
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും. കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. അധ്യക്ഷ പദവിയില്‍ തുടരുന്നതിലെ പരിമിതി സണ്ണി ജോസഫ് അറിയിച്ചെങ്കിലും തല്‍ക്കാലം പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്.
സംഘടന സജീവമാക്കാന്‍ സണ്ണി ജോസഫിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. വര്‍ക്കിംഗ് പ്രസിഡണ്ടുമാരും സജീവമാകണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