ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Turkey എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു

  ഇസ്താംബുൾ: രണ്ടാഴ്ചയ്ക്ക് മുന്‍പുണ്ടായ ഭൂചലനത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ തുർക്കിയിൽ വീണ്ടും ഭൂചലനം. തെക്കൻ പ്രവിശ്യയായ ഹതായിലാണ് ഭൂചലനം ഉണ്ടായത്. റിക്സടർ സ്കെയിലിൽ‌ 6.4 രേഖപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി എട്ടു മണിയോടെയാണ് വീണ്ടും ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾല സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും വൻ ഭൂചനം ആയിരുന്നു ഉണ്ടായത്. ഏകദേശം 41,000 പേർ ഈ ഭൂചലനത്തിൽ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. തുർക്കിയില്‍ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം ദുരിന്തനിവാരണ സേനയടക്കമുള്ള സംഘങ്ങളെ അയച്ചിരുന്നു.

അവള്‍ ആഫ്ര! പൊക്കിള്‍ കൊടി അറ്റുപോകാതെ അമ്മ സംരക്ഷിച്ച ആ കുരുന്ന് ഇനി ഉറ്റവരുടെ സംരക്ഷണത്തില്‍

  ആലെപ്പോ: തുര്‍ക്കി സിറിയ മേഖലയില്‍ ദുരന്തം വിതച്ച ഭൂകമ്പത്തില്‍ നിന്ന് അത്ഭുതകരമായി അതിജീവിച്ച പെണ്‍കുഞ്ഞിന് ഒടുവില്‍ കുടുംബമായി. ഭൂകമ്പത്തിൽ തകർന്നു വീണ നാലുനിലക്കെട്ടിടത്തിനുള്ളിൽ നിന്നാണ്  രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ചോരക്കുഞ്ഞിനെ ലഭിക്കുന്നത്. സിറിയയിലെ ആലെപ്പോ പ്രവിശ്യയിലെ ജിന്‍ഡാരിസില്‍ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടുപോയ ​ഗർഭിണി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കണ്ടെത്തുമ്പോൾ കുഞ്ഞിന്റെ പൊക്കിൾക്കൊടി അറ്റിരുന്നില്ല. ഭൂകമ്പത്തിൽ അമ്മയെയും അച്ഛനെയും നാല് സ​ഹോദരങ്ങളെയും നവജാത ശിശുവിന് നഷ്ടമായിരുന്നു. കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധരായി നിരവധിപ്പേര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍‌ കുഞ്ഞിന്‍റെ പിതാവ് അബ്ദുള്ളയുടേയും മാതാവ് ആഫ്രാ മിലേഹാനെന്നും തിരിച്ചറിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ പിതാവിന്‍റെ സഹോദരി ദത്തെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ്  ആഫ്രിന്‍ ജില്ലയിലെ ജിഹാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ പിതാവിന്‍റെ സഹോദരി ഹലായും ഭര്‍ത്താവ് ഖലീല്‍ അല്‍ സവാദിയും ദത്തെടുത്തത്. ദുരന്തമുഖത്ത് കുഞ്ഞിന് ജന്മം നല്‍കി മരണത്തിന് കീഴടങ്ങിയ അമ്മയുടെ ഓര്‍മ്മയില്‍ അമ്മയുടെ...

‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

  കഴിഞ്ഞ 11 വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര കലാപത്തിൽ തകർന്ന സിറിയക്ക് കനത്ത ആഘാതമായിരിക്കുകയാണ് ഭൂകമ്പം. വടക്കുപടിഞ്ഞാറൻ സിറിയ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. സർക്കാരിനൊപ്പം ഖുർദിഷ് സേനയ്ക്കും മറ്റ് വിമത സംഘങ്ങൾക്കും നിയന്ത്രണമുള്ള വടക്കൻ സിറിയക്ക് ഭൂകമ്പം ഉണ്ടാക്കിയ ആഘാതം താങ്ങാനാകാത്തതാണ്. സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലെപ്പോയിലും ഇദ്‌ലിബിലും വലിയ നാശം ഉണ്ടായി. ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തിയെന്നും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആണ് രക്ഷാപ്രവർത്തകർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര യുദ്ധം താറുമാറാക്കിയ ഒരു പ്രദേശത്തെ ജനതക്ക് സമാനതകളില്ലാത്ത മറ്റൊരു പ്രതിസന്ധിയെക്കൂടി നേരിടാൻ കരുത്തില്ല. യുദ്ധക്കെടുതികൾക്ക് പുറമേ അതിശൈത്യം, ,തകർന്ന അടിസ്ഥാനസൗകര്യം, അതിവേഗം പടർന്നുപിടിക്കുന്ന കോളറ എന്നിവയെല്ലാം ഇവിടുത്തുകാരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പിന്നാലെയാണ് എല്ലാം തകർത്തെറിഞ്ഞ ഭൂകമ്പം. യുദ്ധം ജീവിതം തകർത്ത ലക്ഷക്കണക്കിന് അഭയാർത്ഥികൾ താമസിക്കുന്ന മേഖലയിലാണ് ഭൂചലനം ഉണ്ടായത്. തങ്ങൾക്ക് ഇനി എങ്ങും പോകാനില്ലെന്നാണ് ഇവർ പറയു...

മരണം 5100 കടന്നു; തുർക്കിയിലെ പത്ത് പ്രവിശ്യകളിൽ മൂന്നുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 5100 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ചൊവ്വാഴ്ച തുർക്കിയുടെ കിഴക്കൻ മേഖലയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ തുടർചലനമുണ്ടായി. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ തുരന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ദൌത്യം തുടരുകയാണ്. അതിനിടെ ഭൂകമ്പത്തെ തുടർന്ന് 10 തെക്കുകിഴക്കൻ പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ചൊവ്വാഴ്ച മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. “വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്” എർദോഗൻ ഔദ്യോഗിക ടിവി ചാനലിലൂടെ പറഞ്ഞു. അതേസമയം തുർക്കിയിലും സിറിയയിലും മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേര്‍ക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തിൽ തകർന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നൽകിയിരിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്. തുർക്കിയിൽ 3,600ലേറെ പേർ മരിക്ക...

തുർക്കിയിൽ 12 മണിക്കൂറിനിടെ മൂന്ന് ശക്തമായ ഭൂചലനം; മരണസംഖ്യ 2400 കടന്നു

  ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 2431 ആയി. തുര്‍ക്കിയില്‍ മാത്രം 1,541പേര്‍ മരിച്ചു. സിറിയയില്‍ 890 പേര്‍ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആയിരത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തവണ കൂടി ഭൂചലനമുണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങൾ കൂടിയാണ് ഉണ്ടായത്. ഇതിനു തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇ...