ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിഴിഞ്ഞം സമരസമിതി വെടിവയ്‌പ്പുണ്ടാകാൻ ആഗ്രഹിക്കുന്നു, പിന്നിൽ കുബുദ്ധി ; സിപിഐഎം

  വിഴിഞ്ഞം സമരസമിതി വെടിവയ്‌പ്പുണ്ടാകാൻ ആഗ്രഹിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മത്സ്യത്തൊഴിലാളികളെ ആകെ തിരിച്ചിവിടുന്ന കുബുദ്ധിയാണ് പ്രവർത്തിക്കുന്നത്. മത്സ്യത്തൊഴിലാളികളെയും മറ്റുള്ളവരെയും തമ്മിലടിക്കാൻ മാത്രമേ വൈദികരുടെ നിലപാട് സഹായിക്കുകയുള്ളൂ. സമവായ ചർച്ചകളിൽ അതിരൂപത ഒളിച്ചുകളിച്ചെന്നും ഏതോ ശക്തിയുടെ പ്രേരണയിൽ സമരം നീട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നും ആനാവൂർ നാഗപ്പൻ ട്വന്റിഫോറിനോട് പറഞ്ഞു ‘ഇന്ന് യാഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളികളെ പറ്റിച്ച് നടത്തുന്ന സമരണമാണ് നടക്കുന്നത്. മത്സ്യത്തൊഴിലാളികളും കരയിലുള്ളവരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി മാറുന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കാനാണ് പുരോഹിതന്മാരുടെ ഇന്നത്തെ സമരത്തെ കൈമുറ. വികാരപരമായി സമരത്തെ തിരിച്ചുവിടുകയാണ് അവരുടെ ലക്ഷ്യം’- ആനാവൂർ നാഗപ്പൻ പറഞ്ഞു. വിഴിഞ്ഞത്ത് സമാധാനപരമായി മുന്നോട്ട് പോയ സമരത്തെ പൊളിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തിയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര പറഞ്ഞു. ഒരു വിഭാഗം ആളുകൾ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ

‘ഫുട്ബോളിന് ധൂർത്ത് അന്യായം, ആത്മീയതയുടെ പേരിലേത് ന്യായം’; ഈ യുക്തി ദുരൂഹം: കെ ടി ജലീൽ

  ഫുട്ബോളിൻറെ പേരിൽ നടക്കുന്ന ധൂർത്ത് അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന ധൂർത്ത് ന്യായവുമാകുന്ന യുക്തി ദുരൂഹമെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ. ധൂർത്തിൻ്റെ പേരിലാണ് ഫുട്ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങിനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശന പരിതിയിൽ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ സമ്മേളന മാമാങ്കങ്ങളിലും നേർച്ചകളിലും ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആർഭാടത്തിൻ്റെ ഗണത്തിൽ തന്നെയല്ലേ ഉൾപ്പെടുക. സാമ്രാജ്യത്തിന്റെ പഴങ്കഥകൾ പറഞ്ഞ് ജനങ്ങളിൽ അകൽച്ച പരത്താൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കരുതെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ലെന്നും പോസ്റ്റിൽ കെ ടി ജലീൽ കുറിക്കുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്ബോൾ ആവേശം പ്രതിഫലിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചാണ് കെ ടി ജലീലിൻറെ കുറിപ്പ്. കെ ടി ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം: മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല. ജനങ്ങളെ പലതിൻ്റെയും പേരിൽ ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പി ടി ഉഷ

  ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പി.ടി.ഉഷ. ഇതിനായി നാമനിർദേശ പത്രിക നൽകും. അത്‌ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി.ടി.ഉഷ പറഞ്ഞു. പ്രസിഡന്റ് ഉൾപ്പെടെയുള്ള എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസർ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ 25 മുതൽ 27 വരെ നേരിട്ട് നാമനിർദേശ പത്രിക സമർപ്പിക്കാം. ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പേര് പിൻവലിക്കാം.

54-ാം ദൗത്യവും വിജയകരമാക്കി പിഎസ്എൽവി സി: ഭൂട്ടാൻ്റെ അടക്കം ഒൻപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

  ചെന്നൈ: പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. രാജ്യത്തിന്‍റെ ഭൗമനിരീക്ഷണ ഉപഗ്രഹവും നയതന്ത്ര സഹകരണത്തിന്‍റെ ഭാഗമായി ഭൂട്ടാന്‍റെ ചെറു ഉപഗ്രഹവും ഏഴ് വാണിജ്യ ഉപഗ്രഹങ്ങളും ഒരുമിച്ച് വിക്ഷേപിക്കുക എന്ന ദൗത്യമാണ് ഇസ്രോ ഇത്തവണ ഏറ്റെടുത്തത്. ഇന്ന് രാവിലെ കൃത്യം 11.56-നാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിന്‍റെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എൽവി ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ ഏറ്റവും കരുത്തുള്ള വേരിയന്‍റായ പിഎസ്എൽവി എക്സ്എൽ ആയിരുന്നു വിക്ഷേപണ വാഹനം. ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ പോലെ കൃത്യം  പതിനേഴാം മിനുട്ടിൽ ഓഷ്യൻ സാറ്റ് 3 ഭ്രമണ പഥത്തിലെത്തി. കടലിന്‍റെ സ്വഭാവവും ഉപരിതല താപനിലയും കാലാവസ്ഥയും പ്രവചിക്കുന്ന മൂന്നാം തലമുറ ഉപഗ്രഹമാണ് ഇഒഎസ് 6 എന്ന ഓഷ്യൻ സാറ്റ് 3. തുടർന്ന് ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് വാഹനം 214 കിലോമീറ്റർ വരെ താഴെയുള്ള ഭ്രമണപഥത്തിലേക്ക് താഴ്ത്തി. ഇതിനിടെ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളും കൃത്യമായി ഭ്രമണപഥങ്

‘മദ്യക്കച്ചവടം ഉപേക്ഷിച്ചാൽ ഒരു ലക്ഷം രൂപ പാരിതോഷികം’: മദ്യനിരോധനം ശക്തമാക്കാൻ ബിഹാർ

