ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5640 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4675 രൂപയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 70 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍, തലസ്ഥാനത്താകെ ഉത്സവമയം, കേരളീയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാൾ. കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗമായുള്ള സംസ്ഥാന സർക്കാരിന്‍റെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും. കവടിയാർ മ

പാചക വാതക വില വീണ്ടും ഉയർന്നു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിക്കുന്നത്.

കുമ്പളയിലെ കോളേജ് വിദ്യാർത്ഥികൾ ബസ്സ് തടഞ്ഞ സംഭവത്തെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചു; ബിജെപി നേതാവ് അനിൽ ആന്‍റണിക്കെതിരെ കാസർകോട് കേസ്

കാസർകോട്:  വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണിക്കെതിരെ കാസർകോട് സൈബർ പൊലീസ് കേസ്സെടുത്തു.കുമ്പളയിലെ കോളേജ് വിദ്യാർത്ഥിനികൾ ബസ്സ് തടഞ്ഞതുമായി ബന്ധപ്പെട്ട് എക്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്ന രീതിയിൽ പോസ്റ്റ് ചെയ്തതിനാണ് കേസ്സെടുത്തിരിക്കുന്നത്.എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ.എം.ടി സിദ്ദാർദ്ധൻ ആണ് അനിൽ ആന്‍റണിക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ഇത് പിന്നീട് സൈബൽ സെല്ലിന് കൈമാറുകയായിരുന്നു. വിദ്യാർത്ഥിനികൾ സ്വകാര്യ ബസ്സ് തടഞ്ഞിട്ടപ്പോൾ ബസിനകത്തുള്ള വീട്ടമ്മ ഇത് ചോദ്യം ചെയ്തിരുന്നു. ഇതിന്  വിദ്യാർത്ഥിനികൾ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയവിദ്വേഷം പരത്തുന്ന തരത്തിൽ വ്യാഖ്യാനിച്ചത്. വിഷയത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.ജെ.എസ് അഖിൽ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ബസിൽ ഇതര മതസ്ഥയോട്  ബുർക്ക ധരിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ  വ്യാജ പ്രചാരണം നടന്നത്.ഇത് അനിൽ ആന്‍റണി അടക്കമുള്ളവർ വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു.

ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്ത കേസ്; മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഒരുവര്‍ഷവും മൂന്ന് മാസവും തടവ്

കാസര്‍കോട്: ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോടതി ഒരുവര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ഒരുവര്‍ഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2015 നവംബര്‍ 25ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ഷന്‍ ഹിയറിംഗ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ അപാകതയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അന്നത്തെ കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദാമോദരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ഹിയറിംഗില്‍ ഏര്‍പ്പെട്ടിരുന്നത്. അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എ.കെ.എം അഷറഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര

ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ വ്യാജ വെബ്ബ് സൈറ്റ് ഉണ്ടാക്കി 1.25 കോടി തട്ടി; കാസർകോട് പെരുമ്പള സ്വദേശി അറസ്റ്റില്‍

കോട്ടയം: വിദേശ ട്രേഡിങ്ങ്‌ കമ്പനിയുടെ പേരില്‍ വ്യാജ സൈറ്റ്‌ നിര്‍മ്മിച്ച്‌ യുവാവിനെ കബളിപ്പിച്ച ശേഷം 1.25 കാല്‍ കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട്‌, പെരുമ്പള സ്വദേശി അറസ്റ്റില്‍. പെരുമ്പള അംഗനവാടിക്കു സമീപത്തെ ടി.റാഷിദി(29)നെയാണ്‌ കോട്ടയം ഈസ്റ്റ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ യുവാവ്‌ നല്‍കിയ പരാതി പ്രകാരമാണ്‌ അറസ്റ്റ്‌. വ്യാജഫേസ്‌ബുക്ക്‌ ഐഡി ഉപയോഗിച്ചാണ്‌ റാഷിദ്‌ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്‌. പിന്നീട്‌ വ്യാജ ഷെയര്‍ ട്രേഡിംഗ്‌ വെബ്‌സൈറ്റ്‌ നിര്‍മ്മിച്ച്‌ പരാതിക്കാരനില്‍ നിന്നു 1,24,19,15 രൂപ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. ലാഭം ലഭിപ്പിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപിക്കാൻ യുവാവിനെ പ്രലോഭിപ്പിച്ചത്.

