ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് 171.50 രൂപ കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു. 19 കിലോ വരുന്ന സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇന്ന് മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരും. എന്നാല്‍ വീടുകളില്‍ ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച്‌ ഒന്നിന് വാണിജ്യ സിലിണ്ടറകള്‍ക്ക് 350.50 രൂപയും വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഈ സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 92 രൂപ കുറച്ചിരുന്നു.

സുരക്ഷാ ഭീഷണി: 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു

ദില്ലി: രാജ്യത്ത്14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല. ഇതോടെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. 2000 - ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; റിട്ട. ഡിവൈഎസ്പിയും നടനുമായ വി മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും. ( case against retd dysp actor v madhusoodanan ) ആൽബത്തിൽ അഭിനയിക്കാൻ വന്ന യുവതിയെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.

സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴ കിട്ടും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്‌റ്റ് കേടായ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി, ചുമതല അഡിഷണല്‍ ഡയറക്‌ടര്‍ക്ക്

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായിട്ടും ആരോഗ്യ വകുപ്പിനെ അറിയിക്കാതിരുന്നത് സംബന്ധിച്ചും ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കാതിരുന്നത് സംബന്ധിച്ചും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നതിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സിന്‍റെ ചുമതലയുള്ള അഡിഷണല്‍ ഡയറക്‌ടര്‍ ഡോ. ജോസ് ഡിക്രൂസിനാണ് അന്വേഷണ ചുമത. ലിഫ്റ്റ് അടിയന്തരമായി പുനഃസ്ഥാപിക്കാനും അതിന്‍റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കുന്നതിനും വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ മരിച്ച ആളുടെ മൃതദേഹം ചുമട്ടു തൊഴിലാളികള്‍ ചുമന്നു താഴെ എത്തിച്ചത് വന്‍ വിവാദമായിരുന്നു. പിന്നാലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജില്ല ജഡ്‌ജിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ലിഫ്റ്റ് തകരാറുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. വിഷയത്തില്‍ ജില്ല സബ് ജഡ്‌ജ് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക് വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ

കാഞ്ഞങ്ങാട് 19കാരിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: 19കാരിയായ വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലെ ബസ് ഡ്രൈവര്‍ കോളിച്ചാല്‍ പതിനെട്ടാം മൈലിലെ റെനില്‍ വര്‍ഗീസിനെ(39)യാണ് രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബസില്‍ വെച്ച് പരിചയപ്പെട്ടാണ് വിദ്യാര്‍ഥിനിയുമായി കൂടുതല്‍ അടുത്തതും പിന്നീട് പീഡിപ്പിക്കുകയും ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വിദ്യാര്‍ത്ഥിനിയെ കൊണ്ട് പോയ കാര്‍ കണ്ടെത്തുന്നതിന് അന്വേഷണം നടക്കുകയാണ്. പനത്തടി-റാണിപുരം റോഡിലെ ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും കാറിലും ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായിരുന്നു. യുവാവിനോട് സംസാരിച്ച് കൊണ്ടിരുന്ന സ്ത്രീയെ ബലമായി കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന് യുവാവിനെതിരെ കേസുണ്ടായിരുന്നു.

ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യത; 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

  നാലു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ള 6 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ പ്രവചനം. 24 മണിക്കൂറിൽ 115.6 – 204.4 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 – 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് 6 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.  കേരളത്തിൽ മേയ് 3 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗമേറിയ കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലും കൊടുങ്ങല്ലൂരിലും 8 സെന്റീമീറ്ററും എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ 7 സെന്റീമീറ്ററും മഴ ലഭിച്ചു.  തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് ചക്രവാതച്ചുഴി രൂപപ്

മുണ്ടക്കൈ മഖാം ഉറൂസ് മെയ് 19 മുതൽ 21 വരെ

ബോവിക്കാനം. ചരിത്രപ്രസിദ്ധമായ മുണ്ടക്കൈ മഖാo ഉറൂസ് വിപുലമായ പരിപാടിയോട് കൂടി മെയ് 19മുതൽ 21വരെ ആയി നടത്താൻ തീരുമാനിച്ചു.. വെള്ളിയാഴ്ച നടന്ന ജമാഹത്ത് യോഗമാണ് തീരുമാനിച്ചത്. പ്രസ്തുത പരിപാടി നാടത്തുവാൻ വേണ്ടി ഉറൂസ് ചെയർമാൻ ആയി അബ്ദുൽ റഹ്മാൻ വളവിൽ നെയും. കൺവീനർ ആയി അബ്ബാസ് പിഎം നെയും. ട്രഷറർ ആയി ശാഫി ബിഎം നെയും ജമാഹത് കമ്മിറ്റി തിരഞ്ഞെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം; അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

