ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Temple festival എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഹാലക്ഷ്മി പുരം മഹിഷമര്‍ദ്ദിനി ക്ഷേത്രം ബ്രഹ്‌മ കലശോത്സവം ഞായറാഴ്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് : ചട്ടഞ്ചാല്‍ മഹാ ലക്ഷ്മിപുരം ശ്രീ മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ ജനുവരി 22 ന് ആരംഭിക്കുന്ന ബ്രഹ് മകലശ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിലെ മുഖ്യചടങ്ങായ ബ്രഹ്‌മ കലശാഭിഷേകം ജനുവരി 27 ന് വെള്ളിയാഴ്ച രാവിലെ മുതല്‍ നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ ഉളിയത്തായ വിഷ്ണു ആസ്രയുടെ നേതൃതത്തില്‍ നടക്കുന്ന താന്ത്രിക ചടങ്ങുകള്‍ക്ക് പുറമെ വിവിധ കലാ- സാംസ്‌ക്കാരിക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. 22 ന് ആലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം അമരാപുരി വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കലവറഘോഷയാത്രയോടേയാകും ആഘോഷങ്ങള്‍ക്ക് തുടങ്ങുക. 23 ന് രാവിലെ ആയിരത്തോളം പേര്‍ പങ്കാളികളാകുന്ന സമൂഹ ലളിത സഹസ്രനാമാര്‍ച്ചന. തുടര്‍ന്ന് മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം. 24ന് രാവിലെ എടനീര്‍ മഠാധിപതി സച്ചിതാനന്ദ ഭാരതി സ്വാമിജിയുടെ സന്ദര്‍ശനവും അനുഗ്രഹ പ്രഭാഷണവും. 26ന് വൈകിട്ട് 5 മണിക്ക് സാംസ്‌ക്കാരിക സദസില്‍ തന്ത്രി ഭദ്രദീപം തെളിയിക്കും. രാജ്‌മോഹന്‍ ഉ...