ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എയിംസ് നിരാഹാര സമരം 19-ാം ദിനത്തില്‍ ആവേശം നിറച്ച് കോലായ് കലാ സാംസ്‌കാരിക വേദി

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന് വരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം 19 ദിനങ്ങൾ പിന്നിട്ടു. എയിംസിന് വേണ്ടി കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തി പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക എന്ന ആവശ്യവുമായാണ് അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിച്ചിക്കുന്നത്.അനിശ്ചിതകാല നിരാഹാരത്തിന്റെ 19-ാം ദിന സമരം 'കോലായ് കലാ സാംസ്കാരിക വേദി' ആണ് സമരം ഏറ്റെടുത്തത്. കോലായ് പൈതൃക കൂട്ടായ്മ നേതാവ് ഉസ്മാൻ കടവത്തിന്റെ അധ്യക്ഷതയിൽ സലാം കുന്നിൽ ഉത്ഘാടനം ചെയ്തു. സ്കാനിയ ബെദിര, ഹസൈനാർ തോട്ടുംഭാഗം, ഹമീദ് കോളിയടുക്കം, റഹീം ബള്ളൂർ, ശരീഫ് സാഹിബ്, മാഹിൻ ലോഫ് ഹമീദ് കന്നം, മജീദ് പള്ളിക്കാൽ, ഇസ്മയിൽ ഷേക്ക്, ഷാഫി കല്ലുവളപ്പിൽ, ഉസൈൻ ഭാരത്, ഗണേഷൻ അരമങ്ങാനം, ബഷീർ കൊല്ലംപാടി, മുഹമ്മദ് ഈച്ചിലങ്കാൽ, കബിർ പി.എം., താജുദ്ദീൻ ചേരങ്കയ്, ബഷീർ കൊല്ലംപാടി, സതീഷ് കുമാർ ജി., വിജയ കുമാർ, മുഹമ്മദ് അലി, സലിം ചൗക്കി, കരിം ചൗക്കി, കെ.ജെ. സജി,  അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, ആനന്ദൻ പെരുമ്പള, സുര്യ നാരായണ ഭട്ട്, ഡോക്ടർ മേഘ, റഹീം നെല്ലിക്കുന്ന്, ഖദീജ ഇ.എം., സുഹറ കരിം, റാംജി തണ്ണോട്ട്, എന്

കേന്ദ്ര ബജറ്റ് 2022: ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം പുറത്തിറക്കും, ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടും ഈ വര്‍ഷം

  ഈ വര്‍ഷം രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പുറത്തിറങ്ങും. കേന്ദ്രത്തിന്റെ 2022 -23 വര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ റിസര്‍വ് ബാങ്ക് പുറത്തിറക്കും. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ രൂപയ്ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലായിരിക്കും ഡിജിറ്റല്‍ രൂപ പുറത്തിറങ്ങുക. അങ്ങനെ ഡിജിറ്റല്‍ രൂപ രാജ്യത്ത് നടപ്പാക്കുകയാണ്. മറ്റൊന്ന് ഇ-പാസ്‌പോര്‍ട്ടും ഈ വര്‍ഷം ലഭ്യമാക്കും. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട് ഈ വര്‍ഷം തന്നെ എത്തും. കൂടാതെ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരത് നടപ്പിലാക്കും. മാത്രമല്ല, പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറയ്ക്കുകയും ചെയ്യും. 5 ജി ലേലം ഈ വര്‍ഷം നടപ്പിലാക്കുകയും സേവനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ നടപ്പാക്കും.

എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

  ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടര്‍ വില 1902.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില കുറച്ചിരുന്നു. 19 കിലോ സിലിണ്ടറിന് 102.50 രൂപയാണ് അന്ന് കുറച്ചിരുന്നത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 42,154 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു: 10 മരണം റിപോർട്ട് ചെയ്തു

  സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,57,552 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍

കോവിഡ് ചികിത്സാ നിഷേധമുണ്ടായാല്‍ എപ്പിഡെമിക് നിയമപ്രകാരം നടപടി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  എറണാകുളം: കോവിഡ് രോഗികള്‍ക്കു ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ എപ്പിഡെമിക് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സ തേടിയെത്തുമ്ബോള്‍ കോവിഡ് പോസിറ്റീവായതിന്‍്റെ പേരില്‍ ഒരാളെ പോലും തിരിച്ചയക്കരുതെന്നും അങ്ങനെ ഉണ്ടായാല്‍ ആ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലെ കോവിഡ് സാഹര്യത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്‍്റെ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കണം. അതോടൊപ്പം മറ്റ് ചികിത്സയും നല്‍കണം. ഓരോ ദിവസവും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഐസിയു, ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെ എത്ര കിടക്കകള്‍ ഉണ്ടെന്ന വിവരം ജനപ്രതിനിധികള്‍ക്ക് നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള സംവിധാനങ്ങള

