ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം ഉടൻ തീരില്ല; 167 മരുന്നുകൾക്ക് ടെൻഡർ ക്ഷാമം

  തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം ഉടൻ പരിഹരിക്കാനാകില്ലെന്ന് സൂചന. ഈ മാസം അവസാനത്തോടെ മാത്രമേ ആശുപത്രികളിലേക്ക് ആവശ്യമായ മുഴുവൻ മരുന്നുകളും എത്തിക്കാൻ സാധിക്കൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ മരുന്നുകൾക്കായി ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ആവശ്യമായ മരുന്നുകൾ ആശുപത്രികളിൽ എത്താത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഏകദേശം 167 മരുന്നുകൾക്ക് ടെൻഡർ സമർപ്പിക്കാൻ വിതരണക്കാർ തയ്യാറാകാത്തതും തിരിച്ചടിയായി.

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; ഡൽഹിയിൽ 62.50 രൂപ വർധന

  ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് വിവിധ നഗരങ്ങളിൽ 71 രൂപ വരെ വില വർധനയാണ് ഉണ്ടായത്. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 2745 രൂപയിൽ നിന്ന് 2810 രൂപയായി. മുംബൈയിൽ വാണിജ്യ സിലിണ്ടറിന് 2764 രൂപയാണ് പുതിയ വില. ചെന്നൈയിൽ 2983 രൂപയും പട്‌നയിൽ 3100 രൂപയുമാണ് 19 കിലോ സിലിണ്ടറിന്റെ വില. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അധിക സാമ്പത്തിക ബാധ്യതയാകും. പാചകച്ചെലവ് ഉയരുന്നതോടെ ഭക്ഷണവിലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കും.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യതാ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും രണ്ടാം തീയതി ഇടുക്കിയിലും നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ മുതല്‍ കിട്ടുന്ന മഴ തുലാവര്‍ഷ കണക്കിലാണ് ഉള്‍പ്പെടുത്തുക. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 28 ശതമാനം മഴ കുറഞ്ഞു. എട്ട് ജില്ലകളില്‍ മഴക്കുറവുണ്ട്. വയനാട് സാധാരണ കിട്ടേണ്ടതിന്റെ പകുതി പോലും മഴ കിട്ടിയില്ല. സീസണ്‍ സമയം കഴിഞ്ഞെങ്കിലും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല. സൂപ്പര്‍ എല്‍നിനോയാണ് ഇത്തവണ കാലവര്‍ഷക്കാലത്ത് വില്ലനായത്.

എം കെ മുനീര്‍ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍

  തിരുവനന്തപുരം: മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ. എം കെ മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. നേരത്തെ കോണ്‍ഗ്രസ് നേതൃത്വവും കമ്മീഷന്‍ ചെയര്‍മാന്‍ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവില്‍ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നല്‍കുകയായിരുന്നു. മുനീര്‍ കമ്മീഷന്‍ അധ്യക്ഷനാകുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സൂചനകളുണ്ടായിരുന്നു.

റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും

  ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വരുന്നത്. ടിക്കറ്റ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാനുള്ള നടപടികളാണ് റെയില്‍വേ സ്വീകരിക്കുന്നത്. യാത്രയ്ക്കിടെ ടിക്കറ്റിനൊപ്പം സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡിയും കൈവശം ഉണ്ടായിരിക്കണം. ഐഡി ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് നടപടികള്‍ നേരിടേണ്ടി വന്നേക്കാം. 2026 ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് പ്രത്യേക ടിക്കറ്റ് പരിശോധനാ ക്യാമ്പയിന്‍ നടത്തുന്നത്. ഉത്സവ സീസണില്‍ ട്രെയിനുകളിലെ തിരക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ ടിക്കറ്റ് പരിശോധന ശക്തമാക്കുകയാണ് ലക്ഷ്യം.

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14 മുതൽ സെക്രട്ടേറിയറ്റ് മാർച്ച്, അനുകൂല തീരുമാനമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

  തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക, മിനിമം ബസ് ചാർജ് കൂട്ടുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്കുകൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; തദ്ദേശ വകുപ്പ് മുഖ്യമന്ത്രിക്ക് ശിപാർശ കൈമാറി

  കൊച്ചി: കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ശിപാർശ നൽകി. 2024-ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ കനത്ത ചോർച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാർ നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയത്തിൽ കർശന നടപടിയിലേക്ക് കടക്കുന്നത്.

സംഭരണകേന്ദ്രങ്ങളില്‍ മരുന്നിന്റെ സ്റ്റോക്ക് കുറവെന്ന് ആരോഗ്യ വകുപ്പ്; പര്‍ച്ചേസ് ഓര്‍ഡറുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

  തിരുവനന്തപുരം: ആശുപത്രികളില്‍ മരുന്നിന്റെ സ്റ്റോക്ക് ഉണ്ടെന്നും കെഎംഎസ്‌സിഎല്‍ സംഭരണകേന്ദ്രങ്ങളില്‍ മരുന്നിന്റെ സ്റ്റോക്ക് കുറവുണ്ടെന്നും ആരോഗ്യവകുപ്പ്. പര്‍ച്ചേസ് ഓര്‍ഡറുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോര്‍പ്പറേഷനുകളില്‍ നിന്ന് മരുന്നെത്തിക്കുന്നത് പരിശോധിക്കണമെന്നും കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരന്‍ നിര്‍ദേശിച്ചു. മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. അതിനാല്‍ താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകള്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും

 " തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പീക്ക് അവറില്‍ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായിരുന്നില്ല. മാതൃകാരാര്‍ അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലും വലിയ രീതിയില്‍ കുറവുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രതിസന്ധി അയയുന്നില്ലെന്നതാണ് നിലവിലെ സാഹചര്യം.

