തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 19 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 1105 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാന്‍സും നല്‍കും. ആശാ പ്രവര്‍ത്തകര്‍ക്കും അങ്കണവാടി പ്രവര്‍ത്തകര്‍ക്കും 1450 രൂപ വീതം ഓണത്തോടനുബന്ധിച്ചുള്ള സഹായമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