ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉദയ്പൂര്‍ കൊലപാതകത്തിന് കാരണം നുപുര്‍ ശര്‍മയെന്ന് സുപ്രീം കോടതി, രാജ്യത്തോട് മാപ്പ് പറയണം

  ന്യൂദല്‍ഹി: ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം നുപുര്‍ ശര്‍മയാണെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി നുപുറിനോട് ആവശ്യപ്പെട്ടു. തനിക്കെതിരായ കേസുകള്‍ ഒന്നായി ദല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും നുപുര്‍ ശര്‍മ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പ്രവാചകനെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും അതിന് ശേഷം രാജ്യത്ത് നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും കാരണം നുപുര്‍ ശര്‍മയാണെന്നും സുപ്രീം കോടതി പ്രതികരിച്ചു. ഗ്യാന്‍വാപി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പോയി എന്തിന് വിഷയം ചര്‍ച്ച ചെയ്തുവെന്നും കോടതി ചോദിച്ചു. മതത്തോടുള്ള പ്രതിബദ്ധതയല്ല ചര്‍ച്ചയ്ക്ക് പോയതിന്റെ കാരണം, മതസ്പര്‍ധ പടുത്തുവിടലാണെന്നും കോടതി പറഞ്ഞു. ഉദയ്പൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലും ഏക ഉത്തരവാദി നുപുര്‍ ശരമയാണെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാന്‍ ,പശ്ചിമ ബംഗാള്‍, ബ

യു.എസ് സുപ്രീംകോടതിയിലെ കറുത്ത വംശജയായ ആദ്യ ജസ്റ്റിസ്; കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ സത്യപ്രതിജ്ഞ ചെയ്തു

  വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസായി കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്‍ സത്യപ്രതിജ്ഞ ചെയ്തു. യു.എസ് സുപ്രീംകോടതിയില്‍ ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്‍. യു.എസ് സുപ്രീംകോടതിയിലെ 116ാമത്തെ ജസ്റ്റിസായാണ് കെറ്റാന്‍ജി ചുമതലയേറ്റത്. ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയെര്‍ റിട്ടയര്‍ ചെയ്തതോടെയാണ് കെറ്റാന്‍ജി ചുമതലയേറ്റത്. മറ്റ് മൂന്ന് വനിതാ ജസ്റ്റിസുമാരും കെറ്റാന്‍ജിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിട്ടുണ്ട്. ഇതോടെ സുപ്രീംകോടതിയുടെ ഒമ്പതംഗ ജസ്റ്റിസ് പാനലില്‍ ആദ്യമായി നാല് വനിതാ ജസ്റ്റിസുമാര്‍ ഒരുമിച്ച് വരും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോടതിയുടെ വെബ്‌സൈറ്റില്‍ ലൈവായി കാണിച്ചിരുന്നു. 51കാരിയായ കെറ്റാന്‍ജി അപ്പീല്‍ കോര്‍ട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്. ഫെബ്രുവരിയിലായിരുന്നു കെറ്റാന്‍ജിയെ പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തത്. ഏപ്രില്‍ ആദ്യ വാരമായിരുന്നു ഇവര്‍ ജസ്റ്റിസായി നിയമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ചുമതലയേല്‍ക്കുന്നത്. നേരത്തെ കെറ്റാന്‍ജിയുടെ നിയമനത്തിന് യു.എ

താക്കറെ ഷിന്‍ഡെയെ അമിതമായി വിശ്വസിച്ചിരുന്നു, ചിലപ്പോള്‍ അതാകാം അട്ടിമറിയില്‍ കലാശിച്ചത്: ശരദ് പവാര്‍

  മുംബൈ: മഹാരാഷ്ട്രയില്‍ അട്ടിമറിയിലൂടെ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതികരണവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മുന്‍ മുഖ്യമന്ത്രിയും ശിവസേനയിലെ മുതിര്‍ന്ന നേതാവുമായ ഉദ്ധവ് താക്കറെ ഏക് നാഥ് ഷിന്‍ഡെയെ അമിതമായി വിശ്വസിച്ചിരുന്നുവെന്നും ഒരുപക്ഷേ ഇതായിരിക്കാം ഭരണ അട്ടിമറിയില്‍ കലാശിച്ചതെന്നും പവാറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തിലെത്തിയ വഴി പരിശോധിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി. ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാക്കിയതില്‍ അദ്ദേഹത്തിന് അതൃപതിയുണ്ടായിരുന്നെന്നും ശരദ് പവാര്‍ പറഞ്ഞു. ‘ഒരാളെ വിശ്വാസമുണ്ടെങ്കില്‍ അയാള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്ന വ്യക്തിയാണ് ഉദ്ധവ് താക്കറെ. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി അങ്ങനെയാണ്. നിയമ നിര്‍മാണ സംവിധാനങ്ങളുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളില്‍ ഏക് നാഥ് ഷിന്‍ഡെയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം താക്കറെ നല്‍കിയിരുന്നു. സമ്പൂര്‍ണ ആധിപത്യവും താക്കറെ ഷിന്‍ഡെയ്ക്ക്

