ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കീ​വി​ലേ​ക്ക് റ​ഷ്യ​യു​ടെ വ​ന്‍ സൈ​നി​ക വ്യൂ​ഹ​മെ​ത്തു​ന്നു; ആ​ശ​ങ്ക

  കീ​വ്: യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലേ​ക്ക് 65 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റ​ഷ്യ​ന്‍ സൈ​നി​ക വ്യൂ​ഹം എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. റ​ഷ്യ​ന്‍ സൈ​ന്യ​മെ​ത്തു​ന്ന​തി​ന്‍റെ സാ​റ്റ​ലൈ​റ്റ് ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​തേ​സ​മ​യം, കി​ഴ​ക്ക​ന്‍ യു​ക്രെ​യ്‌​നി​ലെ സൈ​നി​ക ക്യാ​മ്ബി​ന് നേ​ര്‍​ക്ക് ന​ട​ന്ന റ​ഷ്യ​ന്‍ പീ​ര​ങ്കി ആ​ക്ര​മ​ണ​ത്തി​ല്‍ 70 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി വി​വ​രം. കീ​വി​നും ഖാ​ര്‍​കീ​വി​നും ഇ​ട​യി​ലു​ള്ള ന​ഗ​ര​മാ​യ ഒ​ഖ്തി​ര്‍​ക​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ളും കൊ​ല്ല​പ്പെ​ട്ടു. കേ​ഴ്‌​സ​ന്‍ ന​ഗ​ര​വും പൂ​ര്‍​ണ​മാ​യി യു​ക്രെ​യ്‌​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് എം​ബ​സി നി​ര്‍​ദേ​ശി​ച്ചു . കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം. പ‌​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 500 ഓ​ളം ഇ​ന്ത്യ​ക്കാ​

പീഡന പരാതി; സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ അറസ്റ്റില്‍

  തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥി നല്‍കിയ പീഡനപരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഡോ. സുനില്‍ കുമാറാണ് അറസ്റ്റിലായത്. കണ്ണൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതിനിടെ സുനില്‍ നേരത്തെയും വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ് രംഗത്ത് വന്നു. വാട്‌സാപ്പില്‍ സുനില്‍ കുമാര്‍ അയച്ച മെസ്സേജുകള്‍ പങ്ക് വെച്ച്‌ കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം സുനില്‍ കുമാറിനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി സമരവുമായി വിദ്യാര്‍ഥികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്. രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടി ആരോപണമുന്നയിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകന്‍ ഓറിയന്റേഷന്‍ ക്ലാസിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. ഈ വിവരം കോളജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ സുനില്‍കുമാറെത്തി. സൗഹൃദപൂര്‍വ്വം സംസാരിച്ച ഇയാള്‍ രാത്രികാലങ്ങളി

യു​ദ്ധം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്; ആ​ക്ര​മ​ണം രൂക്ഷമാക്കി റ​ഷ്യ, മേയര്‍ക്ക് അടക്കം പരിക്ക്

  കീ​വ്: യുക്രൈന് നേരെ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്ബോ​ഴും ആ​ക്ര​മ​ണം രൂ​ക്ഷ​മാ​വു​ക​യാ​ണ്. യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ന് സ​മീ​പ​മു​ള്ള ബ്രോ​വ​റി​യി​ല്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ ബ്രോ​വ​റി മേ​യ​ര്‍​ക്കും പ​രി​ക്കേ​റ്റെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.ബ്രോ​വ​റി​യി​ല്‍ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ ഖാ​ര്‍​കീ​വി​ല്‍ റ​ഷ്യ​ന്‍ സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് റഷ്യന്‍ സൈന്യം ആ​ക്ര​മ​ണം രൂക്ഷമാക്കിയത്. ബെ​ലാ​റൂ​സി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞി​രു​ന്നു. ആ​ദ്യ ഘ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച കൊ​ണ്ട് പ്ര​തീ​ക്ഷി​ച്ച ഫ​ലം ഉ​ണ്ടാ​യി​ല്ലെ​ന്നു യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്കി പ്ര​തി​ക​രി​ച്ചു. റ​ഷ്യ- യു​ക്രെ​യ്ന്‍ ര​ണ്ടാം ഘ​ട്ട ച​ര്‍​ച്ച വൈ​കാ​തെ ഉ​ണ്ടാ​യേ​ക്കും.