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

  തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡില്‍ ഇനി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നോട്ടിഫിക്കേഷനിറക്കി. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. 2024ല്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവന്നിരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറവും ഡ്രൈവിങ് സ്‌കൂളുകളിലെ വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞനിറവും നല്‍കാനായിരുന്നു ഉത്തരവ്

ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയുടെ എഡ്യൂക്കേഷൻ കോൺഫറൻസ് പ്രഖ്യാപിച്ചു; യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു

  ദുബായ്: ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി ആവിഷ്കരിക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ "എഡ്യൂക്കേഷൻ കോൺഫറൻസിന്റെ" (Education Conference) ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവ്വഹിച്ചു. വെൽഫിറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സി.ഇ.ഒയും ദുബായ് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജനാബ് യഹിയ തളങ്കരയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ എഡ്യൂക്കേഷൻ കോൺഫറൻസിന് തന്റെയും വെൽഫിറ്റ് ഗ്രൂപ്പിന്റെയും പൂർണ്ണ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. 2026 നവംബർ 1 ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ദേരയിലെ തമർ ഇൻ (Tamr Inn Hotel) ഹോട്ടലിൽ വെച്ചാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ ഗ്രാജുവേറ്റ്സ് നെറ്റ്‌വർക്കിലെ (PGN) അംഗങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട ക്ഷണിതാക്കളായ പ്രതിനിധികൾക്കും മാത്രമായിരിക്കും ഈ കോൺഫറൻസിലേക്ക് പ്രവേശനം ലഭിക്കുക. വിവിധ വിഷയങ്ങളിൽ പ്രവീണരായ വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകും. പ്രൊഫഷണൽ ഗ്രാജുവേറ്റ്സ് നെറ്റ്‌വർക്ക് അംഗങ്ങൾ, സർവ്വകലാശാലാ വിദ്യാർത്ഥികൾ, പ്രമുഖ ഇൻഡസ്ട്രി ലീഡർമാർ, വിവിധ മേഖലകളിലെ തൊഴിൽ വിദഗ്...

മലബാർ കലാ സാംസ്കാരിക വേദി: ഒക്ടോബർ 2-ന് ഗായികമാരെ ആദരിക്കുന്നു, ഒപ്പം ഗാനമേളയും

  കാസർഗോഡ്: മലബാർ കലാ സാംസ്കാരിക വേദിയുടെ (MKSV) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മാപ്പിളപ്പാട്ടിലെ പെൺപെരുമ 2026' ഒക്ടോബർ 2 വെള്ളിയാഴ്ച കാസർഗോഡ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. ജില്ലയിലെ മാപ്പിളപ്പാട്ട് രംഗത്ത് കഴിവ് തെളിയിച്ച പ്രമുഖ ഗായികമാരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാകാരികൾ തങ്ങളുടെ സംഗീത ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ഗാനമേള അരങ്ങേറുകയും ചെയ്യും. മീന ജയൻ, സുഹറ കണ്ണൂർ, സുബൈദ തൃക്കരിപ്പൂർ, സീന കണ്ണൂർ, താഹിറ പയ്യന്നൂർ, ഫാത്തിമ തൃക്കരിപ്പൂർ, ദിവ്യ കാഞ്ഞങ്ങാട്, പ്രസീത പനയാൽ, സൗദ പയ്യന്നൂർ, സക്കീന തൃക്കരിപ്പൂർ എന്നീ ഗായികമാരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കാസർഗോഡ് മുനിസിപ്പൽ ചെയർപേഴ്സൺ സാഹിന സലിം പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകൻ അഷറഫ് പയ്യന്നൂർ ഉപഹാരങ്ങൾ വിതരണം ചെയ്യും. പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം ആശംസിക്കുന്നതായി സംഘടകർ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്; ഏഴ് യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുത്തു, യുഡിഎഫിന് പിടിച്ചെടുത്തത് നാല് സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്. യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍, എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിന് പിടിക്കാനായത് നാല് സീറ്റ് മാത്രമാണ്. തെരഞ്ഞെടുപ്പ് നടന്ന 38 തദ്ദേശ വാര്‍ഡുകളില്‍ 18 സീറ്റില്‍ എല്‍ഡിഎഫും 19 സീറ്റില്‍ യുഡിഎഫും ജയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് -22, എല്‍ഡിഎഫ് -15 എന്നായിരുന്നു സ്ഥിതി. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി20 നിലനിര്‍ത്തി.

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

  കൊച്ചി: 65 മാത് സംസ്ഥാന സ്കൂൾ കലോത്സവം എറണാംകുളം ജില്ലയിൽ നടക്കും. ജനുവരി 4 മുതൽ 8 വരെയായിരിക്കും കലാമേള. മറൈൻ ഡ്രൈവ് പ്രധാന വേദിയാകും. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാര്‍ഥികൾ മാറ്റുരയ്ക്കും. കഴിഞ്ഞ കലോത്സവത്തിന് തൃശൂരാണ് വേദിയായത്. 1028 പോയിന്റോടെ കണ്ണൂരാണ് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. മുന്‍ ചാമ്പ്യന്മാരായ തൃശൂര്‍ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് കിരീടം നേടിയത്. സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോടാണ് നടക്കുക. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും . 10,000 ത്തിലേറെ വിദ്യാര്‍ഥികൾ പങ്കെടുക്കും.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

  തിരുവനന്തപുരം: കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒക്ടോബര്‍ ഒന്നിന് ആറ് ജില്ലകളിലും രണ്ടിന് അഞ്ച് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ ഇടിമിന്നലിനെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

38 തദ്ദേശ വാര്‍ഡുകളിലെ ഫലം ഇന്നറിയാം; യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകം

  തിരുവനന്തപുരം: 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 60 ശതമാനത്തോളമാണ് ഉപതെരഞ്ഞെടുപ്പിലെ പോളിംഗ്. വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും അതീവ നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. തദ്ദേശത്തിലും നിയമസഭയിലും നടത്തിയ മുന്നേറ്റം ഭരണത്തിലെത്തി നാലാം മാസത്തിലെ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് അവര്‍ത്തിക്കാനാകുമോയെന്നതിലാണ് ആകാംഷ. പ്രിയദര്‍ശിനി സൗജ്യനയാത്ര, ഓണക്കാലത്തെ വിപണി ഇടപെടല്‍, തൂഫാന്‍ തുടങ്ങിയവ നേട്ടപ്പട്ടികയിലുണ്ട്. പവര്‍ കട്ട് അടക്കമുള്ള വിവാദങ്ങളാണ് മറുവശത്തുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം തുടങ്ങിയ തെറ്റ് തിരുത്തലിന് ശ്രമങ്ങള്‍ ഇടത് അനുകൂല വോട്ടുകള്‍ തിരികെത്തുമോയെന്നതാണ് മറ്റൊരു ചോദ്യം. രാവിലെ പത്ത് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും. ഉച്ചയോടെ പൂര്‍ണഫലം ലഭ്യമായേക്കും.

സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം; ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്ത്

  തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷമെന്ന് പറയുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്ത്. ആശുപത്രി സൂപ്രണ്ടുമാർ എത്രയും വേഗം മരുന്നുകൾ സംഭരിക്കണമെന്നും ഇല്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്നും ശബ്ദ സന്ദേശത്തിൽ നിർദേശിക്കുന്നു. ഡിഎംഒമാരുടെയും ഡിപിഎംമാരുടെയും ഗ്രൂപ്പിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷിയുടെ നിർദേശം വന്നത്. എച്ച്എംസി ഫണ്ടിൽ പണമുണ്ടെങ്കിൽ ഉപയോഗിച്ച് മരുന്നുകൾ വാങ്ങാനും ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിയമസഭ കയ്യാങ്കളി കേസ്; വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും

  തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങുന്നു. നവംബര്‍ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. ആദ്യദിവസം കേസിലെ ഒന്നാം സാക്ഷി അന്നത്തെ നിയമസഭാ സെക്രട്ടറി ശാര്‍ങ്കധരനെയാണ് വിസ്തരിക്കുന്നത്. മ്യൂസിയം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എമാരായ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് പ്രധാനപ്രതികള്‍

ഒക്ടോബറിലും യൂനിറ്റിന് മൂന്ന് പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം

  തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂനിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് പിരിക്കും. പ്രതിമാസ, രണ്ടു മാസ ബില്ലുകള്‍ക്ക് ഒരേ നിരക്കിലായിരിക്കും സര്‍ചാര്‍ജ് ഈടാക്കുക. ആഗസ്റ്റ് മാസത്തില്‍ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറില്‍ യൂനിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ഈടാക്കുന്നത്. ഒക്ടോബര്‍ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സര്‍ചാര്‍ജ് ഉള്‍പ്പെടുത്തുക.

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമം കെഎസ്ഇബി വീണ്ടും ആരംഭിച്ചു. ഇതിനായി കമ്പനികളിൽ നിന്ന് യോഗ്യതയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ശക്തി സ്കീമില്‍ ഉള്‍പ്പെടുത്തി 2024ലാണ് കേന്ദ്രം 500മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള കല്‍ക്കരി കേരളത്തിന് അനുവദിച്ചത്. ഏതെങ്കിലും താപവൈദ്യുതി നിലയവുമായി കരാറുണ്ടാക്കി വൈദ്യുതി ഉദ്പാദിപ്പാനുള്ള നീക്കം നടത്തിയെങ്കിലും ഉയര്‍ന്ന തുകയാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് കാരണം പദ്ധതി ഫലം കണ്ടില്ല. ഇപ്പോഴുണ്ടായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് വീണ്ടും ശ്രമം തുടങ്ങിയത്. കണ്‍ക്കരി ഉപയോഗിക്കാനായില്ലെങ്കില്‍ കേന്ദ്രം ശക്തി സ്കീമില്‍ നിന്ന് കേരളത്തെ പുറത്താക്കും. 25 വര്‍ഷത്തേക്കുള്ള കരാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടണം; ജില്ല പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് മേധാവിയുടെ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടണമെന്ന് ഇന്റലിജൻസ് മേധാവി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രാ വേളകളിലും ആവശ്യത്തിന് പൊലീസ് വിന്യാസം വേണമെന്നും മഫ്തിയിലും പൊലീസിനെ വിന്യസിക്കണമെന്നും ഇന്റലിജൻസ് മേധാവി ജില്ല പൊലീസ് മേധാവിമാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ അനിയന്ത്രിതമായ ജനത്തിരക്ക് അനുഭവപ്പെടുന്നതും, യാത്രാവേളകളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്തി ചോദ്യങ്ങൾ ചോദിക്കുകയും ശരീരത്തിൽ സ്പർശിക്കുംവിധം പെരുമാറുകയും ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. യൂണിഫോം ധരിച്ച പൊലീസുകാരെക്കൂടാതെ മഫ്തിയിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് നിർദേശം.

സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിടാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിടാനൊരുങ്ങി സര്‍ക്കാര്‍. അംഗങ്ങളില്‍ പലര്‍ക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് അംഗങ്ങളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നത്. അംഗങ്ങളെ പിരിച്ചുവിട്ട് ഉടന്‍ വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. നിലവിലെ ബോര്‍ഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. രണ്ട് അമുസ് ലിം അംഗങ്ങളെ പിന്നീട് നിയോഗിക്കും. സുപ്രിംകോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. 126 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. നിയമസഭാംഗമായതിനാല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാളെയാണ് വോട്ടെണ്ണല്‍ നടക്കുക. സുധീര്‍ഷ പാലോട്, വിനു ജോബ്, കെ വി ശാന്തകുമാര്‍, ഉഷ വിജയന്‍, ദീപക് ജോയ്, ഫാത്തിമ തഹ് ലിയ എന്നിവര്‍ എംഎല്‍മാരായ സാഹചര്യത്തില്‍ രാജിവച്ച ആറിടത്തും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ആദ്യം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആര്‍ക്ക് അനുകൂലമാകും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സീറ്റുകള്‍ നിലനിര്‍ത്തി ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ച് തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിക്കുകയാവും എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്."

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം തുടരുകയാണ്. തെക്കന്‍ തായ്ലന്‍ഡിനും സമീപ മ്യാന്‍മറിനും മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി സെപ്റ്റംബര്‍ 28ന് വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലേക്ക് എത്താനാണ് സാധ്യത. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍, മ്യാന്‍മര്‍ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

എസ്ഐആർ നോട്ടീസ് ലഭിച്ചവർ ഹിയറിങ്ങിന് പോകേണ്ട; ബിഎൽഒമാർ വീടുകളിലെത്തും; അടിയന്തരയോ​ഗം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുണ്ടായ ഗുരുതര ആരോപണങ്ങൾക്കും ഭിന്നാഭിപ്രായങ്ങൾക്കും പിന്നാലെ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും പങ്കെടുത്ത യോഗത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും തർക്കങ്ങളും വിശദമായി ചർച്ച ചെയ്തെന്നാണ് വിവരം

ഹൈക്കോടതി വളപ്പില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും കര്‍ശന നിയന്ത്രണം

  കൊച്ചി: കേരള ഹൈക്കോടതി വളപ്പില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പുറപ്പെടുവിച്ചു. അഭിഭാഷകര്‍, കക്ഷികള്‍, ഇന്റേണ്‍സ്, അഭിഭാഷകരുടെ ക്ലര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്ദര്‍ശകര്‍ തുടങ്ങി കോടതി വളപ്പില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഈ പുതിയ നിയന്ത്രണങ്ങള്‍ ഒരുപോലെ ബാധകമായിരിക്കും.

ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത: മോട്ടോർ വാഹന വകുപ്പ്

  തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയൊരു ഉത്തരവോ നിര്‍ദേശമോ ഇതുവരെ നല്‍കിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആശ്വാസ ദിനങ്ങൾ; കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി മതിയായ വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെയാണ് നിയന്ത്രണം ഒഴിവാക്കാനാകുന്നത്. കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നില്ല. നിലവിൽ ഇന്നും നാളെയും നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. കേന്ദ്ര വിഹിതമായി 1750 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ദീർഘകാല കരാർ പ്രകാരമുള്ള 670 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചുതുടങ്ങി. പവർ എക്സ്ചേഞ്ച് വഴിയും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. റിയൽ ടൈം മാർക്കറ്റിലും ഡേ എഹെഡ് മാർക്കറ്റിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയുന്നുണ്ടെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

സിഎംആർഎൽ -എക്സാലോജിക് കേസ്: ഇഡി നൽകിയ കത്തിൽ എഫ്ഐആർ ഇടാത്തതിനെതിരായ ഹരജി , ഇന്ന് ഹൈക്കോടതിയിൽ വാദം

  തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസിൽ ഇഡി നൽകിയ കത്തിൽ എഫ്ഐആർ ഇടാത്തതിനെതിരായ ഹരജിയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം കേൾക്കും. പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ നൽകിയ ഹരജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇഡി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹരജിയിലെ പ്രധാന ആരോപണം

ഇന്ന് കറന്‍റ് പോകില്ല; മധ്യപ്രദേശിൽ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ലഭിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവർ എക്സ്ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഏകദേശം 600 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. കഴിഞ്ഞ ദിവസവും ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാപ്പ് അടിസ്ഥാനത്തിലും പവർ എക്സ്ചേഞ്ച് വഴിയും വൈദ്യുതി ലഭ്യമായതിനാൽ പവർകട്ട് ഒഴിവാക്കാൻ സാധിച്ചിരുന്നു.

മുട്ടിൽ മരം മുറി കേസ്: സുൽത്താൻ ബത്തേരി കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് രണ്ടാം കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി കോടതിയിൽ വനം വകുപ്പാണ് സമർപ്പിച്ചത്. ഹൈകോടതി സ്റ്റേ ഉള്ളതിനാലാണ് വൈകിയതെന്നായിരുന്നു വിശദീകരണം. അതേസമയം, നേരത്തെ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഗുരുതര പിഴവ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര പിഴവുകള്‍ ഉണ്ടെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് വീഴ്ചയാണെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ 17നാണ് വനം വകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തൊഴിലാളികള്‍ ബാരിക്കേഡുകള്‍ കയറി. പട്‌നയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം, ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വെള്ളിയാഴ്ച അറിയിച്ചു. വ്യാഴാഴ്ച ഗ്യാനേഷ് കുമാറിന് സിജെപി 48 മണിക്കൂര്‍ സമയപരിധി നല്‍കിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.3 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കാറഡുക്ക ഗ്രാമപഞ്ചായത്തിൽ പോഷണ മാസാചരണവും SOS ക്യാമ്പയിനും തുടങ്ങി; അങ്കണവാടികൾ SOS നിയന്ത്രിത മേഖലകളായി