കേരള സാംസ്‌കാരിക പരിഷത്ത് :സംസ്ഥാന തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസറകോട് തുടക്കം

കാസറകോട് : സംസ്ഥാന തലത്തിൽ കലാ- സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു വരുന്ന കേരള സാംസ്കാരിക പരിഷത്തിന്റെ  ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന്  കാസറകോട്  ജില്ലയിൽ തുടക്കമായി.മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് ഷെരീഫ് ഉള്ളത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി മൂസ്സ പാട്ടില്ലത്തിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എം എ മൂസ മൊഗ്രാൽ സ്വാഗതം പറഞ്ഞു.വിജയൻ മണിയറ, സിത്താര ഉള്ളത്ത്, ബാലഗോപാലൻ മാഷ്,കെ ജിജി, സിദാൻ ഉള്ളത്ത്, പി വി മൊഇദീൻകുഞ്ഞി എന്നിവർ സംബന്ധിച്ചു.

മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം വീണ്ടും തടഞ്ഞു

  കൊച്ചി: ജമാ അത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞു വീണ്ടും കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം തടഞ്ഞതെന്നു മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നിരോധനത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം തയാറായിട്ടില്ലെന്നും ഉത്തരവിനെതിരേ മീഡിയ വണ്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. തത്കാലം സംപ്രേഷണം നിര്‍ത്തുകയാണെന്നും കുറിപ്പിലുണ്ട്. അതേസമയം, ചാനലില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാം പ്രാവശ്യമാണ് മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം തടയുന്നത്. നേരത്തെ തടഞ്ഞപ്പോള്‍ മണിക്കൂറുകള്‍ക്കു ശേഷം വിലക്ക് നീക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസം; മഹാത്മജിക്ക് പ്രണാമമർപ്പിച്ച് രക്ത ദാന ക്യാമ്പ്

  തൃക്കരിപ്പൂർ:മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രണാമമർപ്പിച്ചു കൊണ്ട് തൃക്കരിപ്പൂരിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് കോവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസമായി. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് നടന്ന ക്യാമ്പിൽ അറുപത്തിനാല് ആളുകൾ രക്തദാനം നടത്തി. തൃക്കരിപ്പൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ചന്തേര ജനമൈത്രി പോലീസിന്റെയും ബ്ലഡ് ഡോണേർസ് കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ജനറൽ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാസർഗോഡ് ജി എച്ച് രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യനായർ ക്യാമ്പിന് നേതൃത്വം നൽകി. എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മധുസൂദനൻ കെ വി, അസി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എം സരിത, പാറ്റൂൺ കമാന്റന്റുമാരായ നന്ദ കെ , നന്ദന ടി, അഖില എം കെ, എസ് പി സി കേഡറ്റുകൾ, ബി ഡി കെ സംസ്ഥാന സെക്രട്ടറി സനൽലാൽ, ജില്ലാ- സോൺ ഭാരവാഹികൾ എന്നിവർ ക്യാമ്പിന്റെ പൂർണ്ണ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിച്ചു. ചന്തേര ജനമൈത്രി പോലീസ് ഓഫീസർമാരായ എസ് ഐ ഉദയഭാനു, ബീറ്റ് ഓഫീസർ സുരേശൻ കാനം, ബിജു എന്നിവർ ക്യാമ്പിലെത്തി നിർദ്

അരമനപടി-മൊട്ടൽ പാലം ടെണ്ടർനടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കണം: കേരളകോൺഗ്രസ്സ്(എം)

 മുളിയാർ: അരമനപടി- മൊട്ടൽ പാലം ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് കേരളകോൺഗ്രസ്സ്(എം) മുളിയാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗത്തിൽ അബുൾ ഖാദർകോളോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സജിസെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു . ജില്ലാ നേതാക്കളായ ബി. അബ്ദുൾഗഫൂർ, ജോണിപടുപ്പ് ,രാഘവൻ ചേരാൽ എന്നിവർ പ്രസംഗിച്ചു, ഫാറൂഖ് പിലാവടുക്കം സ്വാഗതം പറഞ്ഞു, മേൽവിഷയത്തിൽ ബന്ധപ്പെട്ടവർക്ക്നിവേദനംനല്കാനും തീരുമാനിച്ച.