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 105 രൂപ കൂട്ടി

  ഡല്‍ഹി: മാര്‍ച്ച്‌ 1 മുതല്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം കൊമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറിന് 105 രൂപ വര്‍ധിപ്പിച്ചു. 5 കിലോ സിലിണ്ടറിന് 27 രൂപ വര്‍ധിച്ചു.ഇപ്പോള്‍ ഡല്‍ഹിയില്‍ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാകും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളില്‍ വര്‍ധനയില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എല്‍പിജി സിലിണ്ടര്‍ നിരക്ക് പ്രതിമാസം പരിഷ്കരിക്കാറുണ്ട്‌. ഫെബ്രുവരി ഒന്നിന് നാഷണല്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 91.50 രൂപ കുറച്ചത് ശ്രദ്ധേയമാണ്.

മദ്യനിര്‍മാണശാലകള്‍ ബോംബ് നിര്‍മാണ കേന്ദ്രങ്ങളാകുന്നു; റഷ്യയെ തുരത്താന്‍ പുതിയ മാര്‍ഗങ്ങളുമായി യുക്രെയിന്‍ ജനത

  കീവ്: പുടിന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഏതുവിധേനയും രാജ്യത്തെ സംരക്ഷിക്കാനൊരുങ്ങി യുക്രെയിന്‍ ജനത. മുന്‍ പ്രസിഡന്റും മേയറും പാര്‍ലമെന്റ് അംഗവുമടക്കം തോക്കേന്തി യുദ്ധത്തിനിറങ്ങുമ്ബോള്‍ യുക്രെയിനിലെ ഒരു മദ്യനിര്‍മാണശാല മദ്യത്തിന് പകരമായി ബോംബുകള്‍ നിര്‍മിച്ച്‌ ശത്രുക്കളെ തുരത്താനൊരുങ്ങുന്നു. യുക്രെയിനിലെ പോളണ്ട് അതിര്‍ത്തിയ്ക്ക് സമീപമുള്ള ലിവിവിലെ പ്രാവ്‌ഡ എന്ന മദ്യനിര്‍മാണശാലയാണ് റഷ്യന്‍ സേനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കാന്‍ മൊളൊടൊവ് കോക്ടെയില്‍ എന്ന ബോംബ് നിര്‍മിക്കുന്നത്. മൊളൊടൊവ് കോക്ടെയില്‍ എന്നത് അസംസ്കൃത ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന സ്ഫോടക വസ്തുവാണ്. സാധാരണയായി കുപ്പിയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് ഇത് നിര്‍മിക്കുന്നത്. പെട്രോള്‍, ആല്‍ക്കഹോള്‍, നാപാം തുടങ്ങിയ സ്ഫോടനശേഷിയുള്ള വസ്തുക്കളാണ് കുപ്പിയില്‍ നിറയ്ക്കുന്നത്. കലാപകാരികളും കുറ്റവാളികളുമാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. പ്രാവ്‌ഡ മദ്യനിര്‍മാണശാല മൊളൊടൊവ് കോക്ടെയില്‍ നിര്‍മിക്കുന്നതിനായുള്ള ധനശേഖരണവും നടത്തുന്നുണ്ട്.

സോക്കര്‍ വേള്‍ഡ് അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 4ല്‍ മൊറോക്കോ എഫ്.സി ടീമിന് ചാമ്പ്യന്‍സ് പട്ടം. പി ബി അച്ചു നയന്മാര്‍മൂല ട്രോഫി കൈമാറി

  ഹിൽടോപ് അറീനയിൽ നടന്ന സോക്കർ വേൾഡ് അണങ്കൂർ പ്രീമിയർ ലീഗ് സീസൺ 4 (2022 )ലെ  ചാമ്പ്യൻസ് പട്ടം മൊറോക്കോ FC ടീം സ്വന്തമാക്കി. വ്യവസായ പ്രമുഖൻ  അച്ചു നായമ്മാർമൂലയിൽ നിന്ന് ടീം അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലീഗ് വണ്ണിലും യുദ്ധത്തിനെതിരെ അണിനിരന്ന് താരങ്ങള്‍

  പാരീസ്: ഉക്രൈന് പിന്തുണ പ്രഖ്യാപിച്ച്‌ ഫുട്ബോള്‍ ലോകം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലീഗ് വണ്ണിലും മത്സരത്തിന് മുമ്ബായി താരങ്ങള്‍ യുദ്ധത്തിനെതിരെ അണിനിരന്നു. സ്വന്തം നാടിന്‍റെ ദുരിതത്തില്‍ കണ്ണീരണിഞ്ഞാണ് ഉക്രൈന്‍ നായകന്‍ ഒലക്സാണ്ടര്‍ സിന്‍ചെന്‍കോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ മത്സരത്തിനെത്തിയത്. സിറ്റി ഡിഫന്‍ഡര്‍ക്ക് പിന്തുണയുമായി സഹതാരങ്ങളും ആരാധകരും രംഗത്തെത്തി. സിറ്റി താരങ്ങള്‍ മൈതാനത്തെത്തിയത് 'നോ വാര്‍' എന്നെഴുതിയ ജഴ്സി ധരിച്ചായിരുന്നു. എന്നാല്‍, സിറ്റിയുടെ എതിരാളികളായ എവര്‍ട്ടണ്‍ താരങ്ങളെത്തിയത് ഉക്രൈന്‍ പതാകയുമായാണ്. എവര്‍ട്ടന്‍റെ ഉക്രൈന്‍ താരമായ വിറ്റാലി മികോലെങ്കോയെ ഒലക്സാണ്ടര്‍ സിന്‍ചെന്‍കോ ആലിംഗനം ചെയ്‌തപ്പോള്‍ സ്റ്റേഡിയത്തില്‍ നിലയ്ക്കാത്ത കൈയടിയുയര്‍ന്നു. ലീഗ് വണ്ണില്‍ മെസിയും നെയ്‌മറും എംബാപ്പെയും ഉള്‍പ്പെട്ട പിഎസ്‌ജിയും സെന്‍റ് എറ്റിനിയുടെ താരങ്ങളും യുദ്ധത്തിനെതിരായ സന്ദേശവുമായി കളിക്കളത്തിലെത്തിയതും ശ്രദ്ധേയമായി. അതേസമയം, റഷ്യക്കെതിരെ ഫിഫ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരില്‍ മത്സരിക്കാനാകില്

മദ്റസ അദ്ധ്യാപകനെ അക്രമിച്ച സംഭവം അപലപനീയം : എസ് കെ എസ് എസ് എഫ്

  കാസർകോട് :  കാസർകോട് പൊവ്വൽ മുതലപ്പാറ മദ്റസയിലെ അദ്ധ്യാപകൻ ശാഹുൽ ഹമീദ് ദാരിമിയെ  മദ്റസയിൽ കയറി ക്രൂര മർദ്ധനത്തിനിരയാക്കിയ സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്.കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി  പടന്ന, ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവർ പ്രസ്താവിച്ചു. ജില്ലയിൽ മതം പറയുന്നവർക്കെതിരെ അക്രമം നടത്തുന്നത് പതിവായിരിക്കുകയാണ്.പലപ്പോഴും പള്ളി ഇമാമീങ്ങളും മദ്റസ അദ്ധ്യാപകരുമാണ് ഇരയാക്കപ്പെടുന്നത്. ഇത്തരത്തിൽ അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ നിയമപാലകർ തയ്യാറാവണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.  അക്രമത്തിനിരയായി ചികിത്സയിൽ കഴിയുന്ന ശാഹുൽ ഹമീദ് ദാരിമിയെ എസ്.കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജംജയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, എ.ബി ഷാഫി, മൊയ്തു ചെർക്കള, ഇർഷാദ് ഹുദവി ബെദിര, ഹമീദ് ഫൈസി പൊവ്വൽ, റൗഫ് ബാവിക്കര, ലതീഫ് മൗലവി ചെർക്കള,സലാം നഈമി തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.

യുക്രൈനില്‍ നിന്ന് 82 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി

  തിരുവനന്തപുരം: യുദ്ധം ആരംഭിച്ച ശേഷം യുക്രൈനില്‍ കുടുങ്ങിയ 82 വിദ്യാര്‍ഥികള്‍ ഞായറാഴ്ച കേരളത്തിലെത്തി. ഡല്‍ഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തില്‍ പതിനൊന്നു പേരാണ് ഉള്‍പ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേരും രാത്രി എട്ടരയോടെ ആറു പേരും വിമാനമിറങ്ങി. നെടുമ്ബാശ്ശേരിയില്‍ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും വിദ്യാര്‍ഥികളെ സ്വീകരിച്ചു. തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രൈനില്‍ നിന്ന് എല്ലാ വിദ്യാര്‍ഥികളെയും നാട്ടികളെത്തിക്കാന്‍ വേണ്ട ആശയവിനിമയം കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവന്‍ കുട്ടി അറിയിച്ചു. 25 മലയാളി വിദ്യാര്‍ഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഡല്‍ഹിയിലും മുംബയിലും എത്തി