  ബീഹാറിൽ മദ്യനിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർ നടപടികൾ ആവിഷ്കരിച്ച് സർക്കാർ. സംസ്ഥാനത്ത് അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. 2016 ലാണ് മദ്യനിരോധന നിയമം നടപ്പിലാക്കിയത്. ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാർ പടുത്തുയർത്തുകയാണ് തൻ്റെ ലക്ഷ്യമെന്ന് മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ നിതീഷ് കുമാർ പറഞ്ഞു. “എല്ലാത്തരം മയക്കുമരുന്നുകളും ഒഴിവാക്കാനും സമൃദ്ധവും ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാറിനുവേണ്ടി മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ പങ്ക് വഹിക്കാനും പ്രതിജ്ഞയെടുക്കാം.”-നിതീഷ് കുമാർ കൂട്ടിച്ചേർത്തു. അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി മദ്യവിൽപ്പനക്കാർക്ക് മാത്രമല്ല, കള്ള് കച്ചവടം ചെയ്യുന്നവർക്കും ഇത് ബാധകമാണെന്ന് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിയമം അവതരിപ്പിച്ചതിന് ശേഷം നാല് ലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികള്‍ക്ക് ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തണം: വീണാ ജോര്‍ജ്

  കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുതിര്‍ന്നവര്‍ക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവികൂടി മുന്നില്‍ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ ഉറപ്പ് വരുത്തണം. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിന് ശ്രമിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ സ്ഥാപന തലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകളിലടുത്തുള്ള കടകള

രക്ഷകനായി വോയ്‌സിയെച്ച് സെസ്‌നി; സൗദി അറേബ്യയ്ക്കെതിരേ പോളണ്ട് മുന്നിൽ (1-0)

  ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ സൗദി അറേബ്യയ്ക്കെതിരേ പോളണ്ട് മുന്നിൽ (1-0). 39 ആം മിനിറ്റിൽ പിയോറ്റര്‍ സിയെലിന്‍സ്‌കിയാണ് പോളണ്ടിനായി വലകുലുക്കിയത്. ഇരട്ട സേവുകളുമായി ടീമിനിനെ രക്ഷിച്ചത് പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച്ച് സെസ്‌നിയാണ്. അർ-റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ച് കളിച്ചത് സൗദി അറേബ്യയാണ്. ബോൾ പൊസഷനിൽ പോളണ്ട് മുന്നിൽ നിന്നെങ്കിലും, ആദ്യ 35 മിനിറ്റിൽ സൗദി അറേബ്യയുടെ പ്രതിരോധം തകർക്കാൻ പോളണ്ടിന് കഴിഞ്ഞില്ല. പോളണ്ടിനായി ക്രിസ്റ്റ്യൻ ബീലിക്ക് സ്‌കോറിങ്ങിന് അടുത്തെത്തിയെങ്കിലും ലഭിച്ച കോർണറിൽ നിന്നുള്ള ഹെഡ്ഡർ ലൈനിന് തൊട്ടുമുമ്പ് സലേ അൽഷെഹ്‌രി തടഞ്ഞു. 44-ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. അല്‍ ഷെഹ്‌രിയെ ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. സൂപ്പര്‍താരം സാലി അല്‍ ഷെഹ്‌രിയാണ് കിക്കെടുത്തത്. എന്നാൽ ദൗസാരിയെടുത്ത കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി. പ്രതിരോധം കടുത്തതോടെ ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ മൂന്ന് താരങ്ങളാണ് മഞ്ഞക്കാര്‍ഡ് കണ്

പ്രളയകാലത്ത് നൽകിയ അരിയുടെ കാശ് വേഗം നൽകണം: കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

  ദില്ലി: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേരളത്തിൽ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നാണ് അരി അനുവദിച്ചത്. 89540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അന്ന് തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ തയ്യാറായില്ല. കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത്. കേന്ദ്ര സർക്കാരിൽ പ

അനിയന്ത്രിത ടോള്‍ പിരിവ് ഗൗരവതരം; സുപ്രിംകോടതി

  അനിയന്ത്രിതമായി ടോള്‍ പിരിക്കുന്നത് ഗൗരവതരമായ വിഷയമെന്ന് സുപ്രിംകോടതി. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. 471 കോടി മുടക്കിയ പദ്ധതിയില്‍ പിരിവ് 1461 കോടി കടന്നിട്ടും അവസാനിപ്പിക്കാത്തത് സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയിലെത്തിയത്. ധ്യപ്രദേശ് സര്‍ക്കാരിനെതിരായ ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചില കേസുകളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധികള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍മാണ തുക കഴിഞ്ഞുള്ള ലാഭവും കൈപറ്റികഴിഞ്ഞതിനു ശേഷവും പിരിവ് തുടരരുത് എന്ന് വിധിയുണ്ട്. ഇവ പാലിക്കുന്നില്ലെനന്നും കോടതിയില്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി സ്വീകരിച്ച കോടതി മധ്യപ്രദേശ് സര്‍ക്കാരിനും നോട്ടീസ് അയച്ചു.

‘സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട’; സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി

  ഫുട്‌ബോളിലെ താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് കായിക മന്ത്രി വ്യക്തമാക്കി. കായിക പ്രേമികളെ പ്രകോപിപ്പിക്കേണ്ടതില്ല. താരാരാധന കായിക പ്രേമികളുടെ വികാരമാണ്. ആ ആരാധനകള്‍ സമയത്ത് നടക്കും. അതില്‍ ഇഷ്ടമുള്ളവര്‍ പങ്കെടുക്കും’. മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. ഫുട്ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമായിരുന്നു സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ വാക്കുകള്‍. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും നാസര്‍ ഫൈസി ചൂണ്ടിക്കാട്ടി. ‘വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളില്‍ റസൂല്‍ ഏര്‍പ്പെട്ടതും പത്നി ആഇശ(റ)യുമായി തിരുനബി മത്സരിച്ചതും എത്യോപ്യക്കാര്‍ പള്ളിയില്‍ നടത്തിയ കായികാഭ്യാസങ്ങള്‍ നോക്കിക്കാണുവാന്‍ പ്രവാചകന്‍ പത്നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. എന്നാല്‍ നിയമങ്ങ

ഖത്തറിനെ വീഴ്ത്തി സെന​ഗൽ; ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി ഖത്തർ (3-1 )

  ലോകകപ്പിൽ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗല്‍. ആദ്യ റൗണ്ട് കടക്കാൻ വിജയം ഇരുടീമുകൾക്കും അനിവാര്യമായ മത്സരത്തിൽ ഏഷ്യൻ ശക്തിയെ ആഫ്രിക്കൻ കരുത്തുകൊണ്ടു കീഴടക്കുകയായിരുന്നു സെന​ഗൽ. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിൽ തങ്ങളുടെ ആദ്യ ​ഗോൾ നേടി ഖത്തറും ഖൽബ് നിറച്ചു 41-ാം മിനിറ്റില്‍ ഖത്തറിന്റെ ഖല്‍ബ് തകര്‍ത്തുകൊണ്ട് മുന്നേറ്റതാരം ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സെനഗല്‍ വീണ്ടും ഖത്തറിനെ ഞെട്ടിച്ചു. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്. 78-ാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍ടാരി ലക്ഷ്യംകണ്ടു. സെനഗല്‍ 84-ാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്.

