ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റിയാസ് മൗലവി വധം; 'ഒത്തുകളി നടന്നെന്ന് സംശയം', പൊലീസിനും പ്രോസിക്യൂഷനുമെതിരെ സമസ്ത മുഖപത്രം

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. കോടതി ചൂണ്ടികാട്ടിയ വീഴ്ചകൾ ഉണ്ടെങ്കിൽ ഒത്തുകളിയോ മധ്യസ്ഥതമോ നടന്നെന്ന് സംശയിക്കാമെന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലെ വിമര്‍ശനം. ഡിഎൻഎ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികൾ കുറ്റവിമുക്തർ ആയെങ്കിൽ ആരെയാണ് സംശയിക്കേണ്ടത്. ആര്‍എസ്എസ് പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ പ്രോസിക്യൂഷൻ തുടർച്ചയായി പരാജയപ്പെടുന്നത് അതിശയകരവും സംശയകരവുമാണ്.  സംഭവത്തില്‍ കോടതിക്കാണോ പ്രോസിക്യൂഷനാണോ വീഴ്ച സംഭവിച്ചതെന്ന ചോദ്യവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. ജനാധിപത്യത്തിന്‍റെ കരുത്തും ജൂഡീഷ്യറിയുടെ വിശ്വാസ്യതയും ഇല്ലായ്മ ചെയ്യുന്നതാണ് ഈയിടെ നടക്കുന്ന ചില വിധിപറച്ചിലുകൾ. പൊലീസ്, നീതി നിർവഹണ സംവിധാനങ്ങളെ കണ്ണടച്ചു വിശ്വസിക്കേണ്ട എന്നാണ് മൗലവി കേസ് വിധി നമ്മോടു പറയുന്നതെന്നുമാണ് സമസ്ത മുഖപത്രത്തില്‍ പറയുന്നത്. പൊലീസിനെയും പ്രോസിക്യൂഷനെയും പ്രതിക്കൂട്ടിലാക്കിയാണ് മുഖപ്രസംഗം. വീഴ്ച കോടതിക്കോ പ്രോസിക്യൂഷനോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

ഉപ്പളയില്‍ ചരക്കു ലോറി മറിഞ്ഞു: ഡ്രൈവരും ക്ലീനറും അത്ഭുത കാരമായി രക്ഷപ്പെട്ടു

  കാസര്‍കോട്: ഉപ്പള ഗേറ്റില്‍ ഇന്ന് പുലര്‍ച്ചെ ലോറി മറിഞ്ഞു. ഡ്രൈവരും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ ഭാഗത്തു നിന്ന് ചരക്കുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മറിഞ്ഞ ലോറി റോഡിലൂടെ പോവുകയായിരുന്ന കാറിനു മുകളില്‍ ഭാഗികമായി വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

പാചകവാതക വില കുറച്ചു, രണ്ട് മാസത്തിനിടെ കൂട്ടിയത് 41.5, കുറച്ചത് 30 രൂപ മാത്രം

ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അന്ന് കൂട്ടിയ തുകയുടെ അത്ര പോലും ഇത്തവണ കുറച്ചിട്ടില്ല.അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.   

നിസ്‌കാരത്തിനിടെ കാഞ്ഞങ്ങാട് യത്തീംഖാനയില്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: നിസ്‌കാരത്തിനിടെ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് യത്തീംഖാനയിലെ ഡ്രൈവറും കുടക് സ്വദേശിയുമായ വടകരമുക്കില്‍ താമസക്കാരനുമായ സി.എംഹമീദ്(65) ആണ് മരിച്ചത്. ഭാര്യ: കെഎം ഫാത്തിമ, മക്കള്‍: ശാഫി സിഎച്ച്, തസ്ലീമ സി.എച്ച്, ഷാഹിന സി.എച്ച്, നസുലിന്നിസ സിഎച്ച്, ഹാജറ സി.എച്ച്, സല്‍മത്ത് സി എച്ച്. മരുമക്കള്‍: അന്‍സാരി, അഷ്‌റഫ്, അബ്ദുല്ല, ഹാരിസ്, റൗഫ്.

റിയാസ് മൗലവി വധക്കേസ്; ചാനൽ വാർത്തകൾക്കടിയിൽ കമന്റിട്ടവർക്കെതിരെ കേസെടുത്ത് കാസർകോട് പൊലീസ്

 കാസര്‍കോട്: കാസർകോട്: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ട് ചാനൽ വാർത്തകൾക്കടിയിൽ കമന്റിട്ടവർക്കെതിരെ കേസ്. വർഗീയ സംഘർഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഒരാൾക്കെതിരെയാണ് നിലവിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെവിട്ടത്. ന്യൂസ് ചാനലിന്റെ യൂട്യൂബില്‍ വാര്‍ത്തയ്ക്ക് താഴെ വിദ്വേഷ കമന്റിടുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തില്‍ സ്പര്‍ദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസുണ്ടാവും. റിയാസ് മൗലവി വധക്കേസ് പ്രതികളായ മൂന്ന് പേരെയും കഴിഞ്ഞ ദിവസമായിരുന്നു കോടതി വെറുതെ വിട്ടത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റിയാസ് മൗലവി

റിയാസ് മൗലവി വധക്കേസ്: ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട ശിക്ഷാവിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഉടന്‍ അപ്പീല്‍ നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ശിക്ഷാവിധിയില്‍ പിഴവുണ്ടായെന്ന് ഡിജിപി പറഞ്ഞു. തെളിവുകള്‍ പരിഗണിക്കുന്നതില്‍ കോടതിക്ക് പിഴവ് പറ്റി. എത്രയും വേഗം അപ്പീല്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചു. കാസര്‍കോട് എസ്പി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ കത്ത് ലഭിച്ചാലുടന്‍ തുടര്‍നടപടിക്കൊരുങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസ് അന്വേഷണ സംഘത്തിനും പ്രോസ്‌ക്യൂഷനും വീഴ്ച പറ്റിയതായി കണ്ടെത്തലുണ്ടായിരുന്നു. വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നു. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്