എകെ ജി സെന്ററിന് നേരെ ആക്രമണം; ബോംബ് ആക്രമണമെന്ന് സിപിഎം

  തിരുവനന്തപുരം. സംസ്ഥാന സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. എകെ ജി സെന്ററിന്റെ മുന്നിലേക്കാണ് വ്യാഴാഴ്ച രാത്രി 11. 25 ഓടുകൂടി ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.ഇരു ചക്ര വാഹനത്തിൽ വന്ന അജ്ഞാതരാണ് എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. മതിലിലേക്കാണ് സ്‌ഫോടക വസ്തു വന്നു വീണത്. പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍, എൽ. ഡി .എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ ഉടൻ സ്ഥലത്തെത്തി. വലിയ ശബ്ദത്തോടെയാണ് പൊട്ടിയതെന്നും ബോംബ് ആണ് വീണതെന്നും ഇപി ജയരാജന്‍ പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പികെ ശ്രീമതി പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചത് എന്ത് തരം സ്‌ഫോടക വസ്തു എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുടർന്ന് ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ എന്നീ സംഘടനകളുടെ നേതൃത്വ ത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ഒരു മാസം മുൻപ് നായ കടിച്ച കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷ ബാധയേറ്റ് മരിച്ചു

  പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു. ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു

വോട്ടു ചെയ്ത ജനങ്ങളെ കണക്ക് പറഞ്ഞ് തൂക്കിവിറ്റയാളാണ് പിണറായി വിജയന്‍; സ്പ്രിങ്ക്‌ളറുമായി വീണ്ടും ചെന്നിത്തല

  തിരുവനന്തപുരം: സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട തന്റെ നേരത്തെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഉന്നയിച്ച ആരോപണം നേരത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താാന്‍ ഉന്നയിച്ച വസ്തുതകളെ ശരിവെക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് വര്‍ഷം മുമ്പ് സ്പ്രിങ്ക്‌ളര്‍ ഇടപാടിനെക്കുറിച്ചും അതിലെ ക്രമക്കേടിനെയും അഴിമതിയെയും കുറിച്ചും ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റുവെന്നും അതിന് പിന്നിലുള്ള തലച്ചോറ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണെന്നുമുള്ള ആരോപണം അതീവ ഗൗരവമുള്ളതാണ്. ഉന്നയിച്ച ആരോപണങ്ങളില്‍ ഉത്തമബോധ്യമുള്ളത് കൊണ്ടാണ് അന്ന് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് സര്‍ക്കാര്‍ നല്‍കിയ മറുപടി, സ്പ്രിങ്ക്‌ളറിന്റെ സേവനം ഇല്ലാതെ കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നായിരുന്നു. ഈ സാഹചര്യത്തില്‍ കോടതി പോലും നിസ്സഹായരായി. കരാറിനെ സംബന്ധിച്ച്

പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

  കൊച്ചി: പെരുമ്പാവൂരില്‍ പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. മദ്രസയില്‍ വച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകന് കോടതി ശക്ഷ വിധിച്ചത്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. മദ്രസയില്‍ പഠിക്കാനെത്തിയ 11 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അലിയാര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2020 ജനുവരിയിലാണ് അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 2020ല്‍ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.

മുളിയാറിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ വില്ലേജ് ജനകീയ സമിതി തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച: ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ ചീഫ് സെക്രട്ടറിക്ക് പരാതിനല്കും

മുളിയാർ കെ.കെപുറം മുതൽ എരിഞ്ചേരിവരെ റോഡുവക്കിലുള്ള അപകടാവസ്ഥയിലായ മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റാൻ മുളിയാർ വില്ലേജ് ജനകീയസമിതിയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉദ്യാഗസ്ഥരും തീരുമാനമെടുത്തതിൽ ഇതുവരെ നടപ്പിലാക്കാത്തത് ഗൗരവതരമാണെന്നും, മനുഷ്യജീവന് സംരക്ഷണം നല്കുന്നതിൽ വീഴ്ചയാണ് ഇതിൽനിന്നും മനസ്സിലാക്കുന്നതെന്നും ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ പ്രവർത്തകസമിതിയോഗം നിരീക്ഷിച്ചു. കാലവർഷാരംഭത്തിന് മുമ്പെ ഈ വിഷയത്തിൽ ആവശ്യം ഉന്നയിച്ചിട്ടും നടപ്പിലാവത്തത് ആശങ്കയുണ്ടെന്നും യോഗം കുറ്റപ്പെടുത്തി. സെക്ഷൻ133 പ്രകാരം എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് ഉള്ള അധികാരമാണ് ഇതെന്നും മറ്റുനടപടികളൊന്നും ഇതിന് ബാധകമല്ലെന്നും സോഷ്യൽ സേവ് ഫെഡറേഷൻ  ജില്ലാ പ്രസിഡണ്ട് ബി.അബ്ദുൾഗഫൂർ, ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനവും പറഞ്ഞു ഇതു സമ്പന്ദിച് ചീഫ് സെക്രട്ടറിക്ക് പരാതിനല്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

ആലൂരിലേയ്ക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണം; കേരള കോൺഗ്രസ്‌ (എം)

കാസർഗോഡ്: മുളിയാർ ഗ്രാമ പഞ്ചായത്തിലെ മീത്തൽ ആലൂർ പ്രദേശത്തേക്ക് സർവ്വീസ് നടത്തിയിരുന്ന ബസ്സ് ഒരു വർഷത്തോളമായി നിർത്തിയതിനെത്തുടർന്ന് യാത്രക്കാർ വളരെയധികം പ്രയാസം നേരിടുകയാണ്.  ഈ പ്രദേശവാസികൾക്ക് തൊട്ടടുത്ത ബോവിക്കാനം ടൗണിൽ എത്തണമെങ്കിൽ 5 കിലോമീറ്ററോളം ദൂരമുണ്ട്. നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള ഈ നാട്ടുകാരുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനു വേണ്ടി മീത്തൽ ആലൂരിലേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് വകുപ്പ് മന്ത്രിയ്ക്കും, എം എൽ എയ്ക്കും, ട്രാൻസ്പ്പോർട്ട് കമ്മീഷണർക്കും അയച്ച നിവേദനത്തിൽ കേരള കോൺഗ്രസ്സ് (എം) മുളിയാർ മണ്ഡലം പ്രസിഡണ്ട് അബ്ദുൾ ഖാദർ കോളോട്ട് ആവശ്യപ്പെട്ടു.

തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തൃശൂരിൽ (Thrissur) കാട്ടുപന്നികളിൽ (wild boars) ആന്ത്രാക്സ് സ്ഥിരീകരിച്ചു. മൃഗങ്ങളിൽ ആന്ത്രാക്‌സ് (Anthrax) സ്ഥിരീകരിച്ചതിനാൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് (Veena George). അതിരപ്പിള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. നേരത്തെ അതിരപ്പിള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയത്. ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണ് ഇവയുടെ സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയത്. ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നീരീക്ഷണത്തിലാക്കി. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥലങ്ങളിൽ ആളുകൾ പോകരുത്. അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂർ ജില്ലയിൽ മൃഗങ്ങളിൽ വാക്‌സിനേഷൻ ആരംഭിക്കാനുള്ള നടപടികൾ മ

അശ്ളീല വീഡിയോ സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അയച്ചു; കണ്ണൂരില്‍ വൈദികനെതിരെ പരാതി, നടപടി

  കണ്ണൂര്‍:  വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍  അശ്ളീല വീഡിയോ അയച്ചതായി പരാതി.  കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ  പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ  നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി  രൂപത പിആർഒ സാലു എബ്രഹാം  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകും.  പിശക് പറ്റിയതാണ് എന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത് നല്‍കുന്ന വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പിശക് പറ്റിയെന്നാണ് പറയുന്നത്. 