‘തരൂരിനെ കൊച്ചിയിൽ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്’; കെ സുധാകരനും വി.ഡി.സതീശനും ഒപ്പം ക്ഷണം

  ശശി തരൂരിന്‍റെ സാന്നിധ്യം സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാൻ നീക്കവുമായി പ്രൊഫഷണൽ കോൺഗ്രസ്. ‘ഡിക്കോഡ്’ എന്ന സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ.എസ്‍ എസ് ലാലും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണിവരെ വിവിധി സെഷനുകളിലായിട്ടാണ് പരിപാടി. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കിയ മലബാര്‍ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാര്‍ട്ടി സമരവേദിയിലും തരൂര്‍ സജീവമാകുകയാണ്. കോര്‍പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയിൽ സ്ഥലം എംപിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച ഔദ്യോഗിക നേതൃത്വത്തിന് പരോക്ഷ മറുപടിയും തരൂര്‍ നൽകി.

ജയം തുടരാൻ ഇംഗ്ലണ്ടും നെതർലൻഡ്സും; ആതിഥേയരും ഇന്നിറങ്ങും

ഖത്തർ ലോകകപ്പിലെ രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് ബിയിൽ വെയിൽസ് ഇറാനെ നേരിടുമ്പോൾ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ആതിഥേയരായ ഖത്തർ സെനഗലിനെതിരെയും രാത്രി 9.30ന് നെതർലൻഡ്സ് ഇക്വഡോറിനെതിരെയും കളത്തിലിറങ്ങും. ഗ്രൂപ്പ് ബിയിൽ പുലർച്ചെ 12.30ന് ഇംഗ്ലണ്ട് – യുഎസ്എ മത്സരവും ഇന്ന് നടക്കും. യുഎസ്എയ്ക്കെതിരെ സമനില വഴങ്ങിയാണ് വെയിൽസ് രണ്ടാം മത്സരത്തിനിറങ്ങുക. അതുകൊണ്ട് തന്നെ ഇറാനെതിരെ ജയം തന്നെയാവും വെയിൽസിൻ്റെ ലക്ഷ്യം. സൂപ്പർ താരം ഗാരത് ബെയിലിൽ തന്നെയാണ് വെയിൽസിൻ്റെ പ്രതീക്ഷകൾ. ആരോൺ റാംസിയും വെയിൽസിൻ്റെ പ്രകടനത്തിൽ നിർണായക സ്വാധീനം ചെലുത്തും. ഏതൻ അമ്പഡുവിന് പരുക്ക് ഭീഷണിയാണ്. ഡാനിയൽ ജെയിംസ് പുറത്തിരുന്നേക്കും. ഇംഗ്ലണ്ടിനെതിരെ നാണംകെട്ട പരാജയം വഴങ്ങിയെത്തുന്ന ഇറാൻ ഇന്ന് സമനിലയെങ്കിലും പിടിക്കാനുള്ള ശ്രമത്തിലാവും. ഇംഗ്ലണ്ടിനെതിരെ ഷേപ്പ് നഷ്ടപ്പെട്ട പ്രതിരോധമാണ് ഏറെ പഴികേട്ടത്. 2-6 എന്ന സ്കോർ തന്നെ പ്രതിരോധപ്പിഴവുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കളിയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. മെഹ്ദി തരേമ

ഇനി പരീക്ഷാക്കാലം; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

  എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10മുതല്‍ 30 വരെ നടക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് തുടങ്ങും. പരീക്ഷാ ഫലം മെയ് പത്തിനുള്ളിലാകും പ്രഖ്യാപിക്കുക.

കോഴിക്കോട് 17 വയസുകാരിയുടെ വിവാഹം നടത്തി; മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്

  കോഴിക്കോട് വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായിരുന്നു വരന്‍. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ലഭിച്ച വിവരം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി നടത്തിയ വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ കുട്ടിക്ക് 18 വയസ് തികയൂ. ബാലവിവാഹ നിരോധനപ്രകാരമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വൈദ്യ പരിശോധന കൂടി നടത്തിയ ശേഷമാകും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണോ എന്ന് തീരുമാനിക്കുക.

യുഡിഎഫില്‍ തരൂരിന് പിന്തുണയേറുന്നു; അനുകൂലിച്ച് ജോസഫ് ഗ്രൂപ്പും

  ശശി തരൂരിന് യുഡിഎഫില്‍ പിന്തുണയേറുന്നു. മുസ്ലീം ലീഗിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും വിവാദങ്ങളില്‍ ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. വിശ്വപൗരനായ തരൂര്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് സംഘാടകര്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ശശി തരൂര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്നാണ് സജി മഞ്ഞക്കടമ്പന്‍ വിശദീകരിക്കുന്നത്. കേരളത്തിലെവിടെയും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരു പൗരനെന്ന നിലയില്‍ തന്നെ തരൂരിന് അവകാശമുണ്ട്. അതിനെ ആരും എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തുറന്നെതിര്‍ക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തില്‍ തനിവഴി വെട്ടി തുറക്കുകയാണ് തരൂര്‍. യുവനേതാക്കളില്‍ തരൂര്‍ ഫാന്‍സ് എണ്ണത്തില്‍ കൂടുതലുണ്ട്. മുതിര്‍ന്നവരില്‍ കെ.മുരളീധരന്‍ ഉള്‍പ്പെടെ പ്രമുഖരുടെ പിന്തുണയും തരൂര്‍ ഉറപ്പിച്ച് കഴിഞ്ഞു. വി.ഡി. സതീശനെ കെ.മുരളീധരന്‍ തള്ളിപ്പറഞ്ഞതോടെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകളില്‍ ഒരു വിഭാഗ

