ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു

  ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 209 രൂപയാണ് കുറച്ചത്. വിലക്കുറവു പ്രകാരം ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 202 രൂപയും കൊല്‍ക്കത്തയില്‍ 209 രൂപയുമാണ് കുറഞ്ഞത്. ഓഗസ്റ്റ് 1 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു.അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നുമില്ല.

കനത്തമഴ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

 " തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ മഴയുടെ ശക്തി കൂടുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ആറ് ജില്ലകളിൽ റെഡ് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിശക്തമായ മഴയ്ക്കൊപ്പം അപകടസാധ്യതകളും നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും അധികൃതർ കർശനമായി മുന്നറിയിപ്പ് നൽകി.

കെ.എസ്.കെ.ടി.യു പനയാൽ വില്ലേജ് സമ്മേളനം ആഗസ്റ്റ് രണ്ടിന് പെരിയാട്ടടുക്കത്ത്

  സംഘാടക സമിതി യോഗം ജില്ലാ കമ്മറ്റി അംഗം എ.എം അബ്ദുല്ല ഉൽഘാടനം ചെയ്തു     പെരിയാട്ടടുക്കം: കെ.എസ്.കെ.ടി.യു പനയാൽ വില്ലേജ് സമ്മേളനം ആഗസ്റ്റ് 2 ന് പെരിയാട്ടടുക്കം വി.എസ് അച്ചുതാനന്തൻ നഗർ എൽ.സി. ഓഫീസിൽ നടക്കും സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ. രാജൻ ഉൽഘാടനം ചെയ്യും ,സമ്മേളനം വിജയ്പ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രുപീകരിച്ചു , യോഗം യൂണിയൻ ജില്ലാ കമ്മറ്റി അംഗം എ.എം അബ്ദുല്ല ഉൽഘാടനം ചെയ്തു, വില്ലേജ് പ്രസിഡണ്ട് വിശ്വൻ അധ്യക്ഷനായി, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ഒ. നാരായണൻ , ലോക്കൽ കമ്മറ്റി അംഗങ്ങളായ എ. വിനോദ് കുമാർ, കെ.ബാബു, എ. കുഞ്ഞിക്കണ്ണൻ, ബ്രാഞ്ച് സെക്രട്ടറി കെ.എം നൗഷാദ്, കെ.എസ്.കെ.ടി.യു ഭാരവാഹികളായ രാജൻ കരിച്ചേരി, കെ. ഹാരിസ് സംസാരിച്ചു വില്ലേജ് സെക്രട്ടറി ടി. അനിൽകുമാർ സ്വാഗതം പറഞ്ഞു ഭാരവാഹികൾ കെ. നാരായണൻ ( ചെയർമാൻ ) ടി. അനിൽകുമാർ ( കൺവീനർ )

എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയിട്ടില്ല; ഇ20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് 6 ശതമാനം വരെ കുറച്ചേക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

  ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ കലര്‍ത്തിയ E20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ മൈലേജില്‍ 2 മുതല്‍ 6 ശതമാനം വരെ കുറവുണ്ടായേക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനത്തിന്റെ വിഭാഗവും പഴക്കവും അനുസരിച്ചായിരിക്കും മൈലേജിലെ വ്യത്യാസമെന്ന് ഗഡ്കരി പാര്‍ലമെന്റില്‍ അറിയിച്ചു. E20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം എഞ്ചിന്‍ തകരാറുകള്‍ ഉണ്ടാകുമോ എന്ന കാര്യം പരിശോധനകളില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു."  

പി.എസ്.സി പരീക്ഷാക്രമക്കേട്: രേഖകൾ തേടി ക്രൈം ബ്രാഞ്ച്; ഉദ്യോഗസ്ഥർക്കെതിരെ ഉടൻ കേസെടുത്തേക്കും

  പി.എസ്.സി പരീക്ഷാക്രമക്കേട് കേസിൽ അന്വേഷണം വേഗത്തിലാക്കി ക്രൈം ബ്രാഞ്ച്. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളുടെ സർട്ടിഫൈഡ് കോപ്പികൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഉടൻ പി.എസ്.സിക്ക് കത്ത് നൽകും. ലഭിച്ച പരാതികൾ വിശദമായി പരിശോധിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാണ് തീരുമാനം. നിലവിൽ 90 പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ലെങ്കിലും, അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും പ്രതീക്ഷിക്കപ്പെടുന്നതായി അന്വേഷണവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം; സുപ്രിംകോടതി നിര്‍ദേശം നടപ്പാക്കാന്‍ കേരളം

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിംകോടതി നിര്‍ദേശം നടപ്പിലാക്കാന്‍ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രിംകോടതി നിര്‍ദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. പ്രാഥമിക പ്രോട്ടൊക്കോള്‍ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെല്‍ട്ടറുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകള്‍ ഷെല്‍ട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോള്‍ -ഷെല്‍ട്ടര്‍ ലൈസന്‍സ് നല്‍കും. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ തയ്യാറാക്കാനാണ് തീരുമാനം.

പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാം; രാജ്യസഭയില്‍ മറുപടി നല്‍കി കേന്ദ്രം

  ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. പിഎം ശ്രീയില്‍ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ല എന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. പിഎം ശ്രീ പദ്ധതി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി പൂര്‍ണ്ണമായും അംഗീകരിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സിലബസ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചട്ടകൂടിലായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്.

ഓറഞ്ച് അലർട്ട് - കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  ​കാസറഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും മഴ തുടരുന്നതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31 വെള്ളി ) അവധി പ്രഖ്യാപിച്ചു.  കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. ജില്ലാ കളക്ടർ

അനുമതിയില്ലാതെ വിദേശയാത്ര; എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കി ഹൈക്കോടതി

  കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ് ശ്രീജിത്തിനെ സംരക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ചീഫ് സെക്രട്ടറിയെ ഹൈക്കോടതി വിമര്‍ശിച്ചു. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റെന്നും കോടതി വിമര്‍ശിച്ചു. പരാതിക്കാരനായ ദിപിന്‍ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും

യാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ചപുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി. ബോട്ടുകള്‍ എന്‍ജിന്‍ പണിയും മറ്റും കഴിച്ച് പെയിന്റടിച്ച് ഒരുങ്ങി. പുതിയ വലകളും തയ്യാറായി. ഐസും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്തിയും ചെമ്മീനും ലഭിച്ചിരുന്നു. കിളിമീന്‍, കൂന്തള്‍, ചെമ്മീന്‍ എന്നിവയിലാണ് ബോട്ടുകാര്‍ക്ക് പ്രതീക്ഷയുള്ളത്.

തിരഞ്ഞടുപ്പ് വിജയം റദ്ദാക്കണം; പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനെതിരേ ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍

കൊച്ചി: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനെതിരേ ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍. പയ്യന്നൂരിലെ തിരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ടി ഐ മധുസൂദനന്‍ ഹൈക്കോടതിയെ അറിയിച്ചു.

ബോർഡ് കോർപറേഷൻ വിഭജനം; ഉഭയകക്ഷി ചർച്ചയ്ക്ക് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. ഓരോ പാർട്ടികൾക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളിൽ ചർച്ചകളിലൂടെ വേഗത്തിൽ ധാരണയിലെത്തും. പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ യുഡിഎഫ് മുന്നണി യോഗത്തിലാണ് നിർണായകമായ തീരുമാനം.

പുനര്‍ജനി പദ്ധതി; വി ഡി സതീശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്, കേസ് അവസാനിപ്പിച്ചതായി രമേശ് ചെന്നിത്തല

  തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. വി ഡി സതീശനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ റിപോര്‍ട്ട് നല്‍കിയതായും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 'പുനര്‍ജനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജിലന്‍സ് വളരെ വിശദമായി കാര്യങ്ങള്‍ പരിശോധിച്ചു. ആ പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേസുകളില്‍നിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തര വിജിലന്‍സ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്', ചെന്നിത്തല പറഞ്ഞു.കേസ് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട്: സർക്കാർ ടൗൺഷിപ്പ് ലിസ്റ്റിൽ പെടാതെ നിരവധി കുടുംബങ്ങൾ

  വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോഴും ദുരന്തബാധിതരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാതെ സർക്കാർ. സർക്കാരിന്റെ ടൗൺഷിപ്പ് ലിസ്റ്റിൽ ഇടംപിടിക്കാനാവാതെ നിരവധി കുടുംബങ്ങളാണ് ഇന്നും പുറത്ത് നിൽക്കുന്നത്. പൂർണമായും തകർന്നടിഞ്ഞ മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ താമസിച്ചിരുന്നവർക്ക് ഉൾപ്പെടെ അന്തിമ ലിസ്റ്റിൽ ഇതുവരെ ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ദുരവസ്ഥ. മുണ്ടക്കൈയ്ക്ക് പുറമെ സമീപപ്രദേശങ്ങളായ പടവെട്ടിക്കുന്ന്, റാട്ടപ്പടി എന്നിവിടങ്ങളിൽ താമസിച്ചിരുന്നവരും ലിസ്റ്റിന് പുറത്താണ്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പടവെട്ടിക്കുന്നിൽ എട്ട്, മുണ്ടക്കൈയിൽ 17, റാട്ടപ്പടിയിൽ 10 എന്നിങ്ങനെ നിരവധി കുടുംബങ്ങളാണ് സർക്കാരിന്റെ ലിസ്റ്റിൽ ഉൾപ്പെടാത്തതായിട്ടുള്ളത്. എന്തുകൊണ്ടാണ് തങ്ങളെ ലിസ്റ്റിൽ പെടുത്താത്തത് എന്ന് അധികൃതരോട് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല. രേഖകളും നഷ്ടപ്പെട്ട വിവരങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും അടുത്തയാഴ്ച ലിസ്റ്റ് വരുമെന്നോ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വരുമെന്നോ ഉള്ള വാഗ്ദാനങ്ങൾ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ

അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഏഴ് പേരാണ് മരിച്ചത്. നിലവിൽ ഏഴ് ജില്ലകളിലായി 3.32 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും പ്രളയബാധിതരായി തുടരുന്നതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. പ്രളയം 622 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. സൈന്യം, വ്യോമസേന, എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുകയാണ്.

പിഎസ് സി നിയമന ക്രമക്കേട്; ക്രൈം ബ്രാഞ്ച് കേസെടുത്തു

  തിരുവനന്തപുരം: പിഎസ് സി നിയമനക്രമക്കേടിൽ കേസെടുത്ത് ക്രൈം ബ്രാഞ്ച്. ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലെ പരീക്ഷയിലാണ് കേസ് എടുത്തിരിക്കുന്നത്. എഫ്ഐആറിൽ ആരുടെയും പേരില്ല. അഞ്ചാം റാങ്കുകാരനായ ജയലാലിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരാതിയിൽ ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞിരുന്നില്ല. അന്വേഷണത്തിന് ശേഷമായിരിക്കും ആരൊക്കെയാണ് പ്രതിചേർക്കുക എന്നീ കാര്യങ്ങൾ തീരുമാനിക്കുക. ചോദ്യപേപ്പർ, ഉത്തരസൂചിക എന്നിവ ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെ്തിരിക്കുന്നത്.

സംസ്ഥാനത്ത് സ്‌കൂൾ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20 വരെ

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. 21ന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കും. 31ന് ആണ് അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുക. എൽപി സ്‌കൂളുകൾക്കും രണ്ടാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ആഗസ്റ്റ് 14ന് ആണ് പരീക്ഷ തുടങ്ങുക.

പരീക്ഷ ക്രമക്കേടുകള്‍ക്ക് ശിക്ഷയും പിഴയും; പ്രതിപക്ഷ ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമർശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമർശനത്തെ ചൊല്ലിയും ലോക്സഭയില്‍ ബഹളം ഉയര്‍ന്നു.

പിഎം ശ്രീ: നിലപാടെടുക്കുന്നതിൽ സർക്കാരിന് ആശങ്ക; യുഡിഎഫ് യോഗത്തിന്‍റെ നിലപാട് നിർണായകമാകും

  തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിലപാടെടുക്കണമെന്നതിൽ സംസ്ഥാന സർക്കാരിൽ ആശങ്ക തുടരുന്നു. വിഷയത്തിൽ നാളെ ചേരുന്ന യുഡിഎഫ് യോഗത്തിന്റെ നിലപാട് സർക്കാരിന് നിർണായകമാകും. ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതേസമയം ഉപസമിതി യോഗം ചേരുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. കഴിഞ്ഞ തവണ മന്ത്രിസഭായോഗം ചേർന്നപ്പോൾ ഇക്കാര്യം പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിഎം ശ്രീ വിഷയമായിരുന്നില്ല. വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ചർച്ചയാവാൻ സാധ്യതയില്ലെന്നാണാണ് വിവരം.

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച: 13 പ്രതികള്‍; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

  ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ 13 പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡല്‍ഹി റൗസ് അവന്യൂ കോടതിയിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. പരീക്ഷയ്ക്ക് മുന്‍പ് പ്രതികള്‍ ചോര്‍ത്തിയ 42 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി പൂര്‍ണ്ണമായും ഒത്തുപോകുന്നതാണെന്നും ചോദ്യപേപ്പര്‍ ലക്ഷങ്ങള്‍ക്ക് മറിച്ചുവിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഡോ. മനോജ് ശിരൂര്‍, മംഗിലാല്‍ ബിവാള്‍, മനീഷ ഹവില്‍ദാര്‍ ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായ 13 പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.

എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായതിനാല്‍ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഈ മാസം 30 ന് ഫയര്‍ഫോഴ്സ് മേധാവി നിധിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നല്‍കേണ്ടത്.

