ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അജിത തങ്കപ്പനെ കൈവിട്ട് 8 യുഡിഎഫ് കൗണ്‍സിലര്‍മാര്‍;പ്രതിപക്ഷത്തിനൊപ്പം

  തൃക്കാക്കര നഗരസഭയില്‍ ചൊവ്വാഴ്ച്ച ഉടലെടുത്ത പൂട്ടുപൊളിക്കല്‍ വിവാദത്തില്‍ അജിത തങ്കപ്പനെ കൈവിട്ട് എട്ട് യുഡിഎഫ് അംഗങ്ങള്‍. കോണ്‍ഗ്രസിലേയും ലീഗിലേയും നാല് വീതം അംഗങ്ങള്‍ അജിത തങ്കപ്പനെതിരെ പരസ്യനിലപാട് എടുക്കുകയായിരുന്നു. മുറിയുടെ പൂട്ടുപൊളിച്ചത് അജിത തങ്കപ്പന്‍ തന്നെയാണെന്നും ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനൊപ്പം നില്‍ക്കുകയായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍. ഇതോടെ രംഗം വഷളായി. അധ്യക്ഷയും മറ്റുകൗണ്‍സിലര്‍മാരും ഹാള്‍ വിട്ടപ്പോള്‍ എട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിനൊപ്പം നിലകൊണ്ടു. വൈസ് ചെയര്‍മാന്‍ എഎ ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണി, വിഡി സുരേഷ്, രാധാമണി പിള്ള, ജോസ് കളത്തില്‍, സജീന അക്ബര്‍, ടിജി ദിനൂപ്, ഷിമി മുരളി എന്നിവരാണ് പരസ്യനിലപാടെടുത്തത്. അജിതാ തങ്കപ്പന്റെ മുറിയുടെ പൂട്ട് തകര്‍ത്തതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളിക്കിടയാക്കിയത്. നഗരസഭയിലെ ഓണക്കിഴി വിവാദത്തിനിടെ അജിതാ തങ്കപ്പന്‍ ചെയര്‍പേഴ്‌സന്റെ മുറി പൂട്ടി പോയിരുന്നു. പിന്നീട് പൂട്ട് പൊളിച്ചാണ് മുറി തുറന്നത്. ആ പൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗണ്‍സില

പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ മരിച്ചതിന്​ രേഖയില്ല, അതിനാല്‍ ധനസഹായവുമില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതിര്‍ത്തികളി​ല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ മരണത്തെക്കുറിച്ച്‌​ കേന്ദ്രസര്‍ക്കാറിന്‍റെ കൈവശം രേഖയില്ലെന്ന്​ കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമര്‍. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്​ ധനസഹായം നല്‍കുമോയെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന്​ പാര്‍ലമെന്‍റില്‍ രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം. 'കാര്‍ഷിക മന്ത്രാലയത്തിന്‍റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാല്‍ ഈ ചോദ്യം ഉന്നയിക്കേണ്ട ആവശ്യമില്ല' -കൃഷിമന്ത്രി പ്രതികരിച്ചു. കൃഷിമന്ത്രിയുടെ മറുപടിയില്‍ പ്രത​ിഷേധവുമായി പ്രതി​പ​ക്ഷം രംഗത്തെത്തി. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഓക്​സിജന്‍ ലഭിക്കാതെ രാജ്യത്ത്​ ആരും മരിച്ചില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന്​ സമാനമാണ്​ ഈ മറുപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം. കേന്ദ്ര സര്‍ക്കാറിന്‍റെ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഒരു വര്‍ഷമായി ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭത്തിനിടെ 700ഓളം കര്‍ഷകര്‍ക്കാണ്​ ജീവന്‍ നഷ്​ടമായത്​. തിങ്കളാഴ്ച മൂന്ന്​ കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്‍റ്​ പി

എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെ ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ തഴഞ്ഞ് എം എം മണി

  ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും വണ്ടിപ്പെരിയാറിന് മുകളില്‍ ഒരു ജലബോംബായി മുല്ലപ്പെരിയാര്‍ അണക്കെട്ട് നില്‍ക്കുകയാണെന്നും മുന്‍ മന്ത്രിയും സി പി എം നേതാവുമായ എം എം മണി പറഞ്ഞു. നേരത്തെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചാരണങ്ങള്‍ നടന്നപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എം എം മണിയുടെ പ്രസ്താവന. ഇടുക്കി നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി. താന്‍ പല പ്രാവശ്യം അണക്കെട്ടിനുള്ളില്‍ പോയിട്ടുണ്ടെന്നും ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്ബും ഉപയോഗിച്ച അതിന്റെ അകം കാലിയാണെന്നും അദ്ദേഹം പറഞ്ഞു. "അണക്കെട്ടിന്റെ പുറത്ത് സിമന്റും കമ്ബിയും പൂശിയെന്ന് ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചു

കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി റോബിന് ശിക്ഷയില്‍ ഇളവ്

  കൊച്ചി   | കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ. റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. നേരത്തെ വിചാരണ കോടതി നല്‍കിയ 20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്. നിലവില്‍ ബലാത്സംഗ വകുപ്പും പോക്സോ വകുപ്പും നിലനില്‍ക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷയില്‍ ഇളവുനല്‍കിയത്. നേരത്ത തലശ്ശേരി പോക്സോ കോടതി പ്രതിക്ക് 60 വര്‍ഷം തടവിനും മൂന്ന് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. തുടര്‍ന്ന് മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷ 20 വര്‍ഷമായി ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കുകയായിരനു്‌നു. പിഴയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ശിക്ഷയില്‍ ഇളവ് തേടി റോബിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിന്‍ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍

പാചക വാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത് 101 രൂപ

  രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പി . പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്. 101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക. ഇതോടെ സിലിണ്ടര്‍ ഒന്നിന് വില 2095.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ വീടുകളില്‍ വിലക്കയറ്റം നേരിട്ട് ബാധിക്കില്ലെങ്കിലും ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് വില വര്‍ധന. നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ കൂട്ടിയിരുന്നു. ഇതോടെ വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയിലേക്ക് എത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കൊവിഡ്, 19 മരണം, രോഗമുക്തിയായവര്‍ 5370

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,48,515 പേര്‍ വീടുകളിലും 4706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 282 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 43,663 കൊവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതിനു പുറമേ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനി

കെ എല്‍ രാഹുലിനും റാഷിദ് ഖാനും അടുത്ത സീസണില്‍ വിലക്കിന് സാധ്യത

  2022 ലെ ഐപിഎല്‍  സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ  പട്ടിക ഇന്ന് പുറത്ത് വരുന്നതിന്റെ ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, പ്രമുഖ താരങ്ങളായ കെ എല്‍ രാഹുല്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഐപിഎല്ലില്‍ ഒരു വര്‍ഷത്ത വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ടീമുകള്‍ ആരോപിച്ചു. ഇതിനെതിരെ ഇരു ടീമുകളും പരാതി നല്‍കിയെന്നു ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു ഐപിഎല്‍ സീസണില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ല്‍ രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു ഈ വിലക്ക്. പഞ്ചാബ് കിങ്‌സ് വിടാന്‍ കെ എല്‍ രാഹുലിന് പുതിയ ലഖ്നൗ ഫ്രാഞ്ചൈസി 20 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന്

വൈരാഗ്യബുദ്ധിയോടെയാണ് സര്‍ക്കാരിന്റെ പെരുമാറ്റം ; മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല : ബിനോയ് വിശ്വം

  പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാര്‍. മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. “വൈരാഗ്യബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദി മാര്‍ഷല്‍ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും .” അദ്ദേഹം വ്യക്തമാക്കി. അതെ സമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ നാളെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണനടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധര്‍ണ. സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട കാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗസ്റ്റ് ഒന്നിലെ ബുള്ളറ്റിനില്‍ പ്രതിഷേധിച്ചവരുടെ പേരുകളുണ്ട്. അതില്‍ എളമരം കരീമിന്റെ പേരില്ല. പിന്നെ എങ്ങനെയാണ് നടപടിയെടുത്തതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. മാപ്പ് പറയില്ലെന്നും എം പിമാരുടെ പേര് പോലും പറയാതെയാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നും പ്രതിപക്ഷം ആരോപിച്ചു . അതേസമയം, കഴിഞ്ഞ സമ്മേളന കാലത്ത് ഉ