സി ടി മുഹമ്മദ് മുസ്തഫക്ക് ബെസ്റ്റ് ബോസ് അവാര്‍ഡ് നല്‍കി ആദരിച്ചു

നീലേശ്വരം : ബി.ആര്‍.ക്യു അസ്സോസിയേറ്റ്സ് ടാക്സ് കണ്‍സള്‍ട്ടന്‍ സിയുടെയും,   ബി ആര്‍ ക്യു  ഗ്ലോബ്ടെക് പ്രൈവറ്റ് ലിമിറ്റഡ്  സോഫ്റ്റ്വെയര്‍ കമ്പനിയുടെയും  ചെയര്‍മാനായ സി ടി മുഹമ്മദ് മുസ്തഫക്ക് മാനേജ്മെന്‍റ് & സ്റ്റാഫ് സംയുക്തമായി ബെസ്റ്റ് ബോസ് അവാര്‍ഡ് നല്‍കി ആദരിച്ചു.   കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ നല്‍കിവരുന്ന ജില്ലയിലെ മികച്ച ടാക്സ് കണ്‍സല്‍ട്ടന്‍സി & സോഫ്റ്റ്വെയര്‍  കമ്പനി ആണ് ബി ആര്‍ ക്യു ഗ്രൂപ്പ്.    നീലേശ്വരം കോട്ടപ്പുറം കായലില്‍ ബോട്ടില്‍ നടന്ന പഠന, കലാ,  വിനോദ, കായിക പ്രോഗ്രാമിലാണ്  തങ്ങള്‍ക്ക് തൊഴില്‍ നല്‍കി അഭിമാനകരമായ ഒരു ജീവിതം സമ്മാനിച്ച സ്ഥാപന ഉടമയുമായ ബി ആര്‍ ക്യു ചെയര്‍മാന് സ്റ്റാഫുകളെല്ലാം ചേര്‍ന്ന് അവാര്‍ഡ് നല്‍കി ആദരിച്ചത്.   അഡ്വക്കറ്റ് യു.എം. സുരേഷ് എല്‍ എല്‍ ബി-എല്‍ എല്‍ എം, സി എ അഷ്റഫ് എന്‍.എ, ബി ആര്‍ ക്യു ഗ്രൂപ്പ് ചീഫ് മാനേജര്‍ പുരുഷോത്തമ. കെ,  സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍ സുബൈര്‍ പടുപ്പ് മറ്റു വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍  ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഓൺലൈൻ വായ്പാ തട്ടിപ്പ് പുതിയ രൂപത്തിൽ; സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ് സംഘം പിടിമുറുക്കുന്നു

  സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് ഇത്തവണ തട്ടിപ്പുകാർ രംഗത്ത് വന്നത്. മലപ്പുറത്ത് നിരവധി യുവാക്കൾ ഈ തട്ടിപ്പിന് വിധേയമായി. ഒരു ഇടവേളക്ക് ശേഷം പുതിയ രൂപത്തിലാണ് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം വ്യാപകമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ആപ്പുകൾ തട്ടിപ്പ് നടത്തുന്നത്. ആധാർ കാർഡും, പാൻകാർഡും ഉണ്ടെങ്കിൽ എളുപ്പത്തിൽ വായ്പ നൽകാം എന്നതാണ് വാഗ്ദാനം. ഉടൻ പണം ലഭിക്കുമെന്നതിനാൽ ആളുകൾ പെട്ടെന്ന് ആകർഷിക്കപ്പെടും. പിന്നീടാണ് ഇതിന് പിന്നിലെ ചതിക്കുഴി പലരും തിരിച്ചറിയുക. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്റ്റുകളും വിവരങ്ങളും ഇവർ ചോർത്തിയെടുക്കും. തിരിച്ചടവ് മുടങ്ങിയാൽ ഭീമമായ പലിശ ആവശ്യപ്പെടും. പിന്നെ കോണ്ടാക്ടിലുള്ള മുഴുവൻ പേർക്കും അശ്ലീല സന്ദേശമയക്കും. സൈബർ അറ്റാക്ക് നടത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ മലപ്പുറം ജില്ലയിൽ പത്തിലധികം പേർ ട്വന്റിഫോറിനെ ഇതുമായി ബന്ധപ്പെട്ട് പരാതി അറിയിച്ചു. യുവാക്കളാണ് ഏറ്റവും കൂടുതൽ കെണിയിൽപ്പെടുന്നത്. എന്നാൽ ഇവരാരും മാനഹാനി ഭയന്ന് പൊലീസിൽ പരാതി നൽകാനോ ക്യാമറയ്ക്ക് മ

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല

  വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാർ ഉടമകൾ. ടൂറിസം സീസൺ ആരംഭിച്ചതിനാൽ ഇത് തിരിച്ചടിയാകുമെന്നാണ് ബാർ ഉടമകൾ ഭയപ്പെടുന്നത്. ‘ഒരു മാസമായിട്ട് യാതൊരു മദ്യവും വരുന്നില്ല. ഞങ്ങള് കയ്യിലുള്ള കുറച്ച് സ്റ്റോക്ക് ഒക്കെ വെച്ച് എങ്ങനെയെങ്കിലുമൊക്കെ തട്ടീം മുട്ടിയും, ബിയറും ഒക്കെ വിറ്റിട്ടാണ് ഇപ്പൊ കാര്യങ്ങൾ നടക്കുന്നത്. മുപ്പതിരണ്ട് ലക്ഷം രൂപ ലൈസൻസ് ഫീസ് മുൻകൂർ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നത്. വിൽക്കാൻ ഉൽപ്പന്നം കിട്ടാതെ ഞങ്ങൾ എങ്ങനെ ബിസിനസ് നടത്തും? ബിവറേജസിന്റെ ഷോപ്പിലും ഇത് കിട്ടാത്ത അവസ്ഥയിലേക്ക് വന്നപ്പോൾ ഗവൺമെൻറ് അവരെ ചർച്ചയ്ക്ക് വിളിച്ച് അതിനൊരു പരിഹാരം ഉണ്ടാക്കിയിട്ടുണ്ട് ഇപ്പൊൾ’- ബാർ ഉടമ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരത്തിൽ വില കുറഞ്ഞ മദ്യങ്ങൾ ലഭിക്കാനില്ല എന്ന തരത്തിൽ ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. ആളും ഏറ്റവും കൂടുതൽ ചോദിക്കുന്നത് ഹണിബീ, എംസി പോലുള്ള വിലകുറഞ്ഞ മദ്യങ്ങളാണ്. ഇതൊന്നും തങ്ങൾക്ക് നൽകാൻ കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ബാർ ഉടമകളുടെ ആശങ്ക. ഇരുപത് ദിവസമാകും ഇനി പുതിയ സ്റ്റോക്കുകൾ എത്താനെന്നാണ് റിപ്പോർട്ട്.

പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ

  വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഗ്രൂപ്പ്‌ പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ വാർത്തയായത് അതിശയകരമാണെന്നും ശശി തരൂർ പറഞ്ഞു. തലശ്ശേരിയിലെത്തിയ തരൂർ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ല.വിശ്വപൗരനായ ഒരാൾ നേതൃരംഗത്തേക്ക് വരുന്നത് നല്ലതെന്ന് ബിഷപ്പ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. അതേസമയം ശശി തരൂരിനെതിരായ വി.ഡി സതീശന്റെ വിമർശനങ്ങളെ തള്ളി കെ മുരളീധരൻ രംഗത്ത് എത്തി. ശശി തരൂരിന്റേത് വിഭാഗീയ പ്രവർത്തനമല്ല. താഴെ തട്ടിൽ പ്രവർത്തിച്ചവർ മാത്രമല്ല നേതാവാകുന്നത്. ആളുകളെ വില കുറച്ച് കാണേണ്ടെന്നും ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെയാവുമെന്നും മുരളീധരൻ പറഞ്ഞു.

പെരിയ കേസ് പ്രതികളെ കണ്ണൂർ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റണം; ഉത്തരവിട്ട് സിബിഐ കോടതി

  പെരിയ കേസ് പ്രതികളെ ജയിൽ മാറ്റാൻ സിബിഐ കോടതി ഉത്തരവ്. കണ്ണൂരിൽ നിന്നും വിയ്യൂരേക്കാണ് പ്രതികളെ മാറ്റുന്നത്. പ്രതി പീതാംബരന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. കോടതിയറിയാതെ ആയുർവ്വേദ ചികിത്സ നൽകിയതിന് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് മാപ്പ് പറയുകയും ചെയ്തു. പീതാംബരൻ്റെ ആരോഗ്യ നില പരിശോധിക്കാൻ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. ചട്ടവിരുദ്ധമായി പ്രതി എ. പീതാംബരന് ചികിൽസ അനുവദിച്ചതോടെയാണ് കോടതി കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. ജയിൽ സൂപ്രണ്ട് ആർ. സാജൻ മറ്റൊരു കേസിൽ സസ്പെൻഷനിലായതു കൊണ്ടാണ് ജോയിൻ്റ് സൂപ്രണ്ട് നസീം ഹാജരായത്. കോടതിയുടെ അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിൽസ അനുവദിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ നടത്തിയത്. ഒക്ടോബർ 14 നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ശേഷം

തൃപ്പുണിത്തുറ പീഡന കേസ്; മൂന്ന് അധ്യാപകർക്ക് ജാമ്യം

  തൃപ്പുണിത്തുറ:  തൃപ്പുണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്കും ജാമ്യം. തൃപ്പുണിത്തുറ ജുഡീഷ്യൽ മാജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം ലഭിച്ചത്. പീഡന വിവരം മറച്ചു വെച്ചതിനാണ് ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും. കഴി‍‍ഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്ത്

ലോകം ഞെട്ടി! ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി; കണ്ണീരോടെ മിശിഹ

  ദോഹ:  ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ശാന്തമായി, ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. സൗദി ഗോളി അല്‍ ഒവൈസിക്ക് മുന്നിലാണ് അര്‍ജന്‍റീന അടിയറവുപറഞ്ഞത്.

ബാവിക്കര മഖാം ഉറൂസ് പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

  ബോവിക്കാനം: 2023 ജനുവരിയിൽ നടക്കുന്ന ബാവിക്കര മഖാം ഉറൂസ് പ്രചരണ പോസ്റ്റർ എൻ എ നെല്ലിക്കുന്ന് എം എൽ എ പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബി അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖത്വീബ് സുലൈമാൻ മുസ്ല്യാർ , മുഅദ്ദിൻ അബ്ദുൽ ഖാദർ മുസ്ല്യാർ , അബ്ദുൽ റഹിമാൻ മുസ്ല്യാർ , കെ.ബി മുഹമ്മദ് കുഞ്ഞി, ബി.എ മുഹമ്മദ് കുഞ്ഞി, അബൂബക്കർ ചാപ്പ , മൻസൂർ മല്ലത്ത്, ഇഖ്ബാൽ മുണ്ടക്കാൽ , ഹമീദ് സൗത്ത് .അഷ്റഫ് മുഹമ്മദ്, ബി.എ ബഷീർ സംബന്ധിച്ചു    എ.ബി കുട്ട്യാനം സ്വാഗതവും, ബി.കെ ബഷീർ നന്ദിയും പറഞ്ഞു.

ചട്ടൻചാൽ ടൗണിൽ ഫ്ലൈ ഓവർ നിർമ്മിക്കണം: ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

  ചട്ടൻചാൽ: നിർദിഷ്ട ദേശീയപാത ആറുവരി കടന്നുപോകുന്ന ചട്ടഞ്ചാൽ ടൗണിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്മനാട്  ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം  പ്രമേയം പാസാക്കി. ഇത് സംബന്ധിച്ച് പ്രമേയം ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ടി പി നിസാർ അവതരിപ്പിക്കുകയായിരുന്നു. നിലവിലുള്ള ഡിപിആർ അനുസരിച്ച് എട്ടു മീറ്റർ ആഴത്തിലും 27 മീറ്റർ വീതിയിലും വലിയ കുഴിയെടുത്ത് ആണ് നിർദിഷ്ട പാത കടന്നു പോകുന്നത്. പിന്നെ ബാക്കി വരുന്ന വളരെ ചെറിയ സ്ഥലത്ത്   വേണം ടൗണിലെ പാർക്കിങ്ങും, ബസ്റ്റോപ്പും മറ്റും സൗകര്യങ്ങളും ഒരുക്കാൻ. ഇത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും   പ്രമേയത്തിൽ പറയുന്നു. മുസ്ലിംലീഗ് നേതാവും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഷംസുദ്ദീൻ തെക്കിൽ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു. പ്രമേയം ഐക്യ കണ്ടേന പാസായി. ജില്ലാ ഭരണകൂടത്തിലും ദേശീയപാത അതോറിറ്റിക്കും അയച്ചു കൊടുക്കാൻ തീരുമാനിച്ചു

സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിപ്പുകളിൽ ഫാത്തിമയ്ക്ക് ഹാട്രിക് സ്വർണ്ണം