  മുള്ളേരിയ: കാറഡുക്ക ഗ്രാമപഞ്ചായത്തും കാറഡുക്ക ഐ.സി.ഡി.എസ് പ്രോജക്ടും ചേർന്ന് ഒൻപതാം പോഷണ മാസാചരണത്തിനും SOS നിയന്ത്രണ ക്യാമ്പയിനും തുടക്കമിട്ടു. മുള്ളേരിയ ഗണേഷ് ക്ലബ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനനി എം. ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ 30 അങ്കണവാടികളെയും SOS നിയന്ത്രിത മേഖലകളായി പ്രസിഡന്റ് പ്രഖ്യാപിച്ചു. "ഉപ്പ് കുറച്ച്, എണ്ണ കുറച്ച്, മധുരം കുറച്ച്... ആരോഗ്യം നിറച്ച്" എന്ന സന്ദേശവുമായാണ് SOS ക്യാമ്പയിൻ നടപ്പിലാക്കുന്നത്. കുട്ടികളിലെ അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ കുട്ടികൾ എന്നിവരിൽ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് അങ്കണവാടി തലത്തിൽ സംഘടിപ്പിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേർന്ന് കുട്ടികളുടെ വളർച്ചയും ആരോഗ്യ പ്രശ്നങ്ങളും തുടർച്ചയായി നിരീക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് ...

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രക്കായി പണം മുടക്കിയിട്ടില്ലെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വഹിച്ചിട്ടില്ലെന്ന് ചിപ്സണ്‍ ഏവിയേഷന്‍. മുഖ്യമന്ത്രിയുടെ യാത്രക്കായി പണം മുടക്കിയത് തങ്ങളല്ലെന്നും ഏജന്‍സി എയര്‍ ഓപ്പറേറ്റര്‍ മാത്രമാണെന്നും ചിപ്സണ്‍ ഏവിയേഷന്‍ വ്യക്തമാക്കി. കേളചന്ദ്രയുടെ ഹെലികോപ്റ്റര്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി മറ്റൊരാളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത് നല്‍കുകയായിരുന്നു. അതിന്റെ രേഖകളാണ് പ്രചരിച്ചതെന്നും ചിപ്‌സണ്‍ ഏവിയേഷന്‍ പറഞ്ഞു. ഇടപാടുകാരന്റെ പേര് വെളിപ്പെടുത്താതെയാണ് ഏജന്‍സിയുടെ പ്രതികരണം.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അ​ഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. കളമശ്ശേരി സ്റ്റേഷനിൽ ആണ് ചോദ്യം ചെയ്യൽ. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേയാണ് ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.

മെസ്സി തട്ടിപ്പ് കേസ്: എസ്‌ഐടി പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയിൽ

കളമശ്ശേരി: മെസ്സി തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡിനിടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത 6200 ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. എസ്‌ഐടി പിടിച്ചെടുത്ത 6200 ഡോളറിന്റെ പൂർണ്ണ കസ്റ്റോഡിയൻ താനാണെന്നും അതിൽ മറ്റാർക്കും അവകാശമില്ലെന്നും അത് തനിക്ക് തന്നെ തിരികെ നൽകണമെന്നുമാണ് കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ ആന്റോ അഗസ്റ്റിൻ ഉന്നയിച്ചിരിക്കുന്നത്. ഈ തുക തിരികെ നൽകാൻ പോലീസ് തയ്യാറായിട്ടില്ല. വിദേശപണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ നിലപാട്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികൾക്ക് പോലീസ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ആന്റോ അഗസ്റ്റിൻ നൽകിയ അപേക്ഷ വരും ദിവസങ്ങളിൽ കളമശ്ശേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

വര്‍ഗീയ ഫാസിസത്തിനെതിരെ യുവത്വം ജാഗ്രത പാലിക്കണം: മുനവ്വറലി തങ്ങള്‍

  കാസര്‍കോട്: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ ധ്രുവീകരണത്തിനും ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ യുവജന സമൂഹം അതീവ ജാഗ്രത പാലിക്കണ മെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസി ഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യ പ്പെട്ടു. മുസ് ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഇങ്കിലാബ് പ്രതിനിധി സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ?രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും കടുത്ത വെല്ലുവിളി നേരി ടുന്ന കാലഘട്ട ത്തിലൂടെയാണ് നാം കടന്നുപോ കുന്നത്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷത സംരക്ഷിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള പോരാട്ടങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ പല ജില്ലകളിലും മുസ് ലിം ലീഗ് പോരാടുന്നത് ഇടതുപക്ഷത്തോടാണ്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഫാസിസ്റ്റ് ശക്തികളോടാണ് മുസ് ലിം ലീഗിന്റെ പോരാട്ടം. തെക്കന്‍ ജില്ലകളില്‍ ബിജെപി നുഴഞ്ഞു കയറുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ വലിയ രാഷ്ട്രീയ ഉത്തരവാദിത്വമാണ് മുസ് ലിം...

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ

കണക്കെടുപ്പിനിടെ സ്വർണക്കിരീടം കാണാതായെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവാഭരണ കമ്മിഷണറുടെ വിശദീകരണം പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ. യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി. ഭക്തർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നതെന്നും കമ്മിഷണർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണം ദേവസ്വം കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.

