന തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എം ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍

  തിരുവനന്തപുരം: സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എഡിജിപി എം ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്‌ഐടി റിപോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സസ്‌പെന്‍ഷനില്‍ ഒപ്പ് വെക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. സസ്പെന്‍ഷനില്‍ മുഖ്യമന്ത്രി ഒപ്പുവച്ചില്ലെന്ന അജിത് കുമാറിന്റെ വാദം സര്‍ക്കാര്‍ തള്ളി. എഡിജിപിയുടെ ഹരജി തള്ളണമെന്ന് വാദിച്ച സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവില്‍ സത്യവാങ്മൂലം നല്‍കി. ഹരജി അടുത്തമാസം മൂന്നിന് പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോണി അനൂപ് വി നായരാണ് ഹാജരായത്.

ഓണകിറ്റ് നൽകി മാതൃകയായി കുണിയ ജി.വി.എച്ച്.എസ് ലെ എൻ .എസ് .എസ് .വോളന്റിയെർസ്

  കുണിയ:- ജി വി എച്ച് എസ് കുണിയ സ്കൂളിലെ എൻ എസ് എസ് വോളന്റിയെഴ്‌സ് ന്റെ നേതൃത്വത്തിൽ ആയംപാറ കാലിയടുക്കത്ത് . ഓണകിറ്റ് വിതരണം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ബി.എ.ഷാഫി ഉൽഘാടനം ചെയ്തു, പി.ടി.എ. പ്രസിഡണ്ട് എ.എം അഷറഫ് അധ്യക്ഷനായി, പഞ്ചായത്ത് അംഗം ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു.എസ് എം സി ചെയർമാൻ ഹാരിസ് മുഹമ്മദ്‌, എം പി ടി എ പ്രസിഡണ്ട് തസ്‌നിമ എന്നിവർ സംസാരിച്ചു , പ്രിൻസിപ്പൽ സിമിമോൾ പി.സ്വാഗതവും,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ,ബിന്ദു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

ജന്തർ മന്തറിലെ പൊലീസ് നടപടി; ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുൻ സുപ്രിംകോടതി ജഡ്ജി ആർ.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാർ, മുൻ സിബിഐ ഡയറക്ടർ, മുൻ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്.

സംസ്ഥാനത്തെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി

  തിരുവനന്തപുരം: സംസ്ഥാനത്തെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡാണ് കണക്കെടുപ്പ് നടത്തുന്നത്. വഖഫുകളുടെ എണ്ണം, മൂല്യം എന്നിവയാണ് കണക്കാക്കുന്നത്. സുന്നി, ഷിയ, ബൊഹ്‌റ, അഖാഗനി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ കൈവശമുള്ള വഖഫ് സ്ഥാപനങ്ങളുടെ കണക്കാണ് എടുക്കുന്നത്. കണക്കെടുപ്പ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്."  

മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജിയാണ് കോടതി തള്ളിയത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്. അതേസമയം, മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികൾ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനിൽക്കാനും ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് കയർത്ത റോജി അ​ഗസ്റ്റിൻ, മാധ്യമങ്ങൾ കള്ളം പറയുന്നുവെന്നും തങ്ങൾക്കെതിരെ ജാമ്യം ഇല്ലാ വാറണ്ട് പുറപ്പെടുവിച്ചു എന്നത് കള്ളമാണെന്നും ഹൈക്കോടതി ഹരജി തള്ളിയാൽ വേറെ കോടതികൾ ഉണ്ടല്ലോയെന്നും ചോദിച്ചു

അതിർത്തി സംസ്ഥാനങ്ങളിൽ ഇനി പൗരത്വം അനുവദിക്കുക കലക്ടർമാർ; സുപ്രധാനമായ ഭേദഗതിയുമായി കേന്ദ്രം

  ന്യൂഡൽഹി: പൗരത്വ ചട്ടങ്ങളിൽ സുപ്രധാനമായ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള അധികാരം ഇനി മുതൽ അതിർത്തി സംസ്ഥാനങ്ങളിലെ ജില്ലാ കലക്ടർമാർക്ക് നേരിട്ട് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. . കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. വടക്കന്‍ ജാര്‍ഖണ്ഡ്, തെക്കുപടിഞ്ഞാറന്‍ ബിഹാര്‍, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവയ്ക്ക് മുകളിലായി തുടരുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ഈ മാസം 23 വരെ മഴ തുടരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്."