യുക്രൈനില്‍ ഏറ്റമുട്ടല്‍ ശക്തമായി തുടരുന്നു; കീവിലും ഖാര്‍ക്കീവിലും ശക്തമായ പോരാട്ടം

  കീവ്: യുക്രൈനില്‍ ഏറ്റമുട്ടല്‍ ശക്തമായി തുടരുകയാണ്. റഷ്യ പോരാട്ടം ശക്തമാക്കിയെങ്കിലും ഈ രണ്ട് വന്‍നഗരങ്ങളിലും യുക്രൈന്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയാണ്. പുലരുവോളം ഇവിടെ ഉഗ്രസ്‌ഫോടനങ്ങള്‍ നടന്നതായായാണ് റിപ്പോര്‍ട്ട്. തുടരെയുള്ള സ്‌ഫോടനശബ്ദം കേട്ടുകൊണ്ടിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കീവ് ഏറെക്കുറേ ശാന്തമാണ് എന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ട്. കീവ് മേയര്‍ തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിരുന്നു. പക്ഷെ, ഇവിടെ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തെരുവിലെ ശക്തമായ ചെറുത്തുനില്‍പ്പിനുശേഷം റഷ്യന്‍ സേന ഖാര്‍ക്കിവില്‍ നിന്ന് പിന്‍വാങ്ങി എന്നായിരുന്നു ഗവര്‍ണര്‍ ഒലേഹ് സിന്യഹുബോവ പറഞ്ഞത്. യുക്രൈന്‍ സേന ശത്രുവിനെ പൂര്‍ണമായും തുരത്തിയെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തിന്റെ അവകാശവാദം. ഇവിടെ അതിശക്തമായ ഏറ്റുമുട്ടലാണ് ഇരു സൈനവും തമ്മിലുണ്ടായതെന്ന് ബങ്കറില്‍ കഴിയുന്ന നഗരവാസികള്‍ പറഞ്ഞു. ഈ ഏറ്റുമുട്ടലില്‍ അറുപത് വയസായ ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 3262 പേർക്ക് കൊവിഡ്, 9 മരണം; 7339 പേർക്ക് രോഗമുക്തി

  കേരളത്തിൽ 3262 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂർ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂർ 122, വയനാട് 108, കാസർഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,09,157 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2407 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 32,980 കോവിഡ് കേസുകളിൽ, 7.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 56 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 116 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സം

റഷ്യക്കെതിരായ പോരാട്ടം; സഖ്യരാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ എത്തി തുടങ്ങിയെന്ന് യുക്രൈന്‍ പ്രസിഡന്റ്

  കീവ്: റഷ്യക്കെതിരായ പോരാട്ടത്തിനിടെ സഖ്യരാജ്യങ്ങളില്‍ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്താന്‍ തുടങ്ങിയെന്ന് പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി. യുദ്ധ വിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചുതുടങ്ങി. വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. റഷ്യക്കെതിരായ ചെറുത്തുനില്‍പ്പിന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രസിഡന്റിന്റെ വാക്കുകള്‍. യുദ്ധത്തില്‍ 3500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശ വാദം. ഇരനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തെന്ന് യുക്രൈന്‍ അറിയിച്ചു.

ജലറ്റിന്‍ സ്റ്റിക്ക് ശരീരത്തില്‍ ഘടിപ്പിച്ചെത്തി ഭര്‍ത്താവ് ഭാര്യയെ​ കെട്ടിപിടിച്ചു; സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

  അഹമ്മദാബാദ്: ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ജലറ്റിന്‍ സ്റ്റിക്ക് ഉപയോഗിച്ച്‌ ഭര്‍ത്താവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ആരവല്ലി സ്വദേശിയായ ലാല പാഗി (45), ഭാര്യ ശ്രദ്ധ എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിന് ശ്രദ്ധയുടെ വീട്ടിലെത്തിയ ലാല പാഗി, പൊടുന്നനെ ഭാര്യ ശ്രദ്ധയെ കടന്നുപിടിക്കുകയായിരുന്നു. ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് ശക്തമായി ആലിംഗനം ചെയ്തതോടെ സ്‍ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും മരിച്ചെന്നു പൊലീസ് പറഞ്ഞു. ഒന്നര മാസമായി ലാല പാഗിയില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ഭാര്യ. ഒരുമിച്ച്‌ ജീവിക്കാന്‍ തയാറല്ലെന്ന് ശ്രദ്ധ നിലപാട് എടുത്തതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. മീന്‍പിടിക്കാനായി ഉപയോഗിക്കുന്ന ജലറ്റിന്‍ സ്റ്റിക്കാണ് പാഗി ശരീരത്തില്‍ കെട്ടിവച്ചത്. മീന്‍പിടിത്തക്കാരുടെ പക്കല്‍നിന്നും വാങ്ങിയശേഷം ഇതിന്റെ ഉപയോഗത്തെക്കുറിച്ച്‌ മനസ്സിലാക്കുകയായിരുന്നു. ഇവര്‍ക്ക് 21 വയസ്സുള്ള മകനുണ്ട്. മത്സ്യം പിടിക്കാന്‍ ഇത്തരം സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്