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

  കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ആധുനികവത്ക്കരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അദ്ധ്യക്ഷയായിട്ടുളള കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതിയാണ് പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കിയത്. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ മുതല്‍ തായലങ്ങാടി വരെയുളള ഭാഗമാണ് നവീകരിക്കുക. പദ്ധതിയുടെ ഭാഗമായി റെയില്‍വെ സ്‌റ്റേഷന് മുമ്ബിലായി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും പാതയോരത്ത് യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി പാര്‍ക്കും നിര്‍മ്മിക്കും. ബാക്കിയുള്ള സ്ഥലത്ത് പൂന്തോട്ടം അടക്കമുളള പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും. റോഡിന് ഇരുവശവുമുള്ള മരങ്ങള്‍ സംരക്ഷിച്ച്‌ നിര്‍ത്തി ഇന്റര്‍ലോക്ക് ചെയ്ത് പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കും. പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. ആധുനിക ലഘു ഭക്ഷണശാല ഇതിനോടനുബന്ധിച്ച്‌ ഉണ്ടാകും. റോഡിന് ഇരുവശവും ടൈല്‍സ് വിരിച്ച നടപ്പാത, ഓവുചാല്‍, കൈവരികള്‍ തുടങ്ങിയവയും സ്ഥാപ

മലബാർ ആൽബം അസോസിയേഷൻ (MAA) ഐ ഡി കാർഡ് വിതരണം ചെയ്തു

  കാസറകോട്: മലബാർ ആൽബം അസോസിയേഷൻ (MAA) നിലവിൽ വന്നതോടുകൂടി സംഘടന മെമ്പർമാർക്ക് ഉള്ള കാർഡ് വിതരണം ചെയ്തു. അഷ്റഫ് ബംബ്രാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത കവിയും വ്യവസായിയുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്തു.   മുഖ്യാതിഥി മേൽപറമ്പ സി ഐ ഉത്തംദാസ് ടി  കാർഡ് വിതരണംചെയ്തു. ട്രഷറർ നിസാർ ഷിറിയ, വൈസ് പ്രസിഡന്റ് ഷെബി ബംബ്രാണി ജോയിൻ സെക്രട്ടറി മാരായ ശുഹൈബ് ഷാൻ, അസി മോൾ എക്സിക്യുട്ടീവ് മെമ്പർമാരായ കുദാ ശാഹുൽ, മുനാസ് മുന്നു ,ഹാരിഫ് റീമിക്സ് റിയാസ് ഖാൻ എന്നിവർ സംസാരിച്ചു. അടുത്ത വർഷം മാർച്ചിൽ 2021 .22 വർഷത്തെ ആൽബം MAA അവാർഡിന് തുടക്കം കുറിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇറങ്ങി കലാകാരന്മാർക്ക് കൈ താങ്ങാവാനും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി അലി മാങ്ങാട് സ്വാഗതവും,രക്ഷാധികാരി സിയാദ് പി എ നന്ദിയും പറഞ്ഞു.

കോണ്‍ഗ്രസില്‍ തുറന്ന യുദ്ധം; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി നേതൃത്വം

തിരുവനന്തപുരം: യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ച മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിക്കും. ഇരുനേതാക്കളും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം. ചിലര്‍ മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്. നേതൃത്വവും ഗ്രൂപ്പുകളും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച്‌ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനെ സമീപിക്കാനിരിക്കെയാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാന്റിന് മുന്നിലേക്ക് പോകുന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ ദിവസത്തെ യുഡിഫ് യോഗം ബഹിഷ്‌ക്കരിച്ചതിന് ഒരു കാരണവും ഇല്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിട്ടും മുന്നണിയോ​ഗത്തിന് എത്താതിരുന്നത് മന:പൂര്‍വമാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില

മുല്ലപ്പെരിയാര്‍ ഡാമിന്റെ 9 ഷടെറുകള്‍ തുറന്നു; മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപം

  ഇടുക്കി:  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയര്‍ന്നതോടെ തമിഴ്നാട് സ്പില്‍വേയിലെ ഒമ്ബത് ഷടെറുകള്‍ തുറന്നു. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 141.9 അടി വരെയായിരുന്നു തിങ്കളാഴ്ച രാത്രിയിലെ ജലനിരപ്പ്. ചൊവ്വാഴ്ച പുലര്‍ചെ രണ്ടു മണിയോടെയാണ് ഷടെറുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷടെറുകള്‍ തുറന്നു. അഞ്ച് ഷടെറുകള്‍ 60 സെന്റീമീറ്റര്‍ വരെയും നാലെണ്ണം 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് വീണ്ടും ടണെല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്. ഇതിനിടെ മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുന്‍പേ ഷടെറുകള്‍ തുറന്നതില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ കടുത്ത പ്രതിഷേധവുമ

ഇന്ത്യന്‍ നാവികസേനയെ ഇനി മലയാളി നയിക്കും

  ന്യൂഡല്‍ഹി;   ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നാവിക സേനയെ നയിക്കാന്‍ പൂര്‍ണമലയാളിയായ ഒരാള്‍ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറാണ് രാവിലെ ഒമ്ബതോടെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ അധികാരമേറ്റത്. സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ 25-ാം നാവിക സേന മേധാവിയായി ഇതോടെ ഹരികുമാര്‍ മാറി. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഗാര്‍ഡ്‌ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ നിയമിതനായത്‌. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി. പശ്ചിമ നേവല്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തിയത്. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍

പത്താം ക്ലാസ് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

  ഉപ്പള :മണ്ണംകുഴി മുനീറുൽ ഇസ്ലാം മദ്രസ  പത്താം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. വിജയികളായ വിദ്യാർത്ഥികളെ പ്രശംസിച്ച് പ്രധാന അധ്യാപകൻ അബ്ദുറഹ്മാൻ മുസ്‌ലിയാർ സംസാരിച്ചു.പരിപാടിയിൽ മുൻ ജമാഅത്ത് പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ഹാജ്ജി മലങ്ക്,ജമാഅത്ത് സാരഥികളായ സിദീഖ് കൈകമ്പ, ഇബ്രാഹിം മുഅമിൻ, അബ്ദുറസാഖ് മുസ്‌ലിയാർ,മദ്റസ പ്രധാന അധ്യാപകൻ അബ്ദുറഹ്മാൻ മുസ്‌ലിയാർ, മറ്റു അധ്യാപകർ സംബന്ധിച്ചു.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുന്ന ഫ്രഞ്ച് മാഗസിന്‍ എഡിറ്റര്‍ക്കെതിരെ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

  ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നൽകുന്ന ഫ്രഞ്ച് മാഗസിനായ ഫ്രാൻസ് ഫുട്‌ബോളിന്റ എഡിറ്റർക്കെതിരേ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷത്തെ  ബാലണ്‍ ഡി ഓര്‍   പുരസ്‌കാരം മെസിക്കാണെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പാണ് റൊണാൾഡോയുടെ പ്രതികരണം. ഫ്രാൻസ് ഫുട്‌ബോളിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്‌കൽ ഫെരെക്കെതിരെയാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. മെസിയെക്കാൾ കൂടുതൽ  ബാലണ്‍ ഡി ഓര്‍   നേടി വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്നു താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന ഫെരെയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തൽ നുണയാണെന്നാണ് റൊണാൾഡോ വ്യക്തമാക്കി.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്; നേട്ടം ഏഴാം തവണ

  പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക്. ഏഴാം തവണയാണ് ഫ്രഞ്ച് ടീം പിഎസ്ജിയുടെ താരമായ മെസ്സി ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്. പിഎസ്ജിക്കായി കളിക്കുന്ന മെസ്സിയും ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോവ്‌സ്‌കിയും തമ്മിലായിരുന്നു പ്രധാനമത്സരം. മെസ്സിക്ക് 41 ഗോളും 14 അസിസ്റ്റുമാണ് ഉണ്ടായിരുന്നത്. അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്കയും ബാഴ്‌സലോണക്കൊപ്പം സ്പാനിഷ് കിങ്‌സ് കപ്പും ജയിച്ചു. ലെവന്‍ഡോവ്‌സ്‌കി ബയേണിനൊപ്പം ബുണ്ടസ് ലിഗ, ക്ലബ്ബ് ലോകകപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടി. 64 ഗോളും 10 അസിസ്റ്റും ഇക്കാലയളവിലുണ്ട്. ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ താരവും മെസ്സിയാണ്. നേരത്തേ 2009, 20