വിലയില്‍ 'പോരടിച്ച്' ചെറിയ ഉള്ളിയും സവാളയും; കത്തിക്കയറി വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു. ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടി. തെക്കൻ കേരളത്തിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകൾക്ക് വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ  വിശദീകരണം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഉള്ളി കയ

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണോ? നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധമെന്ന് മന്ത്രി

 തിരുവനന്തപുരം: ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധം. ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെൽറ്റും സ്ഥാപിക്കുന്നത് ജീവനക്കാർക്ക് നല്ലതാണ്. ഇത് നിർബന്ധമാണ്. വഴിയിൽ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.  സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രക്ളേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതൽ സർവീസ് നടത്തുന്നു. പണിമുടക്ക് അനവസരത്തിലാണ്. സ്വകാര്യ ബസ്സുടമകളുടെ  ആവശ്യം അനാവശ്യമെന്ന് പറയുന്നില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല സീസണിലാണ്. ശബരിമല സീസണിൽ ബസുടമകൾ സമ്മർദതന്ത്രം പ്രയോഗിക്കുകയാണ്. വിദ്യാർഥികളുടെ കൺസഷൻ ചാർജിൻ്റെ കാര്യത്തിൽ പഠനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രിക്കെതിരെ ബസുടമകൾ രംഗത്തെത്തി. ശബരിമല സീസണിലെ സമ്മർദ്ദ തന്ത്രമെന്ന പ്രസ്താവന തെറ്റാണ്. ശബരിമല സീസണിൽ എവിടെയാണ് സ്വകാര്യ

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കേരള പൊലീസ്

കൊച്ചി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സൈബർ സെൽ എസ് ഐ യുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് എഫ് ഐ ആർ. രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ദ ഉണ്ടാക്കാനും ശ്രമിച്ചു. പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ബസ്സിന്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച വീണ് വിദ്യാർത്ഥിക്ക് പരിക്ക്

കാസർകോട് : ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ച്  വീണ് വിദ്യാർത്ഥിക്ക് പരിക്ക്.കുമ്പള  ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ളാസിൽ  പഠിക്കുന്ന  ആരിക്കാടിയിലെ മൊയ്തീൻ അസീസിന്റെ മകൻ മുഹമ്മദ് മുഫീദ് എം എം (14) നാണ് പരിക്ക് പറ്റിയത്.രാവിലെ ആരിക്കാടിയിൽ നിന്ന് ബസ്സിൽ സ്കൂളിലേക്ക് പോകുന്ന സമയത്ത് ആരിക്കാടി തമർ ഹോട്ടലിന് സമീപം, ബസ്സിന്റെ ഡോർ പെട്ടന്ന് തുറന്നതിനെ  തുടർന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.കുട്ടി  വീണതറിയാതെ 200 മീറ്ററോളം മുമ്പോട്ട് പോയി.പിന്നീട് ബസ്സ് ജീവനക്കാരും, അക്കാദമിക് കോളേജ് വിദ്യാർത്ഥികളും ചേർന്ന് കുമ്പള ഡോക്ടേർസ് ഹോസ്പിറ്റലിൽ അതേ ബസ്സിൽ തന്നെ എത്തിക്കുകയും പ്രഥമ ചികിത്സ നൽകുകയും ചെയ്തു. കുട്ടിക്ക് തുടയെല്ലിന് പൊട്ടലുണ്ട്. കൈ, കാലുകൾക്കും പരിക്കുണ്ട്. വിവരമറിഞ്ഞ് അധ്യാപകരും സ്കൂൾ പിടിഎ ഭാരവാഹികളും ആശുപത്രിയിലെത്തി.      

കളമശ്ശേരിയിലെ സ്ഫോടന സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; ആശുപത്രിയിലുള്ളവരെയും കണ്ടു

കൊച്ചി: കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. കൂടാതെ സ്ഫോടനത്തിൽ പരിക്കേറ്റ് സൺറൈസ് ഹോസ്പിറ്റലിലും ആംസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി കണ്ടു. 

ഒറ്റക്കെട്ടായി കേരളം! 'സമാധാനവും സാഹോദര്യവും ജീവൻ കൊടുത്തും നിലനിർത്തും'; പ്രമേയം പാസാക്കി സർവ്വകക്ഷി യോഗം

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷിയോ​ഗം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.  സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്.  ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുകയാണ്.  രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും  പ്രമേയത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.  സർവ്വകക്ഷി യോഗം ഏകകണ്ഠമായി  അംഗീകരിച്ച പ്രമേയം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്.  എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

  കാസർകോട്: കാസർകോട് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ചൗക്കി ഭാഗത്ത് നിന്ന് സ്കൂട്ടറിൽ വരികയായിരുന്ന പൊടിപള്ളം സിറ്റിസൺ നഗർ ദേശം സ്വദേശി മുഹമ്മദ് സജാദ് (23) നെ അറസ്റ്റ് ചെയ്തു.0.9’ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കാസറഗോഡ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അനുകുമാർ. പി. ആറും  സംഘവുമാണ് പരിശോധന നടത്തിയത്.പ്രതിക്കെതിരെNDPS നിയമ പ്രകാരം കേസ് എടുത്തതായി എക്സൈസ് സംഘം അറിയിച്ചു. പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്. പി, ശരത് കെ പി, അതുൽ ടി വി എന്നിവരും പരിശോധനാ സംഘത്തിൽ  ഉണ്ടായിരുന്നു.

