അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം; സംസ്ഥാന പോലിസ് മേധാവിമാര്‍ക്ക് അമിത് ഷായുടെ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്ന സാഹചര്യത്തില്‍ നടപടി ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തി രേഖകള്‍ പരിശോധിച്ച് നിയമാനുസൃത നടപടികളിലൂടെ നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അവരുടെ രേഖകള്‍ പരിശോധിക്കുന്നതിനും സംസ്ഥാന പോലിസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