സൈജു ലഹരിക്ക് അടിമ; കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് കമ്മീഷണര്‍

  മോഡലുകളുടെ മരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍ ലഹരിക്കടിമ എന്ന് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു. സൈജുവിന്‍റെ ഉപദ്രവത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസ് എടുക്കും. സൈജു മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്നും കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു പറഞ്ഞു. ഡിജെ പാര്‍ട്ടികളില്‍ സൈജു എം.ഡി.എം.എ ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നു. മാരാരിക്കുളത്ത് നടന്ന ലഹരി പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു. ഇന്നലെ അന്വേഷണസംഘം സൈജുവിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് ലഭിച്ചു. സ്ഥിരമായി ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും ലഹരി മരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും സൈജു മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്‍റെ മൊഴിയിലുണ്ട്. ഈ ഉദ്ദേശത്തില്‍ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്. ആവശ്യം നിരസിച്ച്‌ കാറില്‍ മടങ്ങിയ മോഡലുകളെ സൈജു ഔഡി കാ

ഒമിക്രോണ്‍; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

  ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. മിക്രോണ്‍ വകബേധം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഒമിക്രോണ്‍ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ ആലോചിക്കാന്‍ ദില്ലി, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ന് ഉന്നത തല യോഗം ചേരും. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയത്.ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ച ‘റിസ്‌ക്ക്’ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംഗപ്പൂര്‍, സിംബാബ്വേ, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവാണെങ്കിലും ഏഴ

പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ആരോപണവുമായി സഹോദരന്‍

  പാലക്കാട്  മാങ്കുറുശ്ശി  കക്കോട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  അത്താണിപ്പറമ്ബില്‍ മുജീബിന്റെ ഭാര്യ നഫ്‌ല (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം. മരണം ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച്‌ സഹോദരന്‍ നഫ്സല്‍ രംഗത്തെത്തി. ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍ - കമുറുലൈസ ദമ്ബതികളുടെ മകളായ നഫ്‌ലയും മുജീബും പത്ത് മാസം മുന്‍പാണ് വിവാഹിതരായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ- വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ചു. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട നഫ്‌ലയെ ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആര്‍ഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി കബറടക്കി.

നോക്കുകൂലി പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി

  തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച് പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ ഉണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നുണ്ട്.സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഹെക്കോടതി നിര്‍ദേശിച്ചത്.നോക്കുകൂലി ആവശ്യപ്പെടുന്ന വ്യക്തികള്‍, യൂണിയനുകള്‍, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

ഹലാല്‍ എന്നത് മറ്റൊരു അര്‍ഥത്തില്‍ പ്രചരിപ്പിച്ച്‌ വിവാദമുണ്ടാക്കുന്നത് സംഘപരിവാര്‍ അജണ്ട- മുഖ്യമന്ത്രി

  കണ്ണൂര്‍: ഹലാല്‍ എന്നാല്‍ കഴിക്കാന്‍ സാധിക്കുന്നത് എന്ന അര്‍ത്ഥമാണ് ഉള്ളതെന്നും എന്നാല്‍ അത് മറ്റൊരു അര്‍ഥത്തില്‍ പ്രചരിപ്പിച്ച്‌ വിവാദമുണ്ടാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ സിപിഎം പിണറായി ഏരിയാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനാണ് ഹലാല്‍ വിവാദം ഉയര്‍ത്തുന്നത്. പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്, മുഖ്യമന്ത്രി ചൂണ്ടികാട്ടി. രാജ്യത്താകമാനം ഗോവധ നിരോധനത്തിന്റെ പേരുപറഞ്ഞ് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ എല്ലാം അജണ്ടയുടെ ഭാഗമാണ്. അതോടൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്ന രീതിയും സ്വീകരിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് കാണാമെന്നും പിണറായി പ്രതികരിച്ചു.

