കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരാന്‍ സാധ്യത. മലബാര്‍ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് തുടങ്ങി മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും സമയം തീരുമാനിക്കുന്നത് ഇനി മൈസൂര്‍ ഡിവിഷനായിക്കും.
ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടികുറക്കുന്ന കാര്യത്തിലും മൈസൂര്‍ ഡിവിഷന് തീരുമാനമെടുക്കാം. മംഗളൂരുവില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെടുന്നതിനാല്‍ പാലക്കാട് ഡിവിഷന് ഇനി മുതല്‍ യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ക്വാട്ട അനുവദിക്കാനാകില്ല."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