ധന വകുപ്പിന്റെ ഉത്തരവ് പിൻവലിക്കുക, യു ഡി എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പ്രാദേശിക സർക്കാറുകളുടെ തനത് ഫണ്ടുകൾ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് (STSB) അകൗണ്ടിൽ നിക്ഷേപിക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് ജനപ്രതിനിധികൾ പഞ്ചായത്ത്‌ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. ചെമ്മനാട് പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പഞ്ചായത്ത്‌ പ്രസിഡന്റും എൽ ജി എം എൽ സംസ്ഥാന സെക്രട്ടറിയുമായ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ തനത് ഫണ്ട് എവിടെ നിക്ഷേപിക്കണം എന്നുള്ളത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാരമാണെന്നും തനത് ഫണ്ടിലേക്കുള്ള സർക്കാരിന്റെ കടന്നു കയറ്റം പഞ്ചായത്തുകളെ വികസന മുരടിപ്പിലേക്കു എത്തിക്കുമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് സുഫൈജ അബൂബക്കർ പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ ടി ഡി കബീർ, കൃഷ്ണൻ ചട്ടൻചാൽ, ശംസുദ്ധീൻ തെക്കിൽ, ആയിഷ കെ എ, രമ ഗംഗാദരൻ, അഹമ്മദ് കല്ലട്ര, രാജൻ കെ പൊയ്‌നാച്ചി, നിസാർ ടി പി, അമീർ പാലോത്ത്, ആസിയ മുഹമ്മദ്‌, മറിയ മാഹിൻ, അബ്ദുൽ കലാം സഹദുള്ള, ചന്ദ്രശേഖരൻ കുളങ്ങര എന്നിവർ സംസാരിച്ചു.

ലോറിയിലേക്ക് കാറിടിച്ചു കയറ്റി; ബ്രേക്ക് ഉപയോഗിച്ചിട്ടില്ല; ആത്മഹത്യയെന്ന് റിപ്പോർട്ട്

പത്തനംതിട്ട അടൂരില്‍ ലോറിയിലേക്ക് കാറിടിച്ചു കയറ്റിയത് ആത്മഹത്യയെന്നത് ശരിവെക്കും വിധം ആര്‍ടിഒ എൻഫോഴ്സ്മെന്റിന്റെ പരിശോധനാ റിപ്പോർട്ട്. കാറ് അമിതവേഗത്തിൽ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. തെറ്റായ ദിശയിൽ നിന്നുമാണ് കാർ ഇടിച്ചു കയറിയത്. ഇരുവരും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല.  ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടി. ക്രാഷ് ബാരിയറിൽ ഇടിച്ചാണ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നത്. ആർടിഒ എൻഫോഴ്സ്മെന്റ് റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. പോലീസ് അന്വേഷണവും തുടരുകയാണ്. കാറ് ഹാഷിമിന്റെ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. ഹാഷിം മദ്യപിച്ചിരുന്നോ എന്നതിന്റെ പരിശോധന ഫലം വരാനുണ്ട്.

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.  യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈവശ ഭൂമിക്കു പട്ടയം നല്‍കാന്‍ കൈക്കൂലി; ഇരുപതിനായിരം രൂപ വാങ്ങിയ അഡൂര്‍ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

  കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്പി വി ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാറഡുക്ക കര്‍മ്മംതൊടി സ്വദേശി കെ.നാരായണയെ( 47)ആണ് കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂര്‍ ആലന്തടുക്ക ഹൗസില്‍ പി.മേശന്റെ പരാതിയിലാണ് നാരായണയെ വിജിലന്‍സ് അറ സ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരാതിക്കാരന്റെ അമ്മയുടെ ഇളയമ്മയുടെ മകള്‍ ജാനകിക്ക് ജന്‍മി കുടിയായ്മയായി 100 വര്‍ഷം മുമ്പ് കിട്ടിയ 54 സെന്റ് ഭൂമിക്ക് പട്ടയത്തിനായി ലാന്‍ഡ് ട്രിബൂണില്‍ അപേക്ഷിച്ചിരുന്നു. അപേക്ഷ പരിശോധിച്ചു എസ്എം പ്രപ്പോസല്‍ നല്‍കുന്നതിന് അഡൂര്‍ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. ഈ സ്ഥലം പരിശോധിച്ച് പ്രപ്പോസല്‍ നല്‍കുന്നതിനാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നാരായണന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അതിനിടയില്‍ വില്ലേജ് ഓഫീസര്‍ താലൂക്ക് ഇലക്ഷന്‍ സെല്ലിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തു. താലൂക്ക് ഓഫീസില്‍ വെച്ച് സ്ഥലം മാറിപ്പോയ വില്ലേജ് ഓഫിസറെ കണ്ട് ശനിയാഴ

മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടത്. രാവിലെ പത്ത് മണി മുതല്‍ റേഷന്‍ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷന്‍ കടകളില്‍ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആരുന്നു. ഇന്ന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് സെര്‍വര്‍ തകരാറിലാകാന്‍ കാരണം. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സര്‍വര്‍ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.

കാസര്‍കോട് റിയാസ് മൗലവി വധക്കേസ്, മൂന്ന് പ്രതികളെയും വെറുതെവിട്ടു

കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് ശനിയാഴ്ച ഉച്ചക്ക് 11 മണിക്ക് വിധി പ്രസ്താവിച്ചത്. കാസര്‍കോട് കൂഡ്ലു കേളുഗുഡ്ഡെയിലെ അജേഷ്, നിധിന്‍, അജീഷ് എന്നിവരെ വെറുതെ വിട്ടു കൊണ്ടാണ് കോടതി ഉത്തരവായത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്നുവെന്നാണ് കേസ്. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡ് കാരണവും പല തവണ മാറ്റിവെച്ചുവെന്ന അപൂര്‍വ്വതയും റിയാസ് മൗലവി വധക്കേസിനുണ്ട്. കേസ് ഇത് വരെ ഏഴു ജഡ്ജിമാരാണ് പരിഗണിച്ചത്. വിധി പ്രസ്താവന കണക്കിലെടുത്ത് കാസര്‍കോട്ട് ടൗണ്‍ കറന്തക്കാട്, കൂഡ്ലു, മീപ്പുഗുരി എന്നിവിടങ്ങളിലും വിദ്യാനഗര്‍ ജില്ലാ കോടതി സമുച്ചയ

