ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

India എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ പെട്രോളിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും'; ധനമന്ത്രി നിര്‍മലാ സീതാരാമന്‍

  സംസ്ഥാനങ്ങൾ അനുകൂലമെങ്കില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന്‌ അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ 2021 സെപ്റ്റംബറിലെ ജിഎസ്ടി കൗണ്‍സില്‍ ‌യോഗത്തില്‍ സംസ്ഥാനങ്ങള്‍ യോജിപ്പു അറിയിച്ചിരുന്നു. ശനിയാഴ്ച അടുത്ത യോഗം ചേരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. വ്യവസായ സ്ഥാപനമായ പിഎച്ച്‌ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (പിഎച്ച്ഡിസിസിഐ) ബജറ്റിന് ശേഷമുള്ള സംവാദത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കരസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്: ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ

  കരസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ചെയ്യാവുന്നതാണ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായാണ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യയിലുടനീളം കരസേനാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഇത്തവണ മുതൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. റിക്രൂട്ട്‌മെന്റ് റാലിക്ക് മുമ്പ് ഓൺലൈൻ പൊതുപ്രവേശന പരീക്ഷ നടത്തുന്നതാണ് പുതിയ രീതി. നിർദ്ദിഷ്‌ട വിഭാഗങ്ങൾക്കുള്ള രജിസ്‌ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 2023 ഫെബ്രുവരി 16-ന് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.

ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ പിടിയില്‍

  ബംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറി ദില്ലി പൊലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് യുവതി ഭര്‍ത്താവിനെതിരെ ജില്ലി കല്യാന്‍പുരി പൊലീസില്‍ പരാതി നല്‍കുന്നത്. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതോടെ പ്രതി ദില്ലി വിട്ട് ബെംഗളൂരുവിലെത്തി. ഇവിടെ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡോക്ടര്‍ യുകെയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതറിഞ്ഞ ദില്ലി പൊലീസ് ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. 2018ലാണ് ഡോക്ടറും യുവതിയും തമ്മില്‍ അടുപ്പത്തിലായ...

'കടകളിൽ വ്യക്തമായ കാരണമില്ലാതെ മൊബൈൽ നമ്പർ കൊടുക്കരുത്': കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

  ന്യൂഡല്‍ഹി: വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഉപഭോക്താക്കള്‍, കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ദിനേഷ് എസ് ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി വിമാനത്താവളത്തിലുണ്ടായ ഒരു അനുഭവമായിരുന്നു ഠാക്കൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ നിലവില്‍ വരുന്നതോടെ ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെ ഒരു കടയില്‍നിന്ന് ഒരു പാക്കറ്റ് ച്യൂയിങ് ഗം വാങ്ങാന്‍ പോയപ്പോള്‍ അവര്‍ തന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് മറുപടി നല്‍കിയെന്നും ദിനേഷ് എസ് ഠാക്കൂര്‍ ട്വീറ്റില്‍ പറയുന്നു. തുടര്‍ന്ന് താന്‍ ച്യൂയിങ് ഗം വാങ്ങാതെ മടങ്ങിയെന്നും ഠാക്കൂര്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു അതേസമയം, സഹയാത്രികരില്‍ പലരും യാതൊരു എതിര്‍പ്പും കാണിക്കാതെ കടക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍...

പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യേണ്ട; വിവാദ ഉത്തരവ് മൃഗക്ഷേമ ബോർഡ് പിൻവലിച്ചു

  ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് കേന്ദ്രമൃഗക്ഷേമ ബോർഡ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്ന സർക്കുലർ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. അതേസമയം, എന്ത് കാരണത്താലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ് കെ. ദത്ത വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് വിശദീകരിച്ചിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നു പോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമ...