സംസ്ഥാനത്ത് വ്യാപക മഴ തുടരും; വടക്ക് കനക്കും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിലെ മഞ്ഞ അലർട്ട് ഇപ്രകാരം 30-06-2022:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 01-07-2022:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 02-07-2022: ആലപ്പുഴ,  ഇടുക്കി, കോട്ടയം,  എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 03-07-2022: ആലപ്പുഴ,  ഇടുക്കി, കോട്ടയം,  എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചു; നിയസഭാ സമ്മേളനം ഗവര്‍ണര്‍ റദ്ദാക്കി

  മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ഉദ്ധവ് താക്കറെ രാജ് സമര്‍പ്പിച്ചു. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. രാജി പ്രഖ്യാപനത്തിന് പിന്നാലെ നിയമസഭാ സമ്മേളനം ഗവര്‍ണര്‍ റദ്ദാക്കി. തനിക്ക് പിന്തുണ നല്‍കിയതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും പിന്തുണച്ച സേനാ എംഎല്‍എമാര്‍ക്കും ഉദ്ദവ് നന്ദി അറിയിച്ചു. വിമതനീക്കത്തിനൊടുവില്‍ മാഹാവികാസ് അഖാഡി സഖ്യം താഴെവീഴുകയായിരുന്നു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഗുവാഹട്ടിയിലേക്ക് മാറ്റിയിരുന്ന വിമതര്‍ ഇന്നലെ വൈകീട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു. നിലവിലെ സാഹച

കൂപ്പുകുത്തി രൂപ, ഡോളറിനോട് ഇത്രയും ഇടിവ് ചരിത്രത്തിലാദ്യം

  മുംബൈ  : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.  ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്.  സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയിൽ & ഗ്യാസ് ഓഹരികളാണ് സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടത്തിലേക്ക് എത്തിയത്.  ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) ഏറ്റവും കൂടുതൽ നഷ്ടത്തിലായി, 2.5 ശതമാനം ഇടിഞ്ഞു. ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, വിപ്രോ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, സണ്‍ ഫാര്‍മ, ച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ കമ്പനി എന്നിവ നഷ്ടത്തിലാണ്. 

അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, അദ്ദേഹത്തിന്റെ മറുപടി വിക്കിപീഡിയ നോക്കി: ഗണേഷ്‌കുമാര്‍

  മലയാള സിനിമയിലെ നടിനടന്മാരുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഗണേഷ്‌കുമാര്‍ എം.എല്‍.എ. ഇടവേള ബാബു അസത്യം പ്രകടിപ്പിക്കുകയാണെന്നും അമ്മ അദ്ദേഹത്തിന്റ സ്വകാര്യ സ്വത്തല്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. അമ്മ ക്ലബ്ബ് ആണെങ്കില്‍ അതില്‍ അംഗമാകാനില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയില്‍ മറുപടിയുമായി ഇടവേള ബാബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനോടാണിപ്പോള്‍ ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്. അമ്മ ക്ലബ്ബെന്ന പരാമര്‍ശത്തില്‍ ഇടവേള ബാബുവിന്റ മറുപടി വിക്കിപീഡിയ നോക്കിയെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല ചോദിച്ചത്, ചോദിച്ചതിന് മറുപടി കിട്ടിയില്ല. വിജയ് ബാബു രാജിവെക്കണമെന്നോ അല്ലെങ്കില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ രാജി അവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഞാന്‍ പറഞ്ഞത്. അത് അത്ര പ്രശ്‌നമായി തോന്നുന്നില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ‘മോഹന്‍ലാലിന്റെ അനുമതിയോടെയാണോ അമ്മയുടെ ഫേസ്ബുക്ക് പേജില്‍ ഇടവേള ബാബു എഴുതുന്നത്. അങ്ങനെയാണെങ്കില്‍ എന്റെ കത്തും കൊടുക്കണം, ബാബു ഒറ്റയ്ക്കെഴുതിയതല്ല ചില ബുദ്ധികേന്ദ്രങ്ങള്‍ ഇതിന് പിന്നിലുണ്ട്,’ ഗണേഷ്‌കുമാര്‍ കൂട്ടിച്

'ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം'; യു.എന്നിനെതിരെ ഇന്ത്യ

  ന്യൂദല്‍ഹി: ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു. ‘ടീസ്ത സെതല്‍വാദിനും മറ്റ് രണ്ട് വ്യക്തികള്‍ക്കുമെതിരായ നിയമനടപടി സംബന്ധിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം പ്രസ്താവനകള്‍ തികച്ചും അനാവശ്യവും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണ്,’ ഇന്ത്യ പറഞ്ഞു. രാജ്യത്ത് തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ നിയമനിര്‍മാണങ്ങള്‍ പ്രകാരമാണ് നടപടിയെടുക്കുന്നതെന്നും ഇന്ത്യ പറഞ്ഞു. ‘ ഇന്ത്യയിലെ അധികാരികള്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ സ്ഥാപിതമായ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം നിയമ നടപടികളെ ആക്ടിവിസത്തിനുവേണ്ടിയുള്ള പീഡനമായി മുദ്രകുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും സ്വീകരിക്കാനാകില്ല,’ ഇന്ത്യ വ്യക്തമാക്കി. വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേതെന്നും മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റ

