ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Karnataka എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉള്ളാൾ ബാങ്ക് കവർച്ച; സൂത്രധാരന്മാരായ രണ്ടുപേർ അറസ്റ്റിൽ

  മംഗളൂരു: ഉള്ളാളിലെ കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്ക് കവർച്ചക്കേസിലെ സൂത്രധാരന്മാരായ രണ്ടുപേർ അറസ്‌റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ ബണ്ട്വാൾ കന്ന്യാന സ്വദേശിയും മുംബൈയിൽ താമസക്കാരനുമായ ഭാസ്കർ ബെൽചപാട(69), തലപ്പാടി കെസി റോഡ് സ്വദേശി മുഹമ്മദ് നസീർ (65) എന്നിവരാണ് മംഗളൂരു പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ബംഗളുരു റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഭാസ്ക‌റിനെ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 3.75 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാളിൽനിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് മുഹമ്മദ് നസീറിനെ അറസ്‌റ്റ് ചെയ്തത്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്ക ളായിരുന്നുവെന്നും കോട്ടേക്കാർ ബാങ്കിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നസീർ വഴിയാണ് ഭാസ്കറിന് ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ രൂപരേഖ, ബാങ്ക് തൊഴിലാളികളുടെ വിവരങ്ങൾ തുടങ്ങിയവ നസീർ ശേഖരിക്കുകയും ഇരുവരും ആദ്യഘട്ട പദ്ധതി തയാറാക്കിയ ശേഷം കവർച്ചയിൽ നേരിട്ട് ഇടപെടാൻ മറ്റുള്ളവരെ കൊണ്ടുവരികയും ചെയ്യുകയായിരുന്നു. ഭാസ്ക‌ർ 25 വർഷമായി മുബൈയിൽ സ്ഥിര താമസമാണ്. കവർച്ചക്കേസിൽ മുന്നു വർഷം തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു. ഡൽഹി, മുംബൈ, ദക്ഷിണ കന്നഡ തുടങ്ങിയ സ്‌ഥലങ്ങ...

100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

  ബംഗളൂരു: വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്. കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാര്‍ ആണെന്നും കത്തിൽ സിദ്ധരാമയ്യ ചൂണ്ടികാട്ടി. സര്‍ക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കി.

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് അക്രം വൈകര്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്ന് ഭീഷണിയെത്തിയത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ജീവനക്കാരും ടെര്‍മിനലിലും വിമാനത്താവളത്തിന്റെ മറ്റ് ഭാഗങ്ങളിലും പരക്കെ തിരച്ചില്‍ നടത്തി. എന്നാല്‍, പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ബജ്പെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടെര്‍മിനലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് നവംബര്‍ 30ന് ഇമെയില്‍ വന്നതിന് പിന്നാലെയാണ് വീണ്ടും ബോംബ് ഭീഷണി എത്തിയത്. തമിഴ്നാട്ടിലെ രണ്ട് വിവാദ കേസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് ഇമെയിലില്‍ പരാമര്‍ശിക്കുന്നതായാണ് വിവരം. മയക്കുമരുന്ന് തലവന്‍ സഫര്‍ സാദിഖിനും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഭാര്യയും ചലച്ചിത്ര നിര്‍മ്മാതാവുമായ കൃതിഗ ഉദയനിധിക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഭീഷണി സന്ദേശം. തിരുച്ചി സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ തടവില്‍ കഴിയുന്ന തമിഴ്നാട് ലിബറേഷന്‍ ആര്‍മി (ടിഎന്‍എല്‍എ) നേതാവ് എസ് മാരനെ മോചിപ്പിക്കണമെന്നും ഇമ...

ഉഡുപ്പിയിൽ മലയാളി കസ്റ്റഡിയിൽ മരണപ്പെട്ട സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

  മംഗളൂരു: കര്‍ണാടക ഉഡുപ്പിയില്‍ കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച് ഒ സുജാത എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൊല്ലം സ്വദേശിയായ ബിജു മോന്‍ (42) ആണ് ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനില്‍ മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഏറെക്കാലമായി ബ്രഹ്‌മാവറിലെ ഷിപ്‌യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ബിജു മോന്‍. ശനിയാഴ്ച രാത്രി ചേര്‍കാഡിയില്‍ അപരിചിതന്‍ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിൽ ബിജു മോനെ പൊലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു. യുവതിയുടെ സഹോദരനായ ബിജുവാണ് ബിജുമോനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബിജു മോനെതിരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 3.45 ഓടെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ബിജു മോനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ച...

മംഗലാപുരത്ത് കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

  മംഗ്‌ളൂരു: മംഗ്‌ളൂരുവില്‍ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. മംഗ്‌ളൂരു, കുളുര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ തിങ്കളാഴ്ച പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മുന്‍ എം.എല്‍.എ. മൊഹ്‌യുദ്ദീന്‍ ബാവയുടെ സഹോദരനാണ് മുംതാസ് അലി. ഞായറാഴ്ച പുലര്‍ച്ചെയാണ് മുംതാസ് അലിയെ കാണാതായത്. ഇയാളുടെ കാര്‍ ഞായറാഴ്ച പുലര്‍ച്ചെ കുളൂര്‍ പാലത്തിനു സമീപത്ത് കാണപ്പെട്ടിരുന്നു. മുന്‍ഭാഗം തകര്‍ന്ന നിലയിലായിരുന്നു കാര്‍ കാണപ്പെട്ടത്. കാര്‍ നിര്‍ത്തിയിട്ട ശേഷം മുംതാസ് അലി പുഴയിലേക്ക് ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. മകളുടെ ഫോണിലേക്ക് ‘താന്‍ തിരിച്ചു വരില്ല’ എന്ന സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ച മകള്‍ മുംതാസ് പിതാവിനെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. എന്നാല്‍ കാറിന്റെ മുന്‍വശം അപകടത്തില്‍പ്പെട്ടതു പോലെ തകര്‍ന്നത് എങ്ങിനെയെന്ന് വ്യക്തമല്ല. മുംതാസ് അലിയുടെ തിരോധാനത്തിനു പിന്നില്‍ ദുരൂഹതകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത...

അർജുന്റെ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ, 2 ദിവസത്തിനുളളിൽ ഡിഎൻഎ ഫലം; ശേഷം മൃതദേഹം വിട്ട് നൽകും

ബെംഗ്ലൂരു: അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.  ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ അറിയിച്ചു.   

ഷിരൂർ‌ ദൗത്യം; കനത്തമഴയിലും തെരച്ചിൽ തുടരുന്നു, വെല്ലുവിളിയായി നാളെയും ഉത്തരകന്നഡ ജില്ലയിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്ന‍ഡ ജില്ലയിൽ ഇന്ന് ശക്തമായ മഴയിലും തെരച്ചിൽ തുടരുകയാണ്. എന്നാൽ നാളെയും ഉത്തരകന്നഡ ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റന്നാൾ ഓറഞ്ച് അലർട്ടുമാണ്. ഈ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.  അതേസമയം, അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്‍ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചേക്കും. ഒരു സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായ റിട്ട. മേജർ ഇന്ദ്രബാലൻ ഇന്ന് ഡ്രഡ്ജിംഗ് കമ്പനിക്കാർക്ക് ഐബോഡ് പരിശോധനയിൽ കണ്ടെത്തിയ പോയന്‍റുകൾ അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്. ഇന്നലെ നടത്തിയ തെരച്ചിലിൽ അർജുന്‍റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്ലക്ടർ കണ്ടെത്തിയത് വഴിത്തിരിവായിരുന്നു. തെരച്ചിൽ ഒരു...

ഞങ്ങൾക്കും ഇത് അവസാന പ്രതീക്ഷ', ഷിരൂരിൽ അർജുന്റെ സഹോദരിയെത്തി, ഗംഗാവലി പുഴയിൽ ക്യാമറ ഇറക്കി പരിശോധന

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഉടൻ പുനരാരംഭിക്കും. അ‍ർജുനടക്കം മൂന്നുപേരെയാണ് കണ്ടത്തേണ്ടത്. ഇതിനായി ഗംഗാവലി പുഴയിൽ ഇന്ന് അണ്ടർവാട്ടർ ക്യാമറയിറക്കി പരിശോധന നടത്തും. നാവിക സേന നിർദ്ദേശിച്ച 3 പ്രധാന പോയന്റുകളിലാണ് പ്രധാനമായും തിരച്ചിൽ നടത്തുക. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് ഈ തെരച്ചിൽ. അർജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം. 

ഷിരൂര്‍ ദൗത്യം ഉടൻ പുനഃരാരംഭിക്കും; ഡ്രഡ്ജർ ദൗത്യസ്ഥലത്തിന് സമീപം നങ്കൂരമിട്ടു, തൂണുകൾ ഉറപ്പിച്ച ശേഷം തെരച്ചിൽ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഉടന്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്തെത്തിക്കും. അധികൃതരുടെ നിർദേശം കിട്ടിയാലുടൻ ഡ്രഡ്ജിംഗ് തുടങ്ങും. ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാകും ഡ്രെഡ്‍ജിംഗ്. മൂന്ന് ദിവസത്തെ കരാരാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്തിന് 200 മീറ്റർ മാറി നങ്കൂരമിട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ഡ്രസ്ജർ ഉറപ്പിക്കാനുള്ള തൂണുകൾ സ്ഥാപിച്ച ശേഷം പുറപ്പെടും. എത്ര ദിവസം തെരച്ചിലിന് എടുക്കുമെന്ന് നിലവിൽ പറയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്ന് ദിവസം എന്തായാലും തെരച്ചിൽ തുടരും. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞത് തെരച്ചിൽ സംഘത്തിന് ആശ്വാസമായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ക്രെയിൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രഡ്ജർ ബോട്ട് ഉറപ്പിച്ച് നിർത്തിയാൽ, പുഴയുടെ അടിത്തട്ടിൽ ലോറി ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലത്തെ തടസ്സം നീക്കലാകും പ്രധാനപ്രവൃത്തി. നാവികസേനയുടെ നിർദേശപ്രകാരമായ...

