ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്ത് ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി

സംസ്ഥാനത്ത് ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30ന് മുൻപ് സ്ഥാപിക്കണമെന്നായിരുന്നു നിലവിലെ നിർദേശം. എന്നാല്‍ സെപ്റ്റംബര്‍ 30ന് ഉള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. പലതവണ മാറ്റിയാണ് ഇപ്പോൾ സെപ്റ്റംബർ 30ൽ എത്തിയിരിക്കുന്നത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു ബസുകളില്‍ ക്യാമറകള്‍ സഥാപിക്കാൻ തീരുമാനിച്ചത്. കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്ത് റോഡുകളില്‍ ഓടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുൻപ് ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ആവര്‍ത്തിച്ച് നീട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മൂന്നാം തവണയാണ് സമയപരിധി നീട്ടിനല്‍കിയത്. കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ് ഉടമകളുടെയും എതിര്‍പ്പിന് വഴങ്ങിയാണ് ഉത്തരവ് നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.   നിലവില്‍ ക്യാമറ സ്ഥാപിക്കുന്നതിന് പുറമേ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ട ചുമതലയുണ്ടാകും. ബസില്‍ നിന്ന് റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍

ഡോ. വന്ദനാദാസിന്റെ കൊലപാതകം; സംശയങ്ങളേറെ, സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

കൊല്ലം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വിശദീകരണം തേടി കോടതി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസമായിരുന്നു വന്ദനാദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രിയിൽ വെച്ച് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം. മാത്രമല്ല, സംഭവസമയത്തും സ്ഥലത്തും പോലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനാദാസിനടുത്ത് ഉണ്ടായിരുന്നു. എന്നാൽ ഇവർ എന്തുകൊണ്ടാണ് വന്ദനാദാസിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള മുൻകൈ എടുത്തില്ല, തുടങ്ങിയ സംശയങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തല

കെ. വിദ്യയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കാസര്‍കോട്: വ്യാജ രേഖ കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ശനിയാഴ്ച്ചത്തേക്ക് മാറ്റി. ഹോസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (2) കോടതിയാണ് വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് നാളത്തേക്ക് മാറ്റിയത്

വൈദ്യുത ബില്‍ അടച്ചില്ല; കാസര്‍കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി

കാസര്‍കോട്: വൈദ്യുത ബില്‍ അടക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാടുള്ള ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി. 23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു.

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ്‌ മെഷീന്‍ സമര്‍പ്പണവും, അനിതാ ഷേഖിന്റെ മെഗാ മ്യൂസിക്കല്‍ ഇവന്റും ഇന്ന് വൈകുന്നേരം ടൗൺ ഹാളിൽ

  കാസര്‍കോട്‌: ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ്‌ മെഷീനുകളുടെ സമര്‍പ്പണവും, രണ്ട്‌ വീടുകളുടെ താക്കോല്‍ദാനവും ഇന്ന് വൈകുന്നരം 6.30 ന്‌ കാസര്‍കോട്‌ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച്‌ നടക്കും. കഴിഞ്ഞ രണ്ടര വര്‍ഷമായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാലിക്‌ ദീനാര്‍ ആശുപത്രിയുമായി സഹകരിച്ച്‌ സൗജന്യ ഡയാലിസിസ്‌ യൂണിറ്റ്‌ പ്രവര്‍ത്തിച്ചു വരികയാണ്‌. സമൂഹത്തില്‍ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വൃക്ക രോഗികളെ കണ്ടെത്തി അവര്‍ക്ക്‌ തികച്ചും സൗജന്യമായാണ്‌ ഡയാലിസിസ്‌ ചെയ്‌തു നല്‍കുന്നത്‌. ദിനം പ്രതി വൃക്ക രോഗികള്‍ കൂടി വരുന്നതിനനുസരിച്ച്‌ കാസര്‍കോട്‌ ഡയാലിസിസ്‌ ചെയ്യാന്‍ സൗകര്യമില്ല. ഇത്തരം സാഹചര്യത്തിലാണ്‌ പുതുതായി രണ്ട്‌ മെഷീനുകള്‍ കൂടി സ്ഥാപിക്കുന്നത്‌. എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍എ ഡയാലിസിസ്‌ മെഷീന്‍ സമര്‍പ്പണ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ ചെങ്കള പഞ്ചായത്തിലും ഉദുമ പഞ്ചായത്തിലും നിര്‍മ്മിച്ചു നല്‍കുന്ന ഓരോ വീടുകളുടെ താക്കോല്‍ ദാന ംഅഡ്വ. സി.എച്ച്‌ കുഞ്ഞമ്പു എം.എല്‍.എ, എ.കെ എം.അഷ്‌റഫ്‌ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വ്വഹിക്കും. പാ

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് അഞ്ച് ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കിട്ടിയേക്കും. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള, കര്‍ണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിലവില്‍ മധ്യപ്രദേശിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര തീരം മുതല്‍ കേരളാ തീരം വരെയായി ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. ആഗോള മഴപ്പാത്തിയുടെ സ്വാധീനവും ഈ ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകാന്‍ കാരണമാണ്. വരും മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്ക് നീക്കം: 10 മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യത

ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം മുന്നോട്ട് പോകുന്നു. മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് ശ്രമം നടത്തുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. അതേസമം മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ മാറ്റങ്ങൾക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. രാഷ്ട്രപതിയുടെ വിദേശ സന്ദർശനം, ബിജെപിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതൃയോഗങ്ങൾ എന്നിവ ഈ ആഴ്ച തന്നെ നടക്കേണ്ടതിനാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്നെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകും. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന്

ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

ഇന്ന് ബലി പെരുന്നാൾ. ത്യാഗ സ്മൃതി പുതുക്കിയാണ് വിശ്വാസികൾക്ക് ബക്രീദ് ആഘോഷം. ഇസ്ലാം കലണ്ടർ വർഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്.  സഹജീവി സ്നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകൾ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ഒത്തൊരുമയുടെ പങ്കുവെക്കലുകൾ നടക്കുന്നു.

സന്ദീപ് വധം: പ്രതി റിമാൻഡിൽ

ബദിയടുക്ക എസ്.ഐ. കെ.പി. വിനോദ്കുമാറാണ് പവൻ രാജിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ അന്വേഷണം നടത്തുന്ന കാസർകോട് ഇൻസ്‌പെക്ടർ പി. അജിത്കുമാറിെന്റ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സന്ദീപിനെ കുത്താനുപയോഗിച്ച കത്തി സമീപത്തെ കുറ്റിക്കാട്ടിൽനിന്നും ചോരപുരണ്ട വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽനിന്നും പോലീസ് കണ്ടെടുത്തു. സന്ദീപിന്റെ ഇളയമ്മയുടെ മകളെ പവൻ രാജ് നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കാസർകോട് സ്കൂളിൽ കവർച്ച നടത്തിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

  കാസർകോട് : കാസർകോട് സ്കൂളിൽ കവർച്ച നടത്തിയ കേസ്. ഒരാൾ കൂടി അറസ്റ്റിൽ. ടൗൺ ബി ഇ എം ഹയർസെക്കൻഡറി സ്കൂളിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ഉഡുപ്പി ജില്ലയിലെ സഹീദ് സിനാൻ(31)യാണ് പിടിയിലായത്. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാവാനുണ്ട്. ജൂൺ 12ന് രാത്രിയാണ് സ്കൂളിൽ മോഷണം നടന്നത്. ഓഫീസ് മുറി കുത്തി തുറന്ന് അലമാരിയിൽ സൂക്ഷിച്ച 35,000 രൂപ മോഷ്ടിച്ചു എന്നാണ് കേസ്. അറസ്റ്റിലായ സഹിദ് സിനാൻ കർണാടകയിലും കേരളയിലുമായി 25 ഓളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; സ്വർണവില കുത്തനെ ഇടിഞ്ഞു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ വില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5405 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണി വില 4483 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 103 രൂപയാണ്. ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ  ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ ജൂൺ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ ജൂൺ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ ജൂൺ 6 - ഒരു പവൻ സ്വർണത്തിന് 240 രൂപ

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, തീരദേശത്ത് ജാഗ്രത നിർദേശം; മത്സ്യബന്ധന വിലക്ക് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.  അതേസമയം, കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.  വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണി മുതൽ കനത്ത മഴ പെയ്തിരുന്നു. ഇത് രാത്രി ഏഴ് മണിക്ക് ശേഷവും തുടർന്നു. കൃഷിസസ്ഥലങ്ങളിലും വെള്ളം കയറി. കല്ലേരിക്കരയിൽ എം രാജീവൻ, വി വി ജാനകി, കെ മോഹനൻ, ഭാർഗവൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി. തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്

ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

കാസര്‍കോട്: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. കാസര്‍കോട് തായന്നൂര്‍ സ്വദേശി അമ്പാടി ആണ് പ്രതി കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. 2016 ഒക്ടോബര്‍ 21നാണ് ഭാര്യയെ പ്രതി കൊലപ്പെടുത്തിയത്.

ബക്രീദ്: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി

തിരുവനന്തപുരം; കേരളത്തില്‍ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ വലിയ പെരുന്നാള്‍ (ബക്രീദ്) 29ന് ആഘോഷിക്കാന്‍ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്കു ശുപാര്‍ശ പോയത്. വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നല്‍കുകയായിരുന്നു.

മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

  കാഞ്ഞങ്ങാട് : കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ (കെ എസ്‌ ടി യു) ഹൊസ്ദുർഗ് ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. കെ എസ്‌ ടി യു ജില്ല വൈസ്പ്രസിഡന്റ്‌ റഫീഖ് മാസ്റ്റർ കള്ളാർ മെമ്പർഷിപ്പ് അബ്ദുൽ ശരീഫ് മാസ്റ്റർക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് കടപ്പുറം പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എ എൽപി സ്കൂളിൽ വെച്ച് ചേർന്ന ചടങ്ങിൽ ജില്ലാ ജോയിൻ സെക്രട്ടറി ശരീഫ് മാസ്റ്റർ ബാവ നഗർ , താഹിറ ടീച്ചർ , റസീന ടീച്ചർ, ആയിഷ ടീച്ചർ, റൈഹാന ടീച്ചർ, ഷംസാന ടീച്ചർ സംബന്ധിച്ചു.

