ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

  ശക്തമായ മഴ തുടരും. ഒന്‍പത് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഈമാസം നാലുവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഭവന സെന്‍സസിന് ഇന്ന് തുടക്കം

  തിരുവനന്തപുരം: സംസ്ഥാനത്തെ ഭവന സെന്‍സസിന് ഇന്ന് തുടക്കമാകും. ജൂലൈ 30 വരെ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി 34 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യാവലിയാണ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ കെട്ടിടങ്ങളെ 150 മുതല്‍ 200 വരെ വീടുകള്‍ ഉള്‍പ്പെടുന്ന സെന്‍സസ് ബ്ലോക്കുകളായി തിരിച്ചാണ് ക്രമീകരണം. ആദ്യ ദിവസങ്ങളില്‍ ഓരോ ബ്ലോക്കിന്റെയും ലേഔട്ട് മാപ്പ് തയ്യാറാക്കുന്ന ജോലികളായിരിക്കും എന്യൂമറേറ്റര്‍മാര്‍ നിര്‍വഹിക്കുക. വീടുകളും മറ്റ് കെട്ടിടങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്ന ഭൂപടം തയ്യാറാക്കിയ ശേഷമാണ് വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം ആരംഭിക്കുക.

കനത്തമഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  ​കാസർകോട് : കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം; അരുണാചൽ പ്രദേശിൽ മരിച്ചത് മൂന്ന് പേർ, കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു

  ദില്ലി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതുവരെ മൂന്ന് പേര് മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. അസമിൽ ഏഴ് ജില്ലകളിലായി 45,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചെന്നാണ് കണക്കുകൾ. 257 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാലായിരത്തിലധികം ഹെക്ടർ കൃഷിസ്ഥലത്തെ വിളകൾ നശിച്ചു. വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം, അരുണാചൽ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, ജൂലൈ ഒന്ന് വരെ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി; ജൂലൈ 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്താന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചു. വരുമാനത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ചില സ്വകാര്യ ബുകളില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും വേതനം 600 രൂപയായി കുറച്ചതിനെതിരേ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി.

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതി; ടിനി ടോമിനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

  കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് നിര്‍ദേശം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള പരാതികളെല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു മുമ്പ് കടവന്ത്ര പോലിസെടുത്ത നിലപാട്. ഇതിനെതിരെ അന്‍സിബ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. മഴ കനത്തില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബിയെന്നുമാണ് വിവരം. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചത്.എന്നാല്‍ ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമര്‍ശമുള്ളതായും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സാധാരണ നിലയിലേക്ക്

  തെഹ്‌റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം അനിശ്ചിതമായി തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം വര്‍ധിച്ചു. സുരക്ഷാ ഭീഷണി നില നില്‍ക്കുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെ കപ്പല്‍ ഗതാഗതം വര്‍ധിച്ചതായാണ് റിപോര്‍ട്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രണ്ട് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ആശങ്കകള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകളുടെ നീക്കം വാരാന്ത്യത്തില്‍ തുടര്‍ന്നതായി ആഗോള കപ്പല്‍ ട്രാക്കിംഗ് സേവനമായ മറൈന്‍ ട്രാഫിക് പറയുന്നു."  https://www.thejasnews.com/sublead/traffic-in-strait-of-hormuz-continues-amid-security-threats-267309#:~:text=%E0%B4%B9%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%20%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BF%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%86%20%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%97%E0%B4%A4%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82%20%E0%B4%B8%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%B0%E0%B4%A3%20%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%...

ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുസ്ലിം ലീഗ് മുൻപന്തിയിലുണ്ടാകും: എ അബ്ദുൽ റഹിമാൻ

  കാസർഗോഡ്: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്താൻ എന്നും മുസ്ലീം ലീഗ് മുൻപന്തിയിൽ ഉണ്ടാകുമെന്ന് ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുൽ രഹികൻ പ്രസ്താവിച്ചു. കാസർഗോഡ് നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള എം എൽ എമാർക്കുള്ള സ്വീകരണവും മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാർക്കുമുള്ള ഉപഹാരവിതരണവും കാസർഗോഡ് മണ്ഡലം വനിത കർഷക സംഘം കമ്മിറ്റി രൂപീകരണവും കർഷക കൂട്ടായ്മയും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കല്ലാത്ര മാഹിൻ ഹാജി എം എൽ എ , അബ്ദുള്ള കുഞ്ഞി ചെർക്കള, കെ അബ്ദുള്ളക്കുഞ്ഞി, വസന്തൻ അജക്കോട് എന്നിവരെ ആദരിച്ചു . ചടങ്ങിൽ എ കെ ജലീൽ സ്വാഗതം പറഞ്ഞു . സ്വതന്ത്ര കർഷക സംഘം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന വൈസ് പ്രസിഡന്റ് സി എ അബ്ദുള്ളക്കുഞ്ഞി, ജില്ലാ പ്രസിഡന്റ് ഇ അബുബക്കർ ഹാജി, ജനറൽ സെക്രട്ടറി പാലാട്ട് ഇബ്രാഹിം, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി ടി എം ഇഖ്ബാൽ , മുസ്ലീം ലീഗ് നേതാക്കളായ മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസ ബി ചെർക്കള, ജലീൽ എരുതുംകടവ് , ...