നവംബർ 19 മുതൽ 20 വരെ എറണാകുളം ഏലൂർ മുനിസിപ്പൽ ടൗണിൽ വച്ച് നടന്ന 24മത് സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യഷിപ്പിൽ തൻബിഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയായ എ എം ഫാത്തിമ സ്വർണ്ണ മെഡൽ നേടി ജനുവരിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടി , ഇത് മൂന്നാം തവണയാണ് ഇതേ വിഭാഗത്തിൽ ഫാത്തിമ സ്വർണ്ണ മെഡൽ നേടുന്നത്. വിദ്യാനഗർ പാടുവടുക്കത്തെ പരേതനായ അഡ്വക്കേറ്റ് അഷ്റഫിന്റെയും ജമീലയുടെയും മകളാണ്. സഹോദരങ്ങൾ ഖദീജ, മുഹമ്മദ്. 5 ഡാൻ ബ്ലാക്ക് ബെൽറ്റും ഇന്റർനാഷണൽ റഫറിയുമായ കാസറഗോഡ് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമിയിലെ മാസ്റ്റർ ജയൻ പൊയിനാച്ചിയാണ് പരിശീലകൻ.

തരൂരിനെതിരായ വിലക്കിൽ അന്വേഷണം വേണമെന്ന് എം.കെ രാഘവൻ; ദേശീയ നേതൃത്വത്തിന് പരാതി

  ശശി തരൂരിനെതിരായ വിലക്കിൽ അന്വേഷണം വേണമെന്ന് എം.കെ രാഘവൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ , പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കെ.പി.സി.സി അധ്യക്ഷൻ, രാഹുൽ ഗാന്ധി തുടങ്ങിയവർക്ക് പരാതി നൽകി. തരൂരിനെ വിലക്കാൻ സമ്മർദ്ദപ്പെടുത്തിയതാരെന്ന് കണ്ടെത്തി നടപടി എടുക്കണമെന്ന് എം.കെ രാഘവൻ ആവശ്യപ്പെട്ടു. തരൂരിന്റെ യോഗങ്ങൾ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ അതേ ആശയങ്ങൾ മുന്നോട്ട് വയ്ക്കാനാണ്. പരാതി ഒൺലൈൻ മാർഗം കൈമാറും. യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു. അതേസമയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപ

പി.ജയരാജന് വെടിയേൽക്കാത്ത കാർ; മന്ത്രിമാർക്കും പുത്തൻ കാറുകൾ

  സി പി ഐ എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്. മന്ത്രിസഭാ യോഗത്തിൻ്റെ അനുമതി ലഭ്യമാക്കിയതും വ്യവസായ മന്ത്രിയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ 4 ന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ നവംബർ 9 ന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കുകയും ചെയ്തു.

പ്രൊഫൈലില്‍ ഇനി മതവും രാഷ്ട്രീയവും വേണ്ട; ഫേസ്ബുക്കിലെ മാറ്റം അടുത്ത മാസം മുതല്‍

പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഇനി ഉപയോക്താവിന്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടാകില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം നടപ്പില്‍വരിക. ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും ഉപയോഗം എളുപ്പമുള്ളതാക്കി മാറ്റാനുമാണ് പുതിയ തീരുമാനം. നിലവില്‍ മതം, രാഷ്ട്രീയം തുടങ്ങിയ കാഴ്ചപ്പാടുകള്‍ പ്രൊറൈലുകൡ നല്‍കിയിട്ടുണ്ടെങ്കില്‍ മാറ്റാനുള്ള നോട്ടിഫിക്കേഷനും ഉപയോക്താവിന് ലഭിക്കും. പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങള്‍ക്കും മാറ്റം ബാധകമല്ല. നിങ്ങളുടെ കോണ്‍ടാക്ട് വിവരങ്ങള്‍, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്നിവ പഴയതുപോലെ നിലനില്‍ക്കും. ഇവ ആര്‍ക്കൊക്കെ കാണാം എന്നതു സംബന്ധിച്ച് നിയന്ത്രണങ്ങളും നിലനില്‍ക്കും. https://twitter.com/MattNavarra/status/1592886209315246082?s=20&t=4Tjneh2pgeECpY5x5JJ7iA അതേസമയം ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. 2023 ജനുവരി ഒന്നിന് ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ്

പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയർ; കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു

  കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നഗരസഭ യോഗം അവസാനിപ്പിച്ചു. ഒരു മണിക്കൂറോളം നഗരസഭ സംഘര്‍ഷാവസ്ഥയില്‍ ആയിരുന്നു. മേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പ്രതിരോധിച്ച് എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ചോദിച്ചു. കൗൺസിൽ യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കാനുള്ള സാമാന്യ മര്യാദ കാണിക്കണമെന്ന് മേയർ പറഞ്ഞു. മേയർ പങ്കെടുക്കാൻ പാടില്ലെന്ന് പറഞ്ഞത് രാഷ്ട്രീയ തന്ത്രമാണെന്നും ഭയക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു. മേയറെ അധ്യക്ഷസ്ഥാനത്തിരുത്തി കത്തുവിവാദം ചര്‍ച്ചചെയ്യാനാവില്ലെന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികൾ ഉയര്‍ത്തിയത്. മേയറിനെ മാറ്റിനിര്‍ത്തി വേണം ഈ ചര്‍ച്ച നടത്താനെന്നറിയിച്ച് ഇരുകക്ഷികളും കത്ത് നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഇത് അംഗീകരിച്ചില്ല.

മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളി, കരിങ്കൊടിയും ബാനറും; നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം നഗരസഭയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയർ എത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. കരിങ്കൊടിയും ബാനറും ഉയര്‍ത്തി മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. ഇതിനിടെ എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.