ദുബായ് :മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതാണ് നേരത്തെ തീരുമാനിച്ച മേയ് 7 മുതലുള്ള നാല് ദിവസത്തെ സന്ദർശനം റദ്ദാക്കാൻ കാരണമെന്ന് അറിയുന്നു. അബുദാബി സാമ്പത്തിക വികസന വിഭാഗം സംഘടിപ്പിക്കുന്ന വാർഷിക നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനായി യുഎഇ സർക്കാരിന്റെ ക്ഷണപ്രകാരം എത്താനിരുന്ന മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ് എന്നിവരും ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അബുദാബിയിലും ദുബായിലും പൗര സ്വീകരണം നൽകാൻ ഒരുക്കം നടന്നുവരികയായിരുന്നു. കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വെള്ളിയാഴ്ച യുഎഇ, വിയറ്റ്നാം സ്ഥാനപതിമാരുമായി ന്യൂഡൽഹിയിലെ കേരള ഹൗസിൽ ചർച്ച നടത്തിയിരുന്നു.

ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവെച്ചു

ഇടുക്കി : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൌത്യസംഘം ശ്രമകരമായാണ് ദൗത്യം പൂർത്തിയാക്കിയത്. 

കളനാട് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

മൗവ്വൽ: കളനാട് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച കളനാട് ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ അടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കിൽസയിൽ ഉണ്ടായിരുന്ന ഡ്രൈവർ മരിച്ചു. മൗവ്വലിലെ സിറാജുദ്ദീൻ കുന്നിൽ(56)യാണ് മരിച്ചത്.ഇതോടെ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. സംഭവദിവസം തന്നെ യാത്രക്കാരിയായിരുന്ന ബേക്കൽ മൗവ്വൽ റഹ്മത്ത് നഗറിലെ ആമിനാ മൻസിലിൽ റുഖ്സാന (53) മരിച്ചിരുന്നു. റുക്സാനയുടെ മകൻ മുഹമ്മദ് റസൂലി(28)നും അപകടത്തിൽ പരിക്കേറ്റിരുന്നു. പരിക്കുകളോടെ സിറാജുദ്ദീൻ കാസർകോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  യൂസഫ് സാഹിബ് -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷമീന, മകൾ - സഅദിയ്യ, മരുമകൻ : ജുനൈഫ്, സഹോദരങ്ങൾ: നിസാമുദ്ദീൻ, ഷറഫുദ്ദീൻ, നജ്മുന്നീസ

വിവാഹ വിപണിക്ക് തിരിച്ചടി; സ്വർണവില കുതിക്കുന്നു

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് നിന്നുണ്ടായത്. ഇന്നലെ വിലയിൽ ഇടിവുണ്ടായിരുന്നു. രണ്ട ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44680 രൂപയാണ്.   ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 5 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. വിപണി വില 4635 രൂപയാണ്. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ദിവസം വെള്ളിവില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.  ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ  ഏപ്രിൽ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ ഏപ്രിൽ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്

എല്ലാ കണ്ണും ഗുജറാത്ത് ഹൈക്കോടതിയിലേക്ക്; അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് പരിഗണിക്കും

ദില്ലി : മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിക്കുക. രാഹുലിന്‍റെ അപ്പീൽ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവർ പിന്മാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീൽ എത്തിയത്. അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാൽ ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. മുതിർന്ന അഭിഭാഷകൻ പങ്കജ് ചംപനേരിയാണ് രാഹുലിനായി അപ്പീൽ നൽകിയത്. എംപി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. 

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. മധ്യ കേരളത്തിൽ ശക്തമായ മഴ ലഭിച്ചെക്കും. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിമിന്നലിന് സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശം.നാളെ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സിനിമ പറയുന്നത് പച്ചക്കള്ളം; ‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് വി.ഡി സതീശൻ

ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിനിമ പറയുന്നത് പച്ചക്കള്ളം, ആവിഷ്കാര സ്വാതന്ത്ര്യം അല്ല ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കാനുള്ള സംഘപരിവാർ അജണ്ടയാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയു

അരിക്കൊമ്പൻ കാടിനുള്ളിൽ മറഞ്ഞു, ദൗത്യം പ്രതിസന്ധിയില്‍; ജിപിഎസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യം ആദ്യ ദിവസം ലക്ഷ്യം കണ്ടില്ല. രാവിലെ നാല് മണിക്ക് 150 ലേറെ ദൗത്യ സേനാംഗങ്ങൾ തുടങ്ങിയ ശ്രമം അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. രാവിലെ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. വെയിൽ ശക്തമായതിനാൽ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു. സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.

