ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

fine എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യൂട്യൂബ് ചാനലിലെ ഹോം ടൂർ വീഡിയോ വിനയായി; അപൂര്‍വയിനം തത്തകളെ വീട്ടില്‍ വളര്‍ത്തിയ തമിഴ് നടന് അഞ്ച് ലക്ഷം രൂപ പിഴ

  ചെന്നൈ: തമിഴ് ഹാസ്യനടന്‍ റോബോ ശങ്കറിന്റെ ചെന്നൈയിലെ വസതിയില്‍ കൂട്ടിലടച്ച് വളര്‍ത്തിയിരുന്ന രണ്ട് അലക്സാന്‍ഡ്രൈന്‍ തത്തകളെ തമിഴ്നാട് വൈൽഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ പിടിച്ചെടുത്തു. നടന് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി. ‘റോബോ’ ശങ്കറിന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ഹോം ടൂർ വീഡിയോ അടുത്തിടെ വൈറലായിരുന്നു. വീഡിയോയില്‍ ഈ തത്തകളെ കൂട്ടിലടച്ച് വളര്‍ത്തുന്നതായി താരം പറയുന്നുണ്ട്. യൂട്യൂബ് ചാനലില്‍ വന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വൈല്‍ഡ്‌ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടി. ഇതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ റോബോ ശങ്കറിന്റെ ചെന്നൈ വലസരവാക്കത്തുള്ള വീട്ടില്‍ പരിശോധന നടത്തി. എന്നാല്‍ അദ്ദേഹം വീട്ടിലില്ലായിരുന്നു, കുടുംബത്തോടൊപ്പം ശ്രീലങ്കയില്‍ പോയെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. തുടർന്ന് ശങ്കറിന്റെ വീട്ടില്‍ നിന്ന് രണ്ട് തത്തകളെയും അവയുടെ കൂടുകളും വനംവകുപ്പ് പിടികൂടി. വീട്ടില്‍ വളര്‍ത്താന്‍ പാടില്ലാത്തതിനാലാണ് ഇത്തരം തത്തകളെ പിടികൂടിയതെന്നും ബന്ധപ്പെട്ട നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സംരക്ഷിത പക്ഷികളെയും ...