⁸ ബോവിക്കാനം: പ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസ് നേർച്ച ബാഫഖി തങ്ങൾ നഗറിൽ ഇന്ന് 20ന് വെള്ളിയാഴ്ച തുടക്കം കുറിച്ചു..28 നാണ് പരിസമാപ്തി.ജുമുഅ നിസ്കാരത്തിന് ശേഷം സ്വാഗത സംഘം ചെയർമാൻ ബി.മുഹമ്മദ് അഷ്റഫ് പതാക ഉയർത്തി.. സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങൾ ആലൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു. ഇന്ന് രാത്രി ഏഴ് മണിക്ക് കിഴൂർ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കൺവീനർ ബി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും. ജമാഅത്ത് ഖത്വീബ് സി.പി.സുലൈമാൻ അൽ ഖാസിമി പ്രഭാഷണം നടത്തും. ബോവിക്കാനം ജമാഅത്ത് ഖത്വീബ് അഷ്റഫ് ഇംദാദി, ബാവിക്കര മുഅദ്ധിൻ അബ്ദുൾ ഖാദർ മുസ്ല്യാർ, ട്രഷറർ അബ്ദുൾ റഹിമാൻ മാസ്റ്റർ സംബന്ധിക്കും. തുടർന്ന് എസ്.എസ്. എൽ സി, പ്ലസ് ടു, സമസ്ത പരീക്ഷാ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ അനുമോദനം സമർപ്പിക്കും. തുടർന്ന് ദഫ്മുട്ട് മൽസരം അരങ്ങേറും. വിജയികൾക്ക് ജമാഅത്ത് പ്രസിഡണ്ട് ബി.മുഹമ്മദ് അഷ്റഫ് സമ്മാനദാനം നടത്തും.21 ന് ഹാഫിള് മഷൂദ് സഖാഫി ഗുഢല്ലൂർ പ്രഭാഷണം നടത്തും.