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ആറു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ് മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ശനിയാഴ്ച വരെയാണ് വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ചുദിവസവും സംസ്ഥാനത്ത് വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചു

ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ച ആഗസ്ത് 4 മുതല്‍ 6 വരെ

    തളങ്കര : ബാങ്കോട് സീനത്ത് നഗറില്‍ ഖുവാരി മസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് സൈനുല്‍ ആബിദീന്‍ കരിപ്പൊടി തങ്ങളുടെ പേരില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ആണ്ട് നേര്‍ച്ചയും അനുബന്ധ പരിപാടികളും വളരെ വിപുലമായി ഓഗസ്ത് 4, 5, 6 തീയ്യതികളിലായി നടത്തുവാന്‍ ഖുവാരി മസ്ജിദ് മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 4ന് രാവിലെ 8.30ന് പ്രസിഡന്‍റ് സി.എ. അബ്ദുല്‍ റസാഖ് ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. തുടര്‍ന്ന് മഖാം സിയാറത്തിന് ഖുവാരി പള്ളി ഇമാം ഹാഫിള് മുഹമ്മദ് ഉവൈസി മന്നാനി നേതൃത്വം നല്‍കും. രാത്രി 7 മണിക്ക് നടക്കുന്ന മജ്ലിസുന്നൂറും, തുടര്‍ന്ന് മതപ്രഭാഷണ പരിപാടി ഷമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഖലീലുല്‍ റഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും.  അബ്ദുല്‍ മജീദ് ബാഖവി രണ്ടാം ദിവസ മതപ്രഭാഷണം നടത്തും. സമാപന ദിവസമായ ഓഗസ്റ്റ് 6ന് 7 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കും. തുടര്‍ന്ന് അബൂബക്കര്‍ സിദ്ദീഖ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ഖത്തമുല്‍ ഖുര്‍ആന്‍, മൗലൂദ് പാരായണം, അന്നദാന വിതരണം...

എഡിജിപി എംആര്‍ അജിത് കുമാറിന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ട്രിബ്യൂണല്‍

  കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിന്റെ സസ്പെന്‍ഷനില്‍ അടിയന്തര സ്റ്റേ നല്‍കാതെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. അജിത് കുമാര്‍ ഡിജിപി ആകാന്‍ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അംഗീകരിച്ചാണ് അജിത് കുമാറിന്റെ ആവശ്യം ട്രിബ്യൂണല്‍ തള്ളിയത്. സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന് മറുപടി നല്‍കാന്‍ നിര്‍ദേശം. ഹരജി 20ന് വീണ്ടും പരിഗണിക്കും. അന്വേഷണ അട്ടിമറിയില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം ആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ല എന്നാണ് അജിത് കുമാറിന്റെ നിലപാട്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദത്തിന്റെയും കിഴക്കന്‍ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നത്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയോടൊപ്പം ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ നാളെയും സമാനമായ രീതിയില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

മാസപ്പടിക്കേസിൽ ഇഡി കുരുക്ക് മുറുകുന്നു: പിണറായി വിജയനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന

  കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കർത്താ അന്വേഷണ ഏജൻസിക്ക് നൽകിയ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പിണറായി വിജയനിലേക്ക് നീളുന്നത്.

സമസ്ത ശതാബ്ദി: മുനമ്പത്ത് നാട്ടുദർസിന് കണ്ണവം തങ്ങൾ തുടക്കം കുറിച്ചു; സമാപനം മലപ്പുറത്ത്

  ​മുനമ്പം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആഗോള വിദ്യാഭ്യാസ പദ്ധതിയായ നാട്ടുദർസിന് മുനമ്പത്ത് തുടക്കമായി. പ്രമുഖ പണ്ഡിതൻ സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം ഉദ്ഘാടനം നിർവഹിച്ചു. ഹദീസ് വിജ്ഞാന പാരമ്പര്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ​പഠനപരമ്പരയുടെ സമാപന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി സമ്മേളന വേദിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടക്കും. സമാപന ക്ലാസ്സിൽ വെച്ച് പഠിതാക്കൾക്ക് വിശുദ്ധ ഹദീസ് പരമ്പര കൈമാറുന്നതാണ്.

പരീക്ഷ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച

  ന്യൂഡല്‍ഹി: പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച ഇന്ന് ലോക്‌സഭയില്‍ നടക്കും. ആറ് മണിക്കൂര്‍ സമയമാണ് ചര്‍ച്ചകള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് ഇന്നലെ സഭയില്‍ വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും നടന്നിരുന്നെങ്കിലും, സ്പീക്കറുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവില്‍ ചര്‍ച്ചയുമായി സഹകരിക്കാന്‍ തയ്യാറായത്.

സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ അഴിച്ചുപണി; ഇനി രണ്ട് സംഘടനകൾ മാത്രം

തിരുവനന്തപുരം: കേരള പൊലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. പൊലീസ് സേനയിൽ നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളിൽ ഒന്നായ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇല്ലാതാക്കി. ഇതോടെ ഇനിമുതൽ സേനയിൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും ഉണ്ടാകുക. സംസ്ഥാന പൊലീസ് മേധാവിയുടെ (ഡിജിപി) ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ് ഐ വരെയുള്ളവരെ പൊലീസ് അസോസിയേഷനിൽ ഉൾപ്പെടുത്തി. എസ് ഐ മുതൽ നോൺ ഐപിഎസ് എസ് പിമാർവരെ ഉൾപ്പെടുന്ന കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടനയാകും. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെന്ന സംഘടന ഇതോടെ ഇല്ലാതായി.

