തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡി പരിശോധിച്ചിരുന്നു. ആ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഫെമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചതായി നേരത്തെ റിപോര്‍ട്ടുണ്ടായരുന്നു. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നായിരുന്നു വിവരം. സ്പോണ്‍സര്‍ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി.പണം അയച്ചതിന്റെ രേഖകള്‍, സ്പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ ഉള്‍പ്പെടെ ഇഡി ശേഖരിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