ഷെയ്ക് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി

 തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഡി ജി പിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിലെ ഡി ജി പി അനില്‍കാന്ത് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡി ജി പിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ തിരഞ്ഞെടുത്തത്. 

കാസർകോട് ജില്ലയില്‍ 652 അര്‍ഹതയില്ലാത്ത കാര്‍ഡുകള്‍ പിടിച്ചെടുത്തു

 കാസർകോട്‌:കാസർകോട്‌ ജില്ലയിൽ 652 അർഹതയില്ലാത്ത എഎവൈ, പിഎസ്എച്ച് കാർഡുകൾ പിടിച്ചെടുത്ത് അർഹർക്ക്‌ കൈമാറി. ദാരിദ്രരേഖക്കും താഴെയുള്ളവർക്ക്‌ നൽകുന്ന തരം കാർഡും മുൻഗണനാ വിഭാഗത്തിന്‌ നൽകുന്ന കാർഡുമാണിത്‌. പ്രത്യേക പരിശോധന നടത്തി കൂടുതൽ അർഹതയില്ലാത്ത കാർഡുകൾ കണ്ടെത്തി അവ അർഹരായവരുടെ കൈകളിൽ എത്തിക്കണമെന്ന് കലക്ടർ കെ ഇമ്പശേഖർ കലക്ടറേറ്റിൽ ചേർന്ന വിജിലൻസ്‌ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.  ജില്ലയിലെ മുഴുവൻ കടത്തിണ്ണയിൽ കിടക്കുന്നവർക്കും അതിദരിദ്രർക്കും മുൻഗണനാ കർഡ് വിതരണം ചെയ്തു കഴിഞ്ഞതായി യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ഇൻചാർജ്‌ കെ പി സജിമോൻ അറിയിച്ചു. വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിലെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു    സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം എം വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സപ്ലൈ ഓഫീസർമാരായ കെ വി ദിനേശൻ, കെ എൻ ബിന്ദു, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം; പത്മകുമാറിനും ഷെയിഖ് ദര്‍ബേഷിനും സാധ്യത

ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും തീരുമാനിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയിയും ഡിജിപി അനില്‍കാന്തും സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. കെ.പത്മകുമാര്‍ , ഷെയിഖ് ദര്‍ബേഷ് സാഹിബ് എന്നിവരെയാണ് പൊലീസ് തലപ്പത്തേക്ക് പരിഗണിക്കുന്നത്. ഡോ.വി.വേണു ഉള്‍പ്പെടെ അഞ്ചുപേരാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളത്.  

ഗള്‍ഫിലേക്ക് പോകാനിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍:  ബുധനാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള ഇന്ദിരാ നഗര്‍ പൊടിപ്പള്ളത്തെ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന തസ്ലീമയെയാണ് (26) ദുരൂഹ സാഹചര്യത്തില്‍ പള്ളിക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.         തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഗള്‍ഫിലായിരുന്ന തസ്ലീമ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇവര്‍ക്ക് 10 വയസ്സുള്ള ഒരു മകളുണ്ട്. സഹോദരിയുടെ കൂടെ മകളെ നിര്‍ത്തിയാണ് ഇവര്‍ ഗള്‍ഫില്‍ ജോലിചെയ്ത് വന്നിരുന്നത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മംഗ്ലൂര്‍ സ്വദേശിനിയായ യുവതി വര്‍ഷങ്ങളായി കാസര്‍കോടാണ് താമസിച്ചുവന്നിരുന്നത്. യുവതിയുടെ മരണ വിവരമറിഞ്ഞ് സഹോദരങ്ങള്‍ കാസര്‍കോട്ട് എത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് തലശ്ശേരി ഭാഗത്തു ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ക്ക് രണ്ടാം ഭര്‍ത്താവ് ഉണ്ടെന്നും ഇയാളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കുമെന്നും രാവിലെ തസ്ലീമ ഒരു ബന്ധുവിനെ വിളിച്ച് പറഞ്ഞതായുള്

ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: എരിക്കുളത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജയപ്രകാശ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19നാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നീലേശ്വരം ഇന്‍സ്പെക്ടര്‍ പ്രേം സദന്‍, എസ്.ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഷീബ തൂങ്ങി മരിക്കാന്‍ കാരണം ഭര്‍ത്താവിന്റെ പീഡനം ആണെന്ന് ചൂണ്ടിക്കാട്ടി, അമ്മ നളിനി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് പരാതി നല്‍കിയിരുന്നു.