പ്രതിപക്ഷ നേതാവിന്റെ വിമാനയാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

  ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരേ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍ ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീകുമാറിനാണ് പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോള്‍ ചുമതല ഉണ്ടായിരുന്നത്. ശ്രീകുമാറിനെതിരേ നടപടി വരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ശ്രീകുമാറിന് വീഴ്ച സംഭവിച്ചുവെന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ റിപോര്‍ട്ടില്‍ പറയുന്നു. യാത്ര വൈകാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികള്‍ക്ക് ജാമ്യമില്ല

  തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യമില്ല. ഏഴാം പ്രതി അനില്‍കുമാര്‍, 21ാം പ്രതി വിജയ്, 24ാം പ്രതി നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. ആക്രമണം മുൻകൂട്ടി തീരുമാനിച്ചതാണെന്നും കോടതി നിരീക്ഷിച്ചു.

എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കും -ഗതാഗത മന്ത്രി

  തിരുവനന്തപുരം: എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. 250 വാട്ട്‌സിന് താഴെ ശേഷിയും 25 കിലോമീറ്റര്‍ താഴെ വേഗതയുമുള്ള വാഹനങ്ങളെ നിലവില്‍ നോണ്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. എന്നാല്‍ ഇങ്ങനെയുള്ള വാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട് -മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷനും ഹെല്‍മറ്റും ആവശ്യമില്ലാത്ത ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ബാധകമല്ല. സംസ്ഥാനങ്ങള്‍ക്കുള്ള ചട്ടനിര്‍മാണ അധികാരം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് തോമസ് ഉണ്യാടന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷാപദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം; പരിശോധിച്ചശേഷം തുടര്‍നടപടിയെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: പാവപ്പെട്ട കുടുംബങ്ങളിലെ വരുമാനമില്ലാത്ത സ്ത്രീകള്‍ക്കായി മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രതിമാസ ധനസഹായം കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണെന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയത്തില്‍ ബജറ്റ് ചര്‍ച്ചയില്‍ മറുപടി നല്‍കിയതാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ല, മറിച്ച് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.

വായനാ പക്ഷാചരണം: ലഹരി വിരുദ്ധ സദസും അനുമോദനവും സംഘടിപിച്ചു

  പെരിയാട്ടടുക്കം:  ബങ്ങാട് എ എം മുഹമ്മദ് സ്മാരക ഗ്രാന്ഥാലയം & എ.കെ.ജി കലാ കായിക വേദി നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണവും , ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു . എസ് എസ് .എൽ .സി , പ്ലസ്ടു, വിജയ്കളെയും വിവിത മേഖലകളിൽ വിജയ്ചവരെയും അനുമോദിച്ചു, സർക്കിൾ ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ ഉൽഘാടനം ചെയ്തു, വായനയുടെ പ്രാധാന്യം പൊതുസമൂഹത്തിലും വിദ്യാർത്ഥികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിക്കാണ് തുടക്കം കുറിച്ചത്, ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു , ഗ്രന്ഥാലയം നിർവാഹ സമിതി അംഗം പി.ദാമോദരൻ മാസ്റ്റർ അധ്യക്ഷനായി, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി . ടി. അനിൽകുമാർ ,ഗ്രന്ഥാലയം പ്രസിഡണ്ട് എ.എം അബൂബക്കർ , ഹരിപ്രസാദ് , ശില്പ ,വിജേഷ് മാഷ്, എന്നിവർ സംസാരിച്ചു , ഗ്രാന്ഥാലയം സെക്രട്ടറി ഷെരിത സ്വാഗതവും, ക്ലബ്ബ് പ്രസിഡണ്ട് കെ. പ്രശാന്ത് നന്ദിയും പറഞ്ഞു

ശബരിമല സ്വര്‍ണക്കൊള്ള; ആദ്യ കേസുകളില്‍ എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും

  പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിലെ ആദ്യ കേസുകളില്‍ ഹൈക്കോടതിയില്‍ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലുള്ളത് 2019ല്‍ നടന്ന ക്രമക്കേടുകളാണ്. 2025ലെ ഇടപാടുകളില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിയാക്കാനും സാധ്യതയുണ്ട്. ശബരിമലയില്‍ 2025ല്‍ സ്വര്‍ണപാളികള്‍ കൊണ്ടുപോയതില്‍ ഓരോരുത്തരുടേയും പങ്ക് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. 2019ല്‍ സ്വര്‍ണം കൊണ്ടുപോയതിലെ വീഴ്ച മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ശബരിമല സ്‌പെഷ്യല്‍ കമീഷണറെ പോലും അറിയിക്കാതെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൊണ്ടുത്തുവിട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തന്ത്രി കണ്ഠരര് രാജീവര് എന്നിവരെ പ്രതി ചേര്‍ത്ത് കേസെടുത്തേക്കും. കേസില്‍ പൂര്‍ണ കുറ്റപത്രം എന്ന് സമര്‍പ്പിക്കാനാകുമെന്നും എസ്‌ഐടി ഇന്ന് കോടതിയെ അറിയിക്കും.

