മധ്യപ്രദേശിൽ 58കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 16 കാരൻ അറസ്റ്റിൽ. റേവാ ജില്ലയിലെ കൈലാശ്പൂരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടമ്മയെ പ്രതി അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ സ്ഥിരമായി ടിവി കാണാൻ വന്നിരുന്നയാളാണ് ഇയാള്‍. രണ്ട് വർഷം മുമ്പ് ഇവരുടെ വീട്ടിൽ നിന്ന് ഫോൺ കാണാതാവുകയും ഇത് മോഷ്ടിച്ചത് പ്രതിയാണെന്നും വീട്ടുകാർ ആരോപിച്ചിരുന്നു. നാട്ടുകാരടക്കം സംഭവമറിഞ്ഞതോടെ 16 കാരന് സ്ത്രീയോടും കുടുംബത്തോടും പകതോന്നിയിരുന്നു. ഇവരോട് പ്രതികാരം ചെയ്യാൻ അവസരം നോക്കിയിരിക്കവെ ഒരു ദിവസം ഭർത്താവും മകനും വീടിനു പുറത്തുപോയെന്ന് മനസ്സിലാക്കിയ 16 കാരൻ അതിക്രമിച്ച് വീട്ടിൽ കയറുകയും മൽപിടുത്തത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തുകയുമായിരുന്നു. സ്ത്രീ ബഹളം വെച്ചപ്പോൾ വായിൽ പ്ലാസ്റ്റിക് കവറും തുണിയും തിരുകി മർദ്ദിച്ചു. പ്ലാസ്റ്റിക് കവർ കൊണ്ട് മുഖം മൂടുകയും കയറും ഇലക്‌ട്രിക് വയറുകളും ഉപയോഗിച്ച് വരിഞ്ഞ് മുറുക്കിക്കെട്ടിയ ശേഷം വലിച്ചിഴച്ച് കെട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഒരു വാതിലിൽ സ്ത്രീയെ കെട്ടിയിട്ട് ക്രൂ...