 ആദ്യം പൊതുപ്രവേശന പരീക്ഷ; അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന

  അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന. പൊതു പ്രവേശന പരീക്ഷ ആദ്യം നടത്താനാണ് തീരുമാനം. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ രീതി ബാധകമാകും. റിക്രൂട്ട്മെന്റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. അഗ്നിവീർ റിക്രൂട്ട്മെന്റ് പരീക്ഷ ആദ്യം ഓൺലൈനായി നടത്തും ഇതിൽ വിജയിക്കുന്നവർക്ക് ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തും. മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിജ്ഞാപനം പുറത്തിറക്കി. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ റിക്രൂട്ട്മെന്റ് ബാധകമാകും. ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തി അവസാനം പൊതു പ്രവേശന പരീക്ഷ നടത്തുന്നതാണ് നിലവിലെ രീതി. മാർച്ച് ആദ്യവാരത്തോടെ ആദ്യ രണ്ട് ബാച്ചുകളുടെ പ്രവേശനം പൂർത്തിയാകും. കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക പദ്ധതിയാണ് അഗ്നിവീർ.

വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു, അന്ത്യം ഭുവനേശ്വറിലെ ആശുപത്രിയിൽ

  ഭുവനേശ്വർ :  വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ്  സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. മന്ത്രിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ ചികിത്സക്ക് വേണ്ടി ഭുവനേശ്വറിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂർ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കിയത് നേരത്തെ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം പാചകക്കാരന്‍ ആത്മഹത്യ ചെയ്തത സംഭവത്തിലും പ്രതിപക്ഷം നവ ബാബുവിനെതിരെ ആരോപണം ഉന്നിയിച്ചിരുന്നു.  ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് ...

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു; നാളെ ശ്രീനഗറിലെ സമാപന സമ്മേളനത്തിൽ 13 പാർട്ടികൾ പങ്കെടുക്കും

  ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു. ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്നു രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ശേഷം പ്രിയങ്കാ ഗാന്ധിക്കൊപ്പം ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുകയായിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം നാളെ ശ്രീനഗറിൽ നടക്കും. നാലര മാസം മുൻപ് കന്യാകുമാരിയിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടത്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.

മകൻ മരിച്ച ശേഷം 28 കാരിയായ മരുമകളെ 70കാരന്‍ ആരെയും ക്ഷണിക്കാതെ വിവാഹം ചെയ്തു;

  ഉത്തര്‍പ്രദേശിൽ എഴുപതുകാരന്‍ തന്‍റെ മകന്റെ ഭാര്യയായിരുന്ന 28കാരിയെ വിവാഹം ചെയ്തു. ഗൊരഖ്പൂരില്‍ ഛാപിയ ഉമാരോ ഗ്രാമത്തിലെ കൈലാഷ് യാദവാണ് മരുമകളായ പൂജയെ വിവാഹം ചെയ്തത്. ബര്‍ഹല്‍ഗഞ്ച് പോലീസ് സ്റ്റേഷനിലെ വാച്ച്മാനാണ് ഇയാള്‍. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് കൈലാഷ് യാദവിന്‍റെ ഭാര്യ മരിച്ചത്. അധികം വൈകാതെ മകനെയും ഇയാള്‍ക്ക് നഷ്ടമായി. ഇതിനു പിന്നാലെ മരുമകള്‍ മറ്റൊരു വിഹാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. തുടര്‍ന്ന് മരുമകള്‍ കൈലാഷ് യാദവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ഗ്രാമവാസികളെയും അയല്‍ക്കാരെയും അറിയിക്കാതെ പൂജയെ തന്‍റെ വീട്ടില്‍ വെച്ച് കൈലാഷ് യാദവ് രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്  റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവരന്മാരുടെ ചിത്രം പുറത്തുവന്നതോടെയാണ് നാട്ടുകാര്‍ വിവാഹക്കാര്യം അറിയുന്നത്. ദമ്പതികളുടെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇപ്പോൾ വിവാഹത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബർഹൽഗഞ്ച് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെഎൻ ശുക്ല പറഞ്ഞു.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി

 ദില്ലി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം. മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിൽ നിർദ്ദേശം. മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ മേൽക്കോടതിയില്‍ അപ്പീലടക്കം ഇരിക്കെ ധൃതിപ്പിടിച്ചാണ് കമ്മീഷൻ തീരുമാനമെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഫൈസലിന്‍റെ ഹർജിയിലാണ് സുപ്രീം കോടതി തീരുമാനം. ഹൈക്കോടതി ഫൈസലിന്‍റെ ശിക്ഷവിധി മരവിപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യം കണക്കിലെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്. നിയമാനുസൃതമായി നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വളരെ വേഗത്തിലുള്ള തീരുമാനമായിരുന്നു കമ്മീഷന്‍റേതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ നീരീക്ഷിച്ചു. ഹൈക്കോടതി തീരുമാനത്തോടെ ഫൈസലിന്‍റെ അയോഗ്യത നീങ്ങിയ സാഹചര്യമാണ്. അതിനാൽ കമ്മീഷന് തുടർ വിജ്ഞാപനം തെരഞ്ഞെടുപ്പിനായി ഇറക്കാനാകില്ല....

യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

 വാഷിങ്ടന്‍: യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സൗത് ലേക് യൂനിയനിലെ നോര്‍ത് ഈസ്റ്റേണ്‍ യൂനിവേഴ്സിറ്റി കാംപസ് വിദ്യാര്‍ഥിനിയായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്.  സിയാറ്റില്‍ ഡെക്സ്റ്റര്‍ അവന്യൂ നോര്‍തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ച് ജാന്‍വി റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ഡിപാര്‍ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രഥമശുശ്രൂഷകള്‍ നല്‍കിയശേഷം ഉടന്‍ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.  ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയായ ജാന്‍വി, ഡിസംബറിലാണ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്.

മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ പുറത്തിറക്കി ഇന്ത്യ; മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് ആയി നൽകും

 റിപ്പബ്ലിക് ദിനത്തിൽ മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ അവതരിപ്പിച്ച് ഇന്ത്യ. ഭാരത് ബയോട്ടെക്കിന്റെ iNCOVACC വാക്സിനാണ് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും സയൻസ് ടെക്നോളജി മന്ത്രി ജിതേന്ദ്ര സിംഗും പുറത്തിറക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇൻട്രാനാസൽ വാക്സിൻ സർക്കാരിന് ഒരു ഷോട്ടിന് 325 രൂപയ്ക്കും സ്വകാര്യ വാക്‌സിനേഷൻ സെന്ററുകൾക്ക് 800 രൂപയ്ക്കും വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം. കോവിഡ് രോഗം തടയാൻ നാസൽ വാക്സിൻ കൂടുതൽ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് സമ്പർക്കം പുലർത്തുന്ന ഇടമായ മൂക്കിന്റെ ആന്തരിക ഉപരിതലം വഴി മരുന്ന് ആഗീരണം ചെയ്യപ്പെട്ട് പ്രതിരോധശേഷി ഉണ്ടാക്കുന്നു. ആദ്യ ബൂസ്റ്റർ ഷോട്ടായാണ് INCOVACC നൽകുക. 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണ വാക്സിൻ നൽകും. കോവാക്സിൻ, കോവിഷീൽഡ് രണ്ട് ഡോസുകൾ എടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് നാസൽ വാക്സിൻ നൽകുക. കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള മ...

പൊലീസിനെക്കണ്ട് മദ്യമാഫിയ സംഘത്തലവന്‍ മുങ്ങി; വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പോലീസ്

 പട്ന: പൊലീസിനെക്കണ്ട് മദ്യമാഫിയ സംഘത്തലവൻ മുങ്ങിയതോടെ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പൊലീസ്. ബിഹാറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയായിരുന്നു ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തിയത്. എന്നാല്‍ പൊലീസെത്തുന്നതിന് മുൻപ് തന്നെ കുടുംബവുമായി അമിത് മല്ല സ്ഥലംവിട്ടിരുന്നു. വീട്ടിൽ ഒരു തത്തമാത്രം കൂട്ടിൽ ഉണ്ടായിരുന്നു. ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പൊലീസുകാർ തത്തയെ ശ്രദ്ധിക്കുന്നത്.മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പൊലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു. ‘തത്തേ, നിന്റെ ഉടമ എവിടെ പോയി? മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിർത്തി പോയോ?’ എന്നിങ്ങനെയായിരുന്നു തത്തയോടുള്ള പൊലീസ് ചോദ്യങ്ങള്‍‌. തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് എസ്.ഐ. കനയ്യ കുമാർ പറഞ്ഞ...