മിലിറ്റോപോള്‍ നഗരം കീഴടക്കി റഷ്യ; സൈന്യം കീവിലേയ്ക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

  കീവ്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ മൂന്നാംദിനം യുക്രൈനിലെ മിലിറ്റോപോള്‍ നഗരം കീഴടക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. തന്ത്രപ്രധാന തുറമുഖമായ മരിയോപോളന് തൊട്ടടുത്ത നഗരമാണ് റഷ്യ കീഴടക്കിയത്. റഷ്യന്‍ സേന സെന്‍ട്രല്‍ കീവിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യക്കെതിരായ പോരാട്ടത്തിനിടെ സഖ്യരാജ്യങ്ങല്‍ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്താന്‍ തുടങ്ങിയെന്ന് പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുദ്ധ വിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചുതുടങ്ങി. വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. റഷ്യക്കെതിരായ ചെറുത്തുനത്തിന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. യുദ്ധത്തില്‍ 3500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശ വാദം. ഇരനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തെന്ന് യുക്രൈന്‍ അറിയിച്ചു.

ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തുടക്കം; 219 യാത്രക്കാരുമായി ആദ്യ വിമാനം മുംബൈയിലേക്ക്

  കീവ്:  യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം റുമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുമാണ് പുറപ്പെട്ടത്. ഇതില്‍ 19 പേര്‍ മലയാളികളാണ്. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം രാത്രി 9.30 ഓടേ മുംബൈയില്‍ എത്തും. യുക്രൈയിനില്‍ കുടുങ്ങിയവരെ നാട്ടില്‍ തിരികെ എത്തിക്കുന്നതിന് മറ്റൊരു വിമാനം കൂടി പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 11മണിയോടെയാണ്് വിമാനം പുറപ്പെട്ടത്. വൈകീട്ടോടെ വിമാനം ബുക്കാറെസ്റ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ 250 ഇന്ത്യക്കാരുമായി വിമാനം പറന്നുയരും. 17 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് നാട്ടില്‍ തിരികെ എത്തിക്കുക. അതിനിടെ നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമൊരുക്കി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തും. വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറാന്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തുടക്കം അതിനിടെ അധികൃതരു

യുക്രൈനില്‍ നിന്നെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച്‌ നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയന്‍ സ്റ്റേറ്റ്

മാര്‍ച്ച്‌ ഒന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട;കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി യുഎഇ

  അബുദബി :കൊവിഡ് നിയന്ത്രണത്തിന് ഇളവുകളുമായി യുഎഇ.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം ഒഴിവാക്കാനും ക്വാറന്റീന്‍ ചട്ടങ്ങളില്‍ വലിയ ഇളവുകള്‍ നല്‍കാനുമാണ് തീരുമാനം.അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.അടുത്ത മാസം ഒന്നാം തിയതി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. പള്ളികളില്‍ ബാങ്കും ഇഖാമത്തിനും ഇടയിലുള്ള സമയ വ്യത്യാസം പഴയ നിലയിലാക്കി. പള്ളികളില്‍ ഖുര്‍ആന്‍ കൊണ്ടുവരാം.എന്നാല്‍, പള്ളികളിലെ ഒരുമീറ്റര്‍ അകലം പാലിക്കണമെന്ന നിബന്ധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ കൊവിഡ് രോഗികളുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ പിസിആര്‍ പരിശോധന റി

ഉക്രൈനില്‍ നിന്നും പാലയനം ചെയ്യാന്‍ സഹായിക്കാമെന്ന് അമേരിക്ക; വാഗ്ദാനം നിരസിച്ച്‌ സെലന്‍സ്‌കി; "അവസാന നിമിഷംവരെ രാജ്യത്തിനായി പോരാടും"