അര്‍ജുൻ മിഷൻ; ഷിരൂരിൽ തെരച്ചിൽ ആരംഭിക്കുന്നതിൽ ഇന്ന് നിർണായക തീരുമാനം, കാലാവസ്ഥ വിലയിരുത്താൻ യോഗം

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എങ്ങനെ തുടരണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനം. കാർവാർ കളക്ടറേറ്റിൽ ഉത്തര കന്നഡ ജില്ലാ കളക്ടർ വി ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ സ്ഥിതിഗതികളും കാലാവസ്ഥയും വിലയിരുത്തും. ഗോവയിൽ നിന്ന് ഡ്രെഡ്‍ജർ എത്തിക്കാൻ തീരുമാനമായിട്ടുണ്ടെങ്കിലും ഗംഗാവലിപ്പുഴയിലെ ഒഴുക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു. നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലർട്ടാണ്. ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്താൽ ഡ്രഡ്ജർ കൊണ്ട് വരുന്നതിനും അത് പ്രവർത്തിപ്പിക്കുന്നതിനും തടസ്സം നേരിട്ടേക്കും.

തലപ്പാടിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 15 ഗ്രാം എം.ഡി.എം.എയും മുക്കാല്‍ ലക്ഷം രൂപയുമായി മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  മംഗ്‌ളൂരു: തലപ്പാടി, കെ.സി റോഡില്‍ വന്‍ മയക്കുമരുന്നുവേട്ട. 15 ഗ്രാം എം.ഡി.എം.എയും മുക്കാല്‍ ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ബഡാജെ,പുച്ചത്തുബയല്‍ സ്വദേശികളായ അബ്ദുല്‍ സലാം എന്ന സലാം (30), സൂരജ് റൈ എന്ന അംഗിത് (26) എന്നിവരെയാണ് മംഗ്‌ളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍, തൂക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടികൂടി. മംഗ്‌ളൂരു നഗരത്തിലെയും പരിസരങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നു വിതരണം നടത്തുന്ന സംഘമാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. ബംഗ്‌ളൂരുവില്‍ നിന്നു കേരളത്തിലെത്തിച്ച ശേഷമാണ് മയക്കുമരുന്ന് ചില്ലറ വില്‍പ്പനയ്ക്കായി മംഗ്‌ളൂരുവില്‍ എത്തിക്കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.

അര്‍ജുൻ മിഷൻ; കോടതി തീരുമാനം നിർണായകം, നിലവിലെ സ്ഥിതി​ഗതികൾ കോടതിയെ അറിയിച്ച് ജില്ലാ ഭരണകൂടം

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്‍റെ ഭാവി. നിലവിൽ ദൗത്യത്തിന്‍റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായും ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും ഗതിയും അടക്കം പരിശോധിക്കുന്നതാണ് ഹൈഡ്രോഗ്രാഫിക് പരിശോധന. ടഗ് ബോട്ടിൽ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമെന്നാണ് ഗോവൻ തുറമുഖ വകുപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ഇതിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരമാണ് ഹൈഡ്രോഗ്രാഫിക് പരിശോധന നടത്തിയത്. ടഗ് ബോട്ടിന് സഞ്ചരിക്കാനുള്ള റൂട്ട് തയ്യാറാക്കിയിട്ടുണ്ട്. ടഗ് ബോട്ടിൽ ഡ്രഡ്ജർ എത്തിക്കാനുള്ള 96 ലക്ഷം രൂപ ചെലവ് വരുമെന്നും ജില്ലാ ഭരണകൂടം കോടതിയെ അറിയിക്കും. ഈ പണം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ മുഖ്യമന...

മൈസൂരു ഭൂമി കുംഭകോണക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ​ഗവർണർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യും. പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ​ഗവർണർ വിചാരണക്ക് അനുമതി നൽകിയത്.  ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്നും വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വിചാരണക്ക് അനുമതി നൽകരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയം പാസാക്കി. നോട്ടീസ് പിൻവലിക്കണമെന്നും ഭരണഘടനാ പദവി ദുരുപയോ​ഗം ചെയ്യരുതെന്നും ​ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തു.കോടികളുടെ കുംഭകോണം സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയെന്ന് പരാതിക്കാർ ഹർജിയിൽ ആരോപിച്ചു.  സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവി...