കരിങ്കൊടി, കല്ലേറ്, ചെളിയേറ്; യുപിയിലെ ഗ്രാമങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം

  ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമ യുപിയിലെ ഗ്രാമങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ജനങ്ങളുടെ പ്രതിഷേധം. നേതാക്കളെയും പ്രവര്‍ത്തകരെയും ജനങ്ങള്‍ കരിങ്കൊടി കാണിക്കുകയും കല്ലേറിയുകയും ചെളി വിരി എറിഞ്ഞെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശിവല്‍ഖാസ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മനീന്ദര്‍പാല്‍ സിങ്ങിനു നേരെയാണ് കല്ലേറുണ്ടായത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഏഴോളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു. ചപ്രോളിയിലെ സ്ഥാനാര്‍ഥി സഹേന്ദ്ര രമാലയ്ക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. വോട്ട് ചോദിക്കാനായി നിരുപദ ഗ്രാമത്തില്‍ അദ്ദേഹത്തെ ജനങ്ങള്‍ പ്രവേശിപ്പിച്ചില്ല.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും;മന്ത്രി കെ കൃഷ്ണന്‍കുട്ടി

  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പെടെ നല്‍കേണ്ടതുണ്ട്. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി നിരക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്‌ഇബി ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ കെ എസ് ഇ ബി തയാറിക്കി താരിഫ് പെറ്റീഷന്‍ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കാനിരിക്കെയാണ് നിരക്ക് വര്‍ധന ഉണ്ടാകുമെന്ന സൂചന മന്ത്രി നല്‍കുന്നത്. ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണമെന്നും മന്ത്രി പറഞ്ഞു. Suspension | 'മുട്ടുകാല്‍ തല്ലിയൊടിക്കും, ഇറങ്ങിപ്പോടാ'; രോഗിയുടെ ബന്ധുവിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ തിരുവനന്തപുരം: തിരുവനന്തപുരം മെ

ദിലീപ് ഫോണുകള്‍ ഹാജരാക്കി; മുന്‍കൂര്‍ ജാമ്യാപേക്ഷയും ഉപഹര്‍ജിയും ഇന്ന് പരിഗണിക്കും

  കൊച്ചി: നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണും സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണും ആണ് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറിയത്. ഗൂഢാലോചന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവും ദിലീപ് കോടതിയോട് ആവശ്യപ്പെടുക. മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായാണ് തിരികെ ദിലീപിന് ലഭിച്ചത്. തിരികെ ലഭിച്ചാല്‍ കോടതി നിര്‍ദേശപ്രകാരം ഫോണുകള്‍ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച്

പതിനൊന്നാം സംസ്ഥാനതല നിയമപാഠ ക്വിസ് മത്സരം; കാസര്‍കോട് ജില്ല ജേതാക്കള്‍

  കാസര്‍കോട്: കേരള സംസ്ഥാന നിയമസേവന അതോറിറ്റിയുടെ പതിനൊന്നാമത് സംസ്ഥാനതല ക്വിസ മത്സരത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അനുഗ്രഹ ജി നായര്‍, മന്‍ജിത് കൃഷ്ണ എം പി, വിവേക് കൃഷ്ണന്‍ എ പി എന്നിവരാണ് ജില്ലയെ പ്രതിനിധീകരിച്ച്‌ മത്സരിച്ചത്. മത്സരത്തില്‍ ഇവര്‍ 135 മാര്‍ക്ക്‌നേടി. കണ്ണൂര്‍ ജില്ല 85 മാര്‍ക്കോടെ രണ്ടാംസ്ഥാനം നേടി. ജില്ലാതല മത്സരത്തില്‍ വിജയികളായ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിനുള്ള ക്യാഷ് അവാര്‍ഡ് സമ്മാന വിതരണവും കാസറഗോഡ് ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജ് ഇന്‍ ചാര്‍ജുമായ ഉണ്ണികൃഷ്ണന്‍ എവി നിര്‍വഹിച്ചു. കാസറഗോഡ് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ സുഹൈബ് എം, സെക്ഷന്‍ ഓഫീസര്‍.ദിനേശ കെ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