യുവതിയെ ശല്യം ചെയ്തത് ചോദ്യംചെയ്തു; കാസർകോട് യുവാവിനെ കുത്തിക്കൊന്നു

 കാസ‍‍ർകോട്: കാസർകോട് കജംപാടിയിൽ യുവതിയെ ശല്യം ചെയ്തത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്നു. യുവതിയുടെ ബന്ധുവായ മധൂർ സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംപാടി സ്വദേശി പവൻ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിടിച്ച നായ്ക്കളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയാവധം

തിരുവനന്തപുരം ; സംസ്ഥാനത്ത് ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 133ാം വകുപ്പു പ്രയോഗിച്ചിട്ടും ഇവയെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ദയാവധത്തിനു വിധേയമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനില്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടങ്ങളിലെ വ്യവസ്ഥ അനുസരിച്ചു മരുന്നു കുത്തിവച്ചാകും ദയാവധം. ആക്രമണകാരികളായ തെരുവുനായ്ക്കളെക്കുറിച്ചു ജനങ്ങള്‍ സിആര്‍പിസി 133ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാല്‍ ആര്‍ഡിഒമാര്‍ക്കും കലക്ടര്‍മാര്‍ക്കും തീരുമാനമെടുക്കാമെന്നു തദ്ദേശ മന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ പ്രദേശത്തെയും നായ്ക്കളുടെ കാര്യത്തില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ വെവ്വേറെ ഉത്തരവുകളും നടപടികളും വേണ്ടി വരും. ആക്രമണകാരിയായ മൃഗത്തെ തടയാനും അല്ലെങ്കില്‍ നശിപ്പിക്കാനും കൂടി അധികാരം നല്‍കുന്നതാണ് 133ാം വകുപ്പ്. മൃഗത്തെ നശിപ്പിക്കുന്നത് എങ്ങനെയെന്നു 133ാം വകുപ്പില്‍ വ്യക്തമാക്കുന്നില്ല. അതിനാല്‍ ദയാവധം മാത്രമേ നിലവില്‍ പിന്തുടരാന്‍ സാധിക്കൂ എന്നാണു നിയമവൃത്തങ്ങളിലെ വിലയിരുത്തല്‍. അംഗീകൃത വെറ്ററിനറി ഓഫിസറാകും ദയാവധം നടത്തുക. ഇതു സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും സര്‍ക്കാ

ഇന്നും നാളെയും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും നാളെയും മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാല്‍ ഇന്നു കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത ഉള്ളതിനാല്‍ നാളെ വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.

ബന്തിയോട് കണ്ടെയ്‌നര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ചു

 കുമ്പള ബന്തിയോട് കണ്ടെയ്‌നര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ചു. ബംബ്രാണ പാമ്പല്‍ ഹൗസിലെ മൊയ്ദീന്‍ കുഞ്ഞിയാണ് (78) മരിച്ചത്. റോഡിന്റെ മറുഭാഗത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് പോകാനായി സീബ്രാ ലൈനില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ മേലേക്ക് അമിത വേഗതയിലെത്തിയ കണ്ടെയ്‌നര്‍ പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് വന്‍ കഞ്ചാവ് വേട്ട;സ്‌ക്കൂട്ടിയില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട് വന്‍ കഞ്ചാവ് വേട്ട. കെ.എല്‍-114 എ.ബി 719 നമ്പര്‍ സ്‌ക്കൂട്ടിയില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കുമ്പള ബന്തിയോട് അഡ്ക സ്വദേശികളായ എച്ച്.അഷ്‌റഫലി(35), മുഹമ്മദ് ഹാരിസ്(25) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ സതീശനും സംഘവും ഞായറാഴ്ച്ച രാവിലെ രണ്ടരയോടെ നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടിയത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോഡിന്റെ ഭാഗമായിട്ടായിരുന്നു പുലര്‍കാല പരിശോധന. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ പൊലീസുകാരായ ജ്യോതിഷ്, ഷൈജു, രതീഷ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡംഗങ്ങളായ അബുബക്കര്‍ കല്ലായി, നികേഷ് എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത, ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു

തിരുവനന്തപരം : ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപത്താണ് ന്യുന മർദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതായും ഈ സാഹചര്യത്തിൽ കേരളത്തിലും മഴ കനക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി ത

കാസർകോട്ടെ സ്കൂളിൽ കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ബി.ഇ.എം ഹൈസ്‌കൂളിലെ വാതില്‍പൂട്ട് പൊളിച്ച് പണം കവര്‍ന്ന കേസില്‍ കര്‍ണാടക സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി മദ്ദടുക്കയിലെ കുഞ്ഞുമോന്‍ ഹമീദ് എന്ന ഹമീദ് ജാഫര്‍ (49) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് ബി.ഇ.എം ഹൈസ്‌കൂളിലെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് 33,000 ഓളം രൂപ കവര്‍ന്നത്. വിരലടയാളം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഹമീദെന്ന് പൊലീസ് പറഞ്ഞു. അതേ ദിവസം കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളിലും മോഷണ ശ്രമം നടന്നിരുന്നു. ഇതേ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.

കാസർകോട് നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

 കാസര്‍കോട്: 110 കെ.വി മൈലാട്ടി – വിദ്യാനഗര്‍ ഫീഡറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 25 ഞായറാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ 110 കെ.വി സബ്സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം, 33 കെ.വി സബ്സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വ്യാജരേഖാ കേസിൽ കെ.വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, വേറെ കേസുകളിൽ ഉൾപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികൾ വച്ചാണ് 50000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ കെ വിദ്യക്ക് ജാമ്യം ലഭിച്ചത്.