ആന്ധ്ര ട്രെയിൻ അപകടം: ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; മരിച്ചവരിൽ ലോക്കോ പൈലറ്റും ​ഗാർഡും

അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ  ലോക്കോ പൈലറ്റും ​ഗാർഡും ഉൾപ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പത്ത് പേർ മരിച്ചു എന്നായിരുന്നു ഒടുവിലെത്തിയ റിപ്പോർട്ട്. 25 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്.  സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. റെയിൽവേ ഹെല്പ്ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെക്കു

ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് കൊച്ചിയിലെ വീട്ടിൽ വച്ചെന്ന് പൊലീസ്; നീല കാര്‍ സംബന്ധിച്ച ദുരൂഹത നീങ്ങുന്നു

കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്‍റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്‍റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച

കളമശേരി സ്‌ഫോടനം; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലും പരിശോധന

  കാസര്‍കോട്: കളമശ്ശേരിയില്‍ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലും പരിശോധന തുടങ്ങി. റെയില്‍വേ സംരക്ഷണ സേന, കേരള പൊലീസ്, ഡോഗ്, ബോംബ് സ്‌ക്വാഡ് സംയുക്തമായാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തിയത്. കാസര്‍കോട് ഡി.വൈഎസ്.പി പികെ സുധാകരന്‍, ആര്‍പിഎഫ് എസ് കതിരേഷ് ബാബു, റെയില്‍വേ പൊലീസ് എസ്.ഐ റജികുമാര്‍, എ.എസ്‌ഐ എം.വി പ്രകാശന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. സ്‌ഫോടന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ്, പൊലീസ്, ആര്‍പിഎഫ് സംയുക്ത പരിശോധന നടത്തുകയാണ്. ഷോപിംഗ് മാള്‍, ബസ് സ്റ്റാന്‍ഡ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രതനിര്‍ദ്ദേശം നല്‍കി. അതേസമയം, പത്തനംതിട്ട പരുമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയില്‍ പെരുന്നാള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

  കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഇയാളുടെ അവകാശവാദങ്ങള്‍ സാധുകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതാണ് പൊലീസിന് കൈമാറിയത്. രാവിലെ 9.40ന് കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിയശേഷം രണ്ട

കാസർകോട് ദളിത്‌ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ച സംഭവത്തിലും തിരുവനന്തപുരത്തെ റാ​ഗിങ്ങിലും റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ. പട്ടി​ക വർ​ഗ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മ​ർദിച്ച സംഭവത്തിലും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. എബിവിപി നേതാവിനെ കാണാൻ നിർദേശിച്ചത് അവ​ഗണിച്ചതാണ് മർദനത്തിന് കാരണമായതെന്ന് വിദ്യാർഥി. ഒന്നാം വർഷം ഇക്കണോമിക്സ് വിദ്യാർഥി നീരജിനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർ​ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. കാലിനും കഴുത്തിനും ഉൾപ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്.

കളമശ്ശേരി സ്ഫോടനം: പൊട്ടിയത് ടിഫിന്‍ ബോക്സില്‍ വെച്ച ബോംബ്; അന്വേഷണം എൻഐഎ ഏറ്റെടുക്കും

തിരുവനന്തപുരം: കളമശ്ശേരിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ (ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) അവശിഷ്ടങ്ങൾ കണ്ടെത്തി.  കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

തൃശൂരില്‍ ട്രെയിന്‍ അപകടത്തില്‍ ചെര്‍ക്കള സ്വദേശി മരിച്ചു

തൃശൂര്‍:      ( 29 OCT 2023 -)   തൃശൂരില്‍ ട്രെയിന്‍ അപകടത്തില്‍ ചെര്‍ക്കള സ്വദേശി മരിച്ചു. ചെര്‍ക്കള മുഹമ്മദ് തായലിന്റെ മകനും മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് ബി.ബി.എ വിദ്യാര്‍ഥിയുമായ ബാസിത്ത് തായല്‍ (20) ആണ് മരിച്ചത്. എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ്, എസ്.ബി.വി ജില്ലാ പ്രസിഡന്റ്, എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാതാവ്; ഹസീന ചെമ്മനാട്, സഹോദരങ്ങള്‍: അജ്‌നാസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ഥി), മിന്‍ഷാന, ഫാത്തിമത്ത് ഹനാന. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. പുതിയ തീരുമാനം ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എട്ടു ട്രെയിനുകളിൽ ഓരോ അധിക ജനറൽ കോച്ചുകൾ അനുവദിച്ചത്. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ്, ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം – ഷൊർണൂർ വേണാട്, ഷൊർണൂർ – തിരുവനന്തപുരം വേണാട് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്.