ബലാത്സംഗം ചെയ്തയാളുടെ അമ്മയെ പതിനേഴുകാരി വെടിവെച്ചുവീഴ്ത്തി

ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍റെ അമ്മയെ വെടിവെച്ചുവീഴ്ത്തി പതിനേഴുകാരി. ഡൽഹിയിലാണ് സംഭവം. ഡൽഹിയിലെ സുഭാഷ് മൊഹല്ലയിലാണ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടി പ്രതിയുടെ അമ്മയെ വെടിവച്ചത്. വെടിവെയ്പ്പിൽ പരിക്കേറ്റ അമ്പതുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയെയാണ് പെണ്‍കുട്ടി വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ സ്ത്രീയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. ഡൽഹിയിലെ സുഭാഷ് മൊഹല്ലയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരു സ്ത്രീയെ വെടിവെച്ചുകൊന്നതായി ശനിയാഴ്ച വൈകുന്നേരം 5:30 ഓടെ ഭജൻപുര പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. വെടിയേറ്റ ഉടൻതന്നെ പ്രദേശത്തെ നാട്ടുകാർ പരിക്കേറ്റ സ്ത്രീയെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയാണ് പെൺകുട്ടി സ്ത്രീയെ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. വെടിയേറ്റ സ്ത്രീയുടെ മകനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 328...

വാട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി; അഡ്മിന്റെ നാവ് മുറിച്ച് അഞ്ചംഗ സംഘം

പുണെ: വാട്സാപ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനായ യുവാവിനെ അഞ്ച് പേർ ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഡിസംബർ 28ന് രാത്രി 10ന് മഹാരാഷ്ട്രയിലെ പുണെയിൽ ഫുർസുങ്കി ഏരിയയിലാണ് സംഭവം. 38 കാരിയാണ് ഓം ഹൈറ്റ്‌സ് ഹൗസിങ് സൊസൈറ്റിയിലെ അഞ്ചു പേർക്കെതിരെ ഹദാപ്‌സർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അഞ്ചുപേർക്കെതിരെയും കേസെടുത്തു. ഹൗസിങ് സൊസൈറ്റി ചെയർപഴ്‌സനാണ് പരാതിക്കാരിയെന്നാണ് പൊലീസ് അറിയിച്ചു. പരാതിക്കാരിയുടെ ഭർത്താവ് അഡ്മിനായി ‘ഓം ഹൈറ്റ്‌സ് ഓപ്പറേഷൻ’ എന്ന പേരിൽ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാർക്കിടയിൽ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അടുത്തിടെ പ്രതികളിലൊരാളെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കി. ഇതിൽ ക്ഷുഭിതനായ ഇയാൾ, എന്തിനാണ് തന്നെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ചോദിച്ച് പരാതിക്കാരിയുടെ ഭർത്താവിന് വാട്‌സാപ്പിൽ സന്ദേശമയച്ചു. എന്നാൽ, മറുപടി നൽകിയില്ല. തുടർന്ന് കാണണമെന്ന് പറഞ്ഞ് പ്രതി ഫോൺ വിളിച്ചു. പരാതിക്കാരിയും ഭർത്താവും ഓഫിസിൽ ഇരിക്കെ പ്രതികൾ അഞ്ചുപേരും കൂടി ഓഫിസിലെത്തി. റാൻഡം മെസേജുകള്‍ അയച്ചതിനാലാണ് പുറത്താക്കിയതെന്ന് പരാതിക്കാരിയുടെ ഭർത്താവിന് പറ...

മൂന്നാം വട്ടവും മോദി തന്നെ: '2024 ല്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല'

ദില്ലി: കേന്ദ്രത്തില്‍ തുടർച്ചയായ മൂന്നാം തവണയും ബി ജെ പി അധികാരത്തില്‍ വരുമെന്ന് പാർട്ടി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പി വിജയിക്കുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബി ജെ പി നേതാവ് അവകാശപ്പെട്ടു. രാജ്യത്ത് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന പിന്തുണയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാകുമെന്നതിൽ സംശയമില്ലെന്നും അവകാശപ്പെട്ടു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനൊരു സാധ്യതയും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2024ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് രാജ്യം മുഴുവൻ തീരുമാനിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിക്കുകയും ചെയ്തു. ആർ എസ് എസ് പ്രചാരക് അടൽ ബിഹാരി വാജ്‌പേയിയാണ് നിതീഷ് കുമാറിനെ റെയിൽവേ മന്ത്രിയാക്കിയതെന്നും ആർ എസ് എസ് സ്വയംസേവകൻ അദ്ദേഹത്തെ 15 വർഷം മുഖ്യമന്ത്രിയാക്കി. അത് വ്യക്തമാക്കേണ്ടതും ആരോടും ഒന്നും തെളിയിക്കേണ്ടതുമില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. .

ന്യൂ ഇയർ 'സമ്മാനമെത്തി': വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചു

  ദില്ലി: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ എൽ പി ജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപ വർധിപ്പിച്ചാണ് ഗ്യാസ് വിപണന കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി 'ന്യൂഇയർ സമ്മാനം' ഒരുക്കിയത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല, അവ നിലവിലുള്ള വിലയിൽ ലഭ്യമാവുമെങ്കിലും അടുത്ത് തന്നെ വർധനവ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വർദ്ധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വർധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്. വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലെ വാണിജ്യ സിലിണ്ടറുകളുടെ പുതിയ നിരക്ക് ഡൽഹി - 1768 രൂപ / സിലിണ്ടർ മുംബൈ - 1721 രൂപ/ സിലിണ്ടർ കൊൽക്കത്ത - 1870 രൂപ/ സിലിണ്ടർ ചെന്നൈ - 1917 രൂപ/ സിലിണ്ടർ മെട്രോപൊളിറ്റൻ നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിലവിലെ നിരക്ക് ഡൽഹി - 1053 രൂപ മുംബൈ - 1052.5 രൂപ കൊൽക്കത്ത -...

ന്യൂ ഇയര്‍ പൊടി പൊടിക്കാന്‍ എംഡിഎംഎയും ചരസും; 6 കോടിയുടെ ലഹരി വേട്ട, 8 പേര്‍ അറസ്റ്റില്‍

  ബംഗളൂരു: പുതുവത്സര ആഘോഷത്തിനായി ബംഗളൂരുവില്‍ എത്തിച്ച കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകള്‍ പിടികൂടി. ആറ് കോടിയോളം വരുന്ന ലഹരി മരുന്നുകളാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. സംഭവത്തില്‍ രണ്ട് വിദേശികള്‍ അടക്കം എട്ട് പേരെ പിടികൂടി. രണ്ടരക്കിലോ എം ഡി എം എ, മയക്കുമരുന്ന് ഗുളികകള്‍, നാല് കിലോ ഗ്രാം ഹാഷിഷ് ഓയില്‍, 440 ഗ്രാം ചരസ്, ഏഴ് രിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. മൂന്ന് സ്ഥലത്ത് നടത്തിയ റെയിഡിൽ‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന് പിടികൂടിയത്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ ലഹരി വില്‍പന. ഇപ്പോള്‍ പിടിച്ചെടുത്ത ഈ ലഹരി മരുന്നിന് 6.3 കോടിയോളം രൂപ വിലവരുമെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത് നൈജീരിയന്‍ സ്വദേശികളാണ് അറസ്റ്റിലായ വിദേശികള്‍. അന്താരാഷ്ട്ര മയക്കമരുന്ന് സംഘത്തില്‍പ്പെട്ട അഗ്ബു ചികെ ആന്റണി, ഐവറി കോസ്റ്റയില്‍ നിന്നുള്ള കാവോ എസെ എന്നിവരാണ് അറസ്റ്റിലായ വിദേശികള്‍. ലഹരി മരുന്നുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശികളെ ഇതിന് മുമ്പും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, അതിമാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന നൈജീരിയന്...

