ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

murder എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോഴിക്കോട് യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്ന ഭർത്താവ് പൊലീസിൽ കീഴടങ്ങി

  കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കത്രികകൊണ്ട് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലിക (40) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് (കുട്ടൻ-48) പൊലീസിൽ കീഴടങ്ങി. കുത്തികൊലപ്പെടുത്തിയ ശേഷം ലിജേഷ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു. ഫറോക്കിനു സമീപം കോടമ്പുഴയിലാണ് സംഭവം. ഭർത്താവിന്റെ സംശയ രോഗം കാരണം ഉപദ്രവിക്കുന്ന കാര്യം മല്ലിക അയൽവാസികളോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.

കാസർഗോഡ് യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

  കാസർഗോഡ് ബദിയടുക്ക ഏൽക്കാനയിൽ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കൊല്ലം സ്വദേശി നീതു (28) ആണ് മരിച്ചത്. തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. കൊലപാതകമെന്ന് സംശയം. ഭർത്താവ് പുൽപ്പള്ളി സ്വദേശി ആന്റോയെ കാണാനില്ല.

രണ്ടാം ഭാര്യയെ കൊന്ന് 50 കഷ്ണങ്ങളാക്കി, ശരീരം നായ്ക്കള്‍ ഭക്ഷിച്ചു: നോവായി റൂബിക

ജാർഖണ്ഡ്: ഡൽഹിയിലെ ശ്രദ്ധ വോൾക്കർ കൊലപാതകത്തിന്റെ മാതൃകയിൽ ജാർഖണ്ഡിലും ക്രൂരത. ആദിവാസി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. 22 വയസ്സുകാരി റൂബിക പഹാദനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.  സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിൽ മനുഷ്യശരീര ഭാഗങ്ങൾ നായ്ക്കൾ ഭക്ഷിക്കുന്നത് കണ്ട ഗ്രാമീണരാണ് വിവരം പൊലീസിനെ അറിയിച്ചത്.‌ മൃതദേഹം അൻപതോളം കഷ്ണങ്ങളാക്കി വീട്ടിൽ ചാക്കിനുള്ളിൽ സൂക്ഷിക്കുകയും ചില ഭാഗങ്ങൾ സമീപ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.  ദിൽദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക. ഇരുവരുടേയും പ്രണയവിവാഹമാണ്. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. കുറച്ചു ദിവസങ്ങളായി വഴക്ക് കൂടുകയും അത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച ദിർദാറിന്റെ അമ്മ, റൂബികയെ അവരുടെ സഹോദരൻ മൊയ്നുദ്ദീൻ അൻസാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ച് റൂബികയെ കൊന്ന ശേഷം, ഇരുമ്പ് മുറിക്കുന്ന മെഷീൻ ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ എറിയുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം ശനിയാഴ്ച കൈ...

പ്രണയത്തില്‍നിന്നു പിന്‍മാറിയതിന് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു

  ഹൈദരാബാദ്∙ പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു നടുക്കുന്ന സംഭവം. അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു. ആറുമാസം മുന്‍പു ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറി. ഇതിന്റെ പകയില്‍ ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത്. കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ശോഭ മരിച്ചു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളും പെണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.