ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

naimarmoola എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബോവിക്കാനം നുസ്രത്ത് പ്രിമിയർ ലീഗ് സീസൺ 7 ലോഗോ പ്രകാശനം ചെയ്‌തു

നുസ്രത്ത് നഗർ സോക്കർ ലീഗ് മത്സരം ലോഗോ പ്രകാശനം പ്രമുഖ വ്യവസായി അച്ചു നായമ്മാർമുല  ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് കുണിയേരിക്ക് നൽകി പ്രകാശനം ചെയ്‌തു

നായൻമാർമൂല ഫ്രണ്ട്‌സ് പ്രീമിയർ ലീഗ് 2023 ടീം തൗസഫി ചാമ്പ്യൻമാർ

 നായൻമാർമൂല ഫ്രണ്ട്‌സ് പ്രീമിയർ ലീഗ് 2023ൽ ടീം തൗസഫിയുടെ Aയും Bയും ചാമ്പ്യൻമാരായി. 3 ദിവസങ്ങളിൽ ആയി നടന്ന ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ശക്തരായ റോയൽ ബാഷർസ് ടീമിനെ തൗസഫിയുടെ ക്യാപ്റ്റൻ ഹാരിസ് എൻ എമ്മിന്റെ മാസ്മരികമായ പ്രകടനത്തിന്റെയും തന്ത്രപരമായ നീക്കത്തിന്റെയും ഒടുവിൽ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയിട്ടാണ് ടീം തൗസഫി കപ്പിൽ മുത്തമിട്ടത്. ബി ടീമുകളുടെ മത്സരത്തിൽ മാസ്ടോൺ സ്ട്രൈക്കർസിനെ പരാജയപ്പെടുത്തി കൊണ്ട് ടീം തൗസഫി കപ്പിൽ മുത്തമിട്ടത് ടീം ഓണർസ് ആയ പിബി തൗസീഫിനും പിബി ഷഫീഖിനും ടീമഗംങ്ങൾക്കും ഇരട്ടി മധുരമായി. വിജയികൾക്കുള്ള ട്രോഫി ടൂർണമെന്റ് ചെയർമാൻ പിബി അച്ചു നൽകി. ക്രോയേഷ്യയിൽ വെച്ച് നടക്കുന്ന വേൾഡ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടിയ നാടിന്റെ അഭിമാനങ്ങളായ യാസർ ഓറഞ്ച്, ശിഹാബ് നായൻമാർമൂല, നാസർ ബേക്കറി, തുടങ്ങിയവരെ ആദരിച്ചു.

നായൻമാർമൂല ഫ്രണ്ട്‌സ് പ്രീമിയർ ലീഗ് 2023 ടീം തൗസഫിയുടെ ജേഴ്സി പ്രകാശനം ചെയ്തു.

  നായൻമാർമൂല: നായൻമാർമൂല ഫ്രണ്ട്‌സ് പ്രീമിയർ ലീഗ് 2023 ടീം തൗസഫിയുടെ ജേഴ്സി പ്രകാശനം കാസറഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ടീം ക്യാപ്റ്റൻ ഹാരിസ് എൻ എമ്മിന് നൽകിക്കൊണ്ട് നിർവഹിച്ചു. യുവ വ്യവസായികളായ പിബി തൗസീഫ്, പിബി ഷഫീഖ് എന്നിവരുടെ പേരുകൾ യോജിപ്പിച്ചു കൊണ്ടുണ്ടാക്കിയ ടീം തൗസഫിക്ക്‌ അദ്ദേഹം വിജയാശംസകൾ നേർന്നു. ചടങ്ങിൽ ടീം ഓണർ തൗസീഫ്, തംഷീർ പി.ബി, യാസർ ഓറഞ്ച്, ടീം മാനേജർ ഇംതിയാസ് മൂപ്പൻ എന്നിവർ സംബന്ധിച്ചു. ടീം തൗസഫിക്ക് വിജയാശംസകൾ നേർന്ന കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ, പ്രമുഖ യൂട്യൂബർ മുനീർ ഫ്ലാഷ്, മറ്റു വിശിഷ്ഠ വ്യക്തികളോടും ടീം ഉടമകളായ തൗസീഫ് പി.ബി, ഷഫീഖ് പി.ബി എന്നിവർ നന്ദി അറിയിച്ചു.