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം; ഒരു മരണം, 23 പേര്‍ക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ സ്ഫോടനം. ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കളമശ്ശേരി മെഡിക്കൽ കോളജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതൽ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. അര മണിക്കൂറിനിടയിൽ പല തവണ പൊട്ടിത്തെറിയുണ്ടായതായാണ് വിവരം. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. കൂടുതൽ ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ്. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടി

മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. . രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ  കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്

കുമ്പളയിൽ വിദ്യാർത്ഥിനികൾ ബസ് തടയുന്ന വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം; നിയമ നടപടി എടുക്കാൻ ഡിജിപിക്ക് പരാതി

  കാസർകോട്: കാസർഗോഡ് വിദ്യാർത്ഥിനികൾ ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വർഗീയത പരത്തുന്ന രീതിയിൽ പ്രചാരണം നടക്കുന്നു. ബസ് നിർത്താത്തതിനെച്ചൊല്ലി സമരം നടത്തിയ വിദ്യാർത്ഥിനികൾ ബസിനകത്തുള്ള യാത്രികയോട് സംസാരിക്കുന്ന വീഡിയോ ആണ് ദുഷ്പ്രചരണത്തിന് ഉപയോഗിച്ചത്. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നു സമരം നടത്തിയത്. സമരം ബസിനകത്തുള്ള വീട്ടമ്മ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥിനികൾ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയവിദ്വേഷം പരത്തുന്ന തരത്തിൽ വ്യാഖ്യാനിച്ചത്. വിഷയത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.ജെ.എസ് അഖിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. പരിശോധിച്ച് നിയമ നടപടി എടുക്കണമെന്നാണ് ആവശ്യം.ബസിൽ ഇതര മതസ്ഥയോട്  ബുർക്ക ധരിക്കാൻ നിർബന്ധിക്കുന്നുവെന്നാണ്  വ്യാജ പ്രചരണം. അതേ സമയം ബസ് നിർത്താത്ത സംഭവത്തിൽ വിശദീകരണവുമായി ബസ് ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്. സമരം നടത്തിയതിന് 100 മീറ്റർ അകലെ സ്റ്റോപ്പുണ്ടെന്നും കോളേജിന് മുന്നിൽ ആർ ടി ഒ സ്റ്റോപ്പ് അനുവദിച്ചാൽ ബസ് നിർത്തുമെന്നും ബസുടമകൾ അറിയിച്ചു. സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് നിർത്തണമെന്നാവശ്യ

ഉള്ളിയുടെയും സവാളയുടെയും വില കുതിയ്ക്കുന്നു

ന്യൂഡല്‍ഹി: നവരാത്രി ആഘോഷം കഴിഞ്ഞതോടെ രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. ദീപാവലി അടുത്തെത്തിയതും വിലക്കയറ്റത്തിന് കാരണമായി. രാജ്യത്തെ പല നഗരങ്ങളിലും സവാളയ്ക്ക് വില കിലോയ്ക്ക് 80 രൂപ വരെയാണ്. നവരാത്രിക്ക് മുമ്പ് വില 20 രൂപ മുതല്‍ 40 രൂപ വരെയായിരുന്നു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഇന്നലെ 70 രൂപയും, തൊട്ട് മുന്നിലത്തെ ദിവസം 60 രൂപയും, അതിനും ഒരു ദിവസം മുമ്പ് 40 രൂപയുമായിരുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് വരെ പരമാവധി 40 രൂപ ആയിരുന്നു ഉള്ളിയുടെ വില. വിപണിയിലെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നതെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍. രാജ്യ തലസ്ഥാനത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയും ബംഗളുരുവും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തങ്ങളില്‍

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; റെക്കോർഡിട്ട് സ്വർണം

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് 480  രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45920 രൂപയാണ്.   ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില.  ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4758 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കാസർകോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അന്തരിച്ചു

  കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു അന്തരിച്ചു. 64 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിലെ കൊമേഴ്‌സ് പ്രൊഫസറായ വെങ്കിടേശ്വര്‌ലു 2020 ഓഗസ്റ്റ് 14-ന് കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത്തെ വൈസ് ചാൻസലറായി നിയമിതനായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ഔദ്യോഗിക വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം  പിന്നീട് കണ്ണൂരിലെ ആസ്റ്റർ മിംസിലേക്ക് മാറ്റുകയും ചെയ്തു.അവിടെ ഒരു മാസത്തോളമായി ഗുരുതരാവസ്ഥയിലായിരുന്നു.സെപ്തംബർ പകുതിയോടെ  ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയും  അവിടെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. സുഗുണാദേവി ദാസ്യം ആണ് പ്രൊഫ വെങ്കിടേശ്വര്ലുവിൻ്റെ ഭാര്യ.   ഹരിപുരം കീർത്തന, ഹരിപുരം ഗൗതം ഭാർഗവ എന്നിവരാണ് മക്കൾ.അക്ക

ശശി തരൂരിന്‍റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന് ആശങ്ക; തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന പേടിയില്‍ പാര്‍ട്ടി

  തിരുവനന്തപുരം: ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസംഗം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ കോൺഗ്രസ്. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിർപ്പിന്‍റെ തുടക്കമായി പാർട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതിൽ ലത്തീൻ സഭക്ക് തരൂരിനോടുള്ള അകൽച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്. വിശ്വപൗരന്‍റെ തലസ്ഥാനത്തെ തുടർവിജയങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അടിയുറച്ച ന്യൂനപക്ഷ വോട്ടിന്‍റെ പിൻബലമാണ്. ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിൽ മോദിവിരുദ്ധ ദേശീയ പ്രതിച്ഛായയാണ് മതന്യൂനപക്ഷങ്ങളെ എന്നും തരൂരിനോട് അടുപ്പിച്ചത്. എന്നാലിത്തവണ ആ കോർ വോട്ടിലാണ് തുടരെ വിള്ളൽ വീഴുന്നത്. അടുത്തിടെ സംസ്ഥാനത്തെ ഒന്നാം നിര കോൺഗ്രസ് നേതാക്കളെക്കാൾ ലീഗിലെ ഒരു വിഭാഗവും മുസ്ലീം സമുദായവും കൂടുതൽ താല്പര്യം കാണിച്ചതും തരൂരിനോടാണ്. എന്നാൽ ലീഗ് മുഴുവൻ ശക്തിയും കാണിച്ച് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലെ ഹമാസ് വിരുദ്ധ പ്രസംഗമാണ് തരൂരിനും കോൺഗ്രസ്

