ദില്ലി: ചാരവനിതയെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ചൈനീസ് യുവതിയെ വിട്ടയച്ചു. ദലൈാലാമയെ പിന്തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് സംശയിച്ചായിരുന്നു ബീഹാറിലെ ഗയയില്‍ വെച്ച് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാറില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ചൈനയില്‍ നിന്നും എത്തിയ യുവതിയെ വിസ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയിലേക്ക് തിരിച്ചയക്കും. സോംഗ് ഷിയോലാന്‍ എന്ന യുവതിയെ ആണ് ചാരവനിതയായി പോലീസ് സംശയിച്ചത്. ദലൈലാമയെ കുറിച്ചുളള വിവരങ്ങള്‍ ചോര്‍ത്താന്‍ എത്തിയെന്ന് സംശയിക്കപ്പെട്ട യുവതിയുടെ രൂപരേഖ ഇന്ന് രാവിലെ പോലീസ് പുറത്ത് വിട്ടിരുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് സോഷ്യല്‍ മീഡിയ വഴി പ്രദേശവാസികളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സോംഗ് ഷിയോലാനെ തിരിച്ചറിഞ്ഞത്. ഒരുവര്‍ഷത്തിലധികമായി സോംഗ് ഷിയോലാന്‍ ഇന്ത്യയിലുണ്ട്. ബോധ് ഗയ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇവര്‍ താമസിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇവര്‍ ഇത്രയും നാളായി ഇന്ത്യയില്‍ തങ്ങുന്നത് സംബന്ധിച്ച് യാതൊരു രേഖയും വിദേശകാര്യ ...