തൃശ്ശൂർ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്, പൂരം ഞായറാഴ്ച

തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് വർണ്ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിൻറെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ മാറി നിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികൾ. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. ഞായറാഴ്ചയാണ് മഹാപൂരം.

മൂന്ന് ദിവസത്തിന് ശേഷം താഴേക്ക്; സ്വർണവില കുറഞ്ഞു

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44600 രൂപയാണ്  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5575 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. വിപണി വില 4630 രൂപയാണ്. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം വെള്ളിവില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.  ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ  ഏപ്രിൽ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ ഏപ്രിൽ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,240 രൂപ ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 45000 രൂപ ഏപ്രിൽ 06 -ഒ

കാസർകോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 54 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയുമടക്കാന്‍ ശിക്ഷിച്ചു. കൊട്ടംകുഴിയിലെ എച്ച്. ഗോപാലന്‍ എന്ന കാപ്പാള(59) നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം. വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടക്കത്തില്‍ ആദൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന്‍ അന്വേഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടര്‍ വി.കെ. വിശ്വംഭരനാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി.

പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീർ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാൻ ശ്രമിച്ചു. അടിഭാഗത്ത് തീ കത്തിയുണ്ടായ ഗർത്തത്തിലേക്ക് നസീർ പതിച്ചെന്നാണ് കരുതുന്നത്. ആറ് യൂണിറ്റ് ഫയർഫോഴ്സും 2 ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂർ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് നസീറിന്‍റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പശ്ചിമ ബംഗാൾ മുർശിദാബാദ് സ്വദേ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരള പോലീസും

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കര്‍ണാടക-കേരള സംസ്ഥാനങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേരള പോലീസും പരിശോധന ശക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതനുസരിച്ച് 50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വെക്കുന്നവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കണം. ഇല്ലെങ്കില്‍ തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും. കേരളത്തില്‍ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന്‍ ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നുവരുന്നവര്‍ ഏറെയാണ്. വലിയ തുകകള്‍ കൈവശം വെക്കുന്നവര്‍ മതിയായ രേഖകള്‍ കരുതേണ്ടിവരും. രേഖകള്‍ ഇല്ല എന്ന കാരണത്താല്‍ പിടിച്ചെടുക്കുന്ന പണം തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാല്‍ മാത്രമാണ് തിരികെ ലഭിക്കുക. തെളിവില്ലാതെ അധിക പണം കൊണ്ടുപോകരുതെന്ന് അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടിയില്‍ കേരള പോലീസ് ഇന്നലെ മുതലാണ് പരിശോധന ശക്തമാക്കിയത്.

ഏപ്രില്‍ 27, 28 റേഷന്‍ കടകള്‍ക്ക് അവധി; ഏപ്രിലിലെ റേഷന്‍ വിതരണം മേയ് 5 വരെ

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ ഏപ്രില്‍ 27, 28 തീയതികളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. നിലവിലെ സെര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസത്തെ സമയം ആവശ്യമാണെന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.ഡി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാങ്കേതിക തകരാറുകള്‍ കാരണം സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും യോഗം ചേര്‍ന്നു. പ്രശ്‌നപരിഹാരത്തിന് ഡാറ്റാ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റേണ്ടതുണ്ടെന്ന് റേഷന്‍ വിതരണത്തിന് സാങ്കേതിക സഹായം നല്‍കുന്ന എന്‍. ഐ. സി യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ റേഷന്‍ വിതരണം ഇടയ്ക്കിടെ മുടങ്ങുന്നതിലെ ആശങ്ക മന്ത്രി എന്‍. ഐ. സിയെ അറിയിച്ചു. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5 വരെയുണ്ടാകും. മെയ് ആറ് മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.  മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പ

താപനില ഉയരുന്നു: സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് വേനല്‍ചൂട് ഉയര്‍ന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. പകല്‍ സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. ഇതോടെ, ഓരോ സെക്ഷന്‍ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവര്‍ കട്ട് ചെയ്യുക. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5000 മെഗാവാട്ട് പിന്നിട്ടതോടെയാണ് കെഎസ്ഇബിയുടെ നീക്കം. വൈദ്യുതി ബോര്‍ഡ് പവര്‍ കട്ട് ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ടുളള ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. ഓരോ സെക്ഷന്‍ പരിധിയിലും മൂന്ന് പവര്‍ യൂണിറ്റുകള്‍ 15 മിനിറ്റ് വീതം പവര്‍ കട്ട് ചെയ്യുന്നതോടെ, ഒരു ദിവസം 45 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉല്‍പ്പാദനം ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍, 38 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. വേനല്‍ മഴ ശക്തിയായില്ലെങ്കില്‍ ഡാമുകളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ജലം ഇനിയും കുറയുന്നതാണ്. നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി പുറത്തുനിന്നും യൂണിറ്റിന് 20 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നുണ്ട്. വൈദ്യുതി ഉപഭോഗം ഇനിയു

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും എനിക്ക് പ്രാധാന്യം വേണം” ; ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്. ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച ഇ മെയിലാണ് പുറത്തായിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ഇ-മെയിലില്‍ ഷെയ്ൻ നിഗം പറയുന്നു. ഷെയ്ൻ നിഗം നിലവിൽ അമ്മ അംഗമാണ്. അതേസമയം താര സംഘടനകൾ സഹകരിക്കില്ലെന്ന് കണ്ടതോടെ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയത്.

മാമുക്കോയയുടെ സംസ്കാരം ഇന്ന്; അന്ത്യവിശ്രമം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടാകും. തുടർന്ന്, അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോവുക. രാത്രി വൈകിയും നിരവധി ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയത്.   സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി. ‌കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. കോഴിക്കോടൻ ഭാഷയുടെ നർമം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീർത്ത നടൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ

"മാങ്ങ മോഷ്ടിച്ച പൊലീസുകാരന്റെ തൊപ്പിതെറിച്ചു; പി വി ഷിഹാബിനെ പിരിച്ചുവിട്ടത് ഇടുക്കി ജില്ലാ പൊലീസ് മേധാവി

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മാങ്ങ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരൻ പി.വി ഷിഹാബിനെ പിരിച്ചുവിട്ടു. ഇടുക്കി എ. ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു പി.വി.ഷിഹാബ്. ഇടുക്കി എസ്പി യുടേതാണ് നടപടി. സർവീസിലിരിക്കെയും മുമ്പും കേസുകളിൽ പ്രതിയാണെന്നും മാങ്ങാ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്പി പറഞ്ഞു. പിരിച്ചുവിടാനുള്ള പൊലീസുകാരുടെ പട്ടികയിൽ ഷിഹാബിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. പിന്നാലെ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എസ്പി ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. മാങ്ങാമോഷണത്തിന് പുറമേ മറ്റ് രണ്ട് കേസുകളിൽ അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേയ്ക്ക് ഷിഹാബിന്റെ പേര് വരുന്നതിന് കാരണമായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച കേസിൽ ഷിഹാബ് പിടിയിലാവുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടിച്ചത് ഷിഹാബാണെന്ന് തിരിച്ചറിഞ്ഞത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴം മോഷണം പോയെന്നാണ് കടയുടമയുടെ പരാതി. മോഷണത്തിന് കേസെടുത്തെങ്കിലും പിന്നീട്

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം, സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിലെ പരാതിയില്‍ പരിശോധന

തിരുവനന്തപുരം: എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം തുടങ്ങി. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. മാർച്ചിൽ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെന്നാണ് വിവരം. മുൻ ജോയിന്‍റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് അന്വേഷണം. പുത്തലത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ലർക്കിനെതിരെയും ആറ് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. എഐ ക്യാമറകള്‍, ലാപടോപ്, വാഹനങ്ങള്‍ എന്നിവ വാങ്ങിയതില്‍ അഴിമിതിയുണ്ടെന്നാണ് ആരോപണം. ക്രമക്കേട് പരിശോധിക്കാനായി മാര്‍ച്ച് മാസത്തില്‍ വിശദമായ അന്വഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നല്ഡകി. ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എങ്ങിനെ എത്തി, ടെണ്ടര്‍ നടപടികളിലേക്ക് എങ്ങിനെ എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സിന് അന്വേഷിക്കേണ്ടി വരും. അതേ സമയം ടെണ്ടര്‍നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാജീവൻ പുത്തലത്ത് പ്രതികരിച്ചു.

ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. എണ്ണം തടികളളക്കുന്നതിൽ മിടുക്കനായി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു.  1982ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം. എന്

കുതിപ്പ് തുടർന്ന് സ്വർണവില; താഴേക്കിറങ്ങി വെള്ളിയുടെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44760 രൂപയാണ്.മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ ഉയർന്നിരുന്നു.  ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4645 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞു. ഇന്നലെ ഉയർന്നവെള്ളിവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയായി   ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ  ഏപ്രിൽ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ ഏപ്രിൽ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,240 രൂപ ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വ

താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗം; വിവരങ്ങൾ തന്നാൽ അന്വേഷിക്കും, വിലക്ക് മുന്നോട്ട് പോകട്ടേയെന്ന് മന്ത്രി

തിരുവനന്തപുരം: താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു.  ആരെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സർക്കാർ പരിശോധിക്കും. അങ്ങനെ ഉണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും-മന്ത്രി പറഞ്ഞു. 

