ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Accident എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

  തൃശൂർ; തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തിൽ മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25) ആണ് മരിച്ചത്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് കാർ പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ബസ് ക്ലീനർ മരിച്ചു

ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് ക്ലീനർ മരിച്ചു. അതേസമയം ബസിലുണ്ടായിരുന്ന വിദ്യാർഥികൾ സുരക്ഷിതരാണ്. പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് വിവരം. തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ കോളേജിലെ ജിയോളജി വിഭാഗത്തിലെ വിദ്യർഥികളാണ് പഠനയാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയത്. സാഗർ സെൻട്രൽ സർവകലാശാല സന്ദർശിക്കാനായി 72 വിദ്യാർഥികളും ആറ് അധ്യാപകരും ട്രെയിനിൽ സാഗറിലെത്തി. ഇവിടെനിന്ന് രണ്ടു ബസുകളിലായി കട്നിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ഒരു ബസ് അപകടത്തിൽപ്പെട്ടത്. അവസാന വര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥികൾ സ‍ഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ച ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അപകടം നടന്ന കട്നിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ പാണയിലെ പോലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യു...

തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് 52കാരന്‍ മരിച്ചു കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍.

  തൃശൂർ: ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍‌ മരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ (52) ആണ് മരിച്ചത്. വ്യാഴാഴ്ചയോടെയാണ് വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍. തൃശൂരില്‍ നിന്ന് വരികയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ ഫൈസലിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരിങ്ങാലക്കുട പൊലീസെത്തിയാണ് മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് യുവതിക്കും മകനും പരുക്ക്

  തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് യുവതിക്കും മകനും പരുക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രിന്‍സി, ഇവരുടെ മകന്‍ അഭിറാം (5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രിന്‍സി തന്റെ അമ്മയ്ക്കും മകനുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് നടന്ന് പോകവെയാണ് അപകടം.  ശനിയാഴ്ച രാവിലെ 11.30 മണിയോടെ കൈരളി ജൻക്ഷനിലാണ് അപകടമുണ്ടായത്. ബെംഗ്‌ളൂറില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരുടെ കാറാണ് ഇവരെ ഇടിച്ചിട്ടത്. ഈ കാറില്‍ തന്നെ പരുക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടതായാണ് വിവരം. 

സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ തെന്നിവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

കുവൈത് സിറ്റി:സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ തെന്നിവീണ് ഇന്ത്യൻ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. അബു ഹലീഫയിലാണ് സംഭവം. കുട്ടികളെ ഇറക്കുന്നതിനായി നിര്‍ത്തിയ ബസ് മുന്നോട്ടുനീങ്ങിയപ്പോള്‍ വിദ്യാർത്ഥിനി തെറിച്ചു വീണ് ബസിനിടയില്‍പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. പരുക്കേറ്റ വിദ്യാർത്ഥിയെ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയതായി പ്രാദേശിക മാധ്യമം റിപോര്‍ട്ട് ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം  

റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു

 ആലപ്പുഴ: കോമളപുരത്ത് കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി മോഴി സിയാദിന്റെ മകൾ സഫ്ന സിയാദാണ് (15) മരിച്ചത്. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. കോമളപുരത്ത് ട്യൂഷൻ ക്ലാസ്സിനു വരുന്നതിനിടയിലാണ് അപകടം. സ്വകാര്യ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരണം സംഭവിച്ചുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി

പട്ടിയെ പേടിച്ച് ഡെലിവറി ബോയ് മൂന്നാം നിലയിൽ നിന്നും താഴേക്കു ചാടി

 ഓർഡർ ചെയ്യുന്ന ഭക്ഷണം ഡെലിവർ ചെയ്യാൻ പോകുന്ന ഡെലിവറി ബോയ്സ് എന്ന പേരിൽ വിളിക്കപ്പെടുന്ന തൊഴിലാളികൾ പലപ്പോഴും നാനാവിധ പ്രതിസന്ധികൾ നേരിടാറുണ്ട്. തൊഴിലടിത്തിലെ പ്രശ്നം, ഇന്ധന വില താങ്ങേണ്ട അവസ്ഥ, ഓർഡർ നൽകുന്നവരുടെ പെരുമാറ്റം എന്നിങ്ങനെ പട്ടിക നീളുന്നു.  ഒരു അപാർട്മെന്റിന്റെ മൂന്നാം നിലയിൽ താമസമാക്കിയ കുടുംബത്തിന് ഭക്ഷണം എത്തിക്കാൻ പോകവെയാണ് സംഭവം. വീട്ടിലെ വളർത്തുനായ കുരച്ചതും, ഡെലിവറി ബോയ് പേടിച്ച് താഴേക്കു ചാടുകയായിരുന്നു. 25 വയസ്സുള്ള മുഹമ്മദ് റിസ്വാനാണ് അപകടം പറ്റിയത്. ഹൈദരാബാദിലെ യൂസഫ്ഗുദ എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് സംഭവം. ഇയാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ജർമൻ ഷെപ്പേർഡ് നായയെ കെട്ടിയിട്ടിരുന്നില്ല ഡെലിവറി ബോയിയെ കണ്ടതും നായ ആക്രമിക്കാനെന്നോണം പിന്നാലെ പാഞ്ഞു. രക്ഷപെടാൻ മറ്റു മാർഗമില്ലാതെ ഇയാൾ ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. 'അയാൾ നിലത്തു വീണു പരിക്ക് പറ്റി. നില ഗുരുതരമായി തുടരുന്നു, അബോധാവസ്ഥയിലാണ്', പോലീസ് പറഞ്ഞു. ബഞ്ചാര ഹിൽസ് പോലീസ് വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്