മധു കൊലക്കേസ്: നിയമോപദേശത്തിന് അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി

  അഗളി: ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിന് അഭിഭാഷകനെ ചുമതലപ്പെടുത്തി നടന്‍ മമ്മൂട്ടി. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ വി. നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റോബര്‍ട്ട് കുര്യാക്കോസ് ചുമതലപ്പെടുത്തിയത്. സര്‍ക്കാരാകും കേസ് നടത്തുക. കുടുംബത്തിന് ആവശ്യമായ നിയമോപദേശമോ, മധുവിന്റെ കുടുംബം ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആയിരിക്കും അഭിഭാഷകന്‍ നല്‍കുക. ഇതിനായി അഭിഭാഷകന്‍ മധുവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തും.

അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം; ആളപായമില്ല

  അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ആളൊഴിഞ്ഞ പ്രദേശത്താണ് വീണതെന്നും മന്ത്രാലയം അറിയിച്ചു.ഇത് മൂന്നാം തവണയാണ് ഹൂതികള്‍ യുഎഇക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നത്.

മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മാണം അനിവാര്യം: കെജരിവാള്‍

  മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നും പക്ഷെ അതാരെയും ഉപദ്രവിക്കാന്‍ വേണ്ടി ആവരുതെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. ''മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ തീര്‍ച്ചയായും നിയമം ഉണ്ടാവണം. എന്നാല്‍ ഇതിലൂടെ ആരെയും ഉപദ്രവിക്കരുത്. അവരെ ഭയപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നതും തെറ്റാണ്''-ജലന്ധറില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്ബോള്‍ കെജരിവാള്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ച്‌ നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. പഞ്ചാബില്‍ എ.എ.പി അധികാരത്തിലെത്തിയാല്‍ 16000 മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ആശുപത്രികള്‍ പുനര്‍നിര്‍മിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പുതുതായി ഒരു നികുതിയും ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 50,812 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1386 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,36,202 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 86 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാ

ച​രി​ത്ര​ജ​യം! ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ആ​ഷ്‌​ലി ബാ​ര്‍​ട്ടി​ക്ക്

മെല്‍ബണ്‍: ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ വ​നി​താ കി​രീ​ടം ഓ​സീ​സ് താ​രം ആ​ഷ്‌​ലി ബാ​ര്‍​ട്ടി​ക്ക്. 27-ാം സീ​ഡ് അ​മേ​രി​ക്ക​യു​ടെ ഡാ​നി​യേ​ലാ കോ​ളി​ന്‍​സി​നെ​യാ​ണ് ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ താ​ര​മാ​യ ആ​ഷ്‌​ലി ബാ​ര്‍‌​ട്ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ര്‍ 6-3, 7-6. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ആ​ഷ്‌​ലി ബാ​ര്‍​ട്ടി കി​രീ​ട​ത്തി​ലെ​ത്തി​യ​ത്. ഇ​തോ​ടെ, 1978നു ​ശേ​ഷം ചാ​മ്ബ്യ​നാ​കു​ന്ന ആ​ദ്യ ഓ​സ്ട്രേ​ലി​യ​ന്‍ വ‌​നി​താ താ​രം എ​ന്ന നേ​ട്ട​വും ആ​ഷ്‌​ലി സ്വ​ന്ത​മാ​ക്കി. സ്വ​ന്തം നാ​ട്ടി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം ചൂ​ടു​ന്ന ആ​ദ്യ വ​നി​ത കൂ​ടി​യാ​ണ് താ​രം. നാ​ല് വ​ര്‍​ഷ​ത്തി​നി​ടെ താ​ര​ത്തി​ന്‍റെ മൂ​ന്നാം ഗ്രാ​ന്‍​സ്‌​ലാം നേ​ട്ട​മാ​ണി​ത്.