മുട്ടില്‍ മരം മുറി കേസ്: മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

  കൊച്ചി: മുട്ടില്‍ മരം മുറി കേസിലെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രതിയായ റോജി അഗസ്റ്റിന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ അനുകൂല നടപടി.നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാനാണ് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പുനപരിശോധന ഹരജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ തുടര്‍ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ ദൗര്‍ബല്യങ്ങളുമെന്ന് സിപിഎം പിബി

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ ദൗര്‍ബല്യങ്ങളുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിലയിരുത്തല്‍. തെറ്റുതിരുത്തല്‍ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തോട് പൊളിറ്റ് ബ്യൂറോ നിര്‍ദേശിച്ചു. കേരളത്തിലെ തോല്‍വി സംബന്ധിച്ച വിശദമായ ചര്‍ച്ച ജൂലൈ 11 മുതല്‍ മൂന്നു ദിവസം ചേരുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നടക്കും. പിബി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എ ബേബി കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിബി അംഗീകരിക്കുന്ന ഈ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളിലുണ്ടായ സ്ഥിതിവിശേഷവും പിബി ചര്‍ച്ച ചെയ്തു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ബംഗാളില്‍ സിപിഎം പ്ലീനം വിളിച്ചുചേര്‍ക്കും

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.

റേഷന്‍ അരി വിതരണത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട് വരാന്‍ ഒരുങ്ങി കേന്ദ്രം

രാജ്യത്തെ റേഷന്‍ അരി വിതരണത്തിലെ സബ്‌സിഡി (Ration distribution) വലിയ തോതില്‍ വെട്ടിക്കുറക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നാല് വിഭാഗങ്ങളാക്കി തിരിച്ചാണ് നിലവില്‍ സര്‍ക്കാര്‍ റേഷന്‍ വിതരണം ചെയ്യുന്നത്. എഎവൈ, പിഎച്ച്എച്ച്, എന്‍പിഎച്ച്എച്ച്, എന്‍പിഎച്ച്എച്ച് വൈറ്റ് എന്നിങ്ങനെ നാലുതരങ്ങളാണ് റേഷന്‍ കാര്‍ഡുകള്‍ക്ക് നിലവിലുള്ളത്. ഇവ ഓരോന്ന് വഴിയും വ്യത്യസ്ത അളവിലുള്ള റേഷന്‍ വിഹിതമാണ് നല്‍കുന്നത്.

വെനസ്വേലയില്‍ വന്‍ നാശം വിതച്ച് ഇരട്ട ഭൂചലനം; 35 ടണിലധികം അടിയന്തര സഹായവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഭൂചലനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായ വെനസ്വേലയ്ക്ക് ഇന്ത്യയുടെ സഹായം. കരസേനയുടെ പ്രത്യേക സംഘം വെനസ്വേലയിലേക്ക് പുറപ്പെട്ടു. ഒപ്പം പ്രത്യേക മെഡിക്കല്‍ സംഘവും രണ്ട് വ്യോമസേന വിമാനങ്ങളിലായി പുറപ്പെട്ടിട്ടുണ്ട്. വെനസ്വേലയിലേക്കുള്ള അടിയന്തര സഹായവുമായി ഇന്ത്യന്‍ എയര്‍ക്രാഫ്റ്റായ IAF MCC C17s യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു. മെഡിസിന്‍ ഉള്‍പ്പെടെ 35 ടണിലധികം സഹായമാണ് ഇന്ത്യ വെനസ്വേലയില്‍ എത്തിക്കുക. ഇതില്‍ രണ്ട് BHISHM ക്യൂബുകളും ഉള്‍പ്പെടുന്നു.

കേന്ദ്ര മന്ത്രിസഭയില്‍ ഉടൻ അഴിച്ചുപണി ; ധർമേന്ദ്ര പ്രധാന്‍റെയും ഹർദീപ് സിങ് പുരിയുടെയും കസേര തെറിക്കും

കേന്ദ്രമന്ത്രിസഭ അടുത്തയാഴ്ച പുനഃസംഘടിപ്പിച്ചേക്കും. നീറ്റ്, സിബിഎസ്ഇ ക്രമക്കേടകളില്‍ പ്രതിഷേധം നേരിടുന്ന വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെയും പെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരിയെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയാകുമെന്നാണ് വിവരം.  പുതുതായി എന്‍.ഡി.എയിലെത്തിയവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ കേരളത്തോട് കേന്ദ്രം

  തൊടുപുഴ: മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തന്റെ നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉടനെ പുതിയ പേര് നിര്‍ദ്ദേശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. കേരള സര്‍ക്കാര്‍ പ്രതിനിധിയായ ടി ആര്‍ ശിവരാജിനെ മാറ്റി ഉത്തര്‍പ്രദേശ് പ്രതിനിധി എം എല്‍ ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗത്തെ ഉള്‍പ്പെടുത്താനുള്ള തീരുമാനം. പുതിയ നാമനിര്‍ദേശം സമര്‍പ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് മോന്‍സ് ജോസഫ് അറിയിച്ചു. L