ഈശ്വർ മൽപെ മുങ്ങിയെടുത്തത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗം; കണ്ടെത്തിയത് ഹൈഡ്രോളിക് ജാക്കി, സ്ഥിരീകരിച്ച് ഉടമ

  ബെംഗളൂരു: ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.  പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. അതിനാല്‍ തന്നെ ഇത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണ് ഇതെന്നും മനാഫ് പറഞ്ഞു. ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയത്. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുൻ ഓടിച്ചിരുന്ന ഭ...

മംഗളൂരു ബംഗളൂരു പാതയില്‍ മണ്ണിടിച്ചല്‍; നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

  ബംഗളൂരു; മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബെംഗളുരു-മംഗളുരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയില്‍ യദകുമേരി കടഗരവള്ളി സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയൊരുക്കി. മണ്ണിടിച്ചിലില്‍ ഗുഡ്സ് ട്രെയിനിന്റെ എഞ്ചിന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. സംഭവത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിന്‍ നമ്പര്‍ 06568 കാര്‍വാര്‍-എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ എക്‌സ്പ്രസ് റദ്ദാക്കിയതായും മറ്റ് ഏഴ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ട്രെയിന്‍ നമ്പര്‍ 16595 കെഎസ്ആര്‍ ബെംഗളൂരു – കാര്‍വാര്‍ പഞ്ചഗംഗ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് യശ്വന്ത്പൂര്‍, ബാനസ്വാഡി, ജോലാര്‍പേട്ട കാബിന്‍, സേലം, പോഡനൂര്‍, ഷൊര്...

അർജുനായുള്ള തെരച്ചിൽ തുടരുന്നു; സംസ്ഥാന മന്ത്രിമാർ ഷിരൂരിലേക്ക്, യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ദൗത്യം പതിനൊന്നാം ദിവസമായ ഇന്നും തുടരും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നത്. അർജുന് വേണ്ടിയുള്ള തെരച്ചിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചിൽ സംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. കനത്ത മഴയാണ് നിലവില്‍ സ്ഥലത്തുള്ളത്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയ...

അങ്കോല മണ്ണിടിച്ചില്‍; ഏഴാംദിനവും തിരച്ചില്‍ വിഫലം, നാളെ പുഴയിലേക്ക്

അങ്കോല: കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ ഏഴാംദിനവും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ തിരച്ചില്‍ വൈകീട്ടോടെ അവസാനിപ്പിച്ച് സൈന്യം ഷിരൂറില്‍ നിന്ന് മടങ്ങി. ഇതോടെ കരയിലെ തിരച്ചില്‍ അവസാനിപ്പിച്ചതായും നാളെ പുഴയില്‍ പരിശോധന നടത്തുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പറഞ്ഞു. വാഹനം പുഴയിലേക്ക് ഒഴുകിപ്പോയതായാണ് നിഗമനമെന്നും അതിനാലാണ് ഗംഗാവലി നദിയിലേക്ക് തിരച്ചില്‍ വ്യാപിപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ വിദഗ്ധ സംഘം നാളെ രാവിലെ സ്ഥലം സന്ദര്‍ശിക്കും."  

അർജുൻ മിഷൻ; നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം; റോഡിൽ രണ്ടിടങ്ങളിൽ സി​ഗ്നൽ, മണ്ണ് നീക്കി പരിശോധിക്കുന്നു

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം. സി​ഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താനായിരുന്നു സൈന്യത്തിൻ്റെ നീക്കം. അതിനിടയിലാണ് പ്രതീക്ഷ നൽകി രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചത്.  അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്‍റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതു കൂടാതെ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. രാവിലെ മുതല്‍ സ്കൂബ ഡൈവേഴേ്സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​ഗം​ഗം​ഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്...

അർജുനായി പ്രതീക്ഷയോടെ; ഏഴാം ദിവസവും തെരച്ചിൽ തുടരും, കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും

ബെം​ഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ മുതൽ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കും. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന. അതേ സമയം, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേ...

അർജുനായി തെരച്ചിൽ ഊർജിതം; മം​ഗളൂരുവിൽ നിന്ന് റഡാറെത്തി: പുഴയിലും മണ്ണിടിഞ്ഞ സ്ഥലത്തും പരിശോധന ഉടൻ

ബെം​ഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.  ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി. അപകടവാർത്ത പുറംലോകത്തെത്തിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടൽ എടുത്തുപറഞ്ഞ് മന്ത്രി എ കെ ശശീന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോടെയാണ് സംസ്ഥാന സർക്കാരിൻറെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞതെന്ന് മന്ത്രി ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. അപകടം സംബന്ധിച്ച് സംസ്ഥാന സർക...