സി.എ.എ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള പ്രഖ്യാപനം; കേരളത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  തിരുവനന്തപുരം: സി.എ.എ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചതെന്നത് സംബന്ധിച്ച് എത്രയും വേഗത്തില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ടീസിനു ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കുമെന്നാണ് സൂചന. സി.എ.എ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവയില്‍ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. സി.എ.എ വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേസുകള്‍ പിന്‍വലിക്കുന്ന കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം രംഗത്ത് വരികയും വോട്ടു ലക്ഷ്യം വെച്ചു കൊണ്ടുള്ള നടപടിയാണെന്നു ബിജെപി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ബിജെപ

യാത്രക്കാരുടെ എണ്ണം കുറഞ്ഞു; കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്ക് ഉയരും

ഏപ്രിൽ ഒന്ന് മുതൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, രാജ്യന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി അനുമതി നൽകി. യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ടിക്കറ്റ് നിരക്കിൽ ഒരു വർഷമായി വർധനവില്ലാതിരുന്നതും കിയാലിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു.  യാത്ര നിരക്കിനൊപ്പം ടിക്കറ്റിൽ ഉൾപ്പെടുത്തി ഈടാക്കുന്ന യൂസർ ഡവലപ്മെന്‍റ് ഫീസ്, വിമാനക്കമ്പനികളിൽ നിന്ന് ഈടാക്കുന്ന പാർക്കിങ്ങ്, ലാൻഡിങ്ങ് നിരക്കുകൾ, എയ്റോബ്രിജ് , ഇൻലൈൻ എക്സ്റേ നിരക്കുകൾ എന്നിവയും വർധിപ്പിക്കും. കാർഗോ നിരക്കുകളിലും വർധനവുണ്ടാവും. രാജ്യാന്തര വിമാന യാത്രക്കാർക്ക് യൂസർ ഡവലപ്​മെന്‍റ് ഫീസിൽ മാത്രം 700 രൂപയുടെയും ആഭ്യന്തര യാത്രക്കാർക്ക് 500 രൂപയുടെയും വർധനയാണ് ഉണ്ടാവുക. നിലവിൽ രാജ്യാന്തര യാത്രാ ടിക്കറ്റുകൾക്ക് നികുതി ഉൾപ്പെടെ 1263 രൂപയും ആഭ്യന്തര യാത്രയ്ക്ക് 378 രൂപയുമാണ് യൂസർ ഡവലപ്മെൻറ് ഫീസായി ഈടാക്കുന്നത്. ഏപ്രിൽ 1 മുതൽ ഇത് 1982 രൂപയും 885 രൂപയുമാക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 2028 വരെയുള്ള ഒരോ സാമ്പത്തിക വർഷങ്ങിലും ഈ നിരക്കുകളിൽ നിശ്ചിത ശതമാനം വർധ

കുമ്പളയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചു; കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് : ദേശീയപാത കുമ്പള പാലത്തിനു സമീപം കർണാടക ആർടിസി ബസും കാറും കൂട്ടിയിടിച്ചു. കാർ ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മഞ്ചേശ്വരം സ്വദേശി ഷമീർ ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാറിന്റെ മുൻഭാഗത്തെ വീലുകൾ ബസ് ഇടിച്ചു തകർന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. കാസർകോട് നിന്നും മഞ്ചേശ്വരത്ത് പോവുകയായിരുന്ന ഷമീർ സഞ്ചരിച്ച ടാറ്റാ നെക്സൺ കാറും മംഗളൂരുവിൽ നിന്ന് വരികയായിരുന്നു കർണാടക ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. 10 മീറ്ററോളം ദൂരം കാറിനെ വലിച്ചിഴച്ചുകൊണ്ടുപോയി. ദേശീയപാത വികസനയുമായി ബന്ധപ്പെട്ട് റോഡിലെ വാഹനങ്ങളുടെ ഗതി നിയന്ത്രണത്തിൽ വരുത്തിയ മാറ്റമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

റിയാസ് മൗലവി വധക്കേസിന്റെ വിധി നാളെ; അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

കാസര്‍കോട്: നിരവധി തവണ മാറ്റി വെച്ച റിയാസ് മൗലവി(27) കൊലക്കേസ് വിധി നാളെ. ജില്ലാ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പ്രസ്താവിക്കുക. കൂഡ്ലു, കേളുഗുഡ്ഡെയിലെ അജേഷ്, നിതിന്‍, അജീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷമായി ജയിലില്‍ തന്നെയാണ്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്നുവെന്നാണ് കേസ്. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. 2019 ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡ് കാരണവും പല തവണ മാറ്റിവെച്ചുവെന്ന അപൂര്‍വ്വതയും റിയാസ് മൗലവി വധക്കേസിനുണ്ട്. കേസ് ഇത് വരെ ഏഴു ജഡ്ജിമാരാണ് പരിഗണിച്ചത്. നാളെ വിധി ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അവധിയില്‍ പോയ ജില്

ഉപ്പളയിലെ അരക്കോടി രൂപയുടെ കവര്‍ച്ച; പിന്നില്‍ ക്വട്ടേഷന്‍ സംഘം

  കാസര്‍കോട്: ഉപ്പളയില്‍ എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാഹനത്തില്‍ നിന്നും അരക്കോടി രൂപ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി ഹരിനാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉടന്‍ തമിഴ്നാട്, തൃശിനാപ്പള്ളിയിലേക്ക് പോകും. മാര്‍ച്ച് 27ന് ഉച്ചക്കാണ് ഉപ്പള ടൗണിലെ എടിഎമ്മില്‍ പണം നിറക്കാനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനത്തില്‍ നിന്ന് പണം കൊള്ളയടിച്ചത്. വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അകത്തേക്ക് കയ്യിട്ട് പണമടങ്ങിയ ബാഗുമായി ഒരാള്‍ കടന്നുകളയുകയായിരുന്നു. ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പിന്നീട് പണം മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്യുന്നതിന്റെയും തുടര്‍ന്ന് ഒരു കാറില്‍ കയറുന്നതിന്റെയും ദൃശ്യങ്ങളും ലഭിച്ചിരുന്നു. പ്രസ്തുത കാര്‍ കണ്ടെത്തിയെങ്കിലും കൊള്ളക്കാര്‍ പൊലീസിനെ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഉപ്പള ടൗണില്‍ ഏതോ ആവശ്യത്തിനെത്തിയ ഒരാളുടേതാണ് കാര്‍. നിര്‍ത്തിയിട്ട ഈ കാറിന്റെ ഒരു ഭാഗത്ത് കൂടി കയറിയ മ