വെനസ്വേല ഭൂകമ്പം; 235 മൃതദേഹങ്ങള്‍ കണ്ടെത്തി, പതിനായിരത്തിലേറെ പേരെ കാണാനില്ല

കാരക്കസ്: ദക്ഷിണ അമേരിക്കന്‍ രാജ്യമായ വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തില്‍ 235 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വെനസ്വേലന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 200ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500 ഓളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്തോറും മരണസംഖ്യ ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 29ന് തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 27ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 28ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

അയോധ്യ രാമക്ഷേത്ര കൊള്ള: ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

  ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി. ക്ഷേത്ര വരുമാനവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വിഷയം സുപ്രിം കോടതിയിലും എത്തിയത്. രാമക്ഷേത്ര ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും, കേസിൽ അടിയന്തരമായി സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. എന്നാൽ ഈ ഹരജി വേഗത്തിൽ പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ നിലപാട്. വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേഗത്തിൽ ആക്കണമെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും വിശ്വ ഹിന്ദു പരിഷത് ആവശ്യപ്പെട്ടു.

വെനസ്വേലയിലെ ഭൂകമ്പം; ആയിരത്തിലേറെ പേര്‍ മരിച്ചെന്ന് പ്രാഥമിക റിപോര്‍ട്ടുകള്‍

   മരിച്ചെന്ന് റിപോര്‍ട്ടുകള്‍. 700ലധികം പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഭൂകമ്പത്തിന് പിന്നാലെ വെനസ്വേല ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാപകമായ ആള്‍നാശവും വ്യാപകമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ടാകാമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. തലസ്ഥാനമായ കാരക്കാസില്‍ നിന്ന് ഏകദേശം 290 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ആദ്യം 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്, പിന്നീട് സെക്കന്‍ഡുകള്‍ക്ക് ശേഷം 7.5 തീവ്രത രേഖപ്പെടുത്തി.കാരക്കാസ് ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ധനബില്ലിന് മുമ്പ് മുന്നണിയിലും പാര്‍ട്ടിയിലും സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ധനബില്ല് ജൂലൈ ഒന്നിന് നിയമസഭ പാസാക്കും. ബജറ്റ് നിയമസഭ പാസാക്കിയാല്‍ ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ധനബില്ല് കൂടി പാസാക്കേണ്ടതുണ്ട്. ധനബില്ല് കൂടി പാസാകുമ്പോഴാണ് പുതുക്കിയ നികുതി നടപ്പിലാക്കാനാകുക.ജൂലൈ ഒന്നിന് ധനബില്ല് അവതരിപ്പിക്കുമ്പോള്‍ അതില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ട് സ്ലാബുകളിലായി 120 ശതമാനമായും 175 ശതമാനമായും കുറച്ചുകൊണ്ടുള്ള തീരുമാനവും ഉള്‍പ്പെടും. ഇത് പൂര്‍ണമായും നടപ്പിലാകണമെങ്കില്‍ എക്സിക്യൂട്ടീവ് ഓര്‍ഡറിന്റെ കൂടി ആവശ്യം മാത്രമേയുള്ളൂ.

തൊണ്ടിമുതല്‍ തിരിമറി കേസ്; ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും

  തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ നിന്ന് വിദേശ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ആന്റണി രാജു രണ്ടാം പ്രതിയായ കേസില്‍ മൂന്ന് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്.

മാസപ്പടി കേസില്‍ ടി.വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി

  തിരുവനന്തപുരം: മാസപ്പടി കേസില്‍ ടി.വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് ഇഡിക്ക് മുന്നില്‍ വീണ ഹാജരാവുന്നത്. തിങ്കളാഴ്ചക്കുള്ളില്‍ ഹാജരാവാനായിരുന്നു ഇഡി നോട്ടീസ് നല്‍കിയിരുന്നത്. കേസില്‍ എസ്എഫ്‌ഐഒ 134 രേഖകള്‍ ഇഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മാസപ്പടി കേസില്‍ തുരന്വേഷണം ആവാമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ എട്ട് പ്രതികള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീണ കോടതിയില്‍ ഹാജരാവുകയായിരുന്നു.

മാസപ്പടി കേസിൽ നിർണായക രേഖകൾ ഇഡിക്ക്; എസ്എഫ്ഐഒ കോടതിയിൽ ഹാജരാക്കിയ 134 രേഖകൾ കൈപ്പറ്റി

  കൊച്ചി: മാസപ്പടി കേസിൽ നിർണായക എസ്എഫ്ഐഒ രേഖകൾ ഇഡിക്ക്. കോടതിയിൽ ഹാജരാക്കിയ 134 സുപ്രധാന രേഖകളാണ് ഇഡിക്ക് ലഭിച്ചത്. കോടതിയിൽ സമർപ്പിച്ച സോഫ്റ്റ്‌ കോപ്പി ഇഡി കൈപറ്റി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയെ ചോദ്യം ചെയ്യുന്നതിൽ നിർണായകമാവുന്ന രേഖകളായിട്ടാണ് ഇവയെ കാണുന്നത്. വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദനികുതി റിട്ടേണുകളടക്കമുള്ള സുപ്രധാന രേഖകളാണ് പിഎംഎൽഎ കോടതി വഴി ഇഡിക്ക് ലഭിച്ചത്. ഈ രേഖകൾ ലഭിച്ചതോടെ അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ള വീണയെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്യുന്നതിലേക്കും തുടർനടപടികളിലേക്കും കടക്കാൻ ഇഡിക്ക് സാധിക്കും.

സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍

  തിരുവനന്തപുരം: ചട്ടങ്ങള്‍ പാലിക്കാതെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍ക്കും മേയര്‍ വി വി രാജേഷാണ് സത്യ വാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 അംഗങ്ങളില്‍ 19 അംഗങ്ങളാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. 4.30ന് കോര്‍പ്പറേഷനില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ഹൈക്കോടതി ഉത്തരവിലെ നിബന്ധകള്‍ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് 20 പേരുടെ സത്യപ്രതിജ്ഞയായിരുന്നു ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങള്‍ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗണ്‍സില്‍ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് ഇന്ന് തന്നെ സത്യപ്രതിജ്ഞ നട...

പബ്ലിക് ഹെൽത്ത്‌ ലാബ് ഡയറക്ടറായി ചുമതലയേറ്റെടുത്ത് ഡോ. കെ. ജെ റീന; ജോയിനിങ് ലെറ്ററിലും പ്രതിഷേധം രേഖപ്പെടുത്തി

  കൊച്ചി: എറണാകുളത്ത് പബ്ലിക് ഹെൽത്ത്‌ ലാബ് ഡയറക്ടറായി ചുമതലയേറ്റെടുത്ത് ഡോ. കെ. ജെ റീന. ജോയിനിങ് ലെറ്ററിലും പ്രതിഷേധം രേഖപ്പെടുത്തിയ റീന നിയമ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുനൽ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് റീന പബ്ലിക് ഹെൽത്ത്‌ ലാബ് ഡയറക്ടറായി ചുമതലയേറ്റത്. കെ.ജെ റീനയുടെ സ്ഥലംമാറ്റം ഇന്നലെ ഹൈക്കോടതി ശരിവെച്ചിരുന്നു. സർക്കാർ സ്ഥലമാറ്റം സ്റ്റേ ചെയ്ത ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കാർ അപ്പീലിലാണ് നടപടി.

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

തരുവനന്തപുരം: നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാൻ സർക്കാർ തീരുമാനം. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. സംസ്ഥാന സർവീസിലെ ഏറ്റവും സീനിയറായ ബിശ്വനാഥ് സിൻഹ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ സ്വദേശിയാണ്. ഡൽഹി സ്‌കൂൾ ഓഫ് ഇകണോമിക്‌സിലെ പഠനത്തിന് ശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

  തിരുവനന്തപുരം: കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനാണ് ഹൈക്കോടതിയുടെ നടപടി. കൗണ്‍സിലര്‍മാര്‍ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിര്‍ദേശിച്ചു. ദൈവങ്ങളുടെ പേരുകള്‍ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് ഹൈകോടതി വ്യക്തമാക്കി. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗണ്‍സിലറുമായ എസ്.പി. ദീപക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കടകംപള്ളി വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചുകൊണ്ടാണ് ജയ രാജീവ് വേദി വിട്ടത്. കരമന വാര്‍ഡ് കൗണ്‍സിലര്‍ സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഡിജിപിയും ശാസ്തമംഗലത്തില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞിരുന്നു.

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതു അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. വ്യാഴാഴ്ച്ച പ്രവര്‍ത്തി ദിനമായിരിക്കും. കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച്ചയാണ് നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച (26.06.2026)നാണ് മുഹറമെന്ന് പണ്ഡിതന്‍മാര്‍ അറിയിച്ചിരുന്നു.

ഡിഎച്ച്എസിനെ സ്ഥലം മാറ്റിയ നടപടിയിൽ സർക്കാറിന് ആശ്വാസം; കെ.ജെ റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവെച്ചു

  കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റിയ നടപടിയിൽ സർക്കാരിന് ആശ്വാസം. കെ.ജെ റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവെച്ചു. സർക്കാർ സ്ഥലമാറ്റം സ്റ്റേ ചെയ്ത ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കാർ അപ്പീലിലാണ് നടപടി. ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം. ഇന്നലെ വിശദമായ വാദം കേട്ടശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. ഡോ. റീനയെ ഏതെങ്കിലും തരത്തിൽ തരം താഴ്ത്തിയിട്ടില്ല. അനുയോജ്യമായ പദവിയിലേക്കാണ് മാറ്റിയത്. 2025 ൽ തന്നെ ഡോ. റീനയുടെ നിയമനത്തിന്റെ കാലാവധി കഴിഞ്ഞതാണ് എന്നിവയായിരുന്നു സർക്കാറിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. കര്‍ണാടക തീരത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാം പ്രതി ജീവന്‍, പതിമൂന്നാം പ്രതി നന്ദു, ഇരുപത്തിമൂന്നാം പ്രതി ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. നടന്നത് രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ പൊതുസമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരായ പ്രവൃത്തിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണിക്കുന്നതിന് ഇടയാക്കും. ഭാവിയില്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യാനും കാരണമാകും. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

  കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല. ജിതിന്‍റെ ജാമ്യാപേക്ഷ വടകര മജിസ്ട്രേറ്റ് കോടതി തള്ളി. വിവാദസന്ദേശത്തിന്‍റെ ഉറവിടം അറസ്റ്റിലായ ജിതിൻ ഭാസ്കറിന്‍റെ ഫോണിൽ നിന്നുതന്നെയെന്ന നിർണായക കണ്ടെത്തൽ എസ്ഐടി നടത്തിയിരുന്നു. ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോൺ കൂടുതൽ വിവരശേഖരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മുൻപ് ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വന്ന ശേഷമാണ് കൃത്യമായ നടപടികളിലേക്കും അറസ്റ്റിലേക്കും കടന്നത്.

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി സ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍

  ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിയായിരുന്ന ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭാംഗത്വത്തിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും പരിഗണിക്കപ്പെടാതിരുന്നതോടെയാണ് മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഉണ്ടായത്. മൂന്നാം മോദി മന്ത്രിസഭയില്‍ 2024 ജൂണ്‍ ഒന്‍പതിനാണ് ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റത്. നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ കുര്യന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കുകയാണ്. ബിജെപി പ്രഖ്യാപിച്ച പുതിയ രാജ്യസഭ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ജോര്‍ജ് കുര്യന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. മധ്യപ്രദേശില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് തരുണ്‍ ചുഘ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.

മംഗ്‌ളൂരു- കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

കാസര്‍കോട്: സമസ്ത മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ ത്വാഖ അഹമ്മദ് മൗലവി അസ്ഹരി അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വ) രാവിലെയാണ് അന്ത്യം സംഭവിച്ചത്. മംഗ്‌ളൂരു- കീഴൂര്‍ സംയുക്ത ഖാസിയായിരുന്നു.

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം; 28 ശതമാനം കുറവ്

തിരുവനന്തപുരം: ജൂണ്‍ പകുതി പിന്നിട്ടിട്ടും സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം. 10 ജില്ലകളില്‍ തീരെ കുറഞ്ഞ മഴയാണ് ലഭിച്ചത്. മാസം പകുതി വരെയുള്ള മഴയുടെ കണക്കില്‍ 28 ശതമാനത്തിന്റെ കുറവാണുണ്ടായത്. പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസമാണ് കാലവര്‍ഷം കുറയാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാത്തതും ഇതിന് കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. ജൂണ്‍ അവസാന വാരത്തോടെ കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് പ്രവചനം.

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

  തിരുവനന്തപുരം: തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവര്‍ കോറിഡോറില്‍ നിയന്ത്രണം ഇല്ലാത്തതും കെഎസ്ഇബിക്ക് സഹായകമായി. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. ഷെഡ്യൂള്‍ ചെയ്തതിനെക്കാള്‍ അധിക വൈദ്യുതി ഗ്രിഡില്‍ നിന്നും തുടര്‍ച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനം ആയതിനാല്‍ ഇത് ഒരു സ്ഥിരം സ്രോതസ്സായി കണക്കാക്കാനാവില്ല.

കാരുണൃ കടൽ; ആസാദ് സ്പോട്ടിംഗ് ക്ലബ് മൂന്നരലക്ഷം രൂപ ചിക്ത്സാ സഹായം കൈമാറി

  ആസാദ് നഗർ കലാകായിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് 35 വർഷത്തോളമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആസാദ് സ്പോട്ടിംഗ് ക്ലബ് ഗൾഫിലേയും നാട്ടിലേയും പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച മൂന്നരലക്ഷം രൂപ നിർധരരായ മൂന്ന് കുടുംബങ്ങൾക്ക് ചികിത്സാ സഹായം ആസാദ് സ്പോട്ടിംഗ് ക്ലബ് ജിസിസി കമിറ്റി അംഗം ഷഫീക് ജംഷീദ് ബിലാൽ എന്നിവർ ക്ലബ് സെക്രട്ടറി ഇൻ നിയാസിന് കൈമാറി ക്ലബ് പ്രസിഡൻ്റ് സിറാജ് ആരിഫ് ഷരീഫ് സമദ് ജാഫർ മുഹമ്മദ് ആപ്പു ഫസൽ ജാബി എന്നിവർ സംബന്തിച്ചു

കനത്ത സുരക്ഷയിലും വൻ വീഴ്ച: ബിഹാറിൽ നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം; 9 പേർ അറസ്റ്റിൽ

  രായിൽ നിന്നുള്ളവരെയാണ് പൊലീസ് പിടികൂടിയത്. യുപിയിൽ പരീക്ഷക്കെത്തിയ വിദ്യാർഥിയുടെ അടിവസ്ത്രത്തിൽ നിന്ന് സിം കാർഡ് ലഭിച്ചു. മൊബൈൽ ഫോണിൽ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ച വിദ്യാർഥിയെ ഹൈദരാബാദിൽ നിന്നും പൊലീസ് പിടികൂടി. അതേസമയം, ഹൈദരാബാദിലെ മിയാപൂരിൽ ഒരു വിദ്യാർഥി കൂടി പരീക്ഷാ പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കി.

