ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Povval എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സഞ്ചീർ ഓർക്കസ്ട്രയുടെ നാല്പതാം വാർഷികാഘോഷം ചൊവ്വാഴ്ച

പൊവ്വൽ: സഞ്ചീർഓർക്കസ്ട്രയുടെ നാല്പതാം വാർഷികവും സമൂഹത്തിലെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രഗൽഭകർക്കുള്ള ആദരവും ഫെബ്രുവരി 14ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ പൊവ്വൽ ടൗണിൽ വച്ച് നടക്കുകയാണ്. വാർഷികാഘോഷ സമ്മേളനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹനീഫ് കെ എൻ എച്ചിന്റെ അധ്യക്ഷതയിൽ ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു നിർവഹിക്കും. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് മുഖ്യാതിഥിയായിരിക്കും. മാപ്പിളപ്പാട്ട് ഗവേഷകനും വിധികർത്താവുമായ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്തരായ മാപ്പിളപ്പാട്ട് കായിക വിളയിൽ ഫസീലക്ക് ലൈഫ് ടൈം അവാർഡും  കണ്ണൂർ ഷെരീഫിന് 2022ലെ ജനകീയ ഗായകനുള്ള പുരസ്കാരവും പ്രമുഖ ഹിന്ദി ഗായകൻ ഹനീഫ് ഉപ്പളക്ക് മുഹമ്മദ് റഫീ പുരസ്കാരവും,അസീസ് തായിനേരിക്ക് മാപ്പിളപ്പാട്ടിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും കരുവാരകുണ്ടിന് ഇശൽ രാമായണ രചനക്കുള്ള പുരസ്കാരവും ബാപ്പു വാവാടിന് മികച്ച ഇന്ത്യൻ സ്വാതന്ത്ര്യ ഗാന രചനക്കുള്ള പുരസ്കാരവും സമർപ്പിക്കും യഹ്യ തളങ്കരക്ക് പുലിക്കോട്ടിൽ ഹൈദറിന്റെ പേരിലും ബദറുദ്ദീൻ പാറന്നൂരിന് ഗാനരചനക്കുള്ള യുവപ്രതിഭ പുരസ്കാരവും കൂടാതെ പുലിക്കുന്ന് അസീസ് പി എസ് ഹമീദ് ആതുരസേവന രംഗത്ത...