ദലൈലാമയെ പിന്തുടർന്ന ചൈനീസ് ചാരവനിതയെന്ന് സംശയം, പോലീസ് പിടികൂടിയ യുവതിയെ തിരിച്ചയക്കും

 ദില്ലി: ചാരവനിതയെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ചൈനീസ് യുവതിയെ വിട്ടയച്ചു. ദലൈാലാമയെ പിന്തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് സംശയിച്ചായിരുന്നു ബീഹാറിലെ ഗയയില്‍ വെച്ച് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാറില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ചൈനയില്‍ നിന്നും എത്തിയ യുവതിയെ വിസ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയിലേക്ക് തിരിച്ചയക്കും. സോംഗ് ഷിയോലാന്‍ എന്ന യുവതിയെ ആണ് ചാരവനിതയായി പോലീസ് സംശയിച്ചത്. ദലൈലാമയെ കുറിച്ചുളള വിവരങ്ങള്‍ ചോര്‍ത്താന്‍ എത്തിയെന്ന് സംശയിക്കപ്പെട്ട യുവതിയുടെ രൂപരേഖ ഇന്ന് രാവിലെ പോലീസ് പുറത്ത് വിട്ടിരുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് സോഷ്യല്‍ മീഡിയ വഴി പ്രദേശവാസികളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സോംഗ് ഷിയോലാനെ തിരിച്ചറിഞ്ഞത്. ഒരുവര്‍ഷത്തിലധികമായി സോംഗ് ഷിയോലാന്‍ ഇന്ത്യയിലുണ്ട്. ബോധ് ഗയ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇവര്‍ താമസിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇവര്‍ ഇത്രയും നാളായി ഇന്ത്യയില്‍ തങ്ങുന്നത് സംബന്ധിച്ച് യാതൊരു രേഖയും വിദേശകാര്യ ...

ഇന്ത്യൻ നിർമ്മിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ

ഇന്ത്യൻ നിർമ്മിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ. ഗാംബിയയിൽ കുട്ടികൾ മരിച്ച് മാസങ്ങൾക്ക് ശേഷമാണ് ഉസ്ബകിസ്താനിൽ നിന്നും സമാനമായ റിപ്പോർട്ട് വരുന്നത്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച മരുന്നുകൾ കുടിച്ച് 18 കുട്ടികൾ മരിച്ചു എന്നാണ് ഉസ്ബകിസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 2012ൽ ഉസ്ബകിസ്താനിൽ രജിസ്റ്റർ ചെയ്ത മരിയൺ ബയോടെക് എന്ന കമ്പനിയാണ് പ്രതിക്കൂട്ടിൽ. നോയ്ഡ ആസ്ഥാനമായ കമ്പനിയിൽ നിർമ്മിച്ച ഡോക്-1 മാക്സ് സിറപ്പ് കുടിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചുവെന്ന് വാർത്താ കുറിപ്പിലൂടെ ആരോഗ്യ വിവരം അറിയിച്ചു. ഈ കുട്ടികൾക്കെല്ലാം ശ്വാസകോശരോഗമായിരുന്നു എന്നാണ് വാർത്താ കുറിപ്പിലുള്ളത്. മരണപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ്, വീട്ടിൽ 2 മുതൽ 7 വരെ ദിവസം ഈ സിറപ്പ് ദിവസേന 3 മുതൽ 4 തവണ വരെ കുടിച്ചിരുന്നു എന്ന് വാർത്താകുറിപ്പിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പിരിച്ചുവിട്ടു. ഡോക്-1 മാക്സ് സിറപ്പും ഗുളികയുമെല്ലാം രാജ്യത്തെ വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്.