ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

NATIONAL എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഡല്‍ഹിയില്‍ എഎപിക്ക് കനത്ത തിരിച്ചടി, 13 കൗൺസിലര്‍മാർ രാജിവെച്ചു, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

  ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍.

ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക്; നടപടികൾ പ്രഖ്യാപിച്ച് പാകിസ്താൻ

ഇസ്‍ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്താൻ. വാഗാ അതിർത്തി അടക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാർ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തി വയ്ക്കാനും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ തീരുമാനിച്ചു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി കുറച്ചിട്ടുണ്ട്.

ജമ്മു കശ്‌മീർ ഭീകരാക്രമണം: 5 പേർ കൊല്ലപ്പെട്ടു, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി; അപലപിച്ച് നേതാക്കൾ

  ശ്രീന​ഗർ: ജമ്മു കശ്മീരിലെ പെഹൽഗാം സന്ദർശിക്കാനെത്തിയ വിനോദസ‍ഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. അമിത് ഷാ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച് സാഹചര്യം വിലയിരുത്തി. ഭീകരാക്രമണം മൃഗീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു. സംഭവത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും അപലപിച്ചു.

നാഷണൽ ഹെറാൾഡ് കേസ്; സോണിയയ്ക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇഡി, കുറ്റപത്രത്തിൽ സാം പിത്രോഡയും

  ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺ​ഗ്രസ് നേതാക്കളായ സോണിയ്ക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇഡി. സാം പിത്രോഡയും പേരും കുറ്റപത്രത്തിലുണ്ട്. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡ് പത്രത്തിൻറെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണ്ണൽസിൻറെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്. 

നാഷണൽ ഹെറാൾഡ്‌ കേസ്: 700 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നടപടി തുടങ്ങി ഇ.ഡി.

 " ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ്‌ കേസുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ സ്വത്താണ്‌ കണ്ടുകെട്ടുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് കേസില്‍ പ്രധാനമായും ആരോപണം നേരിടുന്നത്. To advertise here, Contact Us ലക്‌നൗ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുവകകള്‍ക്ക് പുറമേ ഡല്‍ഹി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ജവാഹര്‍ലാല്‍ നെഹ്രു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012-ല്‍ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്ത് വന്നതാണ് കേസിന്റെ തുടക്കം.

ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ

  ദില്ലി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ച എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

  മധുര: സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് മണി ചികിത്സയിലുള്ളത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, 25,000 അധ്യാപകരെ പിരിച്ചുവിട്ട നടപടി സുപ്രിംകോടതി ശരിവച്ചു

  ന്യൂഡല്‍ഹി:സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും 25,753 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനങ്ങള്‍ അസാധുവാക്കിയ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്, നിയമന പ്രക്രിയ അടിസ്ഥാനപരമായി പിഴവുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. 2016-ല്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്എസ്സി), അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനത്തിനായി നടത്തിയ നിയമനവുമായി ബന്ധപ്പെട്ടാണ് കേസ്. 24,640 ഒഴിവുകളിലേക്ക് ആകെ 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ മല്‍സരിച്ചെങ്കിലും, 25,753 പേര്‍ക്ക് നിയമന കത്തുകള്‍ നല്‍കുകയായിരുന്നു.

കേന്ദ്ര കമ്മിറ്റി പരാജയം'; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം

രാഷ്ട്രീയ പ്രചാരണങ്ങളിൽ കേന്ദ്ര കമ്മിറ്റി പരാജയം എന്ന് പാർട്ടി കോൺഗ്രസിൽ വിമർശനം. പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേന്ദ്ര കമ്മിറ്റി പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. പിണറായി സർക്കാരിന് ഏറെ നേട്ടങ്ങൾ ഉണ്ടെന്നു പറയുന്നു. പക്ഷേ ഇത് കേരളത്തിലെ പുറത്തെ ജനങ്ങൾ അറിയുന്നില്ല എന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി

വഖഫ് ബില്‍ ചര്‍ച്ച; ലോക്‌സഭയിലെത്താതെ പ്രിയങ്ക ഗാന്ധി, വിപ്പും പരിഗണിച്ചില്ല

  ന്യൂഡല്‍ഹി: ലോക്‌സഭയിലെ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വയനാട് എംപി പ്രിയങ്ക ഗാന്ധി. വഖഫ് ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഒരു സമയത്തും പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ എത്തിയില്ല. പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്ക് പ്രിയങ്ക വിശദീകരണം നല്‍കിയോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പരിഗണിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ബില്ലുകളിലൊന്നാണ് വഖഫ് ബില്‍. അങ്ങനെയൊരു ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ വയനാട് എംപി പങ്കെടുക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യം ഉയരുകയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍, എതിർക്കുമെന്ന് പ്രതിപക്ഷം, മനസ്സുതുറക്കാതെ ജെഡിയു, ടിഡിപി

  ദില്ലി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. പിന്നാലെ എട്ട് മണിക്കൂർ ചർച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. മധുരയിൽ പാർട്ടി കോൺ​​ഗ്രസ് നടക്കുന്നതിനാവൽ വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. 

ആരോഗ്യമന്ത്രി വീണാ ജോർജ് ദില്ലിയിലേക്ക്, കേന്ദ്രമന്ത്രി ജെപി നദ്ദയെ കാണാൻ സമയം തേടി; ആശ സമരം ചർച്ചയാകും

  ദില്ലി: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. രാവിലെ പത്ത് മണിക്ക് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. 

മ്യാൻമറിൽ മരിച്ചവരുടെ എണ്ണം കൂടുന്നു; 1644കടന്നു, 3408പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി നിരവധിപേർ

  ബാങ്കോക്ക്: മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. 