വഖഫ് വിഷയം: പൊതുവേദിയില്‍ ഭിന്നാഭിപ്രായവുമായി സമസ്‍ത നേതാക്കള്‍

  കോഴിക്കോട്:  സുന്നി വേദിയിൽ രാഷ്ട്രീയ ചായ്‍വിനെ ചൊല്ലി സമസ്ത നേതാക്കൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ. മുഷാവറ അംഗങ്ങളായ ബഹാവുദ്ദിൻ നദ് വിയും മുക്കം ഉമർ ഫൈസിയുമാണ് സംഘടനയുടെ ഇടത് ചായ്‍വിനെ ചൊല്ലി ഇടഞ്ഞത്. വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ട തീരുമാനം പിന്‍വലിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചതിനെതിരെ  മുഷാവറ അംഗം ബഹാവുദ്ദീൻ നഖ് വി വിമര്‍ശിച്ചു.  ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ചുനല്‍കിയതിനെ സ്വാഗതം ചെയ്തപോലെയാണ് സര്‍ക്കാരിനെ അഭിനന്ദിച്ചത് എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ സമസ്‍ത ആര്‍ക്കും കീഴടങ്ങിയിട്ടില്ലെന്ന് മറുപടി മുക്കം ഉമര്‍ ഫൈസി നല്‍കി. സമസ്‍ത രാഷ്ട്രീയക്കാര്‍ക്ക് മുകളിലെന്നും ഉമര്‍ ഫൈസി പറഞ്ഞു. സമസ്തയെ വിമർശിക്കുന്ന  മുസ്ലിം ലീഗ് താമസിയാതെ  ഇടതുമുന്നണിയിലെത്തുമെന്നും ഉമർ ഫൈസി പരിഹസിച്ചു. 

കാലുതിരുമാന്‍ പരിചാരകര്‍, ഫൈവ് സ്റ്റാര്‍ പരിചരണം; തിഹാര്‍ ജയിലില്‍ നിന്നും സത്യേന്ദ്ര ജെയിന്റെ വിഡിയോ പുറത്ത്

  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിന് പിന്നാലെ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിന് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പരിഗണന ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോ പുറത്ത്. സത്യേന്ദ്ര ജെയിന് ജയിലിനുള്ളില്‍ സുഖചികിത്സ ഉള്‍പ്പെടെ ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കട്ടിലില്‍ വിശ്രമിക്കുന്ന ജെയിന്റെ കാല് ഒരാള്‍ മസാജ് ചെയ്ത് നല്‍കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുന്നത്. മെയ് 30നാണ് സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് ശേഷം മന്ത്രിക്ക് ജയിലില്‍ 5സ്റ്റാര്‍ പരിചരണമാണ് ലഭിക്കുന്നതെന്നാണ് ആരോപണം. ജയിലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്. https://twitter.com/ANI/status/1593825541060108288?s=20&t=CrH6xjk5abRei8-OJTYJFg ഡല്‍ഹിയിലെ ജയില്‍ മന്ത്രി കൂടിയാണ് സത്യേന്ദ്ര ജെയിന്‍. കേസ് പരിഗണിക്കുന്ന വേളയില്‍ തന്നെ ജെയിന് ജയിലില്‍ ചട്ട വിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ജ

സബ്ജില്ലാ കലോത്സവ വിജയികൾക്ക് ബോവിക്കാനം ബി എ ആർ ഹയർ സെകണ്ടറി സ്കൂൾ സ്വീകരണം നൽകി

  കാസറഗോഡ് : സബ്ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പന ,മാപ്പിളപ്പാട്ട്, ഗ്രൂപ്പ്ഡൻസ്, കഥാപ്രസംഗം, വഞ്ചിപ്പാട്ട് എന്നീ ഇനത്തിൽ ബോവിക്കാനം ബി.എആർ ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം നേടി മിന്നും വിജയം കാഴ്ച്ച വെച്ച കുട്ടിക്കളെ പിടിഎ കമ്മറ്റി അനുമോധിച്ച് കൊണ്ട്  ബോവികാനം ടൗണിൽ ഘോഷയാത്ര നടത്തി. തുടർന്ന് സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് പി.ടി.എ പ്രസിണ്ടന്റ് മസൂദ് ബോവിക്കാനം ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ സ്‌റ്റാൻറിംഗ്കമ്മറ്റി ചെയർപേഴ്സൺ അനീസ മൻസൂർമല്ലത്ത്  ,ബിഎം അഷ്റഫ് ,ബീപി അഷ്റഫ് ,കരീം കോയക്കൽ, മണികണ്ഠൻ എം ,പ്രസാദ് വി.എൻ, രാജേന്ദ്രൻ കെ,പ്രീതം എ.കെ, ജീന പി.എൻ, എച്ച് എം നാരായണൻ മാസ്റ്റർ കെ എന്നീ അധ്യാപകർ സംസാരിച്ചു ..വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയു വിതരണം ചെയ്തു.

കേരളത്തിനു വേണ്ടി' ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ കാലില്‍ ചുംബിച്ചു; ഷൈജു ദാമോദരനെതിരേ കടുത്ത വിമർശനം

  കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരത്തിൻ‌റെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെതിരെ രോക്ഷം. ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിലാണ് ഇന്റര്‍വ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ ചുംബനം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഷൈജുവിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. കലിയുഷ്‌നിയോട് കാല്‍ തന്റെ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു വീഡിയോയിൽ പറയുന്നു. കേരളത്തിന്‌റെ ചുംബനമെന്ന് പറഞ്ഞതാണ് മലയാളികളെ ചൊടിപ്പിച്ചത്. ഷൈജുവിനെതിരെ നിരവധി ട്രോളുകളാണ് വിമർശനമായും പരിഹാസമായും സമൂഹമാധ്യമത്തിൽ നിറയുന്നത്. കേരളത്തിന്റെ ആരാധകർ ഇത്ര തരംതാഴില്ലെന്ന് വരെ ഷൈജുവിനോട് പറയുന്നു. ഷൈജുവിന്‍റെ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിനിടെയായാരുന്നു സംഭവം. താരം അരുതെന്ന് പറഞ്ഞിട്ടും കാൽ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ശേഷം ഷൈജു ദാമോദരൻ ചുംബിക്കുകയായിരുന്നു.

മലപ്പുറം താനൂരിൽ നാല് വയസുകാരനെ തെരുവ് നായ്കൾ കടിച്ചു കീറി: തലയും മുതുകിലും കടിച്ചെടുത്ത നിലയിൽ

  മലപ്പുറം:  മലപ്പുറം താനൂർ താനാളൂരിൽ നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ  മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നായ്ക്കളുടെ ആക്രമണത്തിൽ ശരീരമാകെ മുറിവേറ്റ്  ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുക ആയിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ്.  ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നാളെ കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.  ഉച്ചയോടെ വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങിയ കുട്ടിയ ആറ് നായകൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതാത്തിനെ തുടർന്ന് വീട്ടുകാർ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോൾ ആണ് കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തലയുടെ പിൻഭാഗത്തും മുതുകിലും കടിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവും പിതൃസഹോദരനും ചേർന്ന് നായകളെ തുരത്തിയോടിച

കൊച്ചിയിലെ തുറന്ന ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണം; മൂന്ന് വയസുകാരന്‍ കാനയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതി

