കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ആദ്യ ദിനത്തില്‍ കണ്ണൂരിന്റെ കുതിപ്പ്. 232 പോയിന്റുമായാണ് കനകകീരടത്തിനായി 22 വര്‍ഷമായി കാത്തിരിക്കുന്ന കണ്ണൂരിന്റെ കുതിപ്പ്. ആതിഥേയരും രണ്ട് വർഷം മുമ്പ് പാലക്കാടിന് മുന്നില്‍ കിരീടം അടിയറവ് വെച്ചവരുമായ കോഴിക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. അറുപത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കണ്ണൂരിന് തൊട്ട് പിന്നിലായി 226 പോയിന്റാണ് കോഴിക്കോട് ഇതുവരെ സ്വന്തമാക്കിയത്. 221 പോയിന്ററുമായി കൊല്ലമാണ് മുന്നാമത്. അഞ്ച് തവണ ചാമ്പ്യന്‍മാരായ തൃശൂര്‍ 220 പോയിന്റുമായി നാലാമതും നിലവിലെ ചാമ്പ്യരായ പാലക്കാട് ആറാമതാണുള്ളത്. ഇന്ന് 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണം ആദ്യ ദിനം പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29 ഉം ഹൈസ്‌കൂള്‍ അറബിക് - 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്...