ദയാഭായി നിരാഹാര സമര പ്രചരണം; കാസറഗോഡ് നടന്ന ചക്ര സമരം ശ്രദ്ധേയമായി

കാസര്‍ഗോഡ് : ആരോഗ്യമേഖലയില്‍ കാസര്‍ഗോഡ് ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായി ആഗസ്റ്റ് 6ന് ഹിരോഷിമാദിനത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരത്തിന്‍റെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ചക്ര സമരം വേറിട്ട സമരരീതി കൊണ്ടും നൂറുകണക്കിന് ജനങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി മാറി. എയിംസ് പ്രൊപോസലില്‍ കാസര്‍ഗോഡ് ജില്ലയുടെ പേര് ചേര്‍ക്കുക, വിദഗ്ധ ചികിത്സാ സംവിധാനം ജില്ലയില്‍ ഒരുക്കുക, മുഴുവന്‍ ഗ്രാമപഞ്ചായത്ത് നഗരസഭകളിലും പുനരധിവാസ കേന്ദ്രം- പകല്‍വീടുകള്‍ സ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദയാഭായി അമ്മ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാരസമരം നടത്തുന്നത്.  ചക്ര സമര സംഘാടക സമിതി ചെയര്‍മാന്‍ ശുക്കൂര്‍ കണാജെയുടെ അധ്യക്ഷതയില്‍ നടന്ന ചക്ര സമരം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വക്കേറ്റ് ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ദയ

ബോവിക്കാനം ആലനടുക്കം വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം: ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു

കാസറഗോഡ് ബോവിക്കാനം ആലനടുക്കയിലെ ഷുഹൈലയുടെ ദുരൂഹ മരണത്തിനിടയാക്കിയ സംഭവത്തിൽ  ബോവിക്കാനം വ്യാപാര ഭവനിൽ സിദ്ദീഖ് ബോവിക്കാനത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശക്തമായ സമര നടപടിയുമായി മുമ്പോട്ടു പോകാൻ തീരുമാനിച്ചു. ജൂലൈ രണ്ടാം തിയ്യതി വൈകുന്നേരം 5 മണിക്ക് ബോവിക്കാനം നഗരം ചുറ്റി പന്തം കൊളുത്തി പ്രകടനം നടത്താനും 13, 14 തിയ്യതികളിൽ രാപ്പകൽ സമരം നടത്താനും യോഗം തീരുമാനിച്ചു. രാപ്പകൽ സമര പരിപാടികളിൽ എം പി,എം എൽ എ മാർ, മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കനും തീരുമാനിച്ചു. അധികാരികൾ കണ്ണ് തുറക്കുന്നത് വരെ ശക്തമായ സമരവുമായി മുമ്പോട്ടു പോകാൻ ആക്ഷൻ കമ്മിറ്റി  തീരുമാനമെടുത്തു. യോഗം ബി കെ ഹംസ ആലൂർ ഉൽഘാടനം ചെയ്തു.  പി അബ്ദുല്ല ഹാജി, ഷഫീഖ് മൈകുഴി, മുനീർ ബാലനടുക്കം, ഹംസ ചോയിസ്, ഹമീദ് മാസ്തിക്കുണ്ട്,റൗഫ് ബാലനടുക്കം, ചെമ്മു ബാലനടുക്കം, നിസാർ ബസ്റ്റാന്റ്, ലത്തീഫ് ആലൂർ, അബ്ദുല്ല പി എ, ഉസ്മാൻ  ബാലനടുക്കം തുടങ്ങിയവർ സംബന്ധിച്ചു. ജന: കൺവീനർ മുനീർ സ്വാഗതവും, കൺവീനർ അഷ്‌റഫ്‌ ബോവിക്കനം നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് നടന്ന ജൂനിയർ ഫാഷൻ ഷോ ജേതാവായി സ്മാർട്ട്‌ ബോയ് മിസ്ബാഹിനെ തിരഞ്ഞെടുത്തു. കലാകാരനും ക്യാമറാമാനുമായ അസീസ് ട്രണ്ടിന്റെയും സാജിദ ടീച്ചറിന്റെയും മകനാണ്