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ല; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

  നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് ജയില്‍ അധികൃതര്‍. സനാ ജയില്‍ ഇക്കാര്യം അറിയിച്ചതായി സ്ഥിരീകരിച്ച് യെമനിലെ ഇന്ത്യന്‍ എംബസി യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിത അഭിഭാഷകയുടെ ദുരൂഹ ഫോണ്‍കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രതികരണവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്. 

വയനാട് ഉരുൾപ്പൊട്ടൽ; 530 കോടി രൂപ കേരളത്തിന് നൽകി, 36 കോടി കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ല- അമിത് ഷാ

ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതിൽ 530 കോടി രൂപ ഇതുവരെ നൽകിയെന്ന് അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. തുടർസഹായം മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുമെന്നും അമിത് ഷാ പറഞ്ഞു.

വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി

  ദില്ലി : സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്- കേന്ദ്രമന്ത്രി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു. 

കേന്ദ്ര മന്ത്രിയെ കാണാനാകാതെ വീണാ ജോർജ് തിരിച്ചെത്തി, മാധ്യമങ്ങൾക്ക് വിമർശനം, കത്തിൽ വ്യക്തത വരുത്തിയില്ല

  ദില്ലി : കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് തിരിച്ചെത്തി. കൂടിക്കാഴ്ചയ്ക്ക് അപ്പോയിൻമെന്റ് തേടിയത് എന്നാണെന്ന കാര്യത്തിൽ വിവാദം കനക്കുന്നതിനിടെയും വ്യക്തത വരുത്താൻ ആരോഗ്യ മന്ത്രി തയ്യാറായില്ല. ചോദ്യങ്ങൾ ചോദിച്ച മാധ്യമങ്ങളെ പഴിച്ച വീണാ ജോർജ്, ആരോഗ്യമന്ത്രിയെ ക്രൂശിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നും കൊച്ചിയിൽ പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയത് തെറ്റാണോയെന്നായിരുന്നു ചോദ്യങ്ങളോട് മന്ത്രിയുടെ മറുചോദ്യം. 18 നാണോ അപ്പോയിൻമെൻ്റ് തേടിയത് എന്ന ചോദ്യത്തിനും മന്ത്രി മറുപടി പറഞ്ഞില്ല. എന്നാണ് കേന്ദ്ര മന്ത്രിയുടെ അപ്പോയ്ൻമെന്റ് എടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറയാൻ പറ്റില്ല.അത് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളോട് പറയുമെന്നും മന്ത്രി വിശദീകരിച്ചു.

കേരളത്തിൽ റെയിൽവേയുടെ വികസനം: സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി: 'സ്ഥലമേറ്റെടുപ്പിൽ വീഴ്‌ച'

  ദില്ലി: കേരളത്തിൽ റെയിൽവേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ വലിയ വീഴ്‌ചയാണെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. പദ്ധതിക്ക് ആവശ്യമായതിൻ്റെ 14 ശതമാനം ഭൂമിയാണ് കേരളം ഏറ്റെടുത്ത് നൽകുന്നതെന്ന് അദ്ദേഹം പാർലമെൻ്റിൽ പറഞ്ഞു. റെയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലായിരുന്നു ഈ പ്രതികരണം. കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് ഇന്നലെയും കേന്ദ്രമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിൽ റയിൽവേ വികസനത്തിൽ സ്ഥലമേറ്റെടുപ്പ് വലിയ പ്രതിസന്ധിയെന്നായിരുന്നു ഇന്നലെ കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാരും, എംപിമാരും പിന്തുണച്ചാൽ കേരളത്തിൽ റെയിൽവെ വികസനം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാൻ സിപിഎം; ഇളവ് പിണറായിക്ക് മാത്രം

  ദില്ലി: കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയിൽ ഇളവ് പിണറായിക്ക് മാത്രം നൽകാനാണ് തീരുമാനം. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയിൽ നിലനിർത്തും. പ്രായപരിധിയിൽ ഇളവിനുള്ള നിർദ്ദേശം സംഘടന റിപ്പോർട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവർ പിബിയിൽ നിന്ന് ഒഴിവാകും.  ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചർച്ചകൾ തുടങ്ങിയില്ലെന്ന് നേതാക്കൾ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകൾ തുടങ്ങൂ. എംഎ ബേബി, ബിവി രാഘവലു, അശോക് ദാവ്ലേ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. വിജയരാഘവൻ, നിലോത്പൽ ബസു എന്നിവരുടെ പേരുകളും ഉയർന്നേക്കാം. എന്നാൽ കേരള, ബംഗാൾ ഘടകങ്ങളുടെ നിലപാട് പ്രധാനമാകും. പിബിയിലേക്ക് വിജുകൃഷ്ണൻ, യു വാസുകി, മറിയം ധാവ്ലെ തുടങ്ങിയവരും ചർച്ചയിലുണ്ട്. പി ഷൺമുഖം, കെ ബാലകൃഷ്ണൻ, അമ്റാറാം, എആർ സിന്ധു എന്നിവരെയും ആലോചിച്ചേക്കും. 

വയനാടും വിഴിഞ്ഞവും ചർച്ചയായി; ആശവർക്കർമാരുടെ സമരം ഉണ്ടായില്ല; ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച അവസാനിച്ചു

  ദില്ലി: കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു. രാവിലെ 9 മണിയോടു കൂടിയായിരുന്നു കൂടിക്കാഴ്ച്ച തുടങ്ങിയത്. മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ധനമന്ത്രി പാർലമെൻ്റിലേക്ക് പോയി. പാർട്ടിയുടെ പിബി യോ​ഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദില്ലിയിൽ തുടരുകയാണ്.