  കൊച്ചിയിലെ ഓടയില്‍ മൂന്നുവയസുകാരന്‍ വീണ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കുട്ടി ഓടയില്‍ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചി കോര്‍പറേഷനോട് കോടതി ഉത്തരവിട്ടു. കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. പൊതുജനത്തിന് സുരക്ഷിതമായി നടക്കാന്‍ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. ഓടകള്‍ മൂടുന്നത് സംബന്ധിച്ചും സംരക്ഷണ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കളക്ടര്‍ മേല്‍നോട്ടം വഹിക്കണം. സാധ്യമായ സ്ഥലങ്ങളിലെല്ലാം ഓടകള്‍ സ്ലാബിട്ട് മൂടണം. അല്ലാത്ത വലിയ ഓടകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സംരക്ഷണ വേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. പേരിനുവേണ്ടിയാകരുത് ഇത്തരം നടപടികള്‍ എന്നും കോടതി മുന്നറിയിപ്പ് നല്‍കി. കുട്ടി കാനയില്‍ വീണതില്‍ ഖേദം പ്രകടിപ്പിച്ച കോര്‍പറേഷന്‍ സെക്രട്ടറി, കോടതി നല്‍കിയ സമയത്തിനുള്ളില്‍ സ്ലാബിടല്‍ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു. അതേസമയം കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗത

ഓരോ കോടതി വിധിയും മാര്‍ക്‌സിസ്റ്റ്‌വത്ക്കരണത്തിനുള്ള തിരിച്ചടി: കെ മുരളീധരന്‍

  കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ഓരോ കോടതി വിധിയും സര്‍ക്കാരിന്റെ മാര്‍ക്‌സിസ്റ്റ്‌വത്ക്കരണത്തിനുള്ള തിരിച്ചടിയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറുടെ കാവിവത്ക്കരണത്തിന് പരിഹാരമല്ല മാര്‍ക്‌സിസ്റ്റ്‌വത്ക്കരണം. സത്യസന്ധമായി നിയമനം നടത്തിയിരുന്നുവെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നുവെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ മുരളീധരന്‍ മുന്‍ നിലപാട് മയപ്പെടുത്തി. കെ സുധാകരന്‍ വിവാദം അവസാനിച്ച് കഴിഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതില്‍ മാത്രമാണ് എതിര്‍പ്പ്. തരൂരിന് പാര്‍ട്ടിയുടെ താഴെ തട്ടില്‍ ബന്ധമില്ലെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. അത് മറികടക്കാന്‍ തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണെന്ന് മുരളീധരന്‍ പറഞ്ഞു. ശശി തരൂരിനെ പോലുള്ളവരുടെ സേവനം പാര്‍ട്ടിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി നേരിടും, തീവ്രവാദത്തിന് മാപ്പില്ലെന്നും നരേന്ദ്ര മോദി

  ദില്ലി: തീവ്രവാദത്തിന് മാപ്പില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് ഇന്ത്യ തക്ക മറുപടി നൽകിയിട്ടുണ്ട്. ആ നിലപാട് അങ്ങിനെ തന്നെ തുടരും. തീവ്രവാദത്തിന്റെ വേര് ഇന്ത്യ അറക്കുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു. തീവ്രവാദ ഫണ്ടിങുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തീവ്രവാദ ഫണ്ടിങിനെ ശക്തമായി ചെറുത്തതായും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ പോലും തീവ്രവാദത്തിനായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ആസൂത്രിത ശക്തികളാണ് തീവ്രവാദ ഫണ്ടിങിന് പിന്നിലുള്ളത്. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നൂതന സാങ്കേതിക വിദ്യകൾ പോലും തീവ്രവാദ ഫണ്ടിങിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അപ്പോൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും തീവ്രവാദത്തെ ചെറുക്കാനുള്ള ഇടപെടൽ നടത്തും.

നൽകാനുള്ള ബാധ്യതകളുടെ പേരിൽ സർക്കാർ ഏറ്റെടുത്ത ഭൂമി 5 വർഷം കഴിഞ്ഞാൽ ഒരു കാരണവശാലും തിരികെ നൽകരുത് : സർക്കാർ

  നൽകാനുള്ള ബാധ്യതകളുടെ പേരിൽ സർക്കാർ ഏറ്റെടുത്ത ഭൂമി അഞ്ച് വർഷം കഴിഞ്ഞാൽ ഒരു കാരണവശാലും തിരികെ നൽകരുതെന്ന് സർക്കാർ. ഭൂമിയുടെ വില ഉടമയുടെ പക്കൽ നിന്നും സ്വീകരിക്കരുതെന്നും വകുപ്പുകൾക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി. ഇതിനു വിരുദ്ധമായി തുക സ്വീകരിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കാരിന്റെ മുന്നറിയിപ്പ്. സർക്കാർ വകുപ്പുകൾക്ക് നൽകാനുള്ള തുക നൽകാതിരിക്കുമ്പോൾ സർക്കാർ ജപ്തിയിലേക്ക് കടക്കും. എന്നാൽ ജപ്തി ചെയ്ത ഭൂമി ലേലത്തിൽ വയ്ക്കുമ്പോൾ ഏറ്റെടുക്കാൻ ആളില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കും. ഇങ്ങനെ ഏറ്റെടുക്കുന്ന ബോട്ട് ഇൻ ലാന്റ് പിന്നീട് ഉടമകൾ തുക അടച്ചാൽ തിരികെ നൽകുകയാണ് പതിവ്. എന്നാൽ ഈ വ്യവസ്ഥയിൽ സർക്കാർ മാറ്റം വരുത്തുകയാണ്. സർക്കാർ ബോട്ട് ഇൻ ലാന്റായി ഏറ്റെടുത്ത് അഞ്ചു വർഷം പൂർത്തിയായ ശേഷം ഭൂമി തിരികെ നൽകാൻ പാടില്ലെന്നാണ് പുതിയ വ്യവസ്ഥ. ഏതെങ്കിലും ഉദ്യോഗസ്ഥൻ ആംനെസ്റ്റി സ്‌കീം പ്രകാരമോ ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരമോ മുൻ ഉടമയിൽ നിന്നും തുക കൈപ്പറ്റാൻ പാടില്ല. ഇതിനു വിരുദ്ധമായി തുക കൈപ്പറ്റിയാൽ ഇതിന്റെ പൂർണ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കുമെന്നും ഇവർക്കെതിരെ നടപടിയു