രോഗമുണ്ടെന്ന കാരണത്താല്‍ ഹെല്‍മറ്റ് ഒഴിവാക്കാന്‍ കഴിയില്ല: ഹൈക്കോടതി

കൊച്ചി ; രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും എഐ ക്യാമറയില്‍ നിന്നു രക്ഷപ്പെടാനാവില്ലെന്നും ഹൈക്കോടതി. മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ മാറാടി സ്വദേശികളായ വി.വി.മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി തള്ളിയാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത തലവേദനയ്ക്കു ചികിത്സയിലുള്ള ഹര്‍ജിക്കാര്‍ക്കു തലമൂടാനാവില്ലെന്നും ഹെല്‍മറ്റ് പോലെയുള്ള ഭാരമുള്ള വസ്തുക്കള്‍ വയ്ക്കാനാവില്ലെന്നും വ്യക്തമാക്കിയാണു ഹൈക്കോടതിയെ സമീപിച്ചത്. എഐ ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണു ഹര്‍ജി. ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഐ ക്യാമറ വരുന്നതിനു മുന്‍പും ഹര്‍ജിക്കാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിവേദനം നല്‍കിയിരുന്നു. പക്ഷേ, പരിഗണിച്ചില്ല. തങ്ങള്‍ താമസിക്കുന്ന ഭാഗത്തുനിന്നു മൂവാറ്റുപുഴ ടൗണിലേക്കു പതിവായി പൊതുഗതാഗത മാര്‍ഗങ്ങള്‍ ഇല്ലെന്നും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമാണ് ആശ്രയമെന്നും ഹര്‍ജിയില്‍ അറിയിച്ചു. മൂവാറ്റുപുഴ ആര്‍ടിഒ പരിധിയിലുള്ള മേഖലയില്‍ യാത്ര ചെ

ചങ്ക് കൊടുത്തും സുധാകരനെ ഞങ്ങൾ സംരക്ഷിക്കും, പിന്നിൽ നിന്ന് ആരും കുത്തില്ല: വി.ഡി സതീശൻ

തിരുവനന്തപുരം: സുധാകരനെ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്ന് കുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുധാകരൻ മാറിനിൽക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ അങ്ങനെ ചോദിച്ചപ്പോൾ പറഞ്ഞന്നെയുള്ളൂവെന്നും സതീശൻ പറഞ്ഞു. 'ഈ കേസില്‍ സുധാകരനെ മാറ്റിനിർത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഒരു ചർച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും പിന്തുണ കൊടുക്കും. സുധാകരൻ ഒറ്റക്കല്ല. ജീവൻ കൊടുത്തും കേരളത്തിലെ കോൺഗ്രസുകാർ സുധാകരനെ സംരക്ഷിക്കും. ഇനി അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറായാൽ പോലും ഞങ്ങളതിന് സമ്മതിക്കില്ല'- സതീശന്‍ പറഞ്ഞു. സുധാകരനെ ചതിച്ച് ജയിലിലടക്കാൻ പിണറായി വിജയൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും സുധാകരനെ പിന്നിൽ നിന്ന് കുത്തില്ല. കോൺഗ്രസ് പാർട്ടിയും യുഡിഎഫും സുധാകരന് പിന്നിൽ ഒറ്റക്കെട്ടാണ് അതിലൊരു സംശയവും വേണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാറിനിൽക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് സുധാകരൻ പറഞ്ഞത്. പാർട്ടിക്ക് ഹാനികരമായ ഒന്നും ചെയ്യില

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസിനെ പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്. വൈകീട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പിന്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.  വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. വിവാദമായതിന് പിന്നാലെ, നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്. വ്യാജഡിഗ്രി സർ

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ്:കെ.സുധാകരൻ അറസ്റ്റിൽ

കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടും. സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരൻ ഇടപെടുമെന്നും വിശ്വസിച്ചാണ് പരാതിക്കാരിൽ നിന്ന് മോൻസൻ മാവുങ്കൽ പണം കൈപ്പറ്റിയത്. 25 ലക്ഷം രൂപയാണ് ഇവർ മോൻസൻ മാവുങ്കലിന് നൽകിയത്. പണം നൽകുമ്പോൾ മോൻസനൊപ്പം കെ സുധാകരൻ ഉണ്ടായിരുന്നെന്നാണ് പരാതി. മോൻസൻ മാവുങ്കൽ, കെ സുധാകരന് പത്ത് ലക്ഷം രൂപ നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിരുന്നു. കേസിൽ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കെ സുധാകരൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപി

പണം വാങ്ങി ടിക്കറ്റ് നൽകാതെ ക്രമക്കേട്; കെഎസ്ആർടിസി സ്വിഫ്റ്റ് കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കണ്ടക്ടറെ പിരിച്ചുവിട്ടു. കണ്ടക്ടർ എസ്. ബിജുവിനെയാണ് പിരിച്ചുവിട്ടത്. കണിയാപുരം- കിഴക്കേക്കോട്ട റൂട്ടിൽ യാത്രക്കാരിൽ നിന്നും പണം വാങ്ങി ടിക്കറ്റ് നൽകാതെ തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ വിജിലൻസിന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം പരിശോധന നടത്തുകയും ചെയ്തിരുന്നു. ജൂൺ 13നായിരുന്നു പരിശോധന. ഇതിലാണ് ക്രമക്കേട് കണ്ടെത്തിയത്. രണ്ട് യാത്രികരിൽ നിന്ന് പണം വാങ്ങിയിട്ട് കണ്ടക്ടർ ടിക്കറ്റ് നൽകാതിരുന്നത് കൈയോടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, കണ്ടക്ടറെ പിരിച്ചുവിട്ടതിന് പുറമെ മറ്റു ക്രമക്കേടുകൾ നടത്തിയതിന് 12 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 17 യാത്രക്കാരെ പിടികൂടുകയും ഇവരിൽ നിന്ന് പിഴയായി 500 രൂപ വീതം ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 20വരെ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാ​ഗം 27,813 ബസുകളിൽ പരിശോധന നടത്തി

വ്യാജ രേഖ കേസ്: വിദ്യയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചു

നീലേശ്വരം: വ്യാജ രേഖ കേസില്‍ വിദ്യയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചു. നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്.

മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് മോഷണം

മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണവും 1.25 ലക്ഷം രൂപയും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ കുന്നില്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഹമീദ് തങ്ങളും കുടുംബവും തീര്‍ത്ഥാടനത്തിന് പോയ സമയത്താണ് കവര്‍ച നടന്നത്. ഒരാഴ്ചത്തെ തീര്‍ഥാടന യാത്രകള്‍ കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ കിടപ്പ് മുറികളുടെ വാതിലുകള്‍ മോഷ്ടാക്കള്‍ തുറന്ന നിലയിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു

മേൽപറമ്പിൽ നിന്നും ബൈക്ക് കവർന്നു രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

  മേൽപറമ്പ കളനാട് കട്ടക്കാലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂർ സ്വദേശിയായ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിന്തുടർന്ന് പിടികൂടി കളനാട് ബേബി വില്ല ക്വാർട്ടേഴ്സിൽ താമസിച്ച് മാർബിൾ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ബ്രജ്രരാജ് എന്നയാളുടെ KL 14 X 9522 നമ്പർ ഹീറോ മോട്ടോർ സൈക്കിൾ ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത് മധ്യപ്രദേശുകാരനായ ബ്രജരാജ് കട്ടക്കാൽ എന്നയാളുടെ പരാതിയിൽ മേല്പറമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു വിവരം ഉടൻ തന്നെ വയർലെസ് മുഖാന്തിരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ CCTV കൾ പരിശോധിച്ചതിൽ കളവ് ചെയ്ത ബൈക്ക് ഒരു ചെറുപ്പക്കാരൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി വിവരം കിട്ടി വിവരമറിഞ്ഞ ഉടൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയിൽ ബൈക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടതായി കണ്ടെത്തി. ഉടൻ തന്നെ കണ്ണൂർ കാസർഗോഡ് ഭാഗത്തെ റെയിൽവേ പോലീസിനെ വിവിരം അറിയിക്കുകയും കണ്ണൂരിൽ വെച്ച് സംശയിക്കുന്നയാ ളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു മേല്

അപകട നായ്ക്കളെ കൊല്ലാന്‍ വഴിയൊരുക്കും; കലക്ടര്‍ക്കോ ആര്‍ഡിഒമാര്‍ക്കോ ഉത്തരവിടാം

തിരുവനന്തപുരം ; ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ചു കലക്ടര്‍മാര്‍ക്കോ ആര്‍ഡിഒമാര്‍ക്കോ ഉത്തരവിടാന്‍ വഴിയൊരുങ്ങുന്നു. ഇത്തരം നായ്ക്കളെക്കുറിച്ചു ജനങ്ങള്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 133-ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാല്‍ അതു പരിശോധിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് (എസ്ഡിഎം) എന്ന നിലയില്‍ ആര്‍ഡിഒയ്‌ക്കോ ജില്ലാ മജിസ്‌ട്രേട്ട് (ഡിഎം) എന്ന നിലയില്‍ കലക്ടര്‍ക്കോ ഉത്തരവിറക്കാം. മന്ത്രിമാരായ എം.ബി.രാജേഷിന്റെയും ജെ.ചിഞ്ചുറാണിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. കോടതിയലക്ഷ്യമാകുമെന്നതിനാല്‍, ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയില്ല. അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ് നിയമം യോഗത്തില്‍ വിശദീകരിച്ചു. ആക്രമണകാരികളായ തെരുവുനായ്ക്കളുടെ കാര്യത്തില്‍ ജനം നിയമം കയ്യിലെടുക്കരുതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗമുള്ളതോ മാരകമായി മുറിവേറ്റതോ ആയ തെരുവുനായ്ക്കളുടെ ദയാവധം അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടങ്ങള്‍ അനുവദിച്ചതു പ്രകാരം നടപ്പാക്കും. എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പുതന്നെ തടയുന്ന ചട

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് 13കാരനായ വിദ്യാർഥി മരിച്ചത് എച്ച് 1 എൻ 1 മൂലമാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം സ്വദേശിയായ ഗോകുൽ ദാസിന്റെ മരണകാരണമാണ് എച്ച്1എൻ1 എന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം 19നാണ് കടുത്ത പനിയെ തുടർന്ന് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് 24മണിക്കൂറിനുള്ളിൽ കുട്ടി മരിച്ചു. ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായതിനാൽ ഇതിലേതെങ്കിലും ഒന്നായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ധർ കരുതിയിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എത്തിയതോടെ മരണകാരണം എച്ച്1എൻ1 എന്ന് വ്യക്തമാകുകയായിരുന്നു. മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എച്ച്1എൻ1 മരണമാണിത്.