പിണറായി വിജയനും കുടുംബത്തിനും എതിരായ അന്വേഷണം; അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേ

  തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള അഴിമതി, ഹവാല ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേരും.ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം നടക്കുക. ഇഡി കൈമാറിയ റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ച നിയമോപദേശവുമാണ് യോഗം ഇന്ന് ചര്‍ച്ച ചെയ്യുക.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ ബുധനാഴ്ച വൈകുന്നേരം 6.15 മുതല്‍ രാത്രി 12.35 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

പിണറായിക്കെതിരായ അന്വേഷണം; എസ് ഐ ടി രൂപീകരിച്ചു; എസ്‍പി വിക്രമന് അന്വേഷണ ചുമതല

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല. എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. കേസിൽ അന്വേഷണത്തിന് പൊലീസിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഫയൽ ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് എസ്പി വിക്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സംഘത്തിൽ നാല് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും ഉൾപ്പെടുന്നു.
 "സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുകയുള്ളൂവെന്ന് വി ഡി സതീശന്‍ തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ യാതൊരുവിധ എടുത്തുചാട്ടവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വ്യക്തമാക്കി. ആരെയും വേട്ടയാടാനോ ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പകപോക്കാനോ ഉള്ളതല്ല ഈ സര്‍ക്കാരെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പായി പോലിസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുട്ടിലിൽ മരങ്ങൾ മുറിച്ചുമാറ്റിയത് തന്നെയെന്ന് കുറ്റപത്രം; അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ 7 പ്രതികൾ

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയത് തന്നെയെന്ന് വനംവകുപ്പിൻ്റെ കുറ്റപത്രം. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് പുറമെ അവരുടെ ഡ്രൈവർമാരും സഹായികളും ഉൾപ്പെടെയുള്ള നാലുപേരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 17-നാണ് വനംവകുപ്പ് സുൽത്താൻ ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസുമായി ബന്ധപ്പെട്ടു കിടക്കുന്ന കേസാണിത്

ബാങ്കോടിന്‍റെ തനിമ നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാകുക - ഡിഫന്‍സ്

  ബാങ്കോട് : ഡിഫന്‍സിന്‍റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ക്ലബ്ബ് പരിസരത്ത് വെച്ച് നടന്നു. കലാ-കായിക-വിദ്യാഭ്യാസ മത രംഗത്ത് പുത്തന്‍ ഉണര്‍വ്വ് നല്‍കി യുവാക്കളെ വാര്‍ത്തെടുക്കുവാനും ബാങ്കോടിന്‍റെ തനിമ നിലനിര്‍ത്താനും വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പുതുതലമുറയ്ക്കായി ഡിഫന്‍സ് യുവജന കൂട്ടായ്മകളും, പ്രവാസികള്‍ക്കായി ഡിബി ഇന്‍റര്‍നാഷണലിനെ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇഖ്ബാല്‍ ബാങ്കോടിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗം യൂനുസ് തളങ്കര സ്വാഗതവും, ലത്തീഫ് സിംകോ നന്ദിയും പറഞ്ഞു. അഹമ്മദ് ബാഷ റിപ്പോര്‍ട്ടും ഷെഫീഖ് ബാങ്കോട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുനവ്വര്‍ ബാങ്കോട് റിട്ടേണിംഗ് ഓഫീസറും, ഇസ്ഹാഖ് ടി.എം അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുമായിരുന്നു.   പുതിയ ഭാരവാഹികളായി : ഇസ്മയില്‍ ഇച്ചു (പ്രസിഡന്‍റ്), ഇഖ്ബാല്‍ ബാങ്കോട് (സെക്രട്ടറി), ഷെഫീഖ് ബാങ്കോട് (ട്രഷറര്‍), യൂനുസ് തളങ്കര (ക്ലബ്ബ് മാനേജര്‍). വൈസ് പ്രസിഡന്‍റുമാരായി മുഹമ്മദലി ബാങ്കോട്, നാസര്‍ ബാവ, അമ്മി ബാങ്കോട്, ഹാരിസ് തായല്‍, ജോയിന്‍റ് സെക്രട്ടറിമാരായി അഹമ്മദ് ബാഷ, ലത്തീഫ് ...

ഇഡി കത്തിലെ ആരോപണങ്ങളിൽ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം ഇന്ന് രൂപീകരിക്കും

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പോലിസ് മേധാവിക്ക്ന ൽകിയ കത്തിലെ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്ന് രൂപീകരിക്കും. ഇഡി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം കത്തിൽ പരാമർശിച്ചിട്ടുള്ള കൈക്കൂലി, ഹവാല ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. ഒരു മാസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അന്വേഷണം ഡിജിപിക്ക് കൈമാറാൻ തീരുമാനിച്ചത്. അന്വേഷണം ഏത് തലത്തിൽ നടത്തണമെന്ന കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി തീരുമാനമെടുക്കും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയും കാസംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്റ്റും തുടരുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്. സെപ്റ്റംബർ 25 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചിലയിടങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു

ഡാറ്റ ആവശ്യമില്ലാത്തവർക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ വോയ്സ്-എസ്എംഎസ് പ്ലാനുകൾ ലഭ്യമാക്കാൻ ട്രായ്

ന്യൂഡൽഹി: ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് വോയ്സ്–എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തീരുമാനിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം ടെലികോം സേവനദാതാക്കൾ, ഡാറ്റ ഉൾപ്പെടുന്ന സമാന പ്ലാനുകളുടെ 30 ദിവസമോ അതിൽ താഴെയോ ഉള്ള ഓരോ വാലിഡിറ്റി കാലയളവിനും അനുയോജ്യമായ വോയ്സ്–എസ്എംഎസ് മാത്രം ഉൾപ്പെടുന്ന Special Tariff Voucher (എസ്ടിവി) ലഭ്യമാക്കണം. കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന കുറഞ്ഞത് ഒരു വോയ്സ്–എസ്എംഎസ് പ്ലാനും, ദീർഘകാല വാലിഡിറ്റിയുള്ള വോയ്സ്–എസ്എംഎസ് പ്ലാനും ലഭ്യമാക്കണം.