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ചോർച്ച

കാസർകോട്: ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിയിരുന്നു. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയിൽവെ അധികൃതർ പറഞ്ഞു. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി. വന്ദേ ഭാരത് ട്രെയിനിന്‍റെ യാത്രക്കാരുമായുള്ള കേരളത്തിലെ യാത്ര ഇന്ന് തുടങ്ങാനിരിക്കെയാണ് തകരാർ കണ്ടെത്തിയത്. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ആദ്യത്തെ ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും.

രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. കൊച്ചിയുടെ വികസനത്തിന് കുതിപ്പേകുന്നതാണ് വാട്ടർ മെട്രോ. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 ന് ആരംഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചത്. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. മലിനീകരണം കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടർമെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്. ഹൈക്കോർട്ട്വൈപ്പിൻ 20 രൂപയും വൈറ്റില

വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തി. രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി ആന്റണി രാജുവും എം പി ശശി തരൂരും മേയറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡ് ഷോയായി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയും തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിന്റെ സി 1 കോച്ചിലെ 42 വിദ്യാര്‍ത്ഥികളുമായി സംവദം നടത്തി. 11.10നാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് നടത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി നേരെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകും. 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റയില്‍വേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫിനു പിന്നാലെ തിരുവനന്തപു

ഉദുമയിൽ വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടയില്‍ താഴെ വീണ് ഗൃഹനാഥന്‍ മരിച്ചു

 ഉദുമ: വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടയില്‍ വീണ ഗൃഹനാഥന്‍ മരിച്ചു. ഉദുമയിലെ ഓട്ടോ ഡ്രൈവര്‍ കൊക്കാലിലെ കെ. രാഘവന്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വീടിന്റെ മേല്‍ത്തട്ട് ശുചീകരിക്കുന്നതിനിടയില്‍ താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ രാഘവനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. എം.ബി. നാരായണിയുടെയും പരേതനായ കൃഷ്ണന്റെയും മകനാണ്. ഭാര്യ: പ്രീയ. മക്കള്‍: മേഘ, അനഘ (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: കെ. ചന്ദ്രന്‍, പ്രഭാകരന്‍, രാജന്‍, പുരുഷോത്തമന്‍, ബേബി, അനിത, പ്രമീള.

വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എട്ട് വയസുകാരി മരിച്ചു

 തൃശ്ശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേ ഭാരതും വാട്ടർ മെട്രോയും ഉദ്ഘാടനം ചെയ്യും

 പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9. 30ന് കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 10. 15ന് വിമാനത്താവളത്തിൽ എത്തും. 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചിലവഴിക്കും.  11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്ന നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഇതിൽ പ്രധാനം. ഡിജിറ്റൽ മെട്രോയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കും. കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും ഉണ്ടാവും. വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമാകും. 12.40 ന് പ്രധാനമന്ത്രി തിരികെ ഗുജറാത്തിലേക്ക് മടങ്ങും.

ആരോഗ്യമന്ത്രി വീണ ജോര്‍ജ് 26ന് കാസർകോട്ട് ;വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും

ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഏപ്രില്‍ 26ന് ബുധനാഴ്ച്ച ജില്ലയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് ദേലംപാടി പി.എച്ച്.സി കെട്ടിടം, 11ന് കാസര്‍കോട് ജനറല്‍ ആശുപത്രി എസ്.എന്‍.യു.സി പീഡിയാട്രിക് വാര്‍ഡ്, ഉച്ചയ്ക്ക് 12.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റല്‍ പുതിയ ലേബര്‍ ബ്ലോക്ക്, അണുവിമുക്ത വിതരണ വകുപ്പ് (സി.എസ്.എസ്.ഡി), ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സന്ദര്‍ശനം, രണ്ടിന് ചെറുവത്തൂര്‍ വി.വി സ്മാരക ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, വൈകിട്ട് മൂന്നിന് കുഞ്ഞിപ്പാറ ഗവ.വെല്‍ഫെയര്‍ സ്‌കൂള്‍, നാലിന് കൊടക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അഞ്ചിന് പിലിക്കോട് സ്‌കൂള്‍ ജൂബിലി ആഘോഷം, വൈകിട്ട് ആറിന് തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ പുതിയ ബ്ലോക്ക് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും. ജനറല്‍ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാര്‍ഡ് ആരോഗ്യമന്ത്രി 26ന് ഉദ്ഘാടനം ചെയ്യും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റും (എസ്.എന്‍.സി.യു), രണ്ട് പുതിയ ഐ.സി.യുകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുട്ടികളുടെ വാര്‍ഡും ഏപ്രില്‍ 26ന് ബുധനാഴ്