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും, 4.7 ലക്ഷം രൂപ പിഴയും.

കാസർകോട് ∙ 15 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും 7 വർഷം സാധാ തടവും 4.7 ലക്ഷം രൂപ പിഴയും. നീർച്ചാൽ ബെഞ്ചത്തടുക്ക സ്വദേശി രവി തേജയ്ക്കാണ്(28) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.ദീപു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 40 മാസം അധിക കഠിന തടവും 7 മാസം വെറും തടവും അനുഭവിക്കണം. 2020 ജനുവരിയിൽ വിദ്യാർഥിനിയെ ആൾത്താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതിന് ബദിയടുക്ക പൊലീസാണു കേസെടുത്തത്. വിവിധ ഐപിസി, പോക്സോ വകുപ്പുകളിലാണു കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.പ്രിയ ഹാജരായി.

കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വരുമാനത്തിനനുസരിച്ച് നികുതി നല്‍കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയില്‍ യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും, സംസ്ഥാനത്ത് ഗുരുതര സാഹചര്യം: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ഭീഷണി ​ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ്. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ട്. നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.  നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കും. എബിസി കേന്ദ്രങ്ങൾക്ക് അവരുടെ പിന്തുണ കൂടി തേടും. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കും. മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും. അക്രമകാരിയായ നായ്‌ക്കളെ കൊല്ലണം എന്നാവശ്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സിപിഎമ്മിന്റെ യുവ നേതാവും കണ്ണൂ

പാര്‍ട്ടി പ്രവര്‍ത്തകയോട് അശ്ലീലം പറഞ്ഞെന്ന് പരാതി: ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി

കോടോം: പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തു എന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. കാസര്‍കോട് കോടോം ലോക്കല്‍ സെക്രട്ടറി കെ വി കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. സിഐടിയു നേതാവ് ടി. ബാബുവിനാണ് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല

മൃഗശാലയില്‍നിന്നു ചാടിയിട്ട് 10 ദിവസം: ഹനുമാന്‍ കുരങ്ങ് മാസ്‌ക്കറ്റ് ഹോട്ടലിനടുത്ത് പുളിമരത്തില്‍

തിരുവനന്തപുരം; തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തില്‍ കണ്ടെത്തി. കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും സമീപത്തുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങുകളില!!െ പെണ്‍കുരങ്ങാണിത്. പെണ്‍കുരങ്ങിനൊപ്പം ഒരു ആണ്‍ കുരങ്ങിനെയും സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് എത്തിച്ചിരുന്നു. ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നതിനിടയിലാണു പെണ്‍കുരങ്ങ് ചാടിപ്പോയത്. തുടര്‍ന്ന് കുരങ്ങിനായി മൃഗശാല ജീവനക്കാര്‍ വലിയതോതില്‍ തിരച്ചില്‍ നടത്തിയിരുന്നു. ചാടിപ്പോയ കുരങ്ങിനായി മരത്തിന്റെ കൊമ്പിലും സമീപത്തുമായി പഴങ്ങളും മറ്റും മൃഗശാല ജീവനക്കാര്‍ വച്ചിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ കസ്റ്റഡിയില്‍

കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യയെ അഗളി പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയത് കോഴിക്കോട് മേപ്പയൂരില്‍ നിന്ന്. പിടിയിലായത് കേസെടുത്തു പതിനഞ്ചാം ദിവസം. വിദ്യയെ നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും

കേരളത്തില്‍ ഇന്ന് ആറ് പനി മരണങ്ങൾ; മൂന്ന് പേരുടെ ജീവനെടുത്തത് ഡെങ്കിപ്പനി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് ആറ് മരണം. കൊല്ലത്ത് മാത്രം നാലു പേരാണ് മരിച്ചത്. മൂന്ന് മരണവും ഡെങ്കിപ്പനി മൂലമാണ്. പത്തനംതിട്ടയിലും എറണാകുളത്തും ഓരോ മരണം സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങി വിവിധ പനികള്‍ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും പനിക്കണക്കക്കുകളും ഉയരുകയാണ്. കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ, കൊട്ടാരക്കര സ്വദേശി കൊച്ചു കുഞ്ഞ് ജോൺ, ആയൂർ വയ്യാനം സ്വദേശി ബഷീർ, ഒഴുകുപാറ സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടയക്കൽ സ്വദേശി ശ്രുതിയുടെ മരണം എലിപ്പനി മൂലമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. എറണാകുളത്ത് മൂവാറ്റുപുഴയില്‍ പേഴയ്ക്കാപ്പിളളി സ്വദേശി സമദ് ആണ് മരിച്ചത്. ഐ.ടി.ഐ വിദ്യാര്‍ഥിയാണ്. Read Also കോഴിക്കോട് അടിവാരത്ത് എം.ഡി.എം.എയുമായി നിയമവിദ്യാർഥി പിടിയിൽ സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനിയുടെ കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. ഈ വര്