നോയിഡയിലെ വിമാനത്താവള മാതൃകയെന്ന പേരില്‍ ബി.ജെ.പി പ്രചരിപ്പിച്ചത്​ ചൈനീസ്​ വിമാനത്താവളം ; രൂക്ഷ വിമര്‍ശനം

  ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 25ന്​​ ആണ് ഉത്തര്‍പ്രദേശില്‍ തറക്കല്ലിട്ടത് .യു.പിയിലെ ജേവറിലാണ്​ അന്തരാഷ്​ട്ര വിമാനത്താവളം ഉയരുക. 2024ഓടെ വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്നാണ്​ കേന്ദ്രo വിലയിരുത്തുന്നത് . യു.പിയിലെ അഞ്ചാമത്തെ അന്താരാഷ്​ട്ര വിമാനത്താവളമെന്നതിന്​ പുറമെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമെന്നാണ്​ ബി.ജെ.പിയുടെ അവകാശ വാദം. അതെ സമയം , മോദി വിമാനത്താവളത്തിന്​ തറക്കല്ലിട്ടതിന്​ പിന്നാലെ നോയിഡ വിമാനത്താവള മാതൃകയെന്ന പേരില്‍ ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ബി.ജെ.പി നേതാക്കളടക്കം പങ്കുവെച്ച ചിത്രം ചൈനീസ്​ വിമാനത്താവളത്തിന്റെതാണെന്നാണ്​ ഇപ്പോള്‍ പുറത്തുവരുന്ന വിവരം.ചൈനയിലെ ബെയ്​ജിങ്​ ഡാക്​സിങ്​ വിമാനത്താവളത്തിന്റെതാണ്​ ചിത്രം. 2019ല്‍ ‘ദി ഗാര്‍ഡിയന്‍’ പങ്കുവെച്ച ബെയ്​ജിങ്​ വിമാനത്താവളത്തിന്‍റെ ചിത്രത്തിന്​ സമാനമാണ്​ ഇപ്പോള്‍ നോയിഡയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം. 2019 സെപ്​റ്റംബറിലാണ്​ ഈ വിമാനത്താവളം തുറന്നത്​.അതേസമയം, നോയിഡ വിമാനത്താവളമെന്ന പേരില്‍ ചൈനീസ്​ വിമാനത്താവളത്തിന്‍

കാസര്‍കോട്ട് വീണ്ടും വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 128 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട്: ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാര്‍ക്കോട്ടിക്ക് ടീമും ആദൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. കാസര്‍കോട് വിദ്യാനഗറില്‍ താമസിക്കുന്ന സുബെര്‍ അബ്ബാസിനെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. കഴിഞ്ഞദിവസം കാസര്‍കോട്ട് വാഹനത്തില്‍ കടത്തിയ 114 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കാസര്‍കോട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് ചെട്ടുംകുഴി സ്വദേശി അജ്മലിനെ കേസെടുത്തിരുന്നു. സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ഇ.കെ. ബിജോയ്, എം.വി. സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മോഹനകുമാര്‍, ശൈലേഷ്, മഞ്ചുനാഥ്, ഡ്രൈവര്‍ ദിജിത്ത്

സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച വരെ മഴ തുടരും. ഡിസംബര്‍ രണ്ട് വരെ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനുള്ള സൂചനയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഡിസംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെസാധാരണ തോതിലുള്ള മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ നവംബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. നവംബര്‍ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,

അടിക്കാനുള്ള വടി ആര്‍എസ്‌എസിന്റെ കയ്യില്‍ കൊടുക്കുന്നു; എന്തിനാണ് ഹലാല്‍ കടകള്‍: വിമര്‍ശനവുമായി എ എന്‍ ഷംസീര്‍

  തിരുവനന്തപുരം : കേരളത്തില്‍ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ. വിവാദം കനക്കുന്നതിനിനിടെയാണ് ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെ ഷംസീര്‍ രംഗത്തെത്തിയത്. ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിക്കട്ടെ, ചിലത് കഴിക്കാന്‍ പാടില്ലെന്ന തിട്ടൂരമെന്തിനാണ്. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും ഷംസീര്‍ പറഞ്ഞു. സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഇങ്ങനെയെല്ലാം ബോര്‍ഡ് വയ്ക്കുന്നത്. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കുറച്ച്‌ ഉത്തരവാദിത്വം കാണിക്കണം. കേരളം പോലുള്ള മത നിരപേക്ഷമായ ഒരു സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സംഘപരിവാര്‍ തക്കം പാര്‍ത്ത് നില്‍ക്കുകയാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ എന്തിനാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് അടിക്കാനുള്ള വടി കൊടുക്കുന്നത്. അപക്വമതികളെ തിരുത്താന്‍ തയ്യാറാവണം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും ഷംസീര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ആസൂത്രിതമാണ്. ഉത്തരേന്ത്യയില്‍ നടപ്പാക്കിയതിന് സമാന