വിദ്യാര്‍ഥിനിയുടെ പരാതി: കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍

കാസര്‍കോട്: കാസര്‍കോട് ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍. 2022 ഓഗസ്റ്റില്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നീക്കം. വിരമിക്കല്‍ ദിനത്തില്‍ അധ്യാപികയ്ക്കെതിരെ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് വന്നിരുന്നു. കോളജിലെ വിദ്യാര്‍ഥിനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന മറ്റൊരു പരാതിയില്‍ വകുപ്പ് തല അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടി എസ്എഫ്‌ഐ നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയെന്ന് അധ്യാപികയുടെ ആരോപണം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയര്‍ന്നതോടെ പ്രിന്‍സിപ്പല്‍ രമയെ നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രിന്‍സിപ്പലിനെ ഉപരോധിച്ചുകൊണ്ട് എസ് എഫ് ഐ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ നിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിന്‍സിപ്പല്‍ രമ രാജി വെയ്ക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു എസ്എ

പൊന്ന് ഇനി പൊള്ളും; ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്നു

  കാസര്‍കോട്: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. 50,400 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 6300 രൂപയാണ്. പവന് 1040 രൂപയുടെ വര്‍ധനവാണ് മാര്‍ച്ച് 29ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. വിലക്കയറ്റം കല്യാണ സീസണെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വര്‍ധിച്ചുവരുന്ന വില ലൈറ്റ് വൈയ്റ്റ് ആഭരണങ്ങളുടെ ആവശ്യം ഉയര്‍ത്തുമെന്നാണ് സ്വര്‍ണ്ണ വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. കല്ല്യാണത്തിന് നേരത്തെ 50 പവന്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ തൂക്കം കുറഞ്ഞ 25 പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തലുണ്ട്. കേരളത്തില്‍ വിവാഹ സീസണ്‍ തുടങ്ങാനിരിക്കെ പവന്റെ വില 50000 കടന്നത് സാധാരണക്കാരെ അടക്കം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 46320 രൂപയാണ് മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. പവന്‍റെ വില പുതിയ റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില വര്‍ധിക്കാനുള്ള സാധ

1700 കോടി നികുതി അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

  ദില്ലി: കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്. കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു.തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു.  2014 മുതൽ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. പുതിയ നോട്ടീസിൽ പറയുന്നത് നികുതിയും പിഴയുമടക്കം 1700 കോടി അടയ്ക്കണമെന്നാണ്. 2020 വരെയുള്ള കാലയളവിലെ നോട്ടീസാണ് ഇപ്പോള്‍ നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റേത് നീചമായ രാഷ്ട്രീയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ആദായ നികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാര

പ്രഫുൽ പട്ടേലിന് സിബിഐ ക്ലീൻ ചിറ്റ്; എൻഡിഎയിൽ ചേര്‍ന്നതിന് പിന്നാലെ എയ‍ർ ഇന്ത്യ അഴിമതിക്കേസ് അവസാനിപ്പിച്ചു

ദില്ലി : യുപിഎയുടെ വ്യോമയാന മന്ത്രിയായിരുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സിബിഐ അവസാനിപ്പിച്ചത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം തുടങ്ങിയ അന്വേഷണം മതിയാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. 2017 മേയിലാണ് സുപ്രീംകോടതി എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ അഴിമതി കണ്ടെത്തി അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ‍ര്‍ക്കൊപ്പം അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലും കേസിൽ പ്രതിയായി. കഴിഞ്ഞ 7 വ‍ര്‍ഷമായി കേസിൽ അന്വേഷണം നടക്കുകയായിരുന്നു. എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും അജിത് പവാറും കഴിഞ്ഞ വർഷം എൻഡിഎയ്ക്കൊപ്പം ചേർന്നിരുന്നതിന് പിന്നാലെയാണ് അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത്. 

കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി

  ദില്ലി: വിചാരണ കോടതിയില്‍ ഇഡിയുമായുള്ള വാക്‌പോരിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്റെ ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധി വന്നു. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. കോടതിമുറിയില്‍ ചൂടന്‍ വാഗ്വാദം തന്നെയാണ് കെജ്രിവാളും ഇഡിയും തമ്മിലുണ്ടായതെന്ന് പറയാം. അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു. രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ കെജ്രിവാള്‍ കോടതി മുറിയില്‍ ഷോ നടത്തുകയാണെന്ന് ഇഡിയും കുറ്റപ്പെടുത്തി. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് കെജ്രിവാള്‍ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാന്‍ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ താന്‍ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ

വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി കവര്‍ച്ച;അക്രമി സംഘത്തില്‍ മൂന്നു പേര്‍; രക്ഷപ്പെട്ടത് കര്‍ണ്ണാടകയിലേയ്ക്ക്, പൊലീസിനും ഗുരുതര വീഴ്ച

കാസര്‍കോട്: ഉപ്പള ടൗണിലെ എ ടി എമ്മില്‍ നിറയ്ക്കാന്‍ പണവുമായി എത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികളും മറ്റും താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്നു വെളുപ്പിനുവരെ നീണ്ടു നിന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ആള്‍ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഉപ്പള ടൗണിലെ ആക്സിസ് ബാങ്കിന്റെ എ ടി എമ്മില്‍ നിറയ്ക്കുന്നതിനു പണവുമായി എത്തിയതായിരുന്നു മുംബൈയിലെ സ്വകാര്യ ഏജന്‍സിയുടെ വാഹനം. വാഹനത്തിലെ ഒരു ബാഗില്‍ ഉണ്ടായിരുന്ന 70 ലക്ഷം രൂപയില്‍ നിന്നു 20 ലക്ഷം രൂപ എ ടി എമ്മില്‍ നിറയ്ക്കാനായി രണ്ടു ജീവനക്കാര്‍ കൊണ്ടു പോയി. അവശേഷിച്ച 50 ലക്ഷം രൂപ അടങ്ങിയ ബാഗ് പിന്‍സീറ്റില്‍ വച്ചിരുന്നുവെന്നാണ് പണം എത്തിക്കുന്നതിന്റെ ചുമതല ഉണ്ടായിരുന്ന ഉളിയത്തടുക്കയിലെ ജിതേന്ദ്ര പൊലീസിനു നല്‍കിയ മൊഴി. എടിഎമ്മില്‍ പണം നിക്ഷേപിച്ച് 10 മിനിറ്റിനകം ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് പണം കവര്

കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: കേരളം ഉള്‍പ്പടെ രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്. കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നുള്ള നോമിനേഷനുകള്‍ ഇന്ന് മുതല്‍ (മാര്‍ച്ച് 28) സമര്‍പ്പിച്ചു തുടങ്ങാം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മുമ്പാകെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമര്‍പ്പിക്കേണ്ട സമയം. ഏപ്രില്‍ നാലാം തിയതിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. പൊതു അവധികള്‍ പരിഗണിച്ച് മാര്‍ച്ച് 29, 31, ഏപ്രില്‍ 1 തിയതികളില്‍ നാമനിര്‍ദേശ പത്രിക നല്‍കാനാവില്ല. ഏപ്രില്‍ അഞ്ചിന് നാമനിര്‍ദേശങ്ങളുടെ സൂക്ഷമപരിശോധന നടക്കും. ഏപ്രില്‍ എട്ടാം തിയതിയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ 98 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക.

ദില്ലിയിൽ രാഷ്ട്രപതി ഭരണം? മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ആലോചനയുമായി കേന്ദ്രം

ദില്ലി: മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ദില്ലിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നൽകിയേക്കും.  ദില്ലി മദ്യനയക്കേസിൽ ഇന്ന് നിർണ്ണായക ദിവസമാണ്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിൽ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക രംഗത്ത് വന്നു. നിയമ നടപടികൾ സുതാര്യവും നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്ന് വീണ്ടും നിലപാടറിയിച്ചു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമ

ഉപ്പളയിലെ എടിഎം വാനില്‍ നിന്നും 50 ലക്ഷം കവര്‍ന്ന സംഭവം; ബാഗുമായി കടന്നുപോകുന്ന ഒരാളുടെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: പട്ടാപ്പകല്‍ എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാനില്‍ നിന്നും 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന. സംഭവത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ്, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സംഘം കള്ളനെ കണ്ടെത്താന്‍ ഉപ്പള ടൗണ്‍ അരിച്ചുപെറുക്കുകയാണ്. ടൗണിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഒരാള്‍ ബാഗുമായി തിരക്കില്‍ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഈ ദൃശ്യം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവികളും പരിശോധിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കവര്‍ച്ച നടന്നത്. മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ആക്‌സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്. ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. 50 ലക്ഷം എ.ടി.എമ്

ഉപ്പള ടൗണില്‍ നിന്നും പട്ടാപ്പകല്‍ 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയില്‍ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ ജീവനക്കാരെ ആക്രമിച്ച് 50 ലക്ഷം രൂപ കൊള്ളയടിച്ചു. ടൗണിലെ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടയിലാണ് ചീറിപ്പാഞ്ഞെത്തിയ കൊള്ള സംഘം വാഹനം അടിച്ചു തകര്‍ത്ത് പണവും കൈക്കലാക്കി കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

കാറില്‍ കടത്തിയ 129.24 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി; ഡ്രൈവര്‍ രക്ഷപ്പെട്ടു

  കാസര്‍കോട്: എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് മഞ്ചേശ്വരം ബന്ദിയോട് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 129.24 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. അബ്കാരി നിയമപ്രകാരം കേസെടുത്തു. ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.മഞ്ചുനാഥന്‍, കെ.സതീശന്‍, എക്സൈസ് ഡ്രൈവര്‍ പി.എ ക്രിസ്റ്റീന്‍, പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സി.ഇ.ഒ അമല്‍ജിത്ത്, എ.സത്യന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു മദ്യം. രക്ഷപ്പെട്ട ഡ്രൈവര്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം

തിരുവനന്തപുരം: ഡ്രേവിംഗ് ടെസ്ററിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്‍റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ തര്‍ണ സംഘടിപ്പിച്ചു.ഗണേഷ്കുമാര്‍ എല്‍ഡിഎഫ് മന്ത്രി ആണെന്ന് ഓർക്കണം.ആവശ്യമെങ്കിൽ മന്ത്രിയെ തടയും. ഡ്രൈവിംഗ് ലൈസൻസ് പരിഷ്ക്കരണം അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം.കോർപ്പറേറ്റുകൾക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തിൽ നടത്താൻ എത്തിന് വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക്  മന്ത്രി പാലിക്കുന്നില്ല.മന്ത്രിയുടെ വസതിയിലേക് മാർച്ച് നടത്തും.മന്ത്രിയെ വഴിയിൽ തടയുമെന്നും സിഐടിയു നേതാക്കള്‍ വ്യക്തമാക്കി.

കാസര്‍കോട് പാലായിയിലെ ഊരുവിലക്ക് ആരോപണം ; മൂന്ന് പരാതികളിലായി ഒന്‍പത് പേര്‍ക്കെതിരെ കേസ്

പറമ്പില്‍ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിലാണ് പൊലീസ് നടപടി സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് സ്ഥലം ഉടമയുടെ കൊച്ചുമകള്‍, തെങ്ങു കയറ്റ തൊഴിലാളി എന്നിവര്‍ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെയും അയല്‍വാസി നല്‍കിയ പരാതിയില്‍ തെങ്ങു കയറ്റ തൊഴിലാളിക്കും എതിരെയാണു കേസ്

ജയിലിൽ നിന്ന് ഉത്തരവിടുന്നത് തടയണം'; കെജ്‍രിവാളിനെതിരെ ദില്ലി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. ജയിലിൽ നിന്ന് കെജ്രിവാൾ ഉത്തരവിറക്കുന്നത് തടയണം എന്നാണ് ഹർജിയിലെ ആവശ്യം. വിഷയത്തിൽ കോടതി ഇടപെടൽ വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക പ്രവർത്തകൻ സുർജിത് സിങ്ങ് യാദവ് ആണ് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.  രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാൽ ലഫ്. ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതിൽ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചിരുന്നു. ദില്ലിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‍രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.  അതേസമയ

ബെംഗളൂരുവില്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയ 22 പേര്‍ക്ക് പിഴ