ചിറയിന്‍കീഴിലെ സംഘര്‍ഷം: എംഎല്‍എ രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിന്‍കീഴിലുണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എ രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും എതിരെ കെപിസിസിയുടെ അച്ചടക്ക നടപടി. ഇരുവര്‍ക്കും പാര്‍ട്ടി നേതൃത്വം താക്കീത് നല്‍കി. ഇരുവരെയും നേരിട്ട് വിളിച്ചാണ് കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കേണ്ടെന്നും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു. ചിറയിന്‍കീഴിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എം എം ഹസന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

  വൈകിട്ട് 6.45നും രാത്രി 12.45നുമിടയിൽ കറന്‍റ് പോകും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. 500 മുതൽ 600 മെഗാവാട്ടിൻ്റെ വൈദ്യുതി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ദീർഘകാല കരാറിൻ്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്നലെ മുടങ്ങിയതിൽ പകുതി ഇന്ന് ലഭിക്കും. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് മുടങ്ങും. പല ജില്ലകളിലും മഴയുണ്ടെങ്കിലും ഉപഭോഗത്തിൽ കാര്യമായ കുറവില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഇന്ന് വൈകീട്ട് 6.45നും രാത്രി 12.45നുമിടയിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം; ഇഡി റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രിയുടെ നടപടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡി.ജി.പി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം അനുവദിക്കുന്നുണ്ട്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പണം നൽകിയെന്ന ഇടപാടാണ് കേസിന്റെ പ്രധാന പശ്ചാത്തലം. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും തുടർന്നുള്ള നടപടികൾക്കും പിന്നാലെ CMRL–എക്സാലോജിക് ഇടപാടുകൾ അന്വേഷണ പരിധിയിലെത്തി.

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങികിടക്കുന്ന മുളിയാർ ,ബംഗ്ലാവ് ,ഭൂമി അളന്ന് തിട്ടപെടുത്തി സംരക്ഷിക്കണം. ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ

  മുളിയാർ ഗ്രാമ പഞ്ചായത്തിലെ മുളിയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആർക്കിയോളജി വകുപ്പിന്റെ ഉടമസ്തതയിൽഉള്ള മുളിയാർ ബംഗ് ളൊ ജാൽസൂർ റോഡിൽ മുളിയാർ പാലം കഴിഞ്ഞ് 100 മീറ്റർ ദൂരത്തിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണം .. പ്രസ്തുത സ്ഥലവും , ബംഗ്ളാവിന്റെ അവശിഷ്ഠങ്ങളും പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ രാജാക്കൻമ്മാരും , ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഉദ്യാഗസ്ഥരും, കുതിര വണ്ടിയിൽ ഉള്ള യാത്രാമധ്യ വിശ്രമിക്കാനും , താമസിക്കാനും വേണ്ടിയാണ് ബംഗ്ളാവ് നിർമ്മിച്ചത് ..ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുന്നത് വരെ ഇത് ഉപയോഗിച്ചതായുംചരിത്രം . മുളിയാർ വില്ലേജിലെ റിസർവ്വെ നമ്പർ 624 ലെ അടങ്കൽ രജിസ്റ്ററിലും,1926 സർവ്വെ ബാർസെറ്റിൽമെന്റ് രജിസ്റ്ററിലും, ബംഗ് ളൊ ആർക്കിയോളജി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലും കൈവശത്തിലുംഉള്ള സ്ഥലം അളന്ന് മതിൽ കെട്ടി ബംഗ്ളാവ് പുതുക്കിപണിയണമെന്നും ടൂറിസ്റ്റ് കേന്ദ്രം ആക്കണമെന്നും ഡിസ്ടിക് സോഷ്യൽ സേവ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ പ്രസിഡന്റ് ബി. അബ്ദുൾ ഗഫൂർ , ജനറൽ സെക്രടറി മസൂദ് ബോവിക്കാനും , ട്രഷറർ കുട്...

സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം; സെക്രട്ടറിയറ്റ് യോഗത്തിൽ ഇന്ന് തീരുമാനം

  തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നതിൽ സിപിഎം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര, മന്ത്രി കെ.എം ഷാജിയുടെ സ്വകാര്യ റേഞ്ച് റോവർ ഉപയോഗിച്ച വിവാദം, മന്ത്രിമാരുടെ വിദേശയാത്ര തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനെതിരെ സമരപരിപാടികൾക്ക് രൂപം നൽകാനാണ് നീക്കം. സമരത്തിന് ആദ്യം യുവജന-വിദ്യാർഥി സംഘടനകളെ രംഗത്തിറക്കുകയും പിന്നീട് പാർട്ടി പിന്തുണ നൽകുകയും ചെയ്യുന്ന രീതിയും പരിഗണനയിലുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയിൽ സർക്കാരിന് ചെലവുണ്ടായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്. അതേസമയം, സ്വകാര്യ സഹായത്തോടെ ഔദ്യോഗിക യാത്ര നടത്തുന്നതിനെതിരെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

ദുബായ് കെ.എം.സി.സി പ്രൊഫഷണൽ ഗ്രാജുവേറ്റ്‌സ് നെറ്റ്‌വർക്ക് അംഗത്വ പ്രചാരണത്തിന് തുടക്കമായി; ആദ്യ അംഗത്വം നിസാർ തളങ്കരയ്ക്കു കൈമാറി