ലാവലിൻ കേസ് വീണ്ടും മാറ്റി സുപ്രിം കോടതി; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. 32 തവണ നേരത്തെ മാറ്റിവച്ച കേസാണ് വീണ്ടും മാറ്റിയത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.  കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു. ബെഞ്ചിലെ രണ്ടാമത്തെ അംഗം കേരളത്തിൽ നിന്നുമുള്ള ജസ്റ്റിസ് സി ടി രവികുമാറാണ്. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രിം കോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിനെതിരെ വാദിഭാഗത്തിന്റെ അഭിഭാഷകൻ പ്രതിഷേധം അറിയിച്ചു. ഇനി കേസിന്റെ തുടർ നടപടികൾ പരിശോധിക്കുക ചീഫ് ജസ്റ്റിസ് ആയിരിക്കും. ഇനിയും കേസിന്റെ നടപടികൾ നീണ്ടുപോകും എന

പ്രധാനമന്ത്രി പച്ചക്കൊടി വീശും; ‘വന്ദേഭാരത്’ നാളെ കുതിക്കും

  കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസിനു നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശും. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണു ഫ്ലാഗ് ഓഫ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ തെക്ക്–വടക്ക് ദൂരം 8 മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന വിധമാണു സർവീസ്. ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സ്പെഷൽ സർവീസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് അവസരം. പതിവു സ്റ്റോപ്പുകൾക്കു പുറമേ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ കൂടി നാളത്തെ സ്പെഷൽ ട്രെയിൻ നിർത്തും. റഗുലർ സർവീസ് 26ന് കാസർകോട്ടു നിന്നും 28ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കും. ഇതിനുള്ള ബുക്കിങ് ഇന്നലെ ആരംഭിച്ചു.

സച്ചിനിസത്തിന്‌ 50; അമ്പതാം പിറന്നാള്‍ നിറവില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ആഘോഷക്കടലൊരുക്കി ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറോളം സെഞ്ചുറി നേടിയ മറ്റൊരു കളിക്കാരനില്ല. തന്റെ കരിയറിലെ ഓരോ നിമിഷങ്ങളും ക്രിക്കറ്റ് പ്രേമികള്‍ക്ക് വിലപ്പെട്ടതാക്കി മാറ്റിയ ക്രിക്കറ്റിന്റെ ദൈവത്തിനിന്ന് വളരെ വിശേഷപ്പെട്ടൊരു ദിവസമാണ്. ക്രിക്കറ്റില്‍ സെഞ്ചുറികളാല്‍ സമ്പന്നനായ സച്ചിന്‍ തന്റെ ജീവിതത്തിന്റെ ക്രീസിലും അര്‍ദ്ധസെഞ്ചുറി തികച്ചിരിക്കുകയാണ്. റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്കായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ കുതിപ്പ്. അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ക്രിക്കറ്റ് കരിയറിലെ നാഴികക്കല്ലുകളിലൂടെ കടന്നുപോകാം. മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ രമാകാന്ത് അചരേക്കറില്‍ നിന്ന് കുഞ്ഞു സച്ചിന്‍ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിന്റെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടു. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന

എ.ഐ ക്യാമറ ഇടപാടിന് പിന്നിൽ വൻ അഴിമതി, കീശ കാലിയാക്കുന്ന പദ്ധതി; വി.ഡി സതീശൻ

    എ.ഐ ക്യാമറ ഇടപാടിന് പിന്നിൽ വൻ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കീശ കാലിയാക്കുന്ന പദ്ധതിയാണ്. പിന്നിൽ അടിമുടി ദുരൂഹതയെന്ന് വി ഡി സതീശൻ പറഞ്ഞു. കെൽട്രോണിന്റെ മറുപടിയിൽ അവ്യക്തതയുണ്ട്. നോട്ടീസിൽ കമ്പനിയെക്കുറിച്ചില്ല. എന്ത് പരിചയമാണ് കമ്പനിക്കുള്ളത്? SRITക്ക് ഊരാളുങ്കളുമായി ബന്ധമുണ്ടോ? മന്ത്രിമാർക്ക് പോലും കരാർ കമ്പനിയെ കുറിച്ച് അറിയില്ല. എസ് ആർ ഐ ടി കമ്പനിക്ക് ഈ മേഖലയിൽ പ്രവർത്തി പരിചയം ഇല്ലെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ ഫോണിന് പിന്നിലും ഈ കമ്പനിയാണ്. ഇവയെല്ലാം കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനികളാണ്. സർക്കാർ ടെണ്ടറുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമറകൾക്ക് ടെൻഡർ വിലയുടെ പകുതി പോലും വിപണിയിൽ വില ഇല്ല. കെൽട്രോൺ ക്യാമറയുടെ ഘടകങ്ങൾ വസ്തുക്കൾ വാങ്ങി നിർമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മെയിന്‍റനൻസിന് വേണ്ടി വീണ്ടും ക്യാമറകളുടെ വില മുടക്കുന്നു. ഇതെല്ലാം എല്ലാം അഴിമതി നടത്താൻ വേണ്ടിയാണ്. കെൽട്രോണിന്റെ മറവിൽ സ്വകാര്യകമ്പനികൾക്ക് കടന്ന് വരാൻ വഴി ഒരുക്കുകയാണ്. ഊരളുങ്കലും എസ് ആർ ഐ ടിയും തമ്മിൽ ബന്ധമുണ്ട്. എസ് എൻ സ