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്: ദീപാവലി സമ്മാനം; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ ഓടും

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുന്നു. ​ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിൽ ഓടും. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിക്കാനാണ് നിര്‍ദേശം. 

കുമ്പളയിൽ നിർത്തിയിട്ട ഓട്ടോറിക്ഷ തീപിടിച്ച് കത്തിനശിച്ചു

  കാസർകോട്:കാസർകോട് കുമ്പളയിൽ ഓട്ടോറിക്ഷ കത്തി നശിച്ചു. കുമ്പള- ബദിയടുക്ക റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. ഓട്ടോ പൂർണ്ണമായും കത്തിനശിച്ചു. ബായാർ ബെള്ളൂരിലെ രവി കുമാറിൻ്റെ ഭാര്യ അനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ബായാറിൽ നിന്ന് ഒരു രോഗിയെ കുമ്പള ആശുപത്രിയിൽ എത്തിച്ച ശേഷം ഓട്ടോറിക്ഷക്ക് സ്റ്റിക്കർ ഒട്ടിക്കുന്നതിനിടെയാണ് തീപിടിച്ചത്.നാട്ടുകാർ ചേർന്ന് തീ കെടുത്തിയെങ്കിലും ഇതിനകം റിക്ഷ പൂർണ്ണമായി കത്തി നശിച്ചിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

നിരവധി കേസുകളില്‍ പ്രതിയായ മഹേഷിനെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസര്‍കോട്: കൊലപാതകവും വധശ്രമവുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷി(35)നെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ കാപ്പ ചുമത്തി ജയിലിലായിരുന്ന മഹേഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിനിടെ കാസര്‍കോട് നഗരത്തിലെ പെട്രോള്‍ പമ്പില്‍ പരാക്രമം കാട്ടിയതിനും മഹേഷിനെതിരെ കേസെടുത്തിരുന്നു. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ മാത്രം മഹേഷിനെതിരെ പത്തിലേറെ കേസുകളാണുള്ളത്. മിക്കതും വധശ്രമകേസുകളാണ്.

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവത്തിൽ പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം ഇന്ന് കാഞ്ഞങ്ങാട് എത്തി പരിശോധന നടത്തും. കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ ട്രാക്ക് മാറി മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. സിഗ്നൽ തകരാറാണ് ട്രെയിൻ ട്രാക്ക് മാറി കയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 20 മിനിറ്റോളം നിർത്തിയിട്ട ശേഷമാണ് ട്രെയിൻ ഒന്നാം ട്രാക്കിലൂടെ കൃത്യമായി ഓടിയത്.

റംല ബീഗത്തെയും വിളയിൽ ഫസീലയെയും അനുസ്മരിച്ച് ഉമ്മാസ്

  വിദ്യാനഗർ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഓഡിറ്റോറിയത്തിൽഈയിടെ അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരികളായ റംല ബീഗത്തെയും വിളയിൽ ഫസീലയുടെയും നിര്യാണത്തിൽ കലാകാരൻ മാരുടെ സംഘടനയായ ഉത്തരമലബാർ മാപ്പിള ആർട്സ് സൊസൈറ്റി (ഉമ്മാസ്) കാസർഗോഡ് അനുസ്മരിച്ചു. ജീവിതകാലം മുഴുവൻ മാപ്പിള കലയെ നെഞ്ചോട് ചേർത്ത് മരണമില്ലാത്ത മാപ്പിള ഗാനങ്ങൾ സമ്മാനിച്ച പകരം വെക്കാനില്ലാത്ത ഇത്തരം പ്രതിഭകളുടെ വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടം തന്നെയാണെന്ന് അനുസ്മരണ പ്രഭാഷണം ഉദ്ഘടനം ചെയ്തു കൊണ്ട് പ്രശസ്ത കലാകാരൻ ഖമറുദ്ദീൻ കീച്ചേരി ഓർമപ്പെടുത്തി.. യോഗത്തിൽ ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ്‌ കോളിയടുക്കം ആദ്യക്ഷത വഹിച്ചു.. സെക്രട്ടറി മൻസൂർ കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു. അസീസ് പുലിക്കുന്ന്, KK അബ്ദുള്ള, ഇസ്മായിൽ തളങ്കര, cv മുഹമ്മദ്‌ കുഞ്ഞി, ആദിൽ അത്തു, ബഷീർ സി എച്ഛ്, സീന കണ്ണൂർ, മുഹമ്മദ്‌ മൈമൂൺ, നിസാർ ബദിര, ഹാരിഫ് റിമിക്സ്, ശാക്കിർ ഉദുമ, ഹനീഫ ഇ കെ, റിയാസ് മലപ്പുറംഎന്നിവർ സംസാരിച്ചു.. ഖദീജ പയ്യന്നൂർ അനുസ്മരണ ഗാനം ആലപിച്ചു.