ചെർക്കളം അബ്ദുല്ല ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് :രമേശ് ചെന്നിത്തല

  കാസർകോട്: കേരള രാഷ്ട്രീ യത്തിലെ മാന്യ തയുടെയും സൗ മ്യമായ പെരുമാറ്റ ത്തിന്റെയും പര്യായ മായിരുന്നു ചെർക്ക ളം അബ്ദുല്ലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആദരവും സ്നേഹവും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർ കോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടി പ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി യായിരുന്ന കാലത്ത് ചെർക്കളം അബ്ദുല്ല നടപ്പിലാക്കിയ  വികസന പ്രവർത്തനങ്ങളും ഭരണ പരമായ തീരുമാനങ്ങളും ചരിത്ര പരമായിരുന്നു വെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുടുംബശ്രീ ഉൾപ്പെ ടെയുള്ള ജനക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നൽകിയ നേതൃത്വം സംസ്ഥാനത്തിന് വലിയ സംഭാവ നയായിരുന്നു. കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിനായി ജീവിതം സമർപ്പിച്ച ജനനേതാവായിരുന്നു ചെർക്കളം അബ്ദുല്ല. മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ പ്രശ്ന ങ്ങൾ നിയമ സഭയിൽ ശക്തമായി അവതരിപ്പിച്ച അദ്ദേഹം കാസർ കോടിന്റെ യാത്രാ പ്രശ്നങ്ങൾക്കും വികസന മു...

സാമ്പത്തിക പ്രതിസന്ധി; ചെലവ് കൂട്ടരുതെന്ന് വകുപ്പുകള്‍ക്ക് ധനവകുപ്പിന്റെ നിര്‍ദേശം

  തിരുവനന്തപുരം: ചെലവ് കൂട്ടരുതെന്ന് വകുപ്പുകള്‍ക്ക് ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നും നിര്‍ദേശം നല്‍കി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം.പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത അച്ചടക്കം പാലിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും ധനവകുപ്പ് നിര്‍ദേശിച്ചു.

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം

തിരുവനന്തപുരം: മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് പത്ത് മുതല്‍ വിതരണം ആരംഭിച്ച് ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.

നിതിൻ രാജിന്‍റെ മരണം; മുഖ്യപ്രതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാം കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്. കോടതി പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനാലാണ് റാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നത്. ആഗസ്റ്റ് ഒന്നിന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണം.

പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ബില്ല് ഇന്ന് ലോക്സഭയില്‍

  ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്ല് ഇന്ന് ലോക്സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം പിന്തുണച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷ നിയന ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും.

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി; ഇ.ഡി രേഖകളിൽ നിർണായക വെളിപ്പെടുത്തലുകൾ

  കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് കരാർ നൽകിയതെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയെന്നാണ് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നത്.

സമരം അവസാനിപ്പിച്ച് സിജെപി; പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രം, രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ചയ്ക്കകം

  ന്യൂഡൽഹി: കേന്ദ്രസർക്കാരുമായുള്ള അന്തിമ ചർച്ചയ്ക്ക് പിന്നാലെ സിജെപി സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിമാരും സിജെപി പ്രതിനിധികളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സംഘടനയുടെ പ്രധാന ആവശ്യം ലക്ഷ്യം കണ്ടതായി സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.

ഒടുവില്‍ കേന്ദ്രം വഴങ്ങി; വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ഒടുവില്‍ വിദ്യാര്‍ഥികളുടെ ആവശ്യത്തിന് വഴങ്ങി ബിജെപി സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജവയ്ക്കാതെ പിന്നോട്ടില്ലെന്ന സിജെപിയുടെ ഉറച്ച നിലപാടിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. രാജി ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും രാജി വച്ചില്ലെങ്കില്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സിജെപി വ്യക്തമാക്കി. നാളെ ദേശവ്യാപക പ്രക്ഷോഭത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചത്.

കാസർകോട് സബൈൻ ആശുപത്രിയിൽ ലോക ഐവിഎഫ് ദിനം ആചരിച്ചു

  ചെർക്കള: കാസർകോട് സബൈൻ ആശുപത്രിയിൽ ലോക ഐവിഎഫ് ദിനം ആചരിച്ചു. നഗരസഭ അദ്ധ്യക്ഷ ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ഡോ: മൊയ്തീൻ ജാസിർ അലി അദ്ധ്യക്ഷം വഹിച്ചു. മുളിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമലത മുഖ്യാഥിതിയായിരുന്നു . പ്രതീക്ഷയേയും,ശാസ്ത്രത്തിൻ്റെ അത്‌ഭുതകരമായ നേട്ടങ്ങളേയും,മാതാപിതാക്കളാകാനുള്ള മനോഹരമായ യാത്രയേയും ആഘോഷിക്കുക എന്ന സന്ദേശത്തെ കുറിച്ച് ഗൈനക്കോളജിസ്റ്റുമാരായ ഡോ :ഹരിത പിള്ളയും,ഐവിഎഫ് ചികിത്സയെ കുറിച്ച്  ഡോ: ശീതളും ക്ലാസ്സെടുത്തു. ഫെസിലിറ്റി ഡയറക്ടർ ഡോ:സച്ചിൻ,ഡോ : അരുൺകുമാർ,ഡോ: നിവേദിത,ഡോ:ഷെഹസാദി,നഴ്‌സിംഗ് സൂപ്രണ്ട് റിട്ട:മേജർ സൂര്യ രാജ്എച്ച്ആർ ശില്‌പ,എന്നിവർ പ്രസംഗിച്ചു. പബ്ലിക്ക് റിലേഷൻ ഓഫീസർ ബി അഷ്റഫ് സ്വാഗതവും,അഡ്‌മിനിസ്ട്രേഷൻ മാനേജർ അബൂബക്കർ സിദ്ധീഖ് നന്ദിയും പറഞ്ഞു

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണ സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ല, വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത

  തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത. വീണയോ എക്സാലോജിക്കോ സിഎംആര്‍എലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനല്‍കിയതെന്നും കര്‍ത്ത ഇഡിക്ക് മൊഴി നല്‍കി. വീണ എംഡിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനമൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ കൈപറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെടുത്തുവെന്നുമാണ് ഇഡിയുടെ കേസ്.

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ ഉറച്ച് സിജെപി; കേന്ദ്ര നിലപാട് ഇന്ന്

  ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിക്കാര്യത്തില്‍ കേന്ദ്ര നിലപാട് ഇന്ന്. സിജെപി പ്രതിനിധികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും ധര്‍മ്മേന്ദ്ര പ്രധാനെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രന്‍ക എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂര്‍ ചര്‍ച്ചയില്‍ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപി, സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ലെങ്കില്‍ അടുത്ത ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ച്ച; എന്‍ടിഎയില്‍ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

  ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. പുറത്താക്കപ്പെടുന്ന ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി നിയമ നടപടി സ്വീകരിക്കും. വ്യക്തികളെ മാറ്റുന്നതിനുപരി സംഘടനയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ടിഐയില്‍ അഴിച്ചുപണിയെന്ന വാര്‍ത്ത വരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സര്‍ക്കാര്‍ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് കൂട്ട പിരിച്ചുവിടല്‍.

മഴ മുന്നറിയിപ്പ്; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

നിതിൻ രാജിന്റെ മരണം: ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

  കണ്ണൂർ: കണ്ണൂർ അഞ്ഞാറക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ മുൻ വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 27-ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. അന്നേദിവസം തന്നെ പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിക്കും.

ഇൻഡിഗോ വിമാനത്തിൽ ഇ.പി ജയരാജൻ ആക്രമിച്ചെന്ന പരാതി; അന്വേഷണത്തിന് പുതിയ സംഘം

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ സിപിഎം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ പരാതിയിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കേസ് അന്വേഷിക്കുക

നീറ്റ് പരീക്ഷാ ക്രമക്കേട്: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

  വരെ പിരിഞ്ഞു. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതിവേഗ കോടതിയും പരീക്ഷ പേപ്പർ ചോർത്തുന്നവർക്ക് കഠിന ശിക്ഷയും ഉറപ്പ് വരുത്തുമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. അതിനിടെ ചോദ്യപ്പേപ്പർ ചോർച്ചാ കേസുകൾ പരിഗണിക്കാൻ പ്രത്യേക ജഡ്ജിയെ ഡൽഹി ഹൈക്കോടതി നിയോഗിച്ചു. അതേസമയം, പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച വേണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വിഷയത്തിൽ ചർച്ച നടത്താമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.

ഗൺമാൻ മര്‍ദനക്കേസ് അട്ടിമറി: എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങി

  തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അജിത്കുമാർ നടത്തിയ ഇടപെടൽ നിയമപരമല്ലെന്നാണ് കണ്ടെത്തൽ. ഇരകൾക്ക് അനീതി വരുത്താനും കുറ്റാരോപിതർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഇടയാക്കിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.