ദുബായ്: യു എ ഇ യിൽ വസിക്കുന്ന കാസറഗോഡ് മുനിസിപ്പൽ പരിധിയിലുള്ള ബിരുദധാരികളെയും പ്രൊഫഷണലുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി രൂപീകരിച്ച 'പ്രൊഫഷണൽ ഗ്രാജുവേറ്റ്‌സ് നെറ്റ്‌വർക്ക്' (PGN) അംഗത്വ പ്രചാരണത്തിന് തുടക്കമായി. യു.എ.ഇ കെ.എം.സി.സി ട്രഷററും കെസെഫ് ചെയർമാനും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജനാബ് നിസാർ തളങ്കര ആദ്യ അംഗത്വം സ്വീകരിച്ച് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിലാണ് അംഗത്വ വിതരണ ചടങ്ങ് നടന്നത്. പ്രവാസലോകത്ത് വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ബിരുദധാരികൾക്ക് പരസ്പരം സഹകരിക്കാനും കരിയർ വളർച്ച കൈവരിക്കാനും സഹായകമാകുന്ന മികച്ചൊരു കൂട്ടായ്മയാണ് 'പ്രൊഫഷണൽ ഗ്രാജുവേറ്റ്‌സ് നെറ്റ്‌വർക്ക്'. നൈപുണ്യ വികസനം, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ്, കരിയർ ഗൈഡൻസ്, നേതൃത്വ വികസനവും സാമൂഹിക ഇടപെടലും ആരോഗ്യ ബോധവൽക്കരണ കാമ്പയിനുകൾ എന്നിവ ലക്ഷ്യമിട്ടാണ് ഈ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്. ചടങ്ങിൽ പ്രൊഫഷണൽ ഗ്രാജുവേറ്റ്‌സ് നെറ്റ്‌വർക്ക് എന്ന ആ...

തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ ലേബർ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളെ വേദനിപ്പിക്കാത്ത രീതിയിലും അവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലുമായിരിക്കും ലേബർ കോഡ് നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഐഎൻടിയുസി സംസ്ഥാന നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

പൗരത്വത്തിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി, വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി

  ഡൽഹി: പൗരത്വത്തിനു മുൻപേ വോട്ടർ പട്ടികയിൽ പേര് ചേർത്തതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി. സോണിയക്ക് അനുകൂലമായ വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വിഷയം വീണ്ടും പരിശോധിക്കാനും നിർദേശം നൽകി. ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹരജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു.

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസ്: പിണറായി വിജയന്റെ പേരില്‍ കൈക്കൂലിക്കുറ്റമടക്കം നിലനില്‍ക്കുമെന്ന് നിയമോപദേശം

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കൈക്കൂലിക്കുറ്റമടക്കം നിലനില്‍ക്കുമെന്ന് നിയമോപദേശം. കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാം. കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാമെന്നും നിയമോപദേശം. അതേസമയം, ഇഡിയുടെ കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും.

ലോക കേരളസഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

 കേരളസഭ തുടരില്ലെന്ന യുഡിഎഫ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ലോക കേരള സഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കും നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും മാത്രമാണ് തുക അനുവദിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളന രജിസ്ട്രേഷൻ ആരംഭിച്ചു

കാസർകോട്: സെപ്റ്റംബർ 23, 24, 25 തീയതികളിൽ കാസർകോട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന രജിസ്ട്രേഷന് തുടക്കമായി. സെപ്റ്റംബർ 23ന് നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി രജിസ്ട്രേഷന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂരിന് രജിസ്ട്രേഷൻ നൽകി മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി. എം. മുനീർ ഹാജി നിർവഹിച്ചു. “അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്” എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ രംഗത്തെ പ്രമുഖർ, എഴുത്തുകാർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പ്രതിനിധികളുമായി വിവിധ വിഷയങ്ങളിൽ സംവദിക്കും. യുവതയുടെ സമകാലിക ഇടപെടലുകൾ, സാമൂഹിക വിഷയങ്ങൾ, മാധ്യമം, രാഷ്ട്രീയം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബർ 23 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് വൈറ്റ് ഗാർഡ് സംഗമം നടത്തും . ജില്ല പ്രസിഡൻ്റ് അസീസ് കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. വൈ...

സംസ്ഥാനം ഇന്ന് വീണ്ടും ഇരുട്ടിലാകും; വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വിവിധ സമയങ്ങളിൽ പവർകട്ടിന് സാധ്യത

  തിരുവനന്തപുരം: കടുത്ത ചൂടിനും അമിതമായ വൈദ്യുതി ഉപഭോഗത്തിനുമിടെ സംസ്ഥാനം ഇന്ന് വീണ്ടും ഭാഗികമായി ഇരുട്ടിലാകും. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ ഭാഗിക നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ വൈദ്യുതി ആവശ്യകതയിൽ 700-900 മെഗാവാട്ടിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രിഡ് ഫ്രീക്വൻസിയിൽ പ്രശ്നമുണ്ടാകുകയും പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട്ടിലും കർണാടകയിലും വൈദ്യുതി ഉപഭോഗം കുറഞ്ഞത് കേരളത്തിന് ആശ്വാസമായിരുന്നു. ഗ്രിഡിൽ അധിക വൈദ്യുതി ലഭ്യമായതോടെ ഇന്നലെ നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിരുന്നു.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; ആന്‍റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

  തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. ജാമ്യഹരജി ഈ മാസം 23-ന് കോടതി പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹാരോപണത്തിൽ കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആന്‍റോ അഗസ്റ്റിനെതിരെ കേസെടുത്തിരുന്നു. ബൈന്ദൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ. കേസിൽ ഒന്നാംപ്രതിയാണ് ആന്‍റോ അഗസ്റ്റിൻ. വ്യാജ രേഖകളാണെന്ന് അറിഞ്ഞുകൊണ്ടും ആന്റോ അഗസ്റ്റിൻ രേഖകൾ സൂക്ഷിച്ചു. ആന്റോ അഗസ്റ്റിൻ ഗൂഢാലോചന നടത്തിയതായും എഫ്ഐആറിൽ പറയുന്നു. മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.