താനെന്നും പലസ്തീൻ ജനതക്കൊപ്പം, ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട'; പരാമർശത്തില്‍ വിശദീകരണവുമായി തരൂർ

തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്‍റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു. അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍ നിന്നും തരൂരും പലസ്തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീലും വിമര്‍ശിച്ചു. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന

കാസർകോട് വീണ്ടും വൻ കുഴൽപ്പണ വേട്ട; 33. 24 ലക്ഷം രൂപ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കാസർകോട്: കാസർകോട് ടൗൺ പൊലീസ് നടത്തിയ പരിശോധനയിൽ 33.24 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്, സുലൈമാൻ അഹമ്മദ് എന്നിവരാണ് പിടിയിലായത്. ടൗണിലെ ഒരു ജ്വലറി പരിസരത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്.കാസർകോട് ഡിവൈഎസ്പി പി കെ സുധാകരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ എസ് ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.പ്രതികളുടെ കൈവശം പണത്തിൻ്റെ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല.കാസർകോട്ടും പരിസരങ്ങളിലും അനധികൃത പണമിടപാട് നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ അന്വേഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും പിടിയില്‍

ചിറ്റാരിക്കലില്‍ എട്ടുവയസുകാരിയെ മദ്യം നല്‍കി ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനും ഇയാളുടെ സഹോദരനും പിടിയിലായി. കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് രണ്ടാനച്ഛനും സഹോദനും. വീട്ടില്‍ അമ്മയില്ലാതിരുന്ന സമയത്ത് കുട്ടിയെ അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചത്. ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

സർചാർജ് പിൻവലിക്കില്ല: വൈദ്യുതി നിരക്കിൽ യൂണിറ്റിന് 19 പൈസ അധികം ഈടാക്കുന്നത് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു. ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്. യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി 19 പൈസ വരെ സർചാർജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വർധന നടപ്പാക്കിയത്. ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നൽകിയിരുന്നു. ഇതിന് പുറമെയാണ് ജൂൺ മുതൽ പത്ത് പൈസ കൂടി കെഎസ്ഇബി അധികമായി ഈടാക്കുന്നത്. 

റഫീഖ് മണിയങ്ങാനത്തെ ആക്രമിച്ചതിൽ മലബാർ കലാ സാംസ്ക്കാരിക വേദി പ്രതിഷേധിച്ചു

മേൽപറമ്പ്: നാടക സംവിധായകനും കലാ സാംസ്ക്കാരിക പ്രവർത്തകനും മലബാർ കലാ സാംസ്ക്കാരിക വേദി ജില്ലാ പ്രസിഡണ്ടുമായ റഫീഖ് മണിയങ്ങാനത്തിനെ ഒരു പറ്റം ആളുകൾ അക്രമിച്ചതിൽ മലബാർ കലാ സാംസ്ക്കാരിക വേദി കാസർഗോഡ് ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർഷന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് പ്രസീത പനയാൽ അദ്ധ്യക്ഷനായി.നാസർ മുനമ്പം, അസീസ് ട്രൻ്റ്, ഫിറോസ് പടിഞ്ഞാർ, റിയാസ് നായിമാർമൂല, ഹനീഫ് കടപ്പുറം, ജാഫർ പേരാൽ, ഹമീദ് മുണ്ടോൾ, മസൂദ് ബോവിക്കാനം, യൂസഫ് മേൽപറമ്പ് , ബഷീർ തളങ്കര, ഷെമീമ തൃക്കരിപൂര്, അമീർ തളങ്കര, ഷെബീർ ഉറുമി എന്നിവർ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി എ.എം അബൂബക്കർ സ്വാഗതം പറഞ്ഞു, റഫീഖ് മണിയങ്ങാനം സംവിധാനം ചെയ്ത നാടകം ചന്ദ്രഗിരി ജി.എൽ.പി.സ്കൂളിൽ കലോത്സവത്തിൽ അവതരിപ്പിച്ചിരുന്നു. അതിന് ശേഷമാണ് തടഞ്ഞു നിർത്തി ആക്രമിച്ചത്രെ.

