ചട്ടൻചാൽ: 1500 ഓളം കുട്ടികൾ പഠിക്കുന്ന കാസർഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന തെക്കിൽപറമ്പ ഗവ: അപ്പർ പ്രൈമറി സ്കൂൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനുഭപ്പെടുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. ദേശീയ പാത ആറുവരി പാതയായി വികസിക്കുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും റോഡ് മുറിച്ചു കടന്ന് സ്കൂളിലേക്ക് പോകാനുള്ള സൗകര്യം ഇല്ലാതാവും. ഇത് കാരണം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തെ ആശ്രയിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് തന്നെ വളരെയധികം പ്രയാസം അനുഭവിക്കേണ്ടിവരും. ഇതിനൊരു പരിഹാരമായി അടിപ്പാതയോ മേൽപ്പാതയോ അനുവദിച്ച് നൽകാത്തപക്ഷം ഈ വിദ്യാലയത്തെ ആശ്രയിക്കേണ്ട പിഞ്ചു മക്കളുടെ സഞ്ചാരം വളരെ പ്രയാസകരമായി തീരും. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ ഒരു നടപ്പാത അനുവദിക്കണം എന്ന് പി ടി എ കമ്മിറ്റി ആവശ്യപെട്ടു