ഓണത്തിരക്ക് നേരിടാന്‍ കൊച്ചി മെട്രോ: ഓഗസ്റ്റ് 22 മുതല്‍ 25 വരെ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു

  കൊച്ചി: ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ അനുഭവപ്പെടുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തിയ്യതികളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ 6 മിനിറ്റ് 45 സെക്കന്‍ഡ് ഇടവേളകളില്‍ സര്‍വീസ് നടത്തുന്ന രീതിയില്‍ നാല് അധിക ട്രെയിനുകളാണ് കെ എം ആര്‍ എല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് അധിക ട്രെയിനുകള്‍ കൂടി സര്‍വീസിലിറക്കും.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

  തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ . ഇക്കാര്യം നടപ്പാക്കാൻ സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പി എം പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം അഭിപ്രായം തേടിയപ്പോൾ, കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം സമ്മതം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വഖഫ് ബോർഡിലെ അമുസ്‍ലിം നിയമനം; കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

  കൊച്ചി: വഖഫ് ബോർഡിലെ അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. സുപ്രിംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെ എന്നും ബോർഡ് പുനഃസംഘടിപ്പിക്കുന്നത് സർക്കാരിന്റെ അധികാരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തിനും അജികുമാറിനും എതിരായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍

  പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനും അജികുമാറിനും എതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുളള അനുമതി നല്‍കാന്‍ തീരുമാനമെടുത്ത ദിവസം പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട സിഡിആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസ്‌; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി. ഈ നടപടിക്ക് ശേഷമായിരിക്കും വീണ ടി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ വിശദമായ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.

ഹോര്‍മുസ് അനിശ്ചിതത്വം; ആഗോള എണ്ണ വില ഉയരുന്നു

  തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ ഹോര്‍മുസ് തുറക്കാന്‍ അമേരിക്ക സാമ്പത്തിക ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാന്‍. ഹോര്‍മുസില്‍ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളര്‍ കടന്നു. ഗള്‍ഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളില്‍ എണ്ണ സംഭരണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

  തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള അഭൂതപൂര്‍വമായ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡുവിന് കത്തയച്ചു 

ഓണത്തിന് സംസ്ഥാനത്ത് ആശ്വാസ പ്രഖ്യാപനങ്ങള്‍; സാമൂഹിക ക്ഷേമ പെന്‍ഷന്‍ 19 മുതല്‍ വിതരണം ചെയ്യും

  തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 19 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 1105 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാന്‍സും നല്‍കും. ആശാ പ്രവര്‍ത്തകര്‍ക്കും അങ്കണവാടി പ്രവര്‍ത്തകര്‍ക്കും 1450 രൂപ വീതം ഓണത്തോടനുബന്ധിച്ചുള്ള സഹായമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭ കൈയാങ്കളിയില്‍ എല്‍ഡിഎഫിന് തിരിച്ചടി; വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

  കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ സിപിഎമ്മിന് തിരിച്ചടി. നിയമസഭയില്‍ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ അവസാന കേസും റദ്ദാക്കി ഹൈക്കോടതി. മുന്‍ എംഎല്‍എ എ ടി ജോര്‍ജിനെതിരെ എല്‍ഡിഎഫ് വനിതാ എംഎല്‍എമാര്‍ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ എംഎല്‍എമാരെ യുഡിഎഫ് എംഎല്‍എമാര്‍ കൈയേറ്റം ചെയ്തുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചുള്ള കേസുകള്‍ അവസാനിച്ചു.

സോഷ്യല്‍ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; അഞ്ച് മാസത്തിനിടെ സര്‍ക്കാര്‍ ഏജന്‍സികള്‍ മെറ്റയ്ക്ക് നല്‍കിയത് പോസ്റ്റുകള്‍ നീക്കാനുള്ള 1.95 ലക്ഷം ഉത്തരവ്

  ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് സാമൂഹ്യ മാധ്യമ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ 1.95 ലക്ഷത്തോളം ബ്ലോക്കിങ് ഓര്‍ഡറുകള്‍നല്‍കിയെന്ന് റിപോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹയോഗ് പോര്‍ട്ടല്‍ വഴിയാണ് ഇതിനായി ഉത്തരവുകള്‍ നല്‍കിയത്. ജന്തര്‍മന്ദര്‍ സമര സമയത്ത് സര്‍ക്കാര്‍ ഉത്തരവുകളുടെ എണ്ണം കൂടിയെന്നും മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനം ഇത്തരം സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള പോസ്റ്റുകള്‍ സ്വയം നീക്കിയെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.