ലണ്ടന്‍: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായതു മുതല്‍ യൂറോപ്പിലെ ചില മാധ്യമങ്ങള്‍ നിരന്തരം ഖത്തര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഖത്തറിലെ തൊഴില്‍ പീഡനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കികൊണ്ടിരുന്നു. ഒടുവില്‍ സ്‌റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചും വാര്‍ത്തകള്‍ വന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഉദ്ഘാടന പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യാതെ ബിബിസി വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചുള്ള വിവരമാണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഖത്തല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍. ആദ്യമല്‍സരത്തില്‍ അര്‍ജന്റീന സൗദിയോട് തോറ്റതും അതേ അര്‍ജന്റീന പിന്നീട് തുടര്‍ച്ചയായി ജയിച്ച് കപ്പ് ഉയര്‍ത്തുന്നതും ലോകം കണ്ടു. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് മല്‍സരം എന്ന നിലയിലും ചര്‍ച്ചയായി ഖത്തറിലെ മല്‍സരങ്ങള്‍. ഖത്തറിന്റെ സംഘാടന മികവ് പലരും എടുത്തുപറഞ്ഞു. ഫിഫ പ്രസിഡന്റ് ഖത്തര്‍ ഭരണകൂടത്തെ വാനോളം പുകഴ്ത്തുന്നതിനും ലോകം സാക്ഷിയായി. ഇത്രയും ...