പ്രിയദര്‍ശിനി' പദ്ധതി സര്‍ക്കാരിന് തുടരാം, പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളി

  കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നത് കാണുമ്പോള്‍ അതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിനായി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ പദ്ധതിയെന്നും, ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് ഇത് നടപ്പാക്കിയതെന്നുമാണ് ഹരജിയില്‍ പറയുന്നത്. പദ്ധതി വഴി സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, നികുതിപ്പണം ഉപയോഗിച്ച് ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതി സ്റ്റേ ചെയ്യണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു.

എച്ച്. എൻ. സി ഹോസ്പിറ്റൽ ദേളി 9ാം വാർഷികാഘോഷവും ജനപ്രതിനികൾക്കുള്ള സ്വീകരണവും നടത്തി

കാസറഗോഡിന്റെ വിശ്വവാസവും സ്നേഹവും ഏറ്റുവാങ്ങി 9 വർഷങ്ങളായി ആരോഗ്യ രംഗത്ത് മുന്നേറുന്ന hnc Hospital Deli ൽ ഇതിനോടകം തന്നെ 6000 ലധികം പ്രസവ സുസ്രൂഷ കൾ നടത്തി എന്നതും അഭിമാനകരമായ നേട്ടമായി ആഘോഷിച്ചു  9 ആം വാർഷികാഘോഷ പരിപാടികൾ ഉദുമ എം എൽ എ ബഹു :എ കെ നീലകണ്ഠൻ അവർകൾ ഉദ്ഘാടനം ചെയ്തു. 9 സൗജന്യ ഡെലിവറി പദ്ധതി പ്രഖ്യാപനം കാസർഗോഡ് എം എൽ എ ബഹു : കല്ലട്ര മാഹിൻ ഹാജി നടത്തി. Hnc Health care group ചെയർമാൻ ഡോ. ഷാനിത് മംഗലാട്ട് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ എം എൽ എ മാരെയും ജില്ല ,ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികളെയും  hnc Hospital Deli ൽ 5000 ഡെലിവറികൾ വിജയകരമായി പൂർത്തിയാക്കിയ ഡോ നജ്മ പാലക്കി യെയും ആദരിച്ചു.  കൂടാതെ പുതിയ ചുവടുവെപ്പുകളായ home care സേവനം, ആംബുലൻസ് സേവനം എന്നിവ ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആയിഷ അബൂബക്കർ, വൈസ് പ്രസിഡന്റ്‌ ശ്രീ. ദിലീപ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊല്ലംപാടി ഉസ്താദ്,hnc Health care group executive director ഷിജാസ് മംഗലാട്ട്, പബ്ലിക് റിലേഷൻ ഓഫീസർ റാഫി പാറയിൽ, മുസ്ലിം ലീഗ് നിയോഗമണ്ഡലം പ്രസിഡന്റ്‌ കല്ലട്ര അബ്ദുൽ കാദർ, സിപ...

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപകമായ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോർമുസ് വീണ്ടും അടച്ച് ഇറാൻ; നടപടി ലെബനാനിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ

  തെഹ്റാൻ: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽപാതയായ ഹോർമുസ് വീണ്ടും അടച്ച് ഇറാൻ. ലെബനാനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍റെ നടപടി. തെക്കൻ ലെബനാനിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 32 പേർ കൂടി കൊല്ലപ്പെട്ടിരുന്നു. അതേസമയം, സമാധാനച ഭാഗമായി നാളെ സ്വിറ്റ്സർലാൻഡിൽ ചർച്ചയ്ക്ക് എത്തണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് ആവശ്യപ്പെട്ടു. പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി തെഹ്റാനിൽ ഇറാൻ നേതാക്കളുമായി ചർച്ച നടത്തുകയാണ്.

പിഎം ശ്രീ: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവിറങ്ങി

  തിരുവനന്തപുരം: പിഎം ശ്രീയിൽ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. സിലബസ് തയ്യാറാക്കൽ, സ്കൂളുകളുടെ തെരഞ്ഞെടുപ്പ് എന്നീ അവകാശങ്ങൾ നിലനിർത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമോയെന്ന് ഉപസമിതി പരിശോധിക്കും. ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. എൻ.ഷംസുദ്ദീൻ, എം.ലിജു, റോജി എം.ജോൺ, പി.സി വിഷ്ണുനാഥ് എന്നിവരാണ് അംഗങ്ങൾ. നേരത്തെ, രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി കഴിഞ്ഞതിനാലാണെന്നാണ് പുതിയ സമിതിയെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 21/06/2026, 22/06/2026 തീയതികളിലും കര്‍ണാടക തീരത്ത് 21/06/2026 മുതല്‍ 23/06/2026 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്; തിങ്കളാഴ്ച്ച മുതല്‍ പ്രവേശനം

  തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിവരെ ബന്ധപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം നേടാം. ആദ്യ അലോട്ട്‌മെന്റില്‍ 2,46,638 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിച്ചിരുന്നെങ്കിലും 2,20,465 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്. ഉയര്‍ന്ന ഓപ്ഷനുകളിലേക്കുള്ള സാധ്യത നിലനിര്‍ത്താന്‍ 96,721 വിദ്യാര്‍ഥികള്‍ താല്‍ക്കാലിക പ്രവേശനമാണ് സ്വീകരിച്ചത്. അതേസമയം, ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കിയത് 1,23,744 പേരാണ്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അന്വേഷണം പൂര്‍ത്തിയായി. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുളവരാണ് കേസില്‍ പ്രതികളാണ്. ഇന്നലെ കേസ് പരിഗണിച്ച കോടതി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.കോടതിയെ കളിയാക്കരുതെന്ന് വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ചില സമ്മര്‍ദ്ദമുണ്ടെന്നും നിരീക്ഷിച്ചിരുന്നു.

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം ഇന്ന് ദില്ലിയിൽ

ദില്ലി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). ഔദ്യോഗിക സന്ദേശങ്ങൾ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു. വിദ്യാർത്ഥികൾക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാൻ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു

ആരോഗ്യവകുപ്പ്​ ഡയറക്​ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  കൊച്ചി: ആരോഗ്യ വകുപ്പ്​ ഡയറക്​ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു. ​ കേരള അഡ്​മിനിസ്​ട്രേറ്റീവ്​ ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിനെതിരെയാണ്​ ഹരജി. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്നലെയാണ് സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞത്"

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്നു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ജൂണ്‍ 21, 22 തിയ്യയതികളില്‍ ഈ തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികളും ചെറുകിട മല്‍സ്യബന്ധന ബോട്ടുകളും കടലില്‍ പോകുന്നതിന് മുന്‍പ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സിഎംആര്‍എല്‍ എക്‌സാലോജിക് കേസ്: വീണ വിജയന്റെ ലോക്കര്‍ പരിശോധിച്ച് ഇഡി

  തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ലോക്കര്‍ പരിശോധിച്ചു. തിരുവനന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന . കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലോക്കര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ട്. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണ ഹാജരാക്കാത്തതുകൊണ്ടും മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാലുമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്."  https://www.theja

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; കടുത്ത അതൃപ്​തിയുമായി ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും മുന്നറിയിപ്പ്

 ​ കൊച്ചി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തിൽ കടുത്ത അതൃപ്​തിയുമായി ഹൈക്കോടതി. അന്തിമ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ സമയം നീട്ടിച്ചോദിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എസ്​.പി, എസ്​. ശശിധരനെയാണ്​ കോടതി രൂക്ഷമായി വിമർശിച്ചത്​. എസ് ശശിധരനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കും എന്നും കോടതി പറഞ്ഞു.

നിതിൻ രാജിന്റെ മരണം; ഡോക്ടർ റാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാര്‍ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം.കെ റാമിന് മുൻ‌കൂർ ജാമ്യമില്ല. ഹൈക്കോടതിയാണ് റാമിന് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. തനിക്ക് ഈ സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും കള്ളക്കേസിലേക്ക് തന്നെ ബോധപൂർവ്വം വലിച്ചിഴയ്ക്കുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ ഡോ റാം വാദിച്ചത്. നേരത്തെ ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിൽ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളജില്‍ ആത്മഹത്യ ചെയ്തത്. കോളജിലെ അധ്യാപകരിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാപകമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്. കടുത്ത ജനരോഷത്തെ തുടർന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് പിന്നീട് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

കേരള ബജറ്റ് 2026-27: കിഫ്ബി പ്രവര്‍ത്തനരീതി പരിശോധിക്കാന്‍ വിദഗ്ധസമിതിയെ വെക്കുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: നിയമസഭയില്‍ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. കിഫ്ബി സമഗ്രമായി പരിഷ്‌കരിക്കുമെന്നും കിഫ്ബി പ്രവര്‍ത്തനരീതി പരിശോധിക്കാന്‍ വിദഗ്ധസമിതിയെ വെക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികില്‍സിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കും സഹായം എത്തിക്കാനുള്ള പദ്ധതിയാണ് വണ്‍ കേരള കരുതല്‍. വ്യോമയായ ഹബ്ബിന് 200 കോടി പ്രഖ്യാപിച്ചു. നാല് വിമാനത്താവളങ്ങള്‍ ചേര്‍ത്ത് ഏവിയേഷന്‍ ഹബ്ബ് സ്ഥാപിക്കാന്‍ 200 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് 600 കോടി; ആശാ പ്രവര്‍ത്തകരുടെ ഓണറേറിയത്തിന് 78 കോടി

  തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശാ പ്രവര്‍ത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങള്‍.