സ്വർണോത്സവത്തിന് ശേഷവും വില താഴേക്ക് തന്നെ; വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ വില്പനയ്ക്ക് ശേഷം സംസ്ഥാനത്ത്ന് സ്വർണവില ഇടിഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഒഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44600 രൂപയാണ്.

അപകീർത്തി കേസ്; ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

അപകീർത്തി കേസിലെ ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷൻസ് കോടതി നിരസിച്ചിരുന്നു. അതേസമയം രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബീഹാർ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഭരണഘടനാ കോടതിയെ സമീപിക്കുക എന്ന മാർഗം രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രാഹുൽ ഗാന്ധി ഇന്നോ നാളെയോ ഹർജി സമർപ്പിക്കും. തന്റെ ശിക്ഷ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യമാണ് അദ്ദേഹം അറിയിക്കുക. കർണാടകയിലെ കോലാറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നൽകി. തുടർന്ന് അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞു. അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിലാണ്

യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു

ഷാർജ: പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട്​ സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ്​ (38) മരിച്ചത്​. ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ്​ അപകടമുണ്ടായത്​. 18 പേർ ബോട്ടിലുണ്ടായിരുന്നു. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. അഭിലാഷ് ജോലിചെയ്ത ഷാർജയിലെ സ്ഥാപനത്തിൽനിന്നും എട്ടുപേരാണ്​ ബോട്ട്​ യാത്ര നടത്തിയത്​. കരയിൽനിന്നും ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവർ ആണ് ഷൗക്കത്ത്. മറിഞ്ഞ ബോട്ടിന്‍റെ അടിയിൽപെട്ടതാണ് അഭിലാഷ് മരിക്കാൻ കാരണമായത്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അപകടത്തിൽ മറ്റ്​ ചിലരും മരിച്ചതായി സൂചനയുണ്ട്​. എട്ട്​ വർഷമായി ഷാർജയിൽ പ്രവാസിയായ അഭിലാഷ്​ വീട്​ എന്ന സ്വപ്​നം പൂർത്തിയാക്കിയത്​ അടുത്തിടെയാണ്​. നിർധന കുടുംബത്തിലെ അംഗമായ അഭിലാഷ്​ പുതിയ വീടിന്‍റെ പാ

എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചുതുടങ്ങിയില്ല, ചെലവിനെ ചൊല്ലി തര്‍ക്കം

തിരുവനന്തപുരം: എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്ക്കരണ നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമലംഘനങ്ങളും വർധിച്ചു. എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്. പിഴ ചുമത്താതെ നോട്ടീസ് പ്രിൻെറടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്നാണ് കെൽട്രോണ്‍ നിലപാട്. കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്‍ തന്നെ ചെയ്യണമെന്നാണ് മോട്ടോർ വാഹനവകുപ്പും പറയുന്നത്. തർക്കത്തിൽ തീരുമാനമുണ്ടാക്കാൻ ഇന്ന് ഇരുകൂട്ടരും ചർച്ച നടത്തുന്നുണ്ട്. എഐ ക്യാമറകള്‍ക്ക് മുമ്പ് സ്ഥാപിച്ച സ്പീഡ് ക്യാമറകള്‍ നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തിയത് അറിയിക്കാനുള്ള സന്ദേശ

കാസർകോട് ജനറൽ ആശുപത്രിയിൽ രോ​ഗിയെ ചുമന്ന് താഴെയിറക്കി; ദുരവസ്ഥ ലിഫ്റ്റ് കേടായതുമൂലം

 കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകറാറിലായതിനെ തുടര്‍ന്ന് ആറാം നിലയില്‍ നിന്ന് രോഗിയെ സ്ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കി. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായ രോഗിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ലിഫ്റ്റ് തകരാറിലായതിനാല്‍ താഴെ എത്തിക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെയാണ് ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളെ സമീപിച്ചത്. ബിഎംഎസ് തൊഴിലാളികള്‍ ആറാം നിലയില്‍ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചു. ഡിസ്ചാര്‍ജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാകുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസം കൂടി രോഗിയുടെ ബന്ധുക്കള്‍ കാത്തു നിന്നിരുന്നു. ഒടുവില്‍ ലിഫ്റ്റ് ശരിയാകില്ലെന്ന് അറിഞ്ഞതോടെയാണ് രോഗിയുടെ ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളുടെ സഹായം തേടിയത്. ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്.