  ക്വീവ്:   പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കിയെ ഉക്രൈനില്‍ നിന്ന് പാലായനം ചെയ്യാന്‍ സഹായവാഗ്ദാനവുമായി അമേരിക്ക. എന്നാല്‍ സഹായ വാഗ്ദാനം നിരസിച്ച സെലന്‍സ്‌കി അവസാന നിമിഷംവരെ രാജ്യത്തിനായി പോരാടുമെന്നും അദേഹം വ്യക്തമാക്കി. സെലന്‍സ്‌കി രാജ്യതലസ്ഥാനമായ ക്വീവില്‍തന്നെ തുടരുകയാണ്. പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഒപ്പമുള്ള വീഡിയോ പുറത്തുവിട്ടാണ് അദേഹം നിലവില്‍ രാജ്യത്ത് തന്നെയുണ്ടെന്ന് അറിയിച്ചത്. ഉെ്രെകനില്‍ നിന്നും റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാ സമിതി പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. ഇതോടെ പ്രമേയം പൊതു സഭയിലെത്തും. 11 രാജ്യങ്ങള്‍ രക്ഷാ സമിതി പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ ഇന്ത്യയും ചൈനയും ഇതില്‍ നിന്നും വിട്ട നിന്നു. സ്ഥിരാംഗം വീറ്റോ ചെയ്തതോടെ പ്രമേയം യുഎന്‍ പൊതു സഭയില്‍ കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹാരം കാണണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണം. പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങള്‍ക്ക് ഇട

കേരളത്തിൽ 3581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;6 മരണം

  കേരളത്തിൽ 3581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂർ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂർ 158, വയനാട് 129, കാസർഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,16,378 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2597 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 353 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 37,239 കോവിഡ് കേസുകളിൽ, 7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 128 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോട

യുക്രൈന്‍ പ്രസിഡന്റിനെ ബങ്കറിലേക്ക് മാറ്റി; റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനെന്ന് സെലന്‍സ്‌കി

  കീവ് :  യുക്രൈന് എതിരായ യുദ്ധം അമേരിക്ക ശക്തമാക്കുന്നതിനിടെ, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രസിഡന്റ് ഇപ്പോള്‍ എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച്‌ വിവരങ്ങളില്ല. അതീവ രഹസ്യമായ മേഖലയിലാണ് പ്രസിഡന്റിനെ താമസിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് തലസ്ഥാന നഗരമായ കീവില്‍ തന്നെ ഉണ്ടെന്നുള്ള വിവരവങ്ങളും പുറത്തുവരുന്നുണ്ട്. റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബവുമാണെന്ന് സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചുവെങ്കിലും താന്‍ കീവില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്ര തലവനെ നശിപ്പിച്ച്‌ ഉക്രൈനെ രാഷ്ട്രീയമായി നശിപ്പിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച യുക്രൈന് എതിരെ കര, വ്യോമ, കടല്‍ വഴിയുള്ള ആക്രമണം റഷ്യ ആരംഭിച്ചത് . സ്‌ഫോടനങ്ങളും വെടിവയ്പ്പുകളും പ്രധാന നഗരങ്ങളെ നടുക്കിയപ്പോള്‍ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു. ആക്രമണത്തിന്റെ ആദ്യ

