ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Rahul Gandhi എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇരട്ട സ്ഫോടനം രാഹുൽ ഗാന്ധിക്ക് കൂടുതൽ സുരക്ഷയുമായി ജമ്മു കാശ്മീർ

 ദില്ലി : ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ എന്തെങ്കിലും ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എൻഐഎയും പരിശോധന നടത്തിയിരുന്നു. എൻഐഎ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.  ഇന്നലെ രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. നര്‍വാളിലെ ട്രാൻസ്പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്ഫോടനം നടന്നു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ സഹായധനം ജമ്മു കശ്മീർ ലഫ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. ആസൂത്രിതമായ സ്ഫോടനമെന്നാണ് പൊലീസ് പറയുന്നത്. ...

ഓറഞ്ച് ടർബനണിഞ്ഞ് സുവർണക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയുടെ പ്രാർത്ഥന, രൂക്ഷമായി വിമർശിച്ച് ശിരോമണി അകാലിദൾ

 ചണ്ഡീഗഢ്: പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുല്‍ സുവര്‍ണ്ണക്ഷേത്രത്തിലെത്തിയത്. ഓറഞ്ച് നിറമുള്ള ടര്‍ബന്‍ ധരിച്ചാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും, സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചും സംസ്ഥാനത്ത് ജോഡോ യാത്ര ചര്‍ച്ചയാക്കാനാണ് രാഹുലിന്‍റെ നീക്കം. ജോഡോ യാത്രയുടെ അജണ്ടയില്‍ സുവര്‍ണ്ണക്ഷേത്ര സന്ദര്‍ശനം ഇല്ലായിരുന്നു. ഇന്ന് രാവിലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശാണ് രാഹുലിന്‍റെ സുവർണ്ണ ക്ഷേത്ര സന്ദർശന പദ്ധതി അറിയിച്ചത്. അതേസമയം രാഹുൽ ഗാന്ധിയുടെ സുവര്‍ണ്ണക്ഷേത്ര സന്ദര്‍ശനത്തെ ശിരോമണി അകാലിദള്‍ രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചാബിനെ ചതിച്ച ഗാന്ധികുടുംബത്തിന്‍റെ പിന്മുറക്കാരനാണ് രാഹുല്‍ ഗാന്ധിയെന്ന് ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. നാളിതുവരെയായി ഗാന്ധി കുടംബം പഞ്ചാബിനോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് പ്രതികരിച്ചു. സിഖുകാരായ കോൺഗ്രസുകാർ രാഹുലിനെ സ്വാഗതം ചെയ്യുന്നത...