കാസർഗോഡ് തെരുവുനായ അക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്

കാസർഗോഡ്: തെരുവുനായ അക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് ഭാരതിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു ആക്രമണം. അഞ്ച് നായ്കളാണ് വയോധികയെ അക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാരതിക്ക് കൈകാലുകളിലും കഴുത്തിലും തലയിലും മുറിവുകളുണ്ട്."ഗുരുതരമായി പരിക്കേറ്റ ഭാരതീ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്.

കാസർകോട് നഗരസഭ സെക്രട്ടറിയടക്കം 12 പേർക്ക് സ്ഥലം മാറ്റം

കാസർകോട്: ഒഴിവ് വരുന്ന നഗരസഭകളിൽ സെക്രട്ടറിമാരെ നിയമിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 12 സെക്രട്ടറിമാരെ വിവിധ നഗരസഭകളിൽ നിയമിച്ചു ഉത്തരവായി. കാസർകോട് നഗരസഭയിൽ നിന്നും സ്ഥലം മാറി പോകുന്ന സെക്രട്ടറിക്ക് തലശ്ശേരിയിലാണ് നിയമനം. പകരം പുതിയ പ്രമോഷൻ ലിസ്റ്റിൽ നിന്നും കാസർകോട് നഗരസഭയിലേക്ക് ആളെ നിയമിക്കുമെന്നാണ് അറിയുന്നത്. കൊല്ലം കോര്പറേഷൻ സെക്രട്ടറിയായിരുന്ന സജീവ് പി കെ കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായും   കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെറി ജിയെ കോഴിക്കോട് കോര്പറേഷൻ അഡിഷണൽ സെക്രട്ടറിയായും കാസർകോട് നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻനിനെ തലശേരി നഗരസഭാ സെക്രട്ടറിയായും കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി ശ്രീജിത്ത് പി( പ്രൊവിഷണൽ സെക്രട്ടറി) യെ രാമനാട്ടുകര നഗരസഭാ സെക്രട്ടറിയായും സ്ഥലം മാറ്റി

കാസർഗോഡ് ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവായി; രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് മേല്‍പറമ്പ് പൊലീസ്

  ഉദുമ:ഇരുചക്ര വാഹനത്തിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്ത്‌ രക്ഷപ്പെടുന്ന സംഘത്തിലെ പ്രതികളാണെന്ന്‌ സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ മേൽപറമ്പ് പൊലീസ് പുറത്തുവിട്ടു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മാലപൊട്ടിക്കൽ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്. മോഷണം നടന്ന സ്ഥലത്തിന് സമീപത്തുനിന്നാണ്‌ സിസിടിവിയിലാണ് രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഹെൽമെറ്റ് ധരിക്കാതെയാണ് യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതെന്ന് പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്‌. പൊലീസ്‌ അന്വേഷണത്തിൽ ഈ ബൈക്ക്‌ കളനാടുനിന്ന്‌ കവർന്നതായി കണ്ടെത്തി. ഈ ബൈക്ക്‌ പിന്നീട്‌ പയ്യന്നൂരിൽ ഉപേക്ഷിക്കപ്പട്ട നിലയിൽ കണ്ടെത്തി. ഈ ബൈക്കിൽ സഞ്ചരിച്ചവരെക്കുറിച്ച് അറിയുന്നവർ മേൽപറമ്പ് സറ്റേഷനിൽ അറിയിക്കണമെന്ന്‌ ഇൻസ്‌പക്ടർ ടി ഉത്തംദാസ്‌ പറഞ്ഞു.    ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെയും കടകളിലും വീടുകളിലും തനിച്ചുകഴിയുന്ന സ്ത്രീകളെയും ലക്ഷ്യമാക്കിയാണ് മാലപൊട്ടിക്കൽ സംഘം വ്യാപകമായത്‌. കഴിഞ്ഞ ദിവസങ്ങളിൽ ബേക്കൽ, മേൽപറമ്പ്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ ആറാമത്തെ മാല പൊ

കണ്ണൂരിൽ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത് ദൗർഭാഗ്യകരം: സുപ്രീം കോടതി

ന്യൂഡൽഹി ∙ കണ്ണൂർ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി.  കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ  ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ജില്ലാപഞ്ചായത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർകക്ഷികൾക്ക് നോട്ടിസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം  മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ നായ്ക്കളെ കൊല്ലാൻ സാധിക്കില്ല. തെരുവുനായ ആക്രമണം വർധിച്ചതോടെ കൊല്ലാനുള്ള അനുമതി നൽകാൻ കോടതി തയാറാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. അതേ സമയം, നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ രംഗത്തുണ്ട്.