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് ഒറിക്സിൽ  നടന്ന ജൂനിയർ ഫാഷൻ ഷോ ശ്രദ്ധേയമായി, മുപ്പതോളം പേർ പങ്കെടുത്ത ഷോയിൽ സ്മാർട്ട് ബോയ് മിസ്ബാഹ് ജേതാവായി, കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് നൈഫിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി   ഫസ്റ്റ് റണ്ണറപ്പായ് ബല്ലൂസിനെയും സെക്കൻഡ് റണ്ണറപ്പായി അഞ്ചൽ മനോജിനെയും തിരഞ്ഞെടുത്തു. 2018 ൽ കാസർഗോഡ് ഐവ കിഡ്സ് ഫാഷൻ ഷോയിലും, 2019 ൽ കാസർഗോഡ് പിലീ ഫാഷൻ ഷോയിലും മിസ്ബാഹ് വിന്നർ ആയിരുന്നു. സ്മാർട്ട് ബോയ് യൂട്യൂബ് ചാനലിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ കൊച്ചുമിടുക്കൻ സ്മാർട്ട് ബോയ് എന്ന പേര് പോലെ തന്നെ എല്ലാം കൊണ്ടും കഴിവുതെളിയിച്ചിരിക്കുന്നു. കഴിഞ്ഞ തവണ നടന്ന മുസാബഖ കലാമേളയിൽ ജില്ലാതല കലാ പ്രതിഭയായിരുന്നു.  ജി യു പി സ്കൂൾ തെക്കിൽ പറമ്പയിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു, കലാകാരനും ഫോട്ടോഗ്രാഫറുമായ അസീസ് ട്രണ്ടിന്റെയും സാജിദ ടീച്ചറിന്റെയും മകനാണ്.

വായ‍്‍പാ തിരിച്ചടവ് മുടങ്ങി, വീടുകളിൽ പേര് പെയിന്റ് കൊണ്ടെഴുതി ധനകാര്യ സ്ഥാപനം

  ചവറ:  കൊല്ലം ചവറയിൽ വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളിൽ സ്പ്രേ പെയിന്റ് കൊണ്ട് ധനകാര്യ സ്ഥാപനം ഉടമസ്ഥാവകാശം എഴുതി പിടിപ്പിച്ചു. സ്ഥാപനത്തിന്റെ പേരാണ് ഭിത്തിയിൽ എഴുതിപ്പിടിപ്പിച്ചത്. ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്‌പ എടുത്തവർക്കാണ് ഈ ദുരവസ്ഥ. രണ്ട് മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് ചുമരുകളിൽ ധനകാര്യ സ്ഥാപനത്തിന്റെ പേര് എഴുതിയതെന്ന് വീട്ടുകാർ ആരോപിച്ചു. ഒരു തിരിച്ചടവ് മുടങ്ങിയാൽ പച്ച, രണ്ടെണ്ണം മുടങ്ങിയാൽ ഓറഞ്ച് ചോള ഹോം ഫിനാൻസിന് വേണ്ടി പിരിവിനെത്തുന്ന ഏജന്റിൽ നിന്ന് കടുത്ത പീഡനമാണ് നേരിടുന്നതെന്നാണ് വീട്ടുടമ പറയുന്നത്. പണം പിരിക്കാനെത്തുന്ന ഏജന്റ് അപമര്യാദയായി പെരുമാറുന്നത് പതിവാണ്. പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ട്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണവും ഏജന്റിനെതിരെ വീട്ടുടമ ഉന്നയിച്ചു. തിരിച്ചടവ് മുടങ്ങിയാൽ വീടിന് മുന്നിൽ സ്റ്റിക്കർ പതിക്കും. ഒരു തിരിച്ചടവ് മുടങ്ങിയാൽ പച്ചയും രണ്ടെണ്ണം മുടങ്ങിയാൽ ഓറഞ്ച് സ്റ്റിക്കറും പതിക്കും. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ട

'ഇടഞ്ഞുനിന്ന എര്‍ദോഗന്‍ തണുത്തു'; ഫിന്‍ലാന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനത്തിന് വഴി തുറന്നു

