ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Thrissur എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

  തൃശൂർ; തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തിൽ മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25) ആണ് മരിച്ചത്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് കാർ പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് 52കാരന്‍ മരിച്ചു കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍.

  തൃശൂർ: ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍‌ മരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ (52) ആണ് മരിച്ചത്. വ്യാഴാഴ്ചയോടെയാണ് വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍. തൃശൂരില്‍ നിന്ന് വരികയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ ഫൈസലിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരിങ്ങാലക്കുട പൊലീസെത്തിയാണ് മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്

  തൃശൂർ: വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. വെടിക്കെട്ട് പുര കത്തിനശിച്ചു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്.  കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. വെടിക്കെട്ട് പുരയിൽ ജീവനക്കാർ ഉള്ളതായി സംശയം.  ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദത്തിൽ അടഞ്ഞു. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.

82 ലക്ഷം ബാങ്കിലുണ്ടായിട്ടും ചികിത്സയ്ക്കെടുക്കാൻ കഴിയാതെ നിക്ഷേപകൻ

 തൃശൂര്‍ : മരിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ ആരും വീട്ടിലേക്ക് വരേണ്ടതില്ലെന്ന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍റെ കത്ത്. പക്ഷാഘാതത്തിനുള്ള ചികിത്സക്കായി പണം കിട്ടാതിരുന്നതോടെയാണ് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് കത്തെഴുതിയത്. 82 ലക്ഷം രൂപ ജോഷിയും കുടുംബാംഗങ്ങളും ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ കൈത്താങ്ങിനാണ് ജോഷി പണം സ്വരുക്കൂട്ടിയത്. വിശ്വസിക്കാൻ കൊള്ളാവുന്ന സ്ഥലമെന്ന് കരുതി സഹകരണ ബാങ്കിൽ കൊണ്ടിട്ടു. പക്ഷാഘാതത്തിന്റെ രൂപത്തിലാണ് പ്രതിസന്ധി തുടങ്ങിയത്. ചെവിക്ക് സര്‍ജറി വേറെ. ഒടുവിൽ ട്യൂമര്‍ എടുത്ത് മാറ്റാൻ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ. കരുതലാകുമെന്ന് കരുതിയ നിക്ഷേപം മാത്രം കിട്ടാക്കനിയായി. അത്യാവശ്യമാണെങ്കിൽ രണ്ടു ലക്ഷം തരാമെന്നായിരുന്നു ബാങ്കിന്റെ മറുപടി. ആ മറുപടിക്ക് ഉള്ളുരുകി ജോഷി ഒരു കത്തെഴുതി. സ്വന്തം കാശ് ബാങ്കിൽ ഇരിക്കുമ്പോൾ പലിശക്ക് കടം വാങ്ങുകയാണ് ഒരു രോഗി.

പ്രളയ സാധ്യത: തൃശൂര്‍ ജില്ലയില്‍ അഞ്ച് ഇടങ്ങളില്‍ മോക്ക് ഡ്രില്‍

 തൃശൂര്‍: കേരളത്തിലെ പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മോക്ക്ഡ്രില്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ നടക്കും. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ ഡിസംബര്‍ 29 നാണു മോക്ക് ഡ്രില്ലുകള്‍ നടക്കുക. ജില്ലയില്‍ പ്രളയ സാധ്യത മോക്ക് ഡ്രില്ലാണ് നടത്തുന്നത്. മുകുന്ദപുരം താലൂക്കില്‍ പടിയൂര്‍ പഞ്ചായത്തിലെ ചുള്ളിപ്പാലം, തൃശൂര്‍ താലൂക്കിലെ കോര്‍പ്പറേഷന്‍ കീഴിലുള്ള പള്ളിക്കുളം, ചാവക്കാട് താലൂക്കില്‍ ചാവക്കാട് മുന്‍സിപ്പല്‍ ഗ്രൗണ്ടിന് സമീപമുള്ള കനോലി കനാല്‍, ചാലക്കുടി താലൂക്കില്‍ മുന്‍സിപ്പാലിറ്റി പരിധിയിലെ ആറാട്ടുകടവ്, കുന്നംകുളം താലൂക്കില്‍ മുന്‍സിപ്പാലിറ്റി പരിധിയിലെ ചട്ടുകുളം എന്നിവിടങ്ങളിലായാണ് മോക്ക് ഡ്രില്‍ നടത്തുക. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധ...