ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേ​ഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം; മോട്ടോർവാഹന വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാ​ഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേ​ഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 

ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു

പരിശോധന കാലവര്‍ഷത്തിന് മുന്നോടിയായുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയപാത 66 ആറുവരി പ്രവൃത്തിയുടെ ഭാഗമായി മഴക്കാലപൂര്‍വ്വ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ചെങ്കള മുതല്‍ മട്ടലായി വരെയുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.കാലവര്‍ഷത്തില്‍ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകള്‍ പ്രത്യേകം പരിശോധിച്ചു. ചെങ്കള , തെക്കില്‍ ചട്ടഞ്ചാല്‍, പൊയിനാച്ചി, പുല്ലൂര്‍ പാലം ചെമ്മട്ടംവയല്‍ കാര്യങ്കോട് പാലം വീരമലക്കുന്ന് മട്ടലായിക്കുന്ന് എന്നിവിടങ്ങളിലാണ് നിര്‍മാണ പ്രവര്‍ത്തികളാണ് കളക്ടര്‍ പരിശോധിച്ചത്

കാഞ്ഞങ്ങാട് ട്രാന്‍സ്‌ഫോമറില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാന്‍സ്‌ഫോമറില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്നുച്ചയ്ക്ക് ആണ് സംഭവം. നയ ബസാറിന് മുന്‍വശം റോഡരികിലെ തട്ടുകടയിലെ ജീവനക്കാരന്‍ ഉദയന്‍ ആണ് മരിച്ചത്. കോട്ടച്ചേരി പെട്രോള്‍ പമ്പിന് എതിര്‍ വശത്ത് ട്രാന്‍സ്‌ഫോമറില്‍ കയറിയാണ് യുവാവ് ഷോക്കേറ്റ് മരിച്ചത്. മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണയുവാവിനെ ഹോം ഗാര്‍ഡ് അരവിന്ദന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടയം സ്വദേശിയാണെങ്കിലും 10 വര്‍ഷത്തിലേറെയായി കാഞ്ഞങ്ങാട്ടാണ് താമസം .

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിന്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയില്‍ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പോളിംഗിന് എത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി മറുപടി തേടി. ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലെ അന്തിമ ബോട്ടിംഗ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം വന്നെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ഫോര്‍

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് സ്മാരകം പണിതിരിക്കുന്നത്. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്. 2015ല്‍ ഇവര്‍ കൊല്ലപ്പെട്ട സമയത്ത് പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണ്. ഇവര്‍ക്ക് വേണ്ടിയാണിപ്പോള്‍ സ്മാരകം പണിതിരിക്കുന്നത്. സ്മാരകം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന തരത്തിലുള്ള പോസ്റ്ററും പ്രദേശത്ത് കാണാം. പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ എകെജി നഗറിലാണ് സ്മാരകം. 2015 ജൂണ്‍ ആറിനാണ് ഷൈജു, സുബീഷ് എന്നിവര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. കുന്നിന്‍ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായപ്പോള്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അറിയിച്ചിരുന്നു. സ്‌ഫോടനവുമായും ബന്ധമില്ലെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടെയും മൃതദേഹം പോസ്റ്റു

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട് വീട്ടിലേക്ക് മടങ്ങി. നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 42 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 42 ലക്ഷം രൂപ വിലമതിക്കുന്ന 576 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍. മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. പരിശോധനയില്‍ കസ്റ്റംസും പങ്കെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗള്‍ഫില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. മുഹമ്മദ് നിയാസില്‍ നിന്ന് 479 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. കട്ടികളാക്കിയ സ്വര്‍ണ്ണം ഫുഡ്‌പ്രോസസിംഗ് യൂണിറ്റിന് അകത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. തലയണ കവറിനകത്തും കളിപ്പാട്ടത്തിനകത്തുമാണ് സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി മുഹമ്മദ് നിസാര്‍ കടത്താന്‍ ശ്രമിച്ചത്.

കേരളത്തില്‍ വ്യാപക മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, 7 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാടും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ന്യൂനമർദത്തിനും സാധ്യതയുണ്ട്.

മഴക്കാലം മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവൃത്തികളില്ല: വെള്ളക്കെട്ടില്‍ വലഞ്ഞ് ദേശീയപാതയിലെ യാത്രക്കാര്‍

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വിമര്‍ശനം ഉയരുമ്പോഴും ദീര്‍ഘവീക്ഷണത്തോടെയുള്ള അടിയന്തിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തത് വാഹന യാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. ഒരാഴ്ച മുമ്പ് ശക്തമായ പെയ്ത മഴയില്‍ ചെര്‍ക്കള ടൗണ്‍ വെള്ളത്തില്‍ മുങ്ങിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്നലെ വീണ്ടും പെയ്ത ശക്തമായ മഴയില്‍ ജില്ലയിലെ ദേശീയപാതയില്‍ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനഗതാഗതത്തിന് തടസ്സം നേരിടുകയും ചെയ്തു. സര്‍വീസ് റോഡുകളിലെ വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. വേനല്‍ മഴയും, കാലവര്‍ഷവും അടുത്തതോടെ ഓവുചാല്‍, കലുങ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തില്‍ ഗതാഗത തടസത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ വേണമെന്നുംആവശ്യപ്പെടുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഫണ്ട് ചില വിദ്വാന്മാര്‍ മുക്കി; ആരെയും വെറുതെ വിടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് കോണ്‍ഗ്രസിലെ ചില വിദ്വാന്മാരും വിദൂഷികളും മുക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ആരൊക്കെയാണ് ഫണ്ട് മുക്കിയതെന്നു തനിക്കറിയാമെന്നും ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിച്ചു. ഡിഡിസി ഓഫീസില്‍ കഴിഞ്ഞ ദിവസം നടന്ന പി ഗംഗാധരന്‍ നായര്‍ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. ബൂത്തുതല തെരഞ്ഞെടുപ്പിന് നല്‍കിയ പണമാണ് ചില മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ മുക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കേണ്ടിവരുന്ന പണം ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് യാഥാസമയം നല്‍കിയിരുന്നു. ഇതില്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ മണ്ഡലം കമ്മിറ്റികളെ ഏല്‍പിച്ച പണമാണ് ചിലര്‍മുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിച്ചിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പങ്കെടുത്തിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പരിപാടിയിലുണ്ടായിരുന്നു

കള്ളക്കടല്‍ പ്രതിഭാസം; നെല്ലിക്കുന്നില്‍ ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

  കാസര്‍കോട്: കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്നുണ്ടായ ശക്തമായ തിരമാലയില്‍പ്പെട്ട് മത്സ്യബന്ധനബോട്ട് കരയിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച രാത്രി 9.30 മണി മണിയോടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് കടപ്പുറത്താണ് സംഭവം. നങ്കൂരമിടാത്തതാണ് ബോട്ട് കരയിലേക്ക് ഇടിച്ചു കയറാന്‍ കാരണമായത്. ബോട്ടില്‍ നിറയെ മത്സ്യമുണ്ടായിരുന്നു. കോസ്റ്റല്‍ പൊലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് മൂന്ന് ബോട്ടുകളില്‍ കയര്‍ കെട്ടി വലിച്ചാണ് കരയില്‍ ഇടിച്ചുനിന്ന ബോട്ടിനെ തിരികെ കടലില്‍ എത്തിച്ചത്.

തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരന്‍ (19) ആണ് മരിച്ചത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം പുറത്തറിയുന്നത്

ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഉള്ളിച്ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്തിയ 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി പി.ബിജോയിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള ഇന്‍സ്പെക്ടര്‍ ബിജോയുടെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ കുമ്പള ദേശീയ പാതയില്‍ എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. അടിഭാഗത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച ചാക്കുകള്‍ അട്ടിവെച്ച് അതിന് മുകളില്‍ ഉള്ളിച്ചാക്കുകള്‍ വെച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. ഒറ്റ നോട്ടത്തില്‍ പുകയില കടത്ത് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് ഉള്ളിച്ചാക്കുകള്‍ വെച്ചിരുന്നത്. പൊലീസ് സംഘത്തില്‍ സി.പി.ഒ മാരായ ചന്ദ്രന്‍, ഉമേശന്‍, ഗിരീഷ്, വിനയചന്ദ്രന്‍, അജീഷ് എന്നിവരും ഉണ്ടായിരുന്നു.

കോവാക്സിൻ അതിഭീകരൻ; മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടെന്ന് പഠനം; ശ്വാസകോശാണുബാധ, ഹൃദയാഘാതം, ആർത്തവ തകരാറുകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 926 പേരെയാണ് ഒരുവർഷത്തോളം നിരീക്ഷിച്ചത്. ഇവരിൽ നിന്ന് ലഭിച്ച ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവരിൽ അമ്പതുശതമാനം പേർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോ​ഗങ്ങൾ, ചർമരോ​ഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ​ഗീലൻ ബാർ സിൻഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്ക

ഓൺലൈൻ തട്ടിപ്പ്; കാസർകോട് സ്വദേശിനി ചേർത്തലയിൽ റിമാൻഡിൽ

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശിനിയായ യുവതി അറസ്റ്റിലായി. കാസർകോട് തൃക്കരിപ്പൂർ കൈക്കോട്ട് കടവ് എസ് പി ഹൗസിൽ ഹർഹത്ത് ഷിറിൻ (31)ആണ് അറസ്റ്റിലായത്. യുവതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന വ്യാജേന മുഹമ്മ കരിപ്പോവെളിയിലെ സിറിൻ ചന്ദ്രനിൽ നിന്ന് 17 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് ഹർഹത്ത് ഷിറിൻ അറസ്റ്റിലായത്. തട്ടിപ്പിലെ ഷിറിൻ്റെ കൂട്ടാളികൾക്ക് വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. കൂട്ടുപ്രതികളിൽ ഗുജറാത്ത് സ്വദേശികളുമുണ്ട്. സിറിൽ ചന്ദ്രൻ ഓൺലൈനിൽ നൽകിയ പണം ആറു പേർ ചേർന്നാണ് പിൻവലിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 4 ലക്ഷം രൂപ പിൻവലിച്ചത് ഗുജറാത്ത് സ്വദേശിയാണ്. ഹർഹത് ഷിറിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയ ഈ തുകയിൽ നിന്ന് 2 ലക്ഷം രൂപ അവർ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 20ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവ്; റിപ്പോര്‍ട്ട് തേടി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. നാല് വയസുകാരിയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്ന പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.  കൈ വിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ചെറുവണ്ണൂര്‍ മധുര ബസാറിലെ കുട്ടിയാണ് ഗുരുതരമായ ചികിത്സ പിഴവിന് ഇരയായത്. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാല്‍ അര മണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടര്‍ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. ഇനി

കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

 കാസര്‍കോട്: കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍ ,പറക്കാളി ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ , ബേക്കല്‍ മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.പിടിയിലായത് മുഖ്യ പ്രതി കെ. രതീശന്റെ റിയല്‍എസ്റ്റേറ്റ് ഇടപാട് പങ്കാളികള്‍ സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവര്‍.

മഞ്ചേശ്വരത്ത് വീണ്ടും അപകടം: കാറില്‍ മിനിലോറിയിടിച്ച് ഒരാള്‍ മരിച്ചു

  കാസര്‍കോട്: കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും ദാരുണമായി കൊല്ലപ്പെട്ട അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ മഞ്ചേശ്വരത്ത് വീണ്ടും അപകടം. കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശിയും മംഗളൂരുവിലെ ഫ്ളാറ്റില്‍ താമസക്കാരനുമായ വിപിന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 മണിയോടെ ഹൊസങ്കടി ദേശീയപാതയിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹം മംഗ്ളൂരു വെന്‍ലോക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് കുഞ്ചത്തൂരില്‍ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കാസര്‍കോട്ട് നിന്ന് അപകടത്തില്‍ പരിക്കേറ്റ യുവതിയേയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സ് എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അന്നത്തെ അപകടം. കാര്‍ യാത്രക്കാരായ തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശികളാ ശിവകുമാര്‍ മേനോന്‍ (54), മക്കളായ ശരത് (22), സൗരവ് (15) എന്നിവരാണ് മരിച്ചത്.

പ്ലസ് വണ്‍, വി എച്ച് എസ് ഇ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍

സംസ്ഥാനത്ത് പ്ലസ് വണ്‍, വി എച്ച് എസ് ഇ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിക്കും. എല്ലാ സ്‌കൂളുകളിലും സഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പതിറ്റാണ്ടുകളായി മലബാര്‍ നേരിടുന്ന സീറ്റ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. മലപ്പുറത്ത് മാത്രം ഇരുപതിനായിരം കുട്ടികളുടെ പ്രവേശനം ആശങ്കയിലാണ്.

മംഗളൂരു -കോയമ്പത്തൂർ റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക ട്രെയിൻ; ശനിയാഴ്ച സർവീസ് ആരംഭിക്കും

കോയമ്പത്തൂർ: തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗളൂരു പാതയിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്ഷനിൽനിന്നും ശനിയാഴ്ച രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗളൂരുവിൽ എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗളൂരു ജങ്ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും. പോത്തനൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ ഉച്ചതിരിഞ്ഞ് 3.30നും മംഗളൂരുവിലേക്കുള്ള വണ്ടി രാത്രി 12.10നും പാലക്കാട് ജങ്ഷൻ സ്റ്റേഷനിലെത്തും. കാസർകോട് ജില്ലയിൽ കാസർകോട് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.

കുട കരുതിക്കോളൂ, കാലവർഷം മെയ് 31ന് തന്നെ എത്തും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ പിന്നാലെ സംസ്ഥാനത്ത് ഇപ്പോള്‍ വേനല്‍ മഴ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് കേരളത്തില്‍ കാലവര്‍ഷം മെയ് 31 ഓടെയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. പരമാവധി 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ പോകാം. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്തുന്നത്. 2015 ൽ ഒഴികെ 2005 മുതൽ 2023 വരെ കേരളത്തിലെ കാലവർഷം സംബന്ധിച്ച പ്രവചനം ശരിയായിരുന്നുവെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇക്കുറി തീവ്രമായ ചൂടിന് പുറമെ മിക്ക ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ടായിരുന്നു. ഈ വര്‍ഷത്തെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം മെയ് 31ന് ആരംഭിക്കുന്നതോടെ നാല് മാസത്തെ മഴക്കാലത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ എട്ടിനാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന് തുടക്കമായത്.കാലാവസ്ഥ സൂചകമനുസരിച്ച് ഈ വര്‍ഷം നാല് മാസത്തെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ സാധരണയില്‍ കൂടുതല്‍ മഴ ലഭ

രാജ്യത്ത് സിഎഎ നടപ്പായി; 14 പേര്‍ക്ക് പൗരത്വം നല്‍കി

ലോക്സഭാ തിരഞ്ഞെടുപ്പ് വിധിയെഴുത്തിനിടെ രാജ്യത്ത് സിഎഎ പ്രകാരം ആദ്യഘട്ട പൗരത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍. അപേക്ഷിച്ചവരില്‍ 14 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎ രാജ്യത്തെ നിയമമാണെന്നും ആര്‍ക്കും നിരാകരിക്കാനാകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി.  

ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍മഴ തകര്‍ത്തുപെയ്‌തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിമിന്നലും 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച പത്തനം തിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലേര്‍ട്ട്

കാസർഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നശേഷം ഉപേക്ഷിച്ചു

  കാസർഗോഡ്: ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നശേഷം ഉപേക്ഷിച്ചു. കാസർകോട് കടന്നക്കാട് ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം, വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടിയെ മോഷ്ടാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുത്തശ്ശൻ പശുവിനെ കറക്കാൻ പുറത്തുപോയ സമയം അടുക്കള ഭാഗത്തെ കതക് തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത് എന്നാണ് സംശയം. സ്വർണ്ണം എടുത്തശേഷം ഉപേക്ഷിച്ച പെൺകുട്ടി സമീപത്തെ വീട്ടിൽ കയറി വിവരം അറിയിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ആരോപണങ്ങൾ തെളിയിച്ചാൽ കോൺഗ്രസിൽ നിന്നും രാജി വെക്കാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

  കാസർകോട് :തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയെ വെല്ലുവിളിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ബാലകൃഷ്ണൻ പെരിയ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ താന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് അതംങ്കിൽ കാസർകോട്ട് ജയിച്ചാൽ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായിൽ, മെയ് 20ന് കേരളത്തിൽ മടങ്ങിയെത്തും

തിരുവനന്തപുരം:സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ദുബായിൽ എത്തി. ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.നേരത്തെ 22ന് മടങ്ങാൻ ആയിരുന്നു തീരുമാനം. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

പൂഴി ഊറ്റല്‍: ഷിറിയ പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന അഞ്ചു തോണികള്‍ പിടിച്ചെടുത്തു തകര്‍ത്തു

കാസര്‍കോട്: പൂഴി ഊറ്റല്‍ സംഘത്തിനെതിരെ കുമ്പള പൊലീസ് നടപടി കൂടുതല്‍ കര്‍ശനമാക്കി.മണല്‍വാരല്‍ സംഘം പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന അഞ്ചു തോണികള്‍ ഷിറിയ പുഴയിലെ ഉളുവാര്‍ മാക്കൂറില്‍ നിന്നു പൊലീസ് ഇന്നലെ സന്ധ്യക്കു മുങ്ങിയെടുത്തു കരക്കെത്തിച്ച തോണികള്‍ ജെ സി ബി കൊണ്ടു കുത്തിപ്പൊളിച്ചു. രാത്രി ബദരിയ നഗറില്‍ അനധികൃത മണലുമായി പോവുകയായിരുന്ന ടിപ്പര്‍ പിടിച്ചു. എസ് ഐ വിപിന്‍, അഡീഷണല്‍ എസ് ഐ ഉമേഷ്, മനോജ്, അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണല്‍വേട്ട. മണല്‍ കടത്തിനെതിരെ ശക്തമായ നടപടി തുടരുമെന്നു പൊലീസ് അറിയിച്ചു.

ചട്ടഞ്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് ഗുരുതരം

കാസർകോട്: ചട്ടഞ്ചാലിൽബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കിൽ, ബെണ്ടിച്ചാലിലെ മുഹമ്മദ്‌ തസ് ലിമിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാൽ സബ് ട്രഷറിക്കു മുന്നിൽ ദേശീയ പാത സർവ്വീസ് റോഡിലാണ് അപകടം. ഗഫൂർ – സഫിയ ദമ്പതികളുടെ മകനാണ് തസ് ലിം. പരിക്കേറ്റവർ മംഗ്ളൂരുവിലെ ആശുപത്രികളിൽ ചികിത്സയിലാണ്. തസ് ലിമിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥിയാണ് തസ്‌ലിം. സഹോദരി തൗറ.

കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്: രതീശൻ ബാംഗ്ലൂരിൽ 2 ഫ്ലാറ്റുകളും വയനാട്ടിൽ സ്ഥലവും വാങ്ങി

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. വയനാട്ടിൽ സ്ഥലവും ബംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ. മൂന്ന് വർഷമായി ഇയാള്‍ തട്ടിപ്പ് നടത്തുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പേരിൽ വ്യാജ സ്വർണ്ണപ്പണയ ലോൺ എടുത്ത പ്രതി കേരള ബാങ്കിൽ നിന്ന് സൊസൈറ്റിക്ക് ലഭിച്ച ക്യാഷ് ക്രെഡിറ്റ് 1.10 കോടി രൂപയും തട്ടിയെടുത്തു. സൊസൈറ്റിയിൽ പണയം വച്ച 42 പേരുടെ സ്വർണ്ണവുമായാണ് ഇയാൾ സ്ഥലംവിട്ടത്. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബംഗളൂരുവില്‍ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രതീശനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നാണ് സിപിഎം നിലപാട്.  രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണ വായ്പ എടുത്തും, 

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. മലയോര മേഖലയിലും ഇടനാടുകളിലും മഴ ശക്തമാകും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മറ്റ് മുന്നറിയിപ്പുകളൊന്നുമില്ല. നാളെ മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മെയ് 16ന് പത്തനംതിട്ട, എറണ

നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍ പോളിനുകളും കവര്‍ന്നു; ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റി

