നിയമസഭ കൈയാങ്കളിയില്‍ എല്‍ഡിഎഫിന് തിരിച്ചടി; വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ സിപിഎമ്മിന് തിരിച്ചടി. നിയമസഭയില്‍ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ അവസാന കേസും റദ്ദാക്കി ഹൈക്കോടതി. മുന്‍ എംഎല്‍എ എ ടി ജോര്‍ജിനെതിരെ എല്‍ഡിഎഫ് വനിതാ എംഎല്‍എമാര്‍ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ എംഎല്‍എമാരെ യുഡിഎഫ് എംഎല്‍എമാര്‍ കൈയേറ്റം ചെയ്തുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചുള്ള കേസുകള്‍ അവസാനിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