ബെംഗളൂരു: കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയ 22 പേര്‍ക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് (BWSSB). രൂക്ഷമായ ജലപ്രതിസന്ധിക്കിടെയാണ് ഇത്തരം പ്രവൃത്തി. മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. കാര്‍ കഴുകല്‍, പൂന്തോട്ടപരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്കായി വെള്ളം പാഴാക്കുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്ന് മാര്‍ച്ച് 10ന് BWSSB നോട്ടീസ് നല്‍കിയിരുന്നു. ഇവിടെ 13 പേരില്‍ നിന്നായി 65,000 രൂപ പിരിച്ചെടുത്തു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ജലപ്രതിസന്ധി കണക്കിലെടുത്ത് നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപയോഗം പരിമിതപ്പെടുത്താന്‍ BWSSB ആവശ്യപ്പെട്ടിരുന്നു. ഹോളി ആഘോഷവേളയില്‍, പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. * _ 👇TKR 24 ONLINE NEWS👇 _ * * 🔴283 whatsapp ഗ്രൂപ്പുകളിലൂടെ എഴുപതിനായിരത്തിലധികം  ആൾക്കാരിലേക്ക് നിങ്ങളുടെ പരസ്യം ചെയ്യാൻ വിളിക്കൂ.. * . 📲9961710119, 📲9526026269 * വടക്കെ മലബാറിൽ ക

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ 2.6 കിലോ കഞ്ചാവ്; പ്രതികളെ തെരയുന്നു

  കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപിന് മുന്നോടിയായി കാസര്‍കോട് എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍ രാജനും സംഘവും, കാസര്‍കോട് ഐബിയും ആര്‍പിഫും സംയുക്തമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വീണ്ടും ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. 2.680 കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ നടപടികള്‍ക്കായി കേസ് കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി. കഞ്ചാവ് കടത്തി കൊണ്ട് വന്ന പ്രതിയെ കണ്ടെത്താന്‍ അന്വേഷണം കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കഞ്ചാവ് പിടികൂടിയ സംഘത്തില്‍ പ്രൈവന്റ്റീവ് ഓഫിസര്‍ ബി. എസ്.മുഹമ്മദ് കബീര്‍, പ്രിവന്റ്റീവ് ഓഫീസര്‍ ഗ്രേഡ് എം എം പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ബി.എന്‍.ദീപു, ആര്‍.കെ. അരുണ്‍, ആര്‍പിഎഫ് എഎസ് ഐഎം. ഡി അജിത് കുമാര്‍, സി.എസ്.സനില്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി രാജീവന്‍, കോണ്‍സ്റ്റബിള്‍ വിടി രാജേഷ് എന്നിവരുമുണ്ടായിരുന്നു.

സംസ്ഥാനത്ത് കൊടുംചൂട്; പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് കൊടുംചൂട്. തൃശൂരില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു "

മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ട്, സിഎഎ രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യുന്നു: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം രാഷ്ട്രീയ ലക്ഷ്യം വച്ച് മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുസ്ലിം വോട്ടുകള്‍ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ നീക്കം. ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്ത ആളാണ് പിണറായി വിജയനെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ ഭൂരിഭാഗം കേസുകളും പിന്‍വലിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിഷയം മാറ്റാന്‍ വേണ്ടി എല്ലാ ദിവസവും പൗരത്വം പൗരത്വം എന്ന് പറഞ്ഞ മുഖ്യമന്ത്രി വരണ്ട. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയില്‍ 12 സ്ഥാപനങ്ങള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തില്‍ മറ്റ് കമ്പനികള്‍ പണം നിക്ഷേപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇതിനെല്ലാം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് എംപിമാര്‍ സിഎഎക്കെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചതിന് തെളിവുണ്ട്. എന്നിട്ടും പച്ചക്കള്ളം പറയുകയാണ് മുഖ്യമന്ത്രി. സിഎഎയില്‍ കോണ്‍ഗ്രസിന്റെ സമരവും പരിപാടികളും പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രി ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടാണ്

കുമ്പളയിൽ പ്രവാസിയുടെ വീടു കുത്തിത്തുറന്ന് 25 പവനും വിദേശ കറന്‍സിയും കൊള്ളയടിച്ചു; കവര്‍ച്ച നടന്നത് കുടുംബസമേതം നോമ്പുതുറക്ക് പോയ തക്കം നോക്കി

കാസര്‍കോട്: വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും കവര്‍ച്ചചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുബം തിരിച്ചെത്തിയാപ്പോഴാണ് സംഭവം അറിഞ്ഞത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച. പെരുന്നാള്‍ ആഘോഷത്തിനു നാട്ടിലെത്തിയതായിരുന്നു പ്രവാസിയായ സുബൈര്‍. തിങ്കളാഴ്ച വൈകുന്നേരം മാതാവ്, ഭാര്യ, നാലു മക്കള്‍ എന്നിവരെ കൂട്ടി ഉളുവാറിലുള്ള സഹോദരി നുസ്രത്തിന്റെ വീട്ടില്‍ പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ അലമാര കുത്തിപ്പൊളിച്ചതായും 25 പവന്‍ സ്വര്‍ണവും ദിര്‍ഹവും നഷ്ടപ്പെട്ടതായി വ്യക്തമായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി പരിശോധന ആരംഭിച്ചു. സുബൈറും കുടുംബവും വീട്ടില്‍ ഇല്ലെന്നു വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. പിന്‍ഭാഗത്തെ ചെറിയ ഗേറ്റിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

പ്രധാനമന്ത്രിയുടെ വസതി വളയാൻ ആം ആദ്മി പാര്‍ട്ടിയുടെ ആഹ്വാനം: മാര്‍ച്ചിന് അനുമതിയില്ല, ദില്ലിയിൽ കനത്ത സുരക്ഷ

ദില്ലി: മദ്യ നയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാര്‍ട്ടി തീരുമാനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാര്‍ച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ന്യൂ ദില്ലി മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ഇതോടെ ദില്ലി സംഘര്‍ഷഭരിതമാകുമെന്നാണ് കരുതുന്നത്. അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ചര്‍ ക്യാമ്പയിനുമായി എഎപി രംഗത്തെത്തി. മോദി കാ സബ്സാ ബടാ ഡര്‍ കെജ്രിവാൾ (മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാൾ) എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. എഎപി നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തു. അതിനിടെ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കാസര്‍കോട് പൈവളിക പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തി

