"അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ഭൂചലനം. വടക്കൻ കലിഫോർണിയയുടെ തീരങ്ങളിലാണ് തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. തീരപ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ സുനാമി മുന്നറിയിപ്പിന് പിന്നാലെ ഒഴിപ്പിച്ചിരുന്നു. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്‌ലിന്റെ പടിഞ്ഞാറ് പ്രാദേശിക സമയം രാവിലെ 10.44 ന് ഭൂചലനം ഉണ്ടായത്. സാൻഫ്രാൻസിസ്കോയില്‍ വരെ പ്രകമ്പനം ഉണ്ടായ ശക്തമായ ഭൂചലനമാണെങ്കിലും ആളപായമോ കനത്ത നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഏകദേശം 1400 പേരാണ് ഫെർണ്ടെയ്‌ലില്‍ താമസിക്കുന്നത്.