കേരളാ ജെഡിഎസ് സ്വതന്ത്രമായി നിൽക്കും', തീരുമാനം വ്യക്തമാക്കി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം : ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെ. നിലവിൽ സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനമെന്ന് കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയത്.  കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു സമ്മർദ്ദവും വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി.   ജെഡിഎസ്- ബിജെപി സഖ്യ വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ചും കേരള ജെഡിഎസ്സിനെ പരസ്യമായി പിന്തുണച്ചുമായിരുന്നു നേരത്തെ സിപിഎം പ്രതികരണം. കേരള ജെഡിഎസ്, എൽഡിഎഫിൽ തുടരുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വ്യക്തമാക്കിയത്.  ബിജെപി സഖ്യം പിണറായി അറിഞ്ഞുകൊണ്ടാണെന്ന പ്രസ്താവന പിന്നീട് വിവാദമായതോടെ ദേവഗൗഡ തിരുത്തിയിട്ടുണ്ട്. വിവാദം ഏറ്റുപിടിച്ച പ്രതിപക്ഷം സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിൻമാറിയിട്ടുമില്ല. അനാവശ്യ വിവാദവും അസ്ഥിത്വ പ്രശ്നവും ഒരു പോലെ പ്രതിസന്ധിയാണെന്ന് വിലയിരുത്തുന്ന മറ്റ

സീറ്റ് ബെൽറ്റ് കേന്ദ്ര നിയമം, ക്യാമറ വെക്കണമെന്ന് ആവശ്യപ്പെട്ടത് ബസുടമകൾ: ആവശ്യത്തിന് സമയം നൽകിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 1994 മുതൽ നിലവിലുള്ള നിയമമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. ബസുകളിൽ ക്യാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിന് ആദ്യം രണ്ട് മാസം സമയം തേടിയപ്പോൾ അത് നൽകി. വീണ്ടും ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞ് 7-8 മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. ക്യാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്. സ്വിഫ്റ്റ് ബസുകളിൽ ക്യാമറ ദൃശ്യങ്ങൾ വഴി അപകടങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിഞ്ഞു. നവം

ട്രെയിന്‍ യാത്രക്കാര്‍ക്ക് വിവരങ്ങളറിയാന്‍ സംവിധാനമൊരുക്കണമെന്ന് ഹൈക്കോടതി

  കാസര്‍കോട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്റ്റേഷനിലുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയ റെയില്‍വേയുടെ നടപടിക്കെതിരെ അഡ്വ: അനസ് ഷംനാടും എറണാകുളത്തെ കാസര്‍കോട് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് സമര്‍പ്പിച്ച റിട്ടിലാണ് വിധി. രാത്രി പത്തു മണി വരെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അതിനു ശേഷം ടിക്കറ്റ് കൗണ്ടറില്‍ നിന്നും സ്റ്റേഷന്‍ മാഷില്‍ നിന്നും വിവരങ്ങള്‍ അറിയാമെന്നും റെയില്‍വേക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ സത്യാവാങ് മൂലം നല്‍കിയപ്പോള്‍ അക്കാര്യം അറിയിച്ചു കൊണ്ട് ടികറ്റ് കൗണ്ടറിലും ഓടോമാറ്റിക് ടിക്കറ്റ് വെന്‍ഡിഗ് മെഷീനുകള്‍ക്ക് സമീപവും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേയോട് കോടതി ഉത്തരവിട്ടു. ഇപ്പോള്‍ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളില്‍ വിവരങ്ങള്‍ നല്‍കുന്നില്ല. സ്റ്റേഷന്‍ മാസ്റ്ററെ സമീപിക്കുമ്പോള്‍ പലപ്പോഴും തിരക്കാണെന്ന മറുപടിയും ആണ് ലഭിക്കുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ജോലിത്തിരക്കുകളുള്ളതിനാല്‍ പലപ്പോഴും യാത്രക്കാര്‍ക്ക് സമീപിക്കാന്‍ കഴിയാറില്

സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു.

വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; സ്ഥിരീകരിച്ചത് ഐസിഎംആ‌ർ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം

  കൽപ്പറ്റ: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ബത്തേരി, മാനന്തവാടി താലൂക്കുകളിൽ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞു.നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ 42 ദിവസം ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായി. കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിപ നിയന്ത്രണത്തിലേക്ക് എത്താൻ സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു. നേരത്തെ പേരാമ്പ്ര മേഖലകളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു.ഇതിനോട് ചേർന്ന് കിടക്കുന്ന വനമേഖലകൾ വരുന്ന സ്ഥലമാണ് മാനന്തവാടി ഉൾപ്പെടുന്ന സ്ഥലങ്ങൾ.നിപ ഒന്നിൽ കൂടുതൽ റിപ്പോർട്ട് ചെയ്ത പശ്ചാതലത്തിലായിരുന്നു ഇവിടെ നിന്

ലൈംഗിക അതിക്രമ പരാതി: 'മല്ലു ട്രാവലർ' ഷാക്കിറിനെ ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: സൗദി യുവതി നൽകിയ പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന് അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ഉപാധികളോടെ ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ്‌ കൊച്ചി സെൻട്രൽ പൊലീസിൽ ഷാക്കിർ സുബ്ഹാന്‍ ഹാജറായത്. അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് ഹാജരാക്കണം, കേരളം വിട്ട് പുറത്ത് പോകരുത് എന്നിവയാണ് ജാമ്യ ഉപാധികൾ. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷാക്കിർ സുബ്ഹാൻ വിദേശത്തേക്ക് കടന്നിരുന്നു.  സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് അഭിമുഖത്തിനായി എത്തിയപ്പോൾ എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി വനിതയുടെ പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു, അമ്മയും കുഞ്ഞും തെറിച്ച് വീണ് ബോധരഹിതരായി, യുവതിയുടെ കേൾവിക്ക് തകരാറ്

