ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

K surendran എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണ്; കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യം; കെ.സുരേന്ദ്രൻ

  കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമര്‍ശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യമാണ്. പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് എന്തിനാണ് ഇടത് സർക്കാരിന് കുടപിടിക്കുന്നതെന്ന് മനസിലാവുന്നില്ല. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എന്ത് ചെയ്തു. സ്ഥലം എംപിയായ രാഹുൽ കേന്ദ്രം ആസ്പിരേഷൻ ജില്ലയായി പ്രഖ്യപിച്ച വയനാട്ടിലെ ഒരു യോഗത്തിന് പോലും പങ്കെടുത്തിട്ടില്ല. മഹാഭൂരിപക്ഷം പട്ടിക വിഭാഗക്കാർ താമസിക്കുന്ന മണ്ഡലത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും രാഹുലിനെതിരെ ഡിവൈഎഫ്ഐയും മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വലിയ തോതിലുള്ള നികുതി ഭാരമാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അർഹമായ തുക ലഭിക്കാനുണ്ടെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്? കേരളത്തിലെ എംപിമാർ എന്തുകൊണ്ട് പാർലമെൻ്റിൽ പ്...