ബിജെപിയാണ് നിലവിലുള്ള ഭരണ സമിതിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നത് അവിശ്വാസത്തെ കോണ്ഗ്രസ് അംഗം പിന്തുണച്ചു മുസ്ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയത് കോണ്ഗ്രസ് ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. കക്ഷി നില എല്‍ ഡി എഫ് – 8 ബിജെപി – 8 മുസ്ലിം ലീഗ് – 2 കോണ്ഗ്രസ് – 1

സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായികൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: എല്‍ വി ടെമ്പിളിന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശം സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരം. ഇതിനിടയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ കുശാല്‍ നഗറിലെ ഹമീദിനാണ് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് നീലേശ്വരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് ഓട്ടോയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വാഹനത്തില്‍ നിന്ന് ഒഴുകിയ ഓയില്‍ ഫയര്‍ഫോഴ്സ് എത്തി കഴുകി വൃത്തിയാക്കി. ഓട്ടോയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പ്രതിപക്ഷത്തെ ഉന്നമിട്ട് അന്വേഷണ ഏജൻസികളുടെ റെയ്ഡ്, ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ

ദില്ലി: തെരഞ്ഞെടുപ്പ് വേളയിലെ അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശം നൽകാനാണ് നീക്കം. മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അന്വേഷണ ഏജൻസികൾ അഴിഞ്ഞാടുന്നവെന്ന പരാതിയാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കൾ ഇലക്ഷൻ കമ്മീഷന് മുന്നിൽ അവതരിപ്പിച്ചത്. പരിശോധനയെന്ന രീതിയിൽ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം ആംആദ്മി പാർട്ടിയുടെ ഓഫീസ് ദീർഘകാലത്തേക്ക് അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ബാരിക്കേഡ് വെച്ച് വഴികളടച്ചു. മഹുവ മൊയിത്രയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. ഒരു പകൽ മുഴുവൻ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഓരോ പ്രതിപക്ഷ നേതാവിനെയും ഉന്നം വെച്ചുളള ഇഡി, സിബിഐ അടക്കം അന്വേഷണ ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം ചൂണ്ടിക്കാട്ടിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷൻ കമ്മീഷൻ ഇടപെടൽ.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും 49000 ത്തിന് താഴേക്ക് എത്തിയിട്ടില്ല. പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും വിലവര്‍ധന കാരണമായിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 49000 രൂപയാണ്

കേരളത്തില്‍ കൊടുംചൂട് ; 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് മാര്‍ച്ച് 28 വരെ

തിരുവനന്തപുരം: കേരളത്തില്‍ കൊടുംചൂടിന് അയവില്ല. മാര്‍ച്ച് 28 വരെ 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഈ വ്യാഴാഴ്ച വരെ (മാര്‍ച്ച് 28 വരെ) തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും എത്തും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതായത് സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ഒന്‍പത് ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ മാര്‍ച്ച് 28 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്

രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് വിദ്യാർത്ഥികളുടെ സത്യവാങ്മൂലം; ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം വിവാദത്തിൽ

  കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലത്തില്‍ ഒപ്പിടീക്കുന്നതിനെതിരെ പ്രതിഷേധം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഒപ്പിട്ട് നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. കാസര്‍കോട് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്. ലോക്സഭാ തെ‍രഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണം. ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26 ന് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ജില്ലാ ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. വോട്ട് ചെയ്യുന്ന പോലെ തന്നെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും

ബന്തടുക്ക മഹാത്മാഗാന്ധി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിജ്ഞാന സദസ്സും കേരളോത്സവ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

ബന്തടുക്ക മഹാത്മാഗാന്ധി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിജ്ഞാന സദസ്സും കേരളോത്സവ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ഗ്രന്ഥാലയം പ്രസിഡണ്ട് റസാക്ക് ബന്തടുക്ക അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ . ദാമോദരൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുറ്റിക്കോൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീധരൻ കെ മുഖ്യാതിഥിയായിരുന്നു. രഞ്ജിത്ത് കെ. പി , രതീഷ് കെ.വി, അനീഷ് ബേത്തലം, നിതിൻ കെ. വി, രാജീവ് രാജു, രതില മോഹനൻ, രശ്മി നായർ. ജി , അസറുദ്ധീൻ പി.എം, ഹരിദാസ്, സൗമ്യ, സതീശൻ തുടങ്ങിയവർ സംബന്ധിച്ചു.

വനം വകുപ്പ് ഓഫീസില്‍ ഗ്രോബാഗിൽ കഞ്ചാവ് കൃഷി; റിപ്പോര്‍ട്ട് ചെയ്ത ഓഫീസർക്ക് 5 ജില്ലകൾക്ക് അപ്പുറത്തേക്ക് സ്ഥലംമാറ്റം

കോട്ടയം എരുമേലിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയതിനെ ചൊല്ലി വിവാദം.റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെ എരുമേലിയിൽ നിന്നും മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കോട്ടയം-പത്തനംതിട്ട അതിര്‍ത്തിയിലെ പ്ലാച്ചേരി  വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിൽ ജീവനക്കാരുടെ പങ്ക് റിപ്പോര്‍ട്ട് ചെയ്ത് മൂന്നു ദിവസത്തിനുള്ളിലാണ് സ്ഥലം മാറ്റം. രണ്ട് ജീവനക്കാരികള്‍ കുറെ നാൾ മുമ്പ് നല്‍കിയ പരാതിയെ തുടർന്നാണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. റേഞ്ച് ഓഫീസർ മാനസികമായി പീഡിപ്പിച്ചെന്നാണ് ഇവർ നൽകിയ പരാതിയിലെ ആരോപണം. മാസങ്ങൾക്ക് മുമ്പ് നൽകിയ പരാതിയിൽ അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം

ചൂടിന് ആശ്വാസമായി വേനൽമഴ; നാളെ അഞ്ച് ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വസമായി സംസ്ഥാനത്ത് നാളെയും വേനൽ മഴയെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. മാർച്ച് 26-ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മാർച്ച് 27-ന് ആലപ്പുഴ, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യതയുള്ളത്.