മാര്‍ക്ക്‌ ലിസ്റ്റിന്‌ ഒന്നര ലക്ഷം കൈക്കൂലി; എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍

  വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. സെക്ഷന്‍ അസിസ്റ്റന്‍റ് എല്‍സി സി ജെ യാണ് വിജിലന്‍സിന്റെ പിടിയിലായത്. എംബിഎ മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച്‌ കൈപ്പറ്റിയപ്പോഴാണ് വിജിലന്‍സ് ഇവരെ കുടുക്കിയത്. വിജിലന്‍സ് എസ്പിക്ക് വിദ്യാര്‍ഥിനി നല്‍കിയ പരാതി തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് സര്‍വകലാശാല ജീവനക്കാരി പിടിയിലായത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു വിജിലന്‍സ് സംഘം എം ജി സര്‍വ്വകലാശാല ആസ്ഥാനത്തു മിന്നല്‍ പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എംജി യൂണിവേഴ്സിറ്റി സെക്ഷന്‍ അസിസ്റ്റന്‍റ് എല്‍സി സി ജെ യാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ എം.ബിഎ വിദ്യാര്‍ത്ഥിനിയില്‍ നിന്നും മാര്‍ക്ക് ലിസ്റ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതില്‍ 125000 രൂപ ബാങ്ക് വഴി കൈപ്പറ്റി. ബാക്കി തുക കൂടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വിദ്യാര്‍ത

സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

  തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.ആവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും. ചികിത്സ, വാക്സിനേഷന്‍ ആവശ്യങ്ങള്‍ക്ക് യാത്രാനുമതി നല്‍കും. കടകള്‍ രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കും. ബേക്കറികളിലും ഹോട്ടലുകളിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. ദീര്‍ഘദൂര ബസ്, ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങില്ല. അടിയന്തര സാഹചര്യങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മാധ്യമ സ്ഥാപനങ്ങള്‍, മരുന്ന് കടകള്‍, ആംബുലന്‍സ് സേവനങ്ങള്‍ എന്നിവയ്ക്ക് തടസ്സം വരില്ല. വിവാഹ – മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 20 പേര്‍ക്ക് മാത്രമാണ് അനുവാദം ഉണ്ടാവുക. പൊതുനിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചു. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്ത് കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കര്‍ണാടകയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു; സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും

  ബെംഗളൂരു: കോവിഡ് മൂന്നാംതരംഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കാനും തീരുമാനിച്ചു. മെട്രോ ട്രെയിന്‍, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളില്‍ അതിന്റെ സീറ്റിങ് പ്രാപ്തിക്കനുസരിച്ച്‌ ആളുകളെ ഉള്‍ക്കൊള്ളിക്കാമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വര്‍ധിച്ചതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണം. വാരാന്ത്യ ലോക്ക്ഡൗണ്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിക്കാമെന്നാണ് പറയുന്നത്. അതേ സമയം ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ലുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങള്‍ പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്. വിവാഹ പാര്‍ട്ടികളില്‍ 300 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ജിം, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ

ബ്ലാസ്റ്റേഴ്‌സ് നാളെ കളിക്കളത്തിലിറങ്ങുന്നു; ഒരുമത്സരത്തിന് സജ്ജരല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

  കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ കളിക്കളത്തിലിറങ്ങുന്നു. മികച്ച ഫോമിലുള്ള ബെംഗളുരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം മുതല്‍ പരിശീലനം സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ നാളെ എത്രപേര്‍ക്ക് കളിക്കാനാവുമെന്ന് അറിയില്ലെന്നും ഞങ്ങള്‍ ഒരുമത്സരത്തിന് സജ്ജരല്ലെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്‌ പറയുന്നു. അഡ്രിയാന്‍ ലൂണയടക്കം എല്ലാ വിദേശതാരങ്ങളും പരിശീലനം പുനരാരംഭിച്ചുകഴിഞ്ഞു. എങ്കിലും ക്യാംപിലുണ്ടായ കോവിഡ് വ്യാപനം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെയടക്കം മാനസികമായി തളര്‍ത്തിക്കഴിഞ്ഞു. ഒരു ഫുട്‌ബോള്‍ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും സജ്ജരല്ല എന്നാണ് ഇന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ ഇവാന്‍ പറഞ്ഞത്. ഞങ്ങള്‍ ഒരു മത്സരത്തിന് ഇപ്പോള്‍ സജ്ജരല്ല, നാളത്തെ മത്സരത്തെക്കുറിച്ചൊന്നും ഞങ്ങള്‍ കാര്യമായി ചിന്തിക്കുന്നില്ല, ഞങ്ങള്‍ മത്സരം കളിക്കുന്നു എന്ന് മാത്രമേയുള്ളുവെന്നും ഇവാന്‍ പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി എസ്. രാജേന്ദ്രന്‍