  കാസര്‍കോട്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവര്‍ന്ന സംഘം ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്തു. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ ഡ്രൈവര്‍ സന്ദീപ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ശനിയാഴ്ച തൃശൂരില്‍ നിന്ന് സോപ്പ് ലോഡുമായി ഉപ്പളയില്‍ എത്തിയതായിരുന്നു സന്ദീപ്. തിരികെ തൃശൂരിലേക്ക് കുമ്പളയില്‍ നിന്നാണ് ലോഡ് എടുക്കേണ്ടിയിരുന്നത്. രാത്രി വൈകിയതിനാല്‍ ലോഡെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കുമ്പള ബസ്സ്റ്റാന്റിന് സമീപത്ത് ദേശീയ പാതയോരത്ത് ലോറി നിര്‍ത്തിയിട്ടാണ് സന്ദീപ് കൂത്തുപറമ്പിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ലോറിയുടെ രണ്ടു ബാറ്ററികള്‍ ഊരിയെടുത്ത സംഘം അകത്ത് സൂക്ഷിച്ചിരുന്ന രണ്ട് ടാര്‍ പോളകളും കൈക്കലാക്കി. പിന്നീട് ടാങ്കിന്റെ പൂട്ടു തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്താണ് കവര്‍ച്ചക്കാര്‍ മടങ്ങിയത്. മോഷ്ടാക്കളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.

കണ്ണൂർ വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസര്‍ റിമാൻഡില്‍

കണ്ണൂര്‍: വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. പ്രൊഫസര് ഇഫ്തിക്കർ അഹമ്മദിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.  ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്.  മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ശേഷം തിരികെ സര്‍വീസില്‍ എടുത്തതിന് ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. 

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർഥികളുടെ ഫലം റദ്ദാക്കി

  തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി.പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടം: 67.71 ശതമാനം പോളിം​ഗ്; 400 കടക്കുമെന്ന് ഉറപ്പായെന്ന് അമിത് ഷാ

ദില്ലി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും പോളിങ് 78 ശതമാനം നടന്നു. ജമ്മു കശ്മീരിൽ 40 ശതമാനത്തിനടുത്തും പോളിങ് രേഖപ്പെടുത്തി. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതിയത്. അതേസമയം, തെരഞ്ഞെടുപ്പിൽ വൻവിജയം അവകാശപ്പെട്ട് അമിത് ഷാ രം​ഗത്തെത്തി. ജമ്മു കശ്മീരിൽ പോളിം​ഗ് ഉയർന്നത് നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൂണ്ടിക്കാട്ടി. 400 കടക്കുമെന്ന് ഉറപ്പായെന്നും വോട്ട് ചെയ്യുന്നവരിൽ കൂടുതൽ ബിജെപി അണികളാണെന്നും പറഞ്ഞ അമിത് ഷാ പോളിം​ഗ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി.  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.40 നാണ് മോദി പത്രിക നൽകുന്നത്. എൻഡിഎയിലെ പ്രമുഖ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങ് എൻഡിഎയുടെ ശക്തി പ്രകടനമാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം. പത്രിക സമർപ്പണത്തിന് മുന്നോടിയായി രാവിലെ 10 മണിക്ക് മോദി വാരാണസിയിലെ കാല ഭൈരവ ക്ഷേത്രത്തിലും ദർശ

അംഗങ്ങളറിയാതെ 4.76 കോടി രൂപ തട്ടി; സി.പി.എം കാറഡുക്ക ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ കേസ്

കാസര്‍കോട് കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് സൊസൈറ്റിയില്‍ നിന്നും അംഗങ്ങളറിയാതെ 4.76 കോടി രൂപ തട്ടിയെടുത്ത് സെക്രട്ടറി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ കെ. രതീശനെതിരെയാണ് ആരോപണം. സ്വര്‍ണവായ്പയിലൂടെയാണ് രതീശന്‍ പണം തട്ടിയെടുത്തത്. രതീശനെ സി.പി.എമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഒരു ലിറ്ററിന് 15 രൂപ നിരക്ക്; ബസിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

  തിരുവവന്തപുരം: ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി 'കുടിവെള്ള വിതരണ പദ്ധതി' ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ കെഎസ്ആർടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാർക്കായി കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്ന് ശുദ്ധജലം

ബാലകൃഷ്ണന്‍ പെരിയ ഭീരു; തന്നെ തെരഞ്ഞടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഭീരുവാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തനിക്കെതിരെ ഫേസ് ബുക്കിലിട്ട പോസ്റ്റ് ബാലകൃഷ്ണന്‍ പിന്‍വലിച്ചത് അതുകൊണ്ടാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ തെലുങ്കാനയിലാണ്. ബുധനാഴ്ച മടങ്ങിയെത്തും. അന്നുതന്നെ മാധ്യമങ്ങളെ കാണും. എല്ലാവിവരങ്ങളും വെളിപ്പെടുത്തുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ലോക് സഭാതെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ബാലകൃഷ്ണന്‍ പെരിയ ശ്രമിച്ചുവെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. തന്നെ തോല്‍പ്പിക്കുവാന്‍ വേണ്ടി നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ബുധനാഴ്ച താന്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടില്ലാതെ താന്‍ ജയിക്കുമെന്ന് പറഞ്ഞ ആളാണ് ഉണ്ണിത്താനെന്നും കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ബാലകൃഷ്ണന്‍ പെരിയ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. പത്രസമ്മേളനവും മാറ്റിവച്ചു. ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കുന്നത് ഭീരുത്വമാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ട

