കോഴിക്കോട്: താമരശ്ശേരി ഇരുതുള്ളി പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് കേന്ദ്രം പൂര്‍ണമായും അടച്ചുപൂട്ടാന്‍ തീരുമാനമായതായി സമരസമിതി. സമരസമിതിയും കമ്പനി ഉടമകളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാര്‍ച്ച് 31നകം പ്ലാന്റ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായത്. സര്‍ക്കാര്‍ കണ്ടെത്തുന്ന മറ്റൊരു സ്ഥലത്തേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സമര സമിതിയുമായി ഫാക്ടറി ഉടമകള്‍ കരാറിലെത്തി. കമ്പനി ഉടമകളില്‍ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ ധാരണാപത്രം ഒപ്പുവെച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇതോടെ വര്‍ഷങ്ങളായി പ്രദേശവാസികള്‍ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. സമരക്കാര്‍ക്കെതിരായ കേസുകളും പിന്‍വലിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