
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 919 ആയി. നേപ്പാളില്‍ മാത്രം 903 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതേസമയം ടിബറ്റില്‍ മരണസംഖ്യ 16 ആയി. 4,200 ല്‍ അധികം ആളുകളെ കാണാതായി.
പ്രളയത്തില്‍ മരിച്ചവരില്‍ പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയിലാണ് കണ്ടെത്തിയത്. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചശേഷം തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ചിത്വാന്‍ ജില്ലയില്‍ ഇതിനകം നിരവധി മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിച്ചതായാണ് റിപ്പോര്‍ട്ട്."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