ആലെപ്പോ: തുര്‍ക്കി സിറിയ മേഖലയില്‍ ദുരന്തം വിതച്ച ഭൂകമ്പത്തില്‍ നിന്ന് അത്ഭുതകരമായി അതിജീവിച്ച പെണ്‍കുഞ്ഞിന് ഒടുവില്‍ കുടുംബമായി. ഭൂകമ്പത്തിൽ തകർന്നു വീണ നാലുനിലക്കെട്ടിടത്തിനുള്ളിൽ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ചോരക്കുഞ്ഞിനെ ലഭിക്കുന്നത്. സിറിയയിലെ ആലെപ്പോ പ്രവിശ്യയിലെ ജിന്‍ഡാരിസില്‍ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടുപോയ ഗർഭിണി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കണ്ടെത്തുമ്പോൾ കുഞ്ഞിന്റെ പൊക്കിൾക്കൊടി അറ്റിരുന്നില്ല. ഭൂകമ്പത്തിൽ അമ്മയെയും അച്ഛനെയും നാല് സഹോദരങ്ങളെയും നവജാത ശിശുവിന് നഷ്ടമായിരുന്നു. കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധരായി നിരവധിപ്പേര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ കുഞ്ഞിന്‍റെ പിതാവ് അബ്ദുള്ളയുടേയും മാതാവ് ആഫ്രാ മിലേഹാനെന്നും തിരിച്ചറിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ പിതാവിന്‍റെ സഹോദരി ദത്തെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് ആഫ്രിന്‍ ജില്ലയിലെ ജിഹാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ പിതാവിന്‍റെ സഹോദരി ഹലായും ഭര്‍ത്താവ് ഖലീല്‍ അല്‍ സവാദിയും ദത്തെടുത്തത്. ദുരന്തമുഖത്ത് കുഞ്ഞിന് ജന്മം നല്‍കി മരണത്തിന് കീഴടങ്ങിയ അമ്മയുടെ ഓര്‍മ്മയില്‍ അമ്മയുടെ...