മുനമ്പം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മുനമ്പം ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ നബിദിന റാലി സംഘടിപ്പിച്ചു. ഭക്തിയും ആവേശവും വാനോളമുയർന്ന അന്തരീക്ഷത്തിൽ പ്രദേശത്തെ വിശ്വാസി സമൂഹം ഒന്നടങ്കം റാലിയിൽ അണിനിരന്നു.
മദ്രസ അങ്കണത്തിൽ നിന്ന് ആരംഭിച്ച തിരുനബി സ്നേഹ റാലി കുമ്പളം പാറ റിഫാഹി മസ്ജിദ് വരെ പര്യടനം നടത്തി തിരികെ മദ്രസയിൽ സമാപിച്ചു. വിദ്യാർത്ഥികളുടെ മനോഹരവും ആവേശഭരിതവുമായ ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് ജാഥ തെരുവുകളിലൂടെ നീങ്ങിയത്. തക്ബീർ ധ്വനികളും പ്രവാചക കീർത്തനങ്ങളും മുഴങ്ങിപ്പാർത്ത അന്തരീക്ഷം ഗ്രാമത്തിന് വലിയ ഉത്സവപ്രതീതി പകർന്നു.
മദ്രസാ ഉസ്താദുമാർ, വിദ്യാർത്ഥികൾ, പ്രദേശവാസികളായ നൂറുകണക്കിന് നാട്ടുകാർ എന്നിവർ പൂർണ്ണ അച്ചടക്കത്തോടും ഭക്തിനിർഭരമായ അന്തരീക്ഷത്തിലും ജാഥയുടെ ഭാഗമായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