ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

fifa world cup എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ജയം

 ദോഹ ∙ കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടി 28 വർഷത്തെ കിരീടമില്ലായ്മ അവസാനിപ്പിച്ച അർജന്റീന, ഒരു വ...

ഖത്തർ ലോകകപ്പില്‍ നിർണായക ചുമതല പൂർത്തിയാക്കി ഫൈനല്‍ നേരില്‍ കാണാന്‍ എം എ യൂസഫലി

ദോഹ: ലോക ഫുട്ബോളിന്‍റെ അടുത്ത രാജാക്കന്‍മാർ ആരായിരിക്കും. വിധിയെഴുത്തിന് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലിയോണല്‍ മെസിയുടെ ചുമലിലേറി അർജന്‍റീനയും എംബാപ്പെയുടെ ശരവേഗത്തില്‍ പ്രതീക്ഷയർപ്പിച്ച് ഫ്രാന്‍സും നേർക്കുനേർ വരുമ്പോള്‍ ലുസൈലില്‍ ഇന്ന് തീപാറും പോരാട്ടം നടക്കും.ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരിന് മലയാളി ആരാധകരുടെ ഒഴുക്കുതന്നെയുണ്ടാകും. ഇവരില്‍ പ്രവാസ ലോകത്ത് കേരളത്തിന്‍റെ അഭിമാനമായ സംരംഭകന്‍ എം എ യൂസഫലിയുമുണ്ടാകും. ലോകകപ്പ് സംഘാടനത്തിൽ തൻ്റെ നിർണായക റോൾ പൂർത്തിയാക്കിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഫൈനൽ കാണാൻ എത്തുന്നത്.  ലുസൈലിലെ ഫൈനല്‍ കാണാന്‍ എം എ യൂസഫലിയെത്തും. ഫൈനലില്‍ താന്‍ ആർക്കൊപ്പമെന്ന് ചോദിച്ചാല്‍ താന്‍ 32 ടീമുകള്‍ക്കുമൊപ്പവുമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. '32 ടീമും നമ്മുടെ ടീമാണ്. എല്ലാ ടീമുകള്‍ക്കും നല്ല ഭക്ഷണം ഒരുക്കാന്‍ ശ്രദ്ധിച്ചു. ഇന്നത്തെ കളി വളരെ മികച്ചതായിരിക്കും. ആര് ജയിക്കും എന്നതല്ല, ഇന്നത്തെ കളിയുടെ ആവേശം ഒന്ന് വേറെതന്നെയായിരിക്കും. നമുക്കെല്ലാവർക്കും ഒരുമിച്ച് ലോകകപ്പ് ഫൈനല്‍ ആസ്വദിക്കാം. ഫൈനല്‍ പോരാട്ടം പൂ...

പൊരുതി വീണ് മൊറോക്കോ; രണ്ടുഗോൾ ജയത്തോടെ ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന്

  ദോഹ: ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഉജ്ജ്വല കളി കെട്ടഴിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മയിൽ തോൽവി സമ്മതിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച് ഫ്രാൻസ് തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്നു. അഞ്ചാം മിനിട്ടിൽ തിയോ ഹെർണാണ്ടസും 79-ാം മിനിട്ടിൽ കോലോ മൂവാനിയുമാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിയിലെത്തിയ ആഫ്രിക്കൻ സംഘമെന്ന പെരുമയോടെ മൊറോക്കോയ്ക്ക് തലയുയർത്തി നാട്ടിലേക്ക് മടങ്ങാം. മത്സരത്തിന്‍റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. മൊറോക്കൻ പ്രതിരോധം പിളർത്തിയാണ് ഫ്രാൻസ് അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനുവേണ്ടി ലക്ഷ്യം കണ്ടത്. വരാനെ ഒരുക്കിയ ത്രൂബോളിൽനിന്ന് അന്‍റോയിൻ ഗ്രീസ്മാൻ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഹെർണാണ്ടസിന്‍റെ ഗോൾ. ഈ ലോകകപ്പിൽ മൊറോക്കോയുടെ ഗോൾവല കുലുക്കുന്ന ആദ്യ എതിർ ടീം കളിക്കാരനാണ് തിയോ ഹെർണാണ്ടസ്.