പ്രധാനമന്ത്രിക്കെതിരേ വധഭീഷണിക്കത്തയച്ച സേവ്യര്‍ അറസ്റ്റില്‍; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

കൊച്ചി: തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തില്‍ വധിക്കുമെന്ന ഭീഷണിക്കത്തയച്ച കലൂര്‍ സ്വദേശി സേവ്യറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സേവ്യര്‍ പരിചയക്കാരനായ എന്‍ ജെ ജോണിയുടെ പേരിലാണ് ഇത്തരമൊരു കത്തയച്ചത്. പ്രധാനമന്ത്രിക്കെതിരായ ഭീഷണി കത്ത് വ്യാജമാണെന്ന് വ്യക്തമായതായി കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍ അറിയിച്ചു. രണ്ട് പേര്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കത്തിന് പിന്നിലെന്നും കമ്മീഷണര്‍ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പ്രധാനമന്ത്രിക്കെതിരായ വധഭീഷണി കത്ത് ലഭിച്ചത്. ഇതിനെതിരേ ബിജെപി രംഗത്തുവരികയും പൊലീസ് കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ജോണിയെ ചോദ്യംചെയ്തപ്പോഴാണ് സേവ്യറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജോണിയോടുള്ള വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഇത്തരമൊരു കത്തയച്ചതെന്ന് വ്യക്തമാക്കിയത്.

കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ; പ്രകാശ് ജാവദേക്കർ അംഗത്വം നൽകി

പത്തനംതിട്ട: കേരള കോൺഗ്രസ്‌ (ജോസഫ്) പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. ഇദ്ദേഹം ഉടൻ പാർട്ടി അംഗത്വം സ്വീകരിച്ചു. പ്രകാശ് ജാവദേക്കർ അടക്കമുള്ള നേതാക്കളുമായി ചർച്ച കഴിഞ്ഞു. വിക്ടറിനെ ബിജെപി നേതാക്കൾ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ ടി തോമസ്, കഴിഞ്ഞ ദിവസമാണ് കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. യു ഡി എഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്ടർ ടി തോമസ് കുറ്റപ്പെടുത്തി. പ്രമുഖരായ ക്രൈസ്തവ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് തുടർന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വൈകാതെ ഇവരുടെ പേരുവിവരങ്ങൾ അറിയിക്കും. ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ല പിന്തുണ ബിജെപിക്ക് കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോടെ ഇത് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിൽ

തിരുവനന്തപുരം: സുരക്ഷ ഭീഷണി ആരോപണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. നാളത്തെ യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംവാദ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി കൊച്ചിയിൽ ഒരുക്കുന്നത്. നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തും. തുടർന്ന് റോഡ് ഷോയായി തേവര എസ്എച്ച് കോളേജിലേക്ക് പോകും. കോളേജ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ബിജെപിയുടെ യുവം പരിപാടിയിൽ യുവാക്കളുമായി മോദി സംവദിക്കും. യുവത്തിന് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ യുവാക്കളെ അണിനിരത്തി ബദൽ പരിപാടി ആസ്ക് ദ പിഎം സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയിൽ മാത്രം 25000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. യുവത്തിന് ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തങ്ങുന്

ഇന്നും നാളെയും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; നാല് ട്രെയിനുകൾ റദ്ദാക്കി

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവും ട്രാക്ക് നവീകരണവും കണക്കിലെടുത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയും നാളത്തെ കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം – ഗുരുവായൂർ സ്പെഷലും, ഷൊർണൂർ കണ്ണൂർ മെമുവും റദ്ദാക്കി. ഇന്നത്തെ കണ്ണൂർ – എറണാകുളം എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയിൽ എന്നിവ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്‍റെ മടക്കയാത്ര തൃശൂരിൽ നിന്നായിരിക്കും. ഇന്നും നാളെയും ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം – തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ – കൊച്ചുവേളി ട്രെയിൻ നേമം വരെ മാത്രമേ സർവീസ് നടത്തൂ. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തിൽ മാറ്റം വരുത്തി. ഏപ്രിൽ 28 മുതൽ രാവിലെ 5.25നാണ് തിരുവനന്ത