  മാഡ്രിഡ്: നാറ്റോയില്‍ ഫിന്‍ലാന്‍ഡും സ്വീഡനും അംഗത്വമെടുക്കുന്നതിന് സമ്മതം മൂളി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍. ഇവരുടെ നാറ്റോ പ്രവേശനത്തിനെതിരായ വീറ്റോ നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കി പിന്‍വലിച്ചു. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ‘ഇടഞ്ഞുനിന്നിരുന്ന’ എര്‍ദോഗന്‍ ‘തണുത്തത്’. ഇതോടെ സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റേയും നാറ്റോ പ്രവേശനത്തിന് വഴിയൊരുങ്ങും. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്, എര്‍ദോഗന്‍, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സണ്‍, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ എന്നിവര്‍ തമ്മിലാണ് യോഗം ചേര്‍ന്നത്. ഇതിന് പിന്നാലെ തുര്‍ക്കിയും സ്വീഡനും ഫിന്‍ലാന്‍ഡും ട്രൈലാറ്ററല്‍ മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചു. ചില നിബന്ധനകളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. നാറ്റോ പ്രവേശനത്തിന് അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട നടപടികളുമായി ഇരു രാജ്യങ്ങളും മുന്നോട്ട് പോകും. ഇതുവരെ ന്യൂട്രല്‍ പൊസിഷന്‍ സ്വീകരിച്ചിരുന്ന ഈ നോര്‍ഡിക് രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാകുന്നതോടെ യൂറോപ്യന്‍ സെക്യൂരിറ്റിയില്‍ തന്നെ വലിയൊ

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ; ഉദ്ദവ് താക്കറെയ്ക്ക് നിർണായകം

  മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‍ക്ക് നാളെ നിർണായകം. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ നിർദ്ദേശിച്ചു. വിമതർ എംഎല്‍എമാര്‍ നാളെ മുംബൈയിൽ തിരികെ എത്തും. ഗുവാഹത്തിയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ആയിരുന്നു മാധ്യമങ്ങളോടുള്ള ഏക്നാഥ് ഷിൻഡേയുടെ പ്രതികരണം. നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാന്‍ നിർദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎൽഎമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ദില്ലിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനിൽ എത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത

ഉദയ്പുര്‍ കൊലപാതകം; കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും; രാജസ്ഥാനില്‍ കനത്ത ജാഗ്രത

  ജയ്പുര്‍: ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനില്‍ അതീവജാഗ്രത തുടരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവാചക നിന്ദയുടെ പേരില്‍ നുപൂര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട തയ്യല്‍ കടയുടമയെ തലയറുത്തു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് പിടിയിലായത്. ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉദയ്പുരില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ സംഘര്‍ഷം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പൊലീസ് സ്വീകരിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലീസ് നിര്‍ദേശം നല്‍കി. അതേസമയം കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും. രണ്ട് പേര്‍ തയ്യല്‍ക്കാരനായ കനയ്യ ലാല്‍ എന്ന യുവാവിന്റെ കഴുത്ത് അറുത്ത് ഇസ്ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കൊലപാതക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും ഇവര്‍

മല്ലിക സാരാഭായ് നല്‍കിയ കേസ് അട്ടിമറിക്കാന്‍ മോദി 10 ലക്ഷം രൂപ അഭിഭാഷകര്‍ക്ക് നല്‍കി : ആര്‍.ബി ശ്രീകുമാര്‍

  ന്യൂദല്‍ഹി: മല്ലികാ സാരാബായ് സുപ്രീംകോടതിയില്‍ നല്‍കിയ കേസ് അട്ടിമറിക്കുന്നതിന് മോദി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ മല്ലികയുടെ അഭിഭാഷകര്‍ക്ക് നല്‍കിയെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍. ബി. ശ്രീകുമാര്‍. പൊലീസ് കസ്റ്റഡിയിലാകുന്നതിന് മുന്‍പ് മാതൃഭൂമി ന്യൂസ് ലേഖകന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആര്‍.ബി. ശ്രീകുമാറിന്റെ ‘GUJARAT : BEHIND THE CURTAINS’ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇത് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ‘മല്ലികാ സാരാബായ് സുപ്രീംകോടതിയില്‍ നല്‍കിയ കേസ് അട്ടിമറിക്കുന്നതിന് മോദി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ മല്ലികയുടെ അഭിഭാഷകര്‍ക്ക് നല്‍കിയിരുന്നു. നാനാവതി കമീഷന് നല്‍കിയ എട്ടാമത്തെ സത്യവാങ്മൂലത്തില്‍ ഞാന്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 2002 ഏപ്രില്‍ പത്തിനാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മോദി എന്നെയും സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറൊയില്‍ ഡെപ്യൂട്ടി കമീഷണറായിരുന്ന സഞ്ജിവ് ഭട്ടിനെയും വിളിപ്പിച്ചത്. സഞ്ജീവ് ഭട്ടാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. അന്ന് ഭട്ടും മോദിയും വളരെ നല്ല ബന്ധമായിരുന്നു. മുഖ്യമന്ത