വിവാദ പരാമര്‍ശം; പി സി ജോര്‍ജ്ജിനെതിരേ കേസെടുത്ത് പുതുച്ചേരി പോലിസ്

മാഹി: മാഹിയെക്കുറിച്ചും സ്ത്രീ സമൂഹത്തെക്കുറിച്ചും ബി.ജെ.പി നേതാവ് പി സി ജോര്‍ജ് നടത്തിയ അധിഷേപ പരാമര്‍ശത്തല്‍ പുതുച്ചേരി പോലിസ് കേസെടുത്തു. 153 എ, 67 ഐ.ടി.ആക്ട്, 125 ആര്‍.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി കെ പി സുനില്‍കുമാര്‍ ഉള്‍പ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാനാവില്ലെന്നുമാണ് പി സി ജോര്‍ജ് പ്രസംഗിച്ചത്. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി.സി.ജോര്‍ജ് ആരോപിച്ചത്.

പൗരത്വ ഭേദഗതി നിയമം: ബിജെപിക്ക് കോണ്‍ഗ്രസിന്റ മൗനാനുവാദം: മുഖ്യമന്ത്രി പിണറായി വിജയന്‍

  കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരു വിഭാഗം ജനതയുടെ മനസ്സില്‍ തീ കോരിയിട്ടിരിക്കുകയാണെന്നും ഇവരെ ഓര്‍ക്കാന്‍ പോലും കഴിയാതെ കോണ്‍ഗ്രസ്, ബി ജെ പിയുടെ കുല്‍സിത നീക്കത്തിന് മൗനാനുവാദമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ആര്‍ എസ് എസ് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ ആശയത്തെയാണെന്നും ആര്‍ എസ് എസിന്റെ നൂറാം വര്‍ഷമായി 2025ല്‍ ഇന്ത്യ പൂര്‍ണ്ണമായും ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ടെ ക്ഷേത്രങ്ങളില്‍ ഉമ്മച്ചി തെയ്യവും, മുക്രി – പോക്കര്‍ തുടങ്ങിയ മുസ്ലീം തെയ്യങ്ങള്‍ കെട്ടുന്ന നമ്മുടെ നാട്ടില്‍ മത അടിസ്ഥാനത്തില്‍ വേര്‍പ്പെടുത്താന്‍ അനുവദിക്കില്ല. പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി പിഎം അലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, കേരള മുസ്ലിം ജമാഅത്ത് ജ

ബൈക്കിലെത്തി മാല പൊട്ടിക്കല്‍; അറസ്റ്റിലായ പ്രതി കാപ്പ പ്രകാരം നാടുകടത്തപ്പെട്ട യുവാവ്

കാസര്‍കോട്: കൂഡ്‌ലു, പായിച്ചാലിലെ കെ സാവിത്രിയുടെ കഴുത്തില്‍ നിന്നു ഒന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ യുവാവ് കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതി. കളനാട് കീഴൂര്‍ സ്വദേശിയായ മുഹമ്മദ് ഷംനാസിനെ കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. ബേക്കല്‍, മേല്‍പ്പറമ്പ്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ എട്ടുമാസത്തിനുള്ളില്‍ പത്തോളം മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതിയാണ് മുഹമ്മദ് ഷംനാസ്. ഈ കേസുകളില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ നാലുമാസം മുമ്പ് ജയിലില്‍ നിന്നു ഇറങ്ങി. എന്നാല്‍ മേല്‍പ്പറമ്പ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. ഇതു ലംഘിച്ച് കാസര്‍കോട്ടെത്തിയ ഷംനാസ് മാര്‍ച്ച് 20ന് ഉച്ചയ്ക്കാണ് പായിച്ചാലില്‍ നടന്നു പോവുകയായിരുന്ന സാവിത്രിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചത്. മടിക്കേരിയില്‍ നിന്നും വാടകയ്‌ക്കെടുത്ത െൈബക്കിലെത്തിയാണ് മാലപ്പൊട്ടിച്ചതെന്നാണ് ഷംനാസ് പൊലീസിനു നല്‍കിയ മൊഴി

അമ്പലത്തറയിൽ കള്ളനോട്ട് പിടികൂടിയ സംഭവം; രണ്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു

  കാസർകോട്: ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും നിരോധിച്ച 2000 രൂപയുടെ 6.96 കോടി കള്ളനോട്ട് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജാമ്യംഅനുവദിച്ചു. പെരിയ കല്യോട്ട് ബി.എസ് ഹൗസിലെ അബ്ദുൽ റസാഖ് (49), മൗവ്വൽ പരയങ്ങാനത്ത് താമസക്കാരനും കർണ്ണാടക പുത്തൂർ സ്വദേശിയുമായ സുലൈമാൻ(52) എന്നിവർക്കാണ് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. വയനാട്ടിൽ പിടിയിലായ പ്രതികളെ ശനിയാഴ്ച പുലർച്ചെ അമ്പലത്തറ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ആളുകളെ കബളിപ്പിക്കാനാണ് വ്യാജ നോട്ടുകൾ ശേഖരിച്ചതെന്നാണ് സുലൈമാൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ അത് പോലീസ് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. വെള്ളിയാഴ്ച വൈകീട്ടാണ് ബത്തേരി പൊലീസ് ഇൻസ്പെക്ടർ കെ.ബൈജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രണ്ടാം പ്രതി സുലൈമാൻ താമസിച്ചിരുന്ന മൗവ്വലിലെ വീട്ടിലും തെളിവെടുപ്പ് നടത്തി. നിരോധിച്ച 2000 രൂപയുടെ നാല് നോട്ടുകളാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്.

അറസ്റ്റ് നിയമവിരുദ്ധം’; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അരവിന്ദ് കേജ്‌രിവാള്‍

മദ്യനയ അഴിമതിയിലെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇ.ഡി കസ്റ്റഡിയില്‍ വിട്ടതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും ഉടൻ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്നും അരവിന്ദ് കേജ്‌രിവാളിന്‍റെ അഭിഭാഷകര്‍ പറയുന്നു. മാർച്ച് 24 ഞായറാഴ്ചയ്ക്കകം ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് അടിയന്തര വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അസാധാരണ നീക്കവുമായി കേരളം; രാഷ്‌ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്‍റെ ഹര്‍ജി

  ദില്ലി: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.  ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് കാട്ടിയാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്.  ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകള്‍ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയര്‍ന്നിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.  രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരായ പരാതിയെന്ന്

ചൊവ്വാഴ്ച വരെ പത്ത് ജില്ലകളില്‍ കടുത്ത ചൂട്; സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.