  ഇടുക്കി: രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നതായി മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ പ്രഖ്യാപിച്ചു. 'എട്ട് മാസത്തോളമായി പ്രവര്‍ത്തനങ്ങളില്‍ ഒന്നും സജീവമല്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ല. എനിക്ക് മറ്റൊരു പാര്‍ട്ടിയുടെ ചിന്താധാരയുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല. മറ്റ്‌ ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അവര്‍ പോകട്ടെ' എസ്. രാജേന്ദ്രന്‍ വ്യക്തമാക്കി. തനിക്ക് എതിരായ പ്രചാരണങ്ങള്‍ കൂടുതലും നടത്തിയത് മൂന്നാറിലെ പ്രാദേശിക നേതാക്കള്‍ ആണെന്നും, പാര്‍ട്ടിയുടെ പുറത്താക്കല്‍ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് എസ്. രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ. രാജയെ വിജയിപ്പിക്കാന്‍ എസ്. രാജേന്ദ്രന്‍ പരിശ്രമിച്ചില്ലെന്നും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തിയെന്നും പാര്‍ട്ടി നിയോഗിച്ച അന്വേഷ

മഞ്ജു 5 കൊല്ലമായി ദിലീപുമായി സംസാരിച്ചിട്ടില്ല, പറഞ്ഞതെല്ലാം കള്ളം; വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് പറഞ്ഞതെല്ലാം നുണയാണെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ട് ടിവിയുടെ ചര്‍ച്ചയില്‍ പറയുന്നു. മുന്‍ ഭാര്യയായ മഞ്ജു വാര്യരുമായി അടുത്ത കാലത്തൊന്നും മിണ്ടിയിട്ടില്ലെന്നും, ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണങ്ങള്‍ ഉണ്ടെന്ന വാദം വെറും നുണയാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. നേരത്തെ കോടതിയില്‍ ദിലീപ് പറഞ്ഞിരുന്നത് ഫോണ്‍ കൈമാറാനാവില്ലെന്നായിരുന്നു. മുന്‍ ഭാര്യയുമായും അഭിഭാഷകരുമായിട്ടെല്ലാമുള്ള സ്വകാര്യ സംഭാഷണങ്ങള്‍ ഉണ്ടെന്നും, അത് അന്വേഷണ സംഘം ദുരുപയോഗം ചെയ്യുമെന്നുമായിരുന്നു. പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തു, ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ടെന്നും, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങളുണ്ടെന്നും എല്ലാം പറയുന്നത് കള്ളമാണ്. ഉപയോഗിച്ച്‌ കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലിപ്പൊട്ടിച്ച്‌ കത്തിച്ച്‌ കളഞ്ഞതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. മാത്രമല്ല, മഞ്ജുവുമായി സംസാരിച്ചു എന്നെല്ലാം പറയുന്നത് കള്ളമാണ്. കഴിഞ്ഞ

പാന്റും ഷർട്ടും ബെൻസ് കാറും; അടിപൊളി ലുക്കിൽ പിണറായി വിജയൻ ദുബായിലെത്തി

  ദുബായ്: അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷമാകും അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തുക. ഫെബ്രുവരി നാലിനു ദുബായ് എക്‌സ്‌പോയിലെ കേരള പവിലിയന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോര്‍ക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി നാട്ടില്‍ ഇന്ന് മടങ്ങിയെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കുള്ള മടങ്ങാനുള്ള യാത്രയില്‍ മാറ്റം വരുത്തിയാണ് പിണറായി വിജയന്‍ ദുബായിയിലെത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ രണ്ട് ദിവസം പൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പിന്നീട് വിവിധ

ഫോണുകള്‍ തിങ്കളാഴ്ച രാവിലെ 10.15നു മുന്‍പ് ഹാജരാക്കണം; ദീലീപിനോട് ഹൈക്കോടതി

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേസേഷന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക തെളിവെന്ന് അന്വേഷണസംഘം വിലയിരുത്തപ്പെടുന്ന ദിലീപിന്റെ ഫോണുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയിലാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. തിങ്കളാഴ്ച രാവിലെ 10.15 ന് മുന്‍പ് ഫോണുകള്‍ സീല്‍ ചെയ്ത കവറില്‍ ഫോണ്‍ ഹൈക്കോടതി രജിസ്റ്റര്‍ ജനറലിന് മുന്നില്‍ ഹാജറാക്കണം എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഫോണ്‍ ഹാജറാക്കാന്‍ കഴിയില്ലെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ഹാജറാക്കിയേ തീരൂ എന്ന് നിലപാട് കടുപ്പിക്കുയയാണ് കോടതി ചെയ്തത്. ഫോണ്‍ ഹാജറാക്കിയേ മതിയാവു എന്ന് അറിയിച്ച കോടതി വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കുകയാണ് എന്നും വേണമെങ്കില്‍ ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കുകയായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഹാജറാക്കിയാല്‍ മതിയോ എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറു ചോദ്യം.