നാലാം ഘട്ടത്തിൽ പോളിങിന് തണുത്ത പ്രതികരണം; ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല, ബംഗാളിൽ വ്യാപക സംഘര്‍ഷം

ദില്ലി:ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 40.32 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉച്ചയായിട്ടും പോളിങ് 50 ശതമാനം കടന്നില്ല.  പശ്ചിമ ബംഗാളില്‍ മാത്രമാണ് ഉച്ചയോടെ പോളിങ് 50ശതമാനം പിന്നിട്ടത്. ആദ്യത്തെ മൂന്ന് ഘട്ടങ്ങളേക്കാള്‍ തണുത്ത പ്രതികരണമാണ് നാലാംഘട്ടത്തിലെ വോട്ടെടുപ്പിനെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 11 മണിവരെ 24.87 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിവരെ പശ്ചിമ ബംഗാളില്‍ 51.87, ഉത്തര്‍പ്രദേശ് 39.68, മധ്യപ്രദേശ് 48.52, ബിഹാര്‍ 34.44, ജമ്മു കശ്മീര്‍ 23.57 ശതമാനം എന്നിങ്ങനെയാണ് ഉച്ചവരെ വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം. ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം നടന്നു. കേതുഗ്രാമില്‍ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎം ആണെന്ന് ത‍ൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ  11 മണിവരെ 1088 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. ഛപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവർത്തകരും തമ്മി

ചൂടിന് ആശ്വാസം പകര്‍ന്ന് മഴ , 5 ജില്ലകളൊഴികെ എല്ലായിടത്തും മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസം പകര്‍ന്ന് മഴ അറിയിപ്പെത്തി. ഇന്ന് ഒമ്പത് ജില്ലകളെ തണുപ്പിക്കാന്‍ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തില്‍ നാളെ പത്തനംതിട്ടയില്‍ മാത്രമാണ് മഞ്ഞ അലര്‍ട്ട്. പിന്നീടുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് മഴ ലഭിക്കും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. 14-05-2024: പത്തനംതിട്ട, 15-05-2024: തിരുവനന്തപുരം, പത്തനംതിട്ട, 16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98

  സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ആണ് ആകെ വിജയശതമാനം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 98.47 ശതമാനവുമായി ചെന്നൈ രണ്ടാമതും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളില്‍ ഫലം അറിയാം. ഡിജിലോക്കറിലും ഫലം ലഭ്യമാണ്. പത്താംക്ലാസ് പരീക്ഷഫലം വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98

  സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ആണ് ആകെ വിജയശതമാനം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 98.47 ശതമാനവുമായി ചെന്നൈ രണ്ടാമതും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളില്‍ ഫലം അറിയാം. ഡിജിലോക്കറിലും ഫലം ലഭ്യമാണ്. പത്താംക്ലാസ് പരീക്ഷഫലം വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും."

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് താറുമാറായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. രാവിലെ വിവിധ സ‍ർവീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സ‍ർവീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകൾ റദ്ദാക്കി. രാവിലെ പുറപ്പെടേണ്ട ദമാം ,ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറിൽ ബാംഗ്ലൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി. കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സ‍ർവീസ് സെക്ടറിൽ കൊച്ചിയിൽ നിന്നുള്ള ബംഗളൂരു ,കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്നലെ മുടങ്ങിയിരുന്നു. ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങൾ റദ

രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കെപിസിസി സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോൾ പിൻവലിച്ചു

കാസർകോട്: കാസർകോട് മണ്ഡലം എംപിയും നിലവിലെ കോൺഗ്രസ് സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. ഒരു വിവാഹ സൽക്കാരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന് ചൂണ്ടി കാട്ടിയായിരുന്നു ബാലകൃഷ്ണൻ എഫ്ബിയിൽ വിമർശനം ഉന്നയിച്ചത്. ഉണ്ണിത്താനുവേണ്ടി താൻ പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നുവെന്നും ഈ രാത്രി ഈ ഒറ്റ ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെപിസിസി സെക്രട്ടറി തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റാണ് ഇപ്പോൾ ബാലകൃഷ്ണൻ പിൻവലിച്ചത്. താൻ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ബാലകൃഷ്ണൻ തന്റെ പോസ്റ്റിൽ വിവരിച്ചിരുന്നു. സിപിഎം നേതാവ് മണികണ്ഠനുമായി സംസാരിക്കുന്ന ഉണ്ണിത്താന്റെ ഫോട്ടോയും ബാലകൃഷ്ണൻ പെരിയ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കാസർകോട് ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽ തല്ലിക്കുന്ന വരുത്തനാണ് രാജ് മോഹൻ ഉണ്ണിത്താൻ. ഉണ്ണിത്താനു വേണ്ടി താൻ പാർടിക്ക് പുറത്തു പോകാമെന്നും ബാലകൃഷ്ണ

രാജ്യത്ത് നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്; 96 മണ്ഡലങ്ങൾ വിധി എഴുതും

ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഒന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറും ഉള്‍പ്പെടെ 96 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകും. ആന്ധ്ര പ്രദേശിലെ 25, തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കും. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരിക്കിയിരിക്കുന്നത്. പോളിങ് ശതമാനം കുറയുമോ എന്ന ആശങ്ക തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 8, ബീഹാറില്‍ 5, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ 4 മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും. 2019ലെ തിരഞ്ഞെടുപ്പില്‍ 96ല്‍ 42 മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സര്‍ക്കാരിന് എതിരായ വിവാദ വിഷയങ്ങള്‍ അടക്കം ഗുണം ചെയ്യും എന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ കണക്ക് കൂട്ടല്‍. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട, ല

അനധികൃത മണല്‍ക്കടത്ത് പിടികൂടാന്‍ കളക്ടറും നേരിട്ടിറങ്ങി; പുലര്‍ച്ചേ നടന്ന റെയ്ഡില്‍ ലോറിയും നാല് ടണ്‍ മണലും പിടികൂടി

കാസര്‍കോട്: അനധികൃത ഖനനങ്ങള്‍ വ്യാപകമായതോടെ മണല്‍ക്കടത്ത് പിടികൂടാന്‍ ജില്ലാകളക്ടര്‍ തന്നെ നേരിട്ട് റെയിഡിനെത്തി. ഞായറാഴ്ച പുലര്‍ച്ചേ നടത്തിയ റെയ്ഡില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഒരു ലോറിയും നാല് ടണ്‍ മണലും പിടികൂടി. മണല്‍ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. കൊഡല്‌മെര്‍ക്കള വില്ലേജിലെ ചേവാര്‍ റോഡിലാണ് മണല്‍ പിടികൂടിയത്. പിടികൂടിയ ലോറി കളക്ടറേറ്റ് വളപ്പിലേക്ക് മാറ്റി. അനധികൃത ചെങ്കല്‍ ഖനനവും മണല്‍ക്കടത്തും തടയുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്വത്തില്‍ നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് റെയ്ഡ് നടന്നത്. ശനിയാഴ്ച മഞ്ചേശ്വരം താലൂക്കില്‍ ആറ് വാഹനങ്ങള്‍ പിടികൂടിയിരുന്നു. മഞ്ചേശ്വരം ഭൂരേഖ തഹസില്‍ദാര്‍ കെ.ജി മോഹന്‍രാജിന്റെ നേതൃത്വത്തില്‍ താലൂക്ക് സ്‌ക്വാഡ് ആണ് ലോറികള്‍ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ അനധികൃത ഖനനങ്ങളിലേര്‍പ്പെട്ട 10 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. ജില്ലയില്‍ എല്ലായിടത്തും അനധികൃത മണല്‍ക്കടത്തും ചെങ്കല്‍ ഖനനവും ഉള്‍പ്പടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി തുടരുമെന്ന് ജില്ല കളക്ടര്‍ കെ.ഇമ്പശേഖര്‍

കാസര്‍കോട് നഗരത്തില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മുതല്‍ 12 മണിക്കൂര്‍ ദേശീയപാത അടയ്ക്കും

 കാസര്‍കോട്: നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുണ്ടോള്‍ ആര്‍ക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം കോടതിയിലായതിനാല്‍ ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ പരിമിതിയുണ്ട്. കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) അറിയിച്ചു. ഗതാഗതനിയന്ത്രണം മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡ് കവലയില്‍നിന്ന് തിരിഞ്ഞ് എം.ജി. റോഡ് വഴി കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാത വഴി പോകണം. ചെര്‍ക്കള ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍-ചൗക്കി-ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കാസര്‍കോട് അടക്കം 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ആണ് യെലോ അലര്‍ട്ട്.

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ കവര്‍ന്നു

മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ(26,342 സൗദി റിയാല്‍) മോഷ്ടിച്ചതായി പരാതി. ഉംറ തീര്‍ഥാടക സംഘം ജിദ്ദയിലെത്തുന്നതിന് മുമ്പ് തന്റെ ഭര്‍ത്താവിന്റെ ബാഗില്‍ നിന്ന് ആരോ കറന്‍സി മോഷ്ടിച്ചെന്ന് ഉംറ തീര്‍ഥാടക സംഘം തലവന്‍ അഹമ്മദ് ഇഖ്ബാലിന്റെ ഭാര്യ ബജ്പെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഹമ്മദ് ഇഖ്ബാലും മറ്റ് 35 അംഗങ്ങളും മെയ് ഒന്നിനാണു ജിദ്ദ വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്നു കറന്‍സി അടങ്ങിയ ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. സിഐഎസ്എഫിനൊപ്പം മംഗളുരു വിമാനത്താവളത്തില്‍ ഒരു റൗണ്ട് സിസിടിവി പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ബാഗ് കയറ്റിയിരുന്നു. അതിനാല്‍ മുംബൈ, ജിദ്ദ വിമാനത്താവളങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. അവസാന ലക്ഷ്യസ്ഥാനത്ത് ബാഗ് ലഭിച്ചപ്പോള്‍ മാത്രമാണ് പണം നഷ്ടമായത് മനസിലായത്. മുംബൈയിലോ ജിദ്ദയിലോ ഉള്ള മറ്റ് രണ്ട് വിമാനത്താവളങ്ങളില്‍ ഏതെങ്കിലുമൊന്ന