റഷ്യക്ക് പകരം ഫ്രാന്‍സ്; ചാമ്ബ്യന്‍സ് ലീ​ഗ് ഫൈനല്‍ വേദി മാറ്റി

  ഈ വര്‍ഷത്തെ യുവേഫ ചാമ്ബ്യന്‍സ് ലീ​ഗ് ഫൈനലിന്റെ വേദി മാറ്റി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍​ഗില്‍ നിശ്ചയിച്ചിരുന്ന കലാശപ്പോരാട്ടം ഫ്രാന്‍സിലേക്കാണ് മാറ്റിയത്. ഇക്കാര്യം യുവേഫ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. മെയ് 28-നാണ് യൂറോപ്യന്‍ ക്ലബ് പോരാട്ടത്തിന്റെ കലാശക്കൊട്ട് റഷ്യയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ റഷ്യ യുക്രൈനെ ആക്രമിച്ചതിന് പിന്നാലെയാണ് വേദി മാറ്റാന്‍ തീരുമാനമായത്. ഫ്രാന്‍സിലെ പാരീസിലുള്ള നാഷ്ണല്‍ സ്റ്റേഡിയത്തിലേക്ക് കലാശപ്പോര് മാറ്റിവച്ചത്. 2006-ലാണ് ഇതിനുമുമ്ബ് ഈ സ്റ്റേഡിയം ചാമ്ബ്യന്‍സ് ലീ​ഗ് കലാശക്കൊട്ടിന് ആതിഥേയത്വം വഹിച്ചത്. ചാമ്ബ്യന്‍സ് ലീ​ഗ് ഫൈനല്‍ വേദി മാറ്റിയതിന് പുറമെ റഷ്യന്‍-യുക്രൈനിയന്‍ ക്ലബുകളുടെ ഹോം മത്സരങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തെ നിഷ്പക്ഷ വേദികളില്‍ നടത്തുമെന്നും യുവേഫ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെ ദേശീയ ടീമുകളുടെ മത്സരങ്ങളും ഇത്തരത്തില്‍ മാറ്റുമെന്നും യുവേഫ വ്യക്തമാക്കി.

മാപ്പു പറഞ്ഞതിന് പിറകെ യു. പ്രതിഭ എംഎല്‍എ എഫ്ബി അക്കൗണ്ട് ഉപേക്ഷിച്ചു

  കായംകുളത്തെ വോട്ടുചോര്‍ച്ച എവിടെയും ചര്‍ച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ മാപ്പു പറഞ്ഞ ശേഷം ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ച്‌ യു. പ്രതിഭ എംഎല്‍എ. കായംകുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നുവെന്നും കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വസമ്മതരായി നടക്കുകയാണെന്നും കുറ്റപ്പെടുത്തി പോസ്റ്റിട്ടതില്‍ അവര്‍ മാപ്പു പറഞ്ഞിരുന്നു. സമൂഹ മാധ്യമ വേദികളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നുവെന്നും പ്രതിഭ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എഫ്ബി അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത്. വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ലെന്നും കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്ന് ഉണ്ടായെന്നും അവര്‍ പറഞ്ഞിരുന്നു. വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച്‌ എംഎല്‍എയുടെ വിശദീകരണം തേടി ഉടനടി പ്രശ്നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കി

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍ ; കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഒരാഴ്ച മുമ്ബ് നടന്ന തര്‍ക്കം

  തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനായ അയ്യപ്പനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. നെടുമങ്ങാട് കൊല്ലായില്‍ അജീഷ്ഭവനില്‍ അജീഷ്(36)നെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. തമ്ബാനൂരിലെ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട നാഗര്‍കോവില്‍ സ്വദേശി അയ്യപ്പന്‍. ഇന്ന് രാവിലെ എട്ടരയോടെയാണ് അജീഷ് കൊലപാതകം നടത്തിയത്. ഒരാഴ്ച മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ അയ്യപ്പനും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തില്‍ ഇരിക്കുമ്ബോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. ഭാര്യയുടെ കാമുകനെ കുത്തിപ്പരിക്കേല്‍പ്പിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മാരകായുധവുമായാണ് അജീഷ് തമ്ബാനൂരിലുള്ള സിറ്റി ടവര്‍ ഹോട്ടലിലേയ്ക്ക് എത്തിയത്. ഇയാള്‍ നേരെ പോയത് റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരു

യുക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ് കേന്ദ്രം വഹിക്കും; ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തിക്കുക ആയിരം വിദ്യാര്‍ഥികളെ

  ന്യൂഡല്‍ഹി |   യുക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടത്തില്‍ 1000 വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് നീക്കം. ഇവരുടെ യാത്ര സൗജന്യമായിരിക്കും. അതിനിടെ, യുക്രൈനില്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ റുമാനിയയിലേക്ക് പുറപ്പെട്ടു. യുക്രൈന്‍; ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തികള്‍ വഴി തിരിച്ചെത്തിക്കാന്‍ ശ്രമം യുക്രൈനിലുള്ള തമിഴ് വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ തിരികെയെത്തിക്കും: സ്റ്റാലിന്‍ കീവിലും ഒഡേസയിലും റഷ്യയുടെ വ്യാപക വ്യോമാക്രമണം  സമാധാനത്തിനായി പുടിനുമായി വീണ്ടും സംസാരിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ്  നാട്ടിലേക്ക് മടങ്ങാന്‍ എംബസിയുടെ അറിയിപ്പ് കാത്ത് ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