പച്ചക്കറിവില വീണ്ടും കുറഞ്ഞു; തക്കാളിക്ക് 50 രൂപ

 കുതിച്ചുയർന്ന വിലക്കയറ്റം തടയാൻ ഹോർട്ടികോർപ്പ് നടത്തിയ വിപണി ഇടപെടൽ വിജയത്തിലേക്ക്. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങി എത്തിച്ചതോടെ വ്യാഴാഴ്ച 80 രൂപയ്ക്ക് വില്പന നടത്തിയ തക്കാളിക്ക് ഇന്നലെ 50 രൂപയായി. അതോടെ പൊതുവിപണിയിൽ തക്കാളിയുടെ വില താഴ്ന്നു. ബുധനാഴ്ച്ച പൊതുവിപണിയിൽ 130 രൂപയായിരുന്ന തക്കാളിയുടെ വില. കാരറ്റ് ,ബീറ്റ്റൂട്ട്, കാബേജ് തുടങ്ങിയ ശീതകാല പച്ചക്കറികൾക്കെല്ലാം കഴിഞ്ഞ ദിവസത്തേക്കാൾ 30 ശതമാനം വരെ വിലക്കുറവിലാണ് ഹോർട്ടികോർപ്പിൽ വില്പന നടന്നത്. ഇന്നലെ തിരുനെൽവേലി, മൈസൂർ എന്നിവിടങ്ങളിലെ കർഷക കൂട്ടായ്മകളിൽ നിന്ന് സംസ്ഥാനത്ത് 34 ടൺ പച്ചക്കറി കൂടി എത്തിച്ചു. ബുധനാഴ്ച്ച എത്തിച്ച 41 ടണ്ണിന് പുറമെയാണിത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലോഡ് എത്തിയത്. ഇവ ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്ക് രാവിലെ തന്നെ എത്തിച്ചിരുന്നു. ഇന്നലത്തെ വിലനിലവാരം ഇനം ഹോർട്ടികോർപ്പ് വില അമര - 49 കത്തിരി - 45 വഴുതന - 59 വെണ്ട - 31 പാവയ്ക്ക - 60 കാരറ്റ് - 40 തക്കാളി - 50 ബീറ്റ്റൂട്ട് - 29 മുരിങ്ങയ്ക്ക- 89 കാബേജ് - 25 മത്തൻ -15 ബീൻസ് - 63 സവാള - 32 പടവലം - 38 ചെ

എല്ലാവര്‍ക്കും പ്രവേശനം; ഇതര മതസ്ഥര്‍ക്ക് പള്ളിയില്‍ പ്രവേശനമൊരുക്കി ആലപ്പുഴയിലെ മര്‍കസ് ജുമാ മസ്ജിദ്

  ആലപ്പുഴ: എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനമൊരുക്കി ആലപ്പുഴ സക്കറിയ ബസാറിലെ മര്‍കസ് ജുമാ മസ്ജിദ്. നമസ്‌കാരം കാണാനും പ്രസംഗം കേള്‍ക്കാനും ഇനി എല്ലാവര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം. വെള്ളിയാഴ്ചയാണ് ഇതിന്റെ തുടക്കം കുറിച്ചത്. ജുമുഅ നമസ്‌കാരത്തിനിടയില്‍ ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, പുത്തന്‍കാട് പള്ളി വികാരി ഫാദര്‍ ക്രിസ്റ്റഫര്‍, മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍ തുടങ്ങിയവരെത്തി. ജനങ്ങള്‍ക്കിടയില്‍ ഭിന്നത കൂടുന്ന കാലത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ് എല്ലാവര്‍ക്കും പ്രവേശനം നല്‍കിയതിന്റെ പിന്നിലെ ലക്ഷ്യമെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം 'ഒമിക്രോണ്‍' അതീവ ​അപകടകാരി, അതിതീവ്ര വ്യാപന ശേഷി; രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതല്‍

  ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ്-19-ന്റെ B.1.1.529 സ്‌ട്രെയിന്‍ ആശങ്കയുടെ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പ്രഖ്യാപിക്കുകയും അതിനെ ഒമിക്‌റോണ്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ആഗോളതലത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഡെല്‍റ്റയ്‌ക്കൊപ്പം അതിന്റെ ദുര്‍ബലരായ എതിരാളികളായ ആല്‍ഫ, ബീറ്റ, ഗാമ എന്നിവയ്‌ക്കൊപ്പം കോവിഡ്-19 വേരിയന്റുകളുടെ ഏറ്റവും പ്രശ്‌നകരമായ വിഭാഗത്തിലേക്ക് ഒമിക്‌റോണിനെ ഉള്‍പ്പെടുത്തുന്നു.'കോവിഡ്-19 എപ്പിഡെമിയോളജിയിലെ വിനാശകരമായ മാറ്റത്തെ സൂചിപ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ WHO B.1.1.529 നെ ഒമിക്‌റോണ്‍ എന്ന് പേരിട്ടിരിക്കുന്നു. ആശങ്കയുടെ (VOC) ഒരു വകഭേദമായി നിശ്ചയിച്ചിരിക്കുന്നു,' UN ആരോഗ്യ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് വാക്‌സിനുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവയില്‍ സംപ്രേക്ഷണം, തീവ്രത അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ എന്നിവയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒമിക്‌റോണിന്റെ പഠനം പൂര്‍ത്തിയാക്കാന്‍ ആഴ്ചകളെടുക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തര

അധോലോക കുറ്റവാളി സിയയുടെ കൂട്ടാളി നപ്പട്ട റഫീഖിനെതിരെ ഇന്റര്‍പ്പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്; രാജ്യത്തെ ഏത് പൊലീസിനും റഫീഖിനെ അറസ്റ്റു ചെയ്യാം

  കാസര്‍കോട്: അധോലോക ഗുണ്ട സിയയുടെ കൂട്ടാളിയും കാസര്‍കോട് ഉപ്പള സ്വദേശിയുമായ നപ്പട്ട റഫീഖിനെതിരെ ഇന്റര്‍പ്പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ ഗള്‍ഫിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു.ഉപ്പള അട്ടഗോളി കയ്യാര്‍ സ്വദേശിയാണ് മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖ് (32). കാസര്‍കോട് പൊലീസിന്റെ അപേക്ഷ പ്രകാരമാണ് റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഏത് രാജ്യത്തെ പൊലീസിനും എവിടെ വച്ചും ഇയാളെ അറസ്റ്റ് ചെയ്യാം.കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം,പിടിച്ചുപറി അടക്കം കേരളത്തിലും കര്‍ണാടകത്തിലും നിരവധി കേസുകളില്‍ പ്രതിയാണ് ഈയിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റിലായ സിയ. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെയും റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പുരോഗമിച്ചു വരുന്നതായി കാസര്‍കോട് ഡിവൈഎസ്‌പി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

ഭര്‍ത്തൃവീട്ടുകാര്‍ കണ്ടത് അടിമയെ പോലെ, മോഫിയ ഏറ്റുവാങ്ങിയത് ക്രൂരപീഡനങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട്

  എറണാകുളം : ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ മോഫിയയുടെ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നുണ്ട്. മോഫിയയുടെ ഭര്‍ത്താവായ സുഹൈലിന്റെ വീട്ടില്‍ കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. വീട്ടുകാര്‍ ക്രൂരമായി മാനസിക പീഡനം നടത്തിയപ്പോള്‍, സുഹൈലിന്റെ ഭാഗത്ത് നിന്നും ലൈംഗിക പീഡനമായിരുന്നു പ്രധാനമായും മോഫിയ നേരിട്ടത്. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്ന ഇയാള്‍ ദൃശ്യങ്ങളില്‍ കാണുന്നത് പോലെ ചെയ്യാന്‍ മോഫിയയെ നിര്‍ബന്ധിക്കുമായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമേ സ്ത്രീധനത്തിന്റെ പേരിലും മോഫിയയെ ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു. നാല്‍പ്പത് ലക്ഷം രൂപയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഭര്‍ത്തൃമാതാവ് സ്ഥിരമായി ഉപ