പ്രോസിക്യൂഷന് കോടതിയില്‍ വീണ്ടും തിരിച്ചടി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം തുടരും

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി തള്ളിയത്. കേസില്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉപാധിയോടെയാണ് നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. 85 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ച് പുറത

'അവിടെ റെസ്റ്റ് എടുത്തോ, വന്നിട്ട് ഇവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ': സഞ്ജയ് റാവത്ത്

  മുംബൈ: മഹാരാഷ്ട്രയിലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നടപടി താത്ക്കാലികമായി നിര്‍ത്തിവെച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സുപ്രീം കോടതി വിധി ഏക് നാഥ് ഷിന്‍ഡെയ്ക്കും മറ്റ് വിമതര്‍ക്കും ഗുവാഹത്തിയില്‍ തന്നെ വിശ്രമിച്ചുകൊള്ളാനുള്ള അനുമതിയാണെന്നും തിരിച്ച് മഹാരാഷ്ട്രയിലെത്തിയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോയെന്നുമായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. ‘വിമതര്‍ക്ക് ജൂലൈ 11 വരെ ഗുവാഹത്തിയില്‍ തന്നെ റെസ്‌റ്റെടുക്കാനുള്ള അനുമതിയാണ് സുപ്രീം കോടതിയുടേത്. മഹാരാഷ്ട്രയില്‍ വേഗം തിരിച്ചെത്തിയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ,’ സഞ്ജയ് റാവത്ത് പറഞ്ഞു. ഷിന്‍ഡെയോടൊപ്പം പോയ ചിലരെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ‘ഇപ്പോഴും ചില എം.എല്‍.എമാരെ ഞങ്ങള്‍ വിമതരായി കണ്ടിട്ടില്ല. കാരണം അവര്‍ ഇപ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ഷിന്‍ഡോയോടൊപ്പം ചേര്‍ന്ന ചിലരെങ്കിലും ഞങ്ങളുമായി ഇപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അവരുടെ കുടുംബങ്ങളും ഞങ്ങളുമായി അടുത്ത് ബന്ധം തന്നെയാണുള്ളത്. അവര്‍ തിരിച്ചുവരുമെന്ന പ്രതീ

സംസ്ഥാനത്ത് മാസ്ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍ ; ഉത്തരവ് ലംഘിച്ചാല്‍ ശിക്ഷ ഉറപ്പ്

  തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.  പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറെയാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കണം. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപിയുടെ സര്‍ക്കുലര്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം  2994 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ച

ബാവിക്കര പമ്പ് ഹൗസ് കെ.എസ്.ഇ.ബി യുടെ കേബിൾ ഇടൽ പ്രവൃത്തി അശാസ്ത്രീയം: കേരളകോൺഗ്രസ്സ്(എം

കാസർഗോഡ്: ജില്ലയിലെ കുടിവെള്ള പദ്ധതി വൈദ്യുതിപ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബാവിക്കര മുതൽ വിദ്യാനഗർവരെ കേബിൾ ഇടുന്ന പ്രവൃത്തിക്ക് ആവശ്യമായതുക കേരളവാട്ടർ അതോറിറ്റി ഇലക്ട്രിസിറ്റി ബോർഡിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ടെണ്ടർ നടപടിപൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. തുടക്കം മുതൽ അശാസ്ത്രീയമായിട്ടാണ് പ്രവൃത്തി തുടങ്ങിയത്. കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് അലൈൻമെന്റ് മാറ്റാൻ ശ്രമം നടത്തുന്നതായും , കരാർഉടമ്പടിയിൽ ലംഗനം നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിനാൽ വിജിലൻസ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് പരാതി നല്കുമെന്ന് കേരള കോൺഗ്രസ്‌ (എം) ഉദുമനി യോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.അബ്ദുൾഗഫൂർ, മുളിയാർ മണ്ഡലം പ്രസിഡണ്ട് അബ്ദുൾഖാദർ കോളോട്ടും പറഞ്ഞു.