തൃശ്ശൂർ: ആറുമാസം പ്രായമായ കുഞ്ഞിനെ വീട്ടിൽ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു. പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീണു. തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയ്ക്കാണ്(36) പരിക്കേറ്റത്. കുഞ്ഞിന് പരിക്കുകളൊന്നുമില്ല. മിന്നലേറ്റ് ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവിക്കും തകരാറുണ്ടായി. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പാണത്ത് സുബീഷിന്റെ ഭാര്യയാണ് ഐശ്വര്യ. കട്ടിലിൽ, വീടിന്റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് ഐശ്വര്യക്ക് മിന്നലേറ്റത്. ശക്തമായ മിന്നലിൽ വീടിനുള്ളിലെയും പുറത്തെയും സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിത്തെറിച്ചു. പിന്നാലെ ഐശ്വര്യയും കുഞ്ഞും തെറിച്ച് കട്ടിലിലേക്ക് വീണ് ബോധം കെടുകയായിരുന്നുവെന്ന് ഭർത്താവ് സുബീഷ് പറഞ്ഞു.  മിന്നലേറ്റ് ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ തലമുടി കരിഞ്ഞു. മിന്നലടിച്ച സമയത്ത് ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല. ഐശ്വര്യയെയും കുഞ്ഞിനെയും ഇരി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാവും

കാസർകോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് മുഴുവൻ പ്രതികളും ഹാജരാവുക. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദ്ദേശം നൽകിയത്.  'വോട്ട് പിടിക്കാൻ 25 ലക്ഷം' വാഗ്ദാനം; ബിജെപി മന്ത്രിക്കും നേതാവിനുമെതിരെ കോൺഗ്രസ്, വീഡിയോ പുറത്ത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ.മണികണ്‌ഠ റൈ, ലോകേഷ്‌ നോണ്ട എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ. 

രവി പൂജാരിയുടെ കൂട്ടാളിയായ മഞ്ചേശ്വരം സ്വദേശി പിടിയില്‍

  മംഗളൂരു: അധോലോകനായകന്‍ രവി പൂജാരിയുടെ കൂട്ടാളിയായ മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഹനീഫ് എന്ന അലി മുന്നയെയാണ് മംഗളൂരു സൗത്ത് ഡിവിഷന്‍ എ.സി.പി ധന്യ നായകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡ, കാസര്‍കോട് ജില്ലകളിലടക്കം വെടിവെപ്പ്, വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അലി മുന്നയെന്ന് പൊലീസ് പറഞ്ഞു. തീരദേശ മേഖലയില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് മുന്ന കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വെടിവെപ്പ്, കവര്‍ച്ചകള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ മുന്നക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. കൊണാജെ, മംഗളൂരു നോര്‍ത്ത്, പുത്തൂര്‍, ബാര്‍കെ, വിട്‌ല, ഉള്ളാള്‍, ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2010ലും 2013ലും ടെങ്കള ബേവിഞ്ചയില്‍ നടന്ന വെടിവെപ്പ് കേസുകളിലും മുന്ന പ്രതിയാണ്. മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പ

എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി മുങ്ങി; എട്ടുവര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടി റെയില്‍വേ പൊലിസ്

  കാസര്‍കോട്: പോക്‌സോ കേസിലെ പ്രതിയെ ട്രെയിനില്‍ യാത്ര ചെയ്യവെ റെയില്‍വേ പൊലീസ് പിടികൂടി. ബേക്കല്‍ ഇല്യാസ് നഗര്‍ സ്വദേശി അബ്ദുള്ള(55)ആണ് പിടിയിലായത്. ബേക്കല്‍ പൊലീസ് എട്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് ഇയാള്‍. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വരെയുള്ള നേത്രാവതി എക്‌സ്പ്രസില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാള്‍ മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് വിവരം റെയില്‍വേ പൊലീസിന് കൈമാറിയിരുന്നു. മംഗളൂരുവില്‍ പൊലീസ് ട്രെയിനില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രതി സമര്‍ഥമായി മുങ്ങുകയായിരുന്നു. കാസര്‍കോട് റെയില്‍വേ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോള്‍ എസ്‌ഐ രജികുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ എംവി പ്രകാശന്‍ പിലിക്കോട്, സിവില്‍ പൊലീസ് ഓഫീസര്‍ ഹിദായത്തുള്ള എന്നിവര്‍ അബ്ദുല്ലയെ കയ്യോടെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷം പ്രതിയെ ബേക്കല്‍ പൊലീസിന് കൈമാറി. പ്രതിയെ ഉച്ചയോടെ കാസര്‍കോട് കോടതയില്‍ ഹാജരാക്കി. എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