കാസര്‍കോട്ടെ വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസര്‍കോട്: കാസര്‍കോട്ടെ വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് നിര്‍മിക്കാന്‍ അസംസ്‌കൃത വസ്തുക്കള്‍ തരംതിരിക്കുന്ന ഫാക്ടറിയില്‍ തീപടര്‍ന്നത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട്, കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ശ്രമത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫാക്ടറിക്കുള്ളിലൂടെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ഏകദേശം രണ്ടു മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനിലേക്ക് തീ പടരാതിരുന്നതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ ഗെയില്‍ വാതക പൈപ്പ് ലൈനിന് മുകളിലെ ഭാഗത്ത് പരിശോധന നടത്തി.

"ചോദ്യപേപ്പര്‍ ചോര്‍ച്ച: കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള കരട് നിയമം മന്ത്രിസഭ പരിഗണിക്കും; അര്‍ധ രാത്രിയില്‍ വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാര്‍ഥികളും പ്രതിപക്ഷ എംപിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തില്‍ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്നതിനും കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് നരേന്ദ്ര മോദി അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ നിലവിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ ബില്‍ എത്രയും വേഗം പാസാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ അര്‍ധരാത്രിയില്‍ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും ഇത്തരം സംഭവങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി വ്യക്തമ...

കോൺഗ്രസ് നേതാവും പ്രമുഖകോൺട്രാക് ടറുമായിരുന്ന പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദർശിച്ചു.

  കാസർകോട് : കോൺഗ്രസ് നേതാവും പ്രമുഖകോൺട്രാക് ടറുമായിരുന്ന പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദർശിച്ചു.  എൻ എ ഹാരിസ് എംഎൽഎ, എ മുസ്ലിം ലീഗ് ജില്ലാ ജനറൽ അബ്ദുൽ റഹ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന്, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുല്ല കുഞ്ഞി കീഴൂർ, അബ്ദുൽ ഖാദർ കളനാട്എന്നിവരോടൊപ്പമാണ് സന്ദർശിച്ചത്.

ഡല്‍ഹി പൊലീസിന് ദേശീയ സുരക്ഷാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള അധികാരം നീട്ടിനല്‍കി

  ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ യുവാക്കള്‍ സമരം തുടരവേ, ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) വ്യക്തികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അധികാരം പുതുക്കി നല്‍കി സര്‍ക്കാര്‍. ഈ മാസം 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് കരുതല്‍ തടങ്കലിനുള്ള അധികാരം പുതുക്കിയത്

ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കേസിൽ നടപടി; എം.ആർ അജിത്കുമാറിന് സസ്പെൻഷൻ

  തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം.ആർ അജിത്കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന അജിത്കുമാറിന്‍റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. പിന്നാലെയാണ് നടപടി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി

മഹാരാഷ്ട്രയില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു

ഘദൂര ട്രെയിനുകളുടെ സര്‍വീസ് വഴി തിരിച്ചുവിട്ടു. കൊച്ചുവേളി-അമൃത്‌സര്‍ എക്‌സ്പ്രസും തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസുമാണ് പനവേലില്‍ നിന്ന് സൂറത്ത് വഴി സര്‍വീസ് നടത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി. തെക്കന്‍ ഗുജറാത്ത്, ദാദര്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

നിതിന്‍ രാജിന്റെ മരണം: അറസ്റ്റ് നടപടികളിലെ വീഴ്ച; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ്

തലശേരി: ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമ വീഴ്ചകളില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് തലശേരി ജില്ലാ സെഷന്‍സ് കോടതി നോട്ടിസ് നല്‍കി. സുപ്രിംകോടതി നിര്‍ദേശിച്ച അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം 

ടി മുഹമ്മദ് കുഞ്ഞിയുടെ രണ്ടാം ഓർമ്മ ദിനം പ്രഭാതഭേരിയോടെ പതാക ഉയർത്തി അചരിച്ചു:

  പെരിയാട്ടടുക്കം: പള്ളിക്കര പഞ്ചായത്തിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ത്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന ബങ്ങാട്ടെ . സ: ടി.മുഹമ്മദ് കുഞ്ഞി യുടെ , രണ്ടാം ചരമ വാർഷികം ദിനം പ്രഭാതഭേരിയോടെ പതാക ഉയർത്തി അനുസ്മരിച്ചു , സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ. മണികണ്ഠൻ പതാക ഉയർത്തി , ലോക്കൽ കമ്മറ്റി അംഗം എ. ബാലകൃഷ്ണൻ അധ്യക്ഷനായി, ഏരിയ സെക്രട്ടറി, മധു മുതിയക്കാൻ , സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ , ഏരിയ കമ്മറ്റി അംഗങ്ങളായ എം. ഗൗരി, അജയൻ പനയാൽ , ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.എം അബ്ദുല്ല, കെ.ബാബു, എ.വിനോദ്കുമാർ , എ.സുരേന്ദ്രൻ , എ. കുഞ്ഞികണ്ണൻ, പി.ഗോപിനാഥൻ, കെ.നാരായണൻ എന്നിവർ സംസാരിച്ചു , ബ്രാഞ്ച് സെക്രട്ടറി മാരായ ടി. അനിൽകുമാർ , എ.എം അബൂബക്കർ , കെ.എം നൗഷാദ്, ആർ രാകേഷ് , എ.കെ.ധനേഷ്, ടി.മുഹമ്മദ് കുഞ്ഞി യുടെ ബന്ധുക്കളായ ടി. ഷെമീർ , ടി. ഷെഫീഖ്, റിയാസ്, സാജിദ് , പാർട്ടി ബന്ധുക്കൾ, അനുഭാവികൾ സംബന്ധിച്ചു ലോക്കൽ സെക്രട്ടറി ഒ. നാരായണൻ സ്വാഗതം പറഞ്ഞു വൈകിട്ട് 4.30 ന് , ബങ്ങാട് വെച്ച് നടക്കുന്ന അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ: വി.പി.പി മുസ്തഫ ഉൽഘാടനം ചെയ്യും ,...

ചോദ്യപേപ്പര്‍ ചോര്‍ച്ച: മൗനം വെടിഞ്ഞ് മോദി; കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ നല്‍കും, അതിവേഗ കോടതികള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ശക്തമായതോടെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. യുവാക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികള്‍ക്ക് അതിവേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊളള കേസ്: പി എസ് പ്രശാന്ത് കസ്റ്റഡിയില്‍

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്‌ഐടി. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്തിക്കും. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് എസ്‌ഐടി അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും. ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

"സിക്കിമിലെ തുരങ്ക അപകടത്തില്‍ മരണം 20 ആയി; അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നു

  ഗാങ്‌ടോക്ക്: സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തില്‍ മീഥെയ്ന്‍ വാതകം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ 24 മണിക്കൂറിലേറെയായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയും. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനിലെ(എന്‍എച്ച്പിസി)സീനിയര്‍ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്. 16 വര്‍ഷമായി എന്‍എച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. അനീഷിന്റെ കുടുംബാംഗങ്ങള്‍ അപകടസ്ഥലത്തേക്ക് തിരിച്ചു.

അലോഷിക്ക് കാണാൻ അനുമതി നൽകിയില്ലെന്ന വാർത്ത തെറ്റ്; പ്ലീഡർ നിയമനത്തിൽ സർക്കാർ നിലപാട് കെഎസ്‌യുവിനെ അറിയിച്ചു: മുഖ്യമന്ത്രി

  തിരുവനന്തപുരം: പ്ലീഡർമാരെ നിയമിച്ചതിൽ സർക്കാർ നിലപാട് കെഎസ്‌യു നേതൃത്വത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് തന്നെ കാണാൻ അനുമതി നിഷേധിച്ചിട്ടില്ല. തന്നെ ആർക്ക് വേണമെങ്കിലും വന്നു കാണാം. ആർക്കും ഇതുവരെ അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളജിൽ താൻ അലോഷിയെ കണ്ടിരുന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരളയാത്രയിലെ രക്ഷാപ്രവർത്തനം; എഡിജിപി എം.ആർ അജിത് കുമാർ വിശദീകരണം നൽകി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം വിശദീകരണം നൽകി. ഡിജിപി വിശദീകരണം ആവശ്യപ്പെട്ട് നൽകിയ കത്തിന് മറുപടിയായാണ് അജിത് കുമാർ റിപ്പോർട്ട് സമർപ്പിച്ചത്. തനിക്കെതിരെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ അജിത് കുമാർ പൂർണമായി നിഷേധിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.

ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്ക് പ്രത്യേക പോലിസ് സ്‌ക്വാഡ് രൂപവല്‍കരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഹിറ്റ് ആന്‍ഡ് റണ്‍ അപകടങ്ങളില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെയും ഉത്തരവാദികളെയും കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പോലിസ് സ്‌ക്വാഡുകള്‍ രൂപവല്‍ക്കരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിന് കാരണമായ വാഹനങ്ങളെ കണ്ടെത്താനാകാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ നിര്‍ദേശം.

വാഹന പരിശോധനയ്ക്കിടെ പോലിസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം; മൂന്നംഗ സംഘം അറസ്റ്റില്‍

കാസര്‍കോട്: വാഹന പരിശോധനയ്ക്കിടെ പോലിസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക നെക്രാജെ സ്വദേശികളായ സഫ്‌വാന്‍, അമീര്‍, കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി മുഹമ്മദ് ഷെമീന്‍ എന്നിവരാണ് പിടിയിലായത്. എആര്‍ ക്യാംപിലെ പോലിസുകാരന്‍ സന്ദീപിനാണ് കുത്തേറ്റത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

സിജെപി സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ കുത്തിയിരുന്ന് നേതാക്കൾ; രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ

  ന്യുഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾ പ്രതിഷേധിക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.