സിപിഐ കൂടി ചേര്‍ന്നാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത്; സിപിഎം വിട്ടുവീഴ്ച ചെയ്യണമെന്ന് സി.ദിവാകരന്‍
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍. ഇടതുപക്ഷ മുന്നണിയെ നയിക്കേണ്ട പ്രമുഖ കക്ഷി എന്ന നിലയില്‍ സിപിഎം കുറച്ചുകൂടി വിട്ടുവീഴ്ചയ്ക്കും പക്വമായ സമീപനത്തിനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ അംഗീകരിച്ചത് സിപിഐയും ചേര്‍ന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് കണക്കുകള്‍ നോക്കിയല്ല ഇടതുപക്ഷം തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഘടകകക്ഷിയായ സിപിഐയോട് ഇത്തരമൊരു നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് പിണറായി വിജയന്‍ ചിന്തിക്കണമെന്നും സി. ദിവാകരന്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