ദീർഘകാല കോവിഡ് ബാധിച്ച 60 ശതമാനം പേർക്കും ഒരു വർഷത്തിനു ശേഷവും അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉള്ളതായി പഠനം
ദീർഘകാലം നീണ്ടുനിൽക്കുന്ന കോവിഡ് ബാധിച്ച രോഗികളിൽ ഭൂരിഭാഗം പേർക്കും ഒരു വർഷം കഴിഞ്ഞും ശരീരാവയങ്ങൾക്ക് ചില തകരാറുകൾ കണ്ടെത്തിയതായി പുതിയ പഠനം. ഇത്തരം രോഗികളിൽ 59 ശതമാനം പേരുടെയും അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ദീർഘകാലത്തേക്കു നീണ്ടുനിൽക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെ ഒന്നിലധികം അവയവങ്ങളെ രോഗം ബാധിച്ചതായും പഠനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. പല അവയവങ്ങളുടെയും പ്രവർത്തനക്ഷമത കോവിഡ് ബാധിച്ച് ആറോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട് കുറയുന്നതായും പഠനം കണ്ടെത്തി. 12 മാസത്തിലേറെ നീണ്ടുനിൽക്കുന്ന കോവിഡ് ബാധിച്ച രോഗികളിലാണ് അവയവ വൈകല്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഇവരിൽ കടുത്ത ശ്വാസതടസവും, കോഗ്നിറ്റീവ് ഡിസോർഡറുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 536 രോഗികളിലാണ് പഠനം നടത്തിയത്. ഇവരിൽ 13 ശതമാനം പേരും കോവിഡ്19 ന് ആശുപത്രിയിൽ ചികിൽസ തേടിയവരാണ്. പഠനത്തിൽ പങ്കെടുത്തവരിൽ 32 ശതമാനം പേരും ആരോഗ്യ പ്രവർത്തകരാണ്. 536 രോഗികളിൽ 331 പേരിലും പ്രാഥമിക രോഗനിർണയം നടത്തി ആറ് മാസത്തിന് ശേഷം അവയവങ്ങൾക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടതായി കണ്ടെത...