ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Indian railway എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എ.സി കോച്ചുകളിൽ കവർച്ച; ട്രെയിനുള്ളിൽ നിരീക്ഷണ ക്യാമറ വരുന്നു

കോഴിക്കോട്: എ.സി കോച്ചുകളിൽ കവർച്ച വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. പുതിയ എൽ.എച്ച്.ബി. കോച്ചുകളിൽ ക്യാമറ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. എ.സി. കോച്ചുകളുടെ ഇരു വാതിലുകളുടെയും വശങ്ങളിലായാണ് ക്യാമറ സ്ഥാപിക്കുന്നത്. ആദ്യം തേർഡ് എ.സി., സെക്കൻഡ് എ.സി കോച്ചുകളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. വൈകാതെ സ്ലീപ്പർ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ വരും. ട്രെയിനുകളിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കുന്ന ക്യാമറകളുടെ നിയന്ത്രണം റെയിൽവേ സോൺ അടിസ്ഥാനത്തിലായിരിക്കുമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് കവർച്ചകളാണ് ട്രെയിനുകളിൽ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു ട്രെയിനിൽ വൻ കവർച്ച നടത്തിയ മോഷ്ടാവിന്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജനുവരി 11-ന് ഷൊർണൂരിൽവെച്ച് മലബാർ എക്‌സ്‌പ്രസിലെ (16629) എ.സി. കോച്ചിൽ ഒരു കുടുംബത്തിന്റെ ബാഗ് മോഷ്ടിക്കപ്പെട്ടിരുന്നു. ബാഗിൽ പണവും സ്വർണവും ഉൾപ്പടെ വിലപിടിപ്പുള്ള വസ്തുകളുണ്ടായിരുന്നു. സ്വർണവും പണവും നഷ്ടപ്പെട്ടു. ജനുവരി രണ്ടിനുണ്ടായ മറ്റൊ...