ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Indigo എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിരുവനന്തപുരത്തുനിന്ന് കൊൽക്കത്തയിലേക്ക് ഇനി എല്ലാ ദിവസവും ഒറ്റ സ്റ്റോപ്പ് വിമാനം

 തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 01.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊൽക്കത്തയിൽ (6E-6169) എത്തിച്ചേരും. മടക്ക വിമാനം (6E-563) കൊൽക്കത്തയിൽ നിന്ന് 08:15 AM-ന് പുറപ്പെട്ട് 01.05 PM-ന് തിരുവനന്തപുരത്തെത്തും. നേരത്തെ, തിരുവനന്തപുരം-കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് 2 വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം 7.30 മണിക്കൂറിൽ നിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണ്.

വിമാന യാത്രക്കാരുടെ മോശം പെരുമാറ്റം; സുരക്ഷ വിലയിരുത്താന്‍ യോഗം ചേര്‍ന്നു.

 വിമാന യാത്രക്കാരുടെ മോശം പെരുമാറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അതിനിടെ, ഡല്‍ഹിയില്‍ നിന്ന് പട്നയിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതിന് രണ്ടു യാത്രക്കാരെ അറസ്റ്റുചെയ്തു. വിമാനത്തിനകത്ത് യാത്രക്കാര്‍ക്ക് മദ്യവുമായി കയറാന്‍ സാധിച്ചതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശേധിക്കും.  എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത് അടക്കം വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നത്. സിെഎഎസ്എഫ്, ഡിജിസിഎ, ബ്യൂറോ ഒാഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി മേധാവിമാര്‍ യോഗത്തില്‍ പങ്കെടുത്തു. യാത്രക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായാല്‍ വിട്ടുവീഴ്ച്ചയില്ലാതെ ഇടപെടണമെന്ന് ഡിജിസിഎ വിമാനകമ്പനികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി ഡല്‍ഹിയില്‍ നിന്ന് പട്നയിലേയ്ക്ക് പറന്ന വിമാനത്തിലാണ് ഹജിപുര്‍ സ്വദ...