കോഴിക്കോട് കുട്ടികളെ കാണാതായ സംഭവം: മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മൊഴി; യുവാക്കള്‍ക്കെതിരെ കേസ്

  കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുക്കുക. ഒരു പെണ്‍കുട്ടിക്കൊപ്പം ബംഗളൂരുവില്‍ പിടിയിലായ യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും കുട്ടികള്‍ യുവാക്കള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നും ആണ് കണ്ടെത്തിയത്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കോവ

"പിതാവിന്റെ കരങ്ങളിലൂടെ മിസ്ബാഹ് മോന്റെ പടയോട്ടം" എസ് കെ എസ് എസ് എഫ് അടൂർ ശാഖാ കമ്മിറ്റിയുടെ സ്നേഹോപഹാരം

കാസറഗോഡ്: നിരവധി കലകൾ കണ്ടും കേട്ടും ആസ്വദിച്ചും അവഗണിച്ചും വീർപ്പുമുട്ടിയ നമ്മുടെ മാമലനാട്ടിൽ  പഠനത്തോടൊപ്പം കാലികപ്രസക്തിയുള്ള ഷോർട്ട് ഫിലിം, മാപ്പിളപ്പാട്ട്, താരാട്ട് പാട്ട്, കൂടാതെ യൂട്യൂബ് ബ്ലോഗിലും മികവ് തെളിയിച്ച മിസ്ബാഹ് കഴിഞ്ഞ ദിവസം നടന്ന മുസാബഖ ജില്ലാ ഇസ്ലാമിക കലാമേളയിൽ ജൂനിയർ വിഭാഗം കലാ പ്രതിഭയാണ്. കുരുന്നു പ്രതിഭകളെ അനുമോദിക്കാൻ എത്തിയ എസ്.കെ.എസ്.എസ്.എഫ് അടൂർ ശാഖ പ്രവർത്തകർ അസീസ് ട്രെൻഡ് അടക്കമുള്ള രക്ഷിതാക്കളെയും മറന്നിട്ടില്ല എന്നതാണ് പ്രത്യേകത. മാറിയ കാലത്ത് മത ബോധത്തോടൊപ്പം കലാബോധവും കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ്  ഇതിലൂടെ തെളിയുന്നത്.  സമസ്തയുടെ തികച്ചും ആരോഗ്യപരമായ ഈ കാഴ്ചപ്പാട് പുതിയ ഒരു  മാറ്റത്തിന്റെ തുടക്കമായി എന്നത് ശ്ലാഘനീയം തന്നെയാണ്. കല എന്നാൽ വെറും പേക്കൂത്തുകൾ ആണെന്ന് ധരിച്ചു വശായിരുന്ന കാലത്തിൽ നിന്നും മാറിയ ചിന്താഗതിയും  പുതിയ പ്രതിഭകളെ അതിലൂടെ വളർത്തിയെടുക്കുവാൻ ഉള്ള ശ്രമവും പാരമ്പര്യമായി നിലനിൽക്കുന്ന ചില അതിർവരമ്പുകൾക്ക്  ഒരു വേറിട്ട മാറ്റം തന്നെയാണ്. മതവും കലാബോധവും സാഹിത്യവും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരിൽ പകർന്നു കൊടുത്താൽ ഇന്

യെദ്യൂരപ്പയുടെ ചെറുമകളെ മരിച്ച നിലയില്‍ കണ്ടെത്തി

  കര്‍ണാടക: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ചെറുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. സൗന്ദര്യയെയാണ് കണ്ണിങ്ഹാം റോഡിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസായിരുന്നു. എം എസ്. രാമയ്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. യെദ്യൂരപ്പയുടെ മകള്‍ പത്മാവതിയുടെ മകളാണ് സൗന്ദര്യ. രണ്ടുവര്‍ഷം മുന്‍പാണ് സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം ബ്രോവിങ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഹൈഗ്രൗണ്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.