കാസര്‍കോട് നഗരത്തില്‍ മെയ് 13ന് രാത്രി 9 മണി മുതല്‍ 14ന് രാവിലെ 9 മണി വരെ ദേശീയപാത അടച്ചിടും

  കാസര്‍കോട് നഗരത്തില്‍ മെയ് 13ന് രാത്രി 9 മണി മുതല്‍ 14ന് രാവിലെ 9 മണി വരെ ദേശീയപാത അടച്ചിടും

75 വയസ്സായാലും മോദി ഒഴിയില്ല, ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല'; മറുപടിയുമായി അമിത് ഷാ

ദില്ലി: മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷാ. ഇതിനെ ചൊല്ലി പാർട്ടിയിൽ ആശയ കുഴപ്പമില്ല. 75 വയസിൽ ഒഴിയണമെന്ന് പാർട്ടി ഭരണഘടനയില്ലെന്നും ഷായുടെ മറുപടി നൽകി. വാർത്താസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തെ മാറ്റില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണിതെന്നും ഷാ പറഞ്ഞു.

കൊടും ക്രിമനലുകള്‍ കേരളത്തിലേക്ക് കടന്നതായി സംശയം; കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന

കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നുള്ളവരടക്കം നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ എത്തിയിട്ടുള്ളതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന. മംഗ്ളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനുകളില്‍ ശനിയാഴ്ച രാവിലെയാണ് പരിശോധന നടന്നത്. മൂന്ന് മണിക്കൂറോളം നേരം പരിശോധന തുടര്‍ന്നു. ഡി.ഐ.ജി.യുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് പരിശോധനക്ക് ഉത്തരവിട്ടത്. പരിശോധനയില്‍ കാസര്‍കോട് ഡിവൈ.എസ്.പിയും ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. റെയില്‍വെ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന. കേരളത്തിലേക്ക് ജോലി തേടിയെത്തുന്നവരില്‍ നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും ആവശ്യമായ രേഖകള്‍ ഇല്ലെന്ന് സംശയിക്കുന്നതായി വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികളെന്നപേരില്‍ കഴിയുന്നുണ്ടെന്നും അന്വേഷണത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നാല്‍പതിനായിരത്തിലധികം സിം കാര്‍ഡുകളുമായി ഡല്‍ഹി സ്വദേശി മടിക്കേരിയില്‍ അറസ്റ്റിലായ സ

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. ഒന്നര മാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെയെത്തി. ഇന്നലത്തെ ആകെ ഉപയോഗം 98.83 ദശലക്ഷം യൂണിറ്റാണ്. പീക്ക് ടൈം ആവശ്യകതയും അയ്യായിരം മെഗാവാട്ടിന് താഴെയെത്തി. ഇന്നലെത്തെ പീക്ക് ആവശ്യം 4976 മെഗാവാട്ടാണ്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണവും വിവിധ ഇടങ്ങളില്‍ വേനല്‍ മഴ പെയ്തതുമാണ് ഉപഭോഗം കുറയാന്‍ കാരണം സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ്ങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. പ്രാദേശിക തലത്തില്‍ മേഖല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലെ വിലയിരുത്തല്‍. വേനല്‍ മഴ പെയ്തു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണ വിധേയമായി. നിലവിലുള്ള മേഖല നിയന്ത്രണം വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും. അതിവേഗത്തില്‍ പ്രതിദിന വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റില്‍ താഴെ എത്തിക്കുകയും പീക്ക് ആവശ്യകത അയ്യായിരം മെഗാവാട്ടിന് താഴെ എത്തിക്കുകയുമാണ് ലക്ഷ്യം

തിരുവനന്തപുരം -മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയത്തില്‍ മാറ്റം

തിരുവനന്തപുരം -മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ (20632) സമയത്തില്‍ പുനഃക്രമീകരണം.തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജംഗ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. മെയ് 13 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. എറണാകുളം ജംഗ്ഷനില്‍ നിലവില്‍ വൈകിട്ട് 6.35 ന് എത്തുന്ന ട്രെയിന്‍ പുതിയ സമയക്രമം പ്രകാരം 6.42 നാണ് എത്തിച്ചേരുക. ശേഷം 6.45 ന് സ്റ്റേഷനില്‍ നിന്നും യാത്ര പുനഃരാരംഭിക്കും. തൃശ്ശൂര്‍ 7.56/ 7.58, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍ 8.30/ 8.32, തിരൂര്‍ 9.02/ 9.04, കോഴിക്കോട് 9.32/ 9.34, കണ്ണൂര്‍ 10.36/ 10.38, കാസര്‍ഗോഡ് 11.46/ 11.48 എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം. ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍-തൃശ്ശൂര്‍ പാസഞ്ചര്‍- സ്‌പെഷ്യലിനും (06497) നും സമയക്രമത്തില്‍ മാറ്റമുണ്ട്. നിലവില്‍ ഷൊര്‍ണ്ണൂരില്‍ ഉച്ചയ്ക്ക് 12 ന് എത്തുന്ന ട്രെയിന്‍ പുതുക്കിയ സമയപ്രകാരം 12.05 നാണ് എത്തുക.