ബോ​ധ​പൂ​ര്‍​വം ഫ​യ​ല്‍ പൂ​ഴ്ത്തി​യാ​ല്‍ ന​ട​പ​ടി; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും സം​ബ​ന്ധി​ച്ചു​ള്ള ഫ​യ​ലു​ക​ള്‍ ബോ​ധ​പൂ​ര്‍​വം പൂ​ഴ്ത്തി​വ​ച്ചാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. അ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍ അ​വ​ര്‍ അ​തി​ന് കാ​ര​ണം ബോ​ധി​പ്പി​ക്ക​ണം. ജി​ല്ലാ​ത​ല ഓ​ഫീ​ക​ളി​ല്‍ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. മാ​ര്‍​ച്ച്‌ എ​ട്ടി​നു​ള്ളി​ല്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക യ​ജ്ഞ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഫ​യ​ലു​ക​ള്‍ പെ​ട്ട​ന്ന് തീ​ര്‍​പ്പാ​ക്കി പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക എ​ന്ന​ത് എ​ല്ലാ​വ​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഫ​യ​ലു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​ള​രെ ആ​ദ്ര​ത​യോ​ടെ​യു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. വ​നി​താ ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ട​റു​മാ​യും സെ​ക്ര​ട്ട​റി​യേ​റ്റു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഫ​യ​ലു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ലെ​യ്സ​ണ്‍ ഓ​ഫീ​സ​റു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ​നി​ത ശി​ശു​വി​ക​

സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച്‌ 1 മുതല്‍ 9 വരെ

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ ഒന്ന് മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. പഠിക്കാനായി കുട്ടികളുടെ മനസിനെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച്‌ ഉത്തരവ് ഇറക്കുമെന്നും അതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം; ആളെ അയച്ച്‌ കൈയോടെ നേതാക്കളെ പൊക്കി കെപിസിസി പ്രസിഡന്റ്

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നതായി സൂചന. വിവരമറിഞ്ഞ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആളെ അയച്ച്‌ മിന്നല്‍ പരിശോധന നടത്തി യോഗം പൊളിച്ചു. കെപിസിസി സംഘം കന്റോണ്‍മെന്റ് ഹൗസിലെത്തിയപ്പോള്‍ വി.ഡി സതീശനടക്കം പത്ത് നേതാക്കള്‍ ഇവിടെയുണ്ടായിരുന്നു. വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് കെപിസിസി സംഘം കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. 'വെറുതെ ഒന്ന് ഇരുന്നതാണ്' എന്നായിരുന്നു നേതാക്കള്‍ സംഘത്തിന് നല്‍കിയ വിശദീകരണം. എന്നാലിത് ഗ്രൂപ്പ് യോഗമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള‌ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്‌ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍ മോഹന്‍ എന്നിവര്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയപ്പോള്‍ കെട്ടിടത്തിലെ വശങ്ങളിലെ വാതിലിലൂടെ ചിലരും മുന്‍വശത്തെ വാതിലിലൂടെ മറ്റുള‌ള നേതാക്കളും പുറത്തിറങ്ങി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എ വാഹിദ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി ശ്ര

യുക്രൈന്‍ തലസ്ഥാനത്ത് രണ്ടാം ദിവസവും ഉഗ്ര സ്‌ഫോടനങ്ങള്‍; കീവില്‍ ഫ്‌ലാറ്റിനു മുകളില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണു

  കീവ്:  യുക്രൈനെതിരായ സൈനിക നടപടി രണ്ടാം ദിവസത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം. യുക്രൈനിലെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ അതിശക്തമായ ആക്രമണം തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവില്‍ ഫഌറ്റിന് മുകളിലേക്ക് റഷ്യന്‍ വിമാനം തകര്‍ന്ന് വീണു. കീവില്‍ പുലര്‍ച്ചെ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്‌ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്. സ്‌ഫോടന ശബ്ദം കേട്ടതായി മുന്‍ ഡപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഹെരാഷ്‌ചെങ്കോ പറഞ്ഞതായി യുക്രൈനിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്രൂയിസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകളാണ് സ്‌ഫോടത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടന ശബ്ദം കേട്ടെന്ന് മലയാളി വിദ്യാര്‍ഥികളും പറഞ്ഞു. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു. മറ്റൊരു നഗരമായ ഒഡേസയിലും അതിശക്തമായ വ്യോമാക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. കീവിലെ വൈദ്യുതഭക്ഷണ വിതരണ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താന്‍ റഷ്യ ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകള്‍ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മോസ്‌