ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബങ്ങാട് അങ്കണവാടി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു

പെരിയാട്ടടുക്കം: ബങ്ങാട് അങ്കണവാടി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു അങ്കണവാടിയിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം അഷിതയും, സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് മുൻ പനയാൽ ബേങ്ക് പ്രസിഡണ്ട് എ.എം അബ്ദുല്ലയും സമ്മാനം നൽകി , എ.കെ.ജി കലാ കായിക വേദി, എ.എം മുഹമ്മദ് സ്മാരക ഗ്രന്ഥാലയം ബങ്ങാട് എന്നിവരാണ് സമ്മാനം സ്പോൺസർ ചെയ്തത് , കസ്തുരി ടിച്ചർ, എ.കെ.ജി, കലാ കായിക വേദി പ്രസിഡണ്ട് , കെ. പ്രശാന്ത്, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു

വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂട്ടി

  ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ തൂക്കം വരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്കാണ് ഇന്ന് മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 42 രൂപയാണ് വര്‍ധിപ്പിച്ചത്. കൊല്‍ക്കത്തയില്‍ 53.50 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഇവിടെ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 3,255.50 രൂപയായി മാറി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ഇതിന് ആനുപാതികമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു സിലിണ്ടറിന് 3152 രൂപയാണ് വില.

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസ്: ഇഡി അന്വേഷണം തടയണമെന്ന അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. മുന്‍ മുഖ്യമന്ത്രി പിണറായി വിയന്റെ മകള്‍ ടി വീണയ്ക്കും ഈ കേസിന്റെ ഇന്നത്തെ കോടതി നടപടികള്‍ നിര്‍ണായകമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണങ്ങളും നല്‍കിയ സമന്‍സുകളും ചോദ്യം ചെയ്താണ് സിഎംആര്‍എല്‍ പുതിയ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസ്; വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപോര്‍ട്ട്

  ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം സുരക്ഷാ ജീവനക്കാര്‍ക്കെതിരേ വധശ്രമ കുറ്റം ചേര്‍ത്ത് എസ്ഐടി റിപോര്‍ട്ട്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടിതിയിലാണ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വധശ്രമക്കുറ്റം ചുമത്തി അന്വേഷണസംഘം റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതികളായ അഞ്ച് പേരെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഗണ്‍മാന്‍ അനില്‍കുമാര്‍, പോലിസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയായിരുന്നു സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്‌ഐടി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ നടപടി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

ബെംഗളൂരു: കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. പത്ത് മന്ത്രിമാരും ബുധനാഴ്ച തന്നെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്‌തേക്കും. ബാക്കിയുള്ളവര്‍ ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷമാകും സത്യപ്രതിജ്ഞ ചെയ്യുക. കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് സിദ്ധരാമയ്യ രാജിവച്ചത്. ഗവര്‍ണറുമായി ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞക്ക് രണ്ട് ദിവസങ്ങള്‍ നിര്‍ദേശിച്ചു. ജൂണ്‍ മൂന്നിനോ ജൂണ്‍ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താമെന്ന് നിര്‍ദേശം. ലോക്ഭവനിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. കര്‍ണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായാണ് ഡി കെ ശിവകുമാര്‍ അധികാരത്തിലേറുന്നത്.

പെരിയ ഇരട്ടക്കൊല; നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

  കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞ് അധികൃതര്‍. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണ റിപോര്‍ട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ല. ആറ് പ്രതികള്‍ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ടപരോള്‍ വിവാദമായത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിരുന്നു. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്.

സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിങ് നിരോധനം

  ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തുക. കര്‍ശനമായി നടപ്പാക്കുന്നതിന് തീരദേശ ജില്ലകളില്‍ പ്രത്യേക കണ്‍ട്രോള്‍ റുമൂകള്‍ തുറക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ ജൂണ്‍ ഒന്‍പതിന് മുന്‍പ് കേരള തീരം വിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പരമ്പരാഗത മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത മല്‍സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇഡി അന്വേഷണം: സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

  കൊച്ചി: ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലില്‍ അന്തിമ വിധി വരും വരെ തുടര്‍നടപടികള്‍ വിലക്കണമെന്നാണ് ആവശ്യം. തെളിവുകള്‍ പരിശോധിച്ച ഇഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. ഡയറക്ടറേറ്റില്‍ മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം. കേസില്‍ ലഭിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സിഎംആര്‍എല്‍ ഹരജിയെ എതിര്‍ക്കാനാണ് ഇഡി തീരുമാനം. കേസില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം മുന്നോട്ടുളള അന്വേഷണത്തില്‍ നിര്‍ണായകമാകും.

ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല, ഇഡി എങ്ങനെ അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ പറ്റില്ല : മുഖ്യമന്ത്രി

  തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്. റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് പൊലീസിനെ വിട്ടത്. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല -മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് സർക്കാരിൻ്റെ നയപ്രഖ്യാപനം: ക്ഷേമ പെന്‍ഷനില്‍ അടക്കം വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: 16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റുമെന്നും പ്രഖ്യാപനം. കൃഷി ചെയ്യാനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകും. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപകമാക്കും, വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനം.

ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾ

ദില്ലി: ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളും വെട്ടിക്കുറയ്ക്കാൻ വിമാന കമ്പനികൾ. എയർ ഇന്ത്യയും ഇൻഡി​ഗോയും ജൂൺ മുതൽ ആ​ഗസ്റ്റ് വരെ സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. എയർ ഇന്ത്യ 15 ശതമാനം വരെ സർവീസും, ഇൻഡി​ഗോ 7 ശതമാനം വരെ സർവീസുകളും റദ്ദാക്കുമെന്നാണ് വിവരം. നേരത്തെ അന്താരാഷ്ട്ര സർവീസുകൾ വെട്ടി കുറയ്ക്കുമെന്ന് കമ്പനികൾ അറിയിച്ചിരുന്നു. വ്യോമയാന ഇന്ധന വില റെക്കോ‍ഡ് ഉയർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ എല്ലാ സർവീസുകളും നടപ്പാക്കുക സാധ്യമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ ഏതെങ്കിലും റൂട്ടിലെ എല്ലാ സർവീസുകളും പിൻവലിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ദില്ലി, മുംബൈ, ബം​ഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളാകും കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്.

ഇഡി റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം; എംഎ ബേബി അടക്കമുള്ളവരെ അറസ്റ്റു ചെയ്ത് നീക്കി

  ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേയ്ക്ക് സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ബിജു കൃഷ്ണന്‍, ബൃന്ദ കാരാട്ട്, കൃഷ്ണപ്രസാദ്, അശോക് ധാവളെ തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ഇഡി ഓഫീസിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് തടയുകയും നേതാക്കളെ ബലം പ്രയോഗിച്ച് വാഹനങ്ങളിലേക്ക് പിടിച്ചുകയറ്റുകയുമായിരുന്നു. മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് വസതികളിലടക്കം 12 ഇടങ്ങളില്‍ ഇഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എട്ടുമണിക്കൂറോളം നീണ്ട റെയ്ഡ് അവസാനിപ്പിച്ച് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയില്‍ നിന്നിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. റെയ്ഡ് അവസാനിപ്പിച്ച് കാറില്‍ മടങ്ങിയ ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങള്‍ക്ക് നേരെ സിപ...

ഇഡി റെയ്ഡിൽ തിരുവനന്തപുരത്ത് സംഘര്‍ഷം; ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകര്‍ത്ത് സിപിഎം പ്രവര്‍ത്തകര്‍

  ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകര്‍ത്തു. കാറിന്‍റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് സ്വീകരിച്ചത്. രണ്ട് വാഹനത്തിന്‍റെയും ഗ്ലാസ് അടിച്ചുതകര്‍ക്കു. പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. ഡൽഹിയിലെ പ്രതിഷേധത്തിലും വൻ സംഘർഷം .സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി."  https://www.mediaoneonline.com/kerala/ed-raids-spark-clashes-in-thiruvananthapuram-325154#:~:text=%E0%B4%87%E0%B4%A1%E0%B4%BF%20%E0%B4%B1%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A1%E0%B4%BF%E0%B5%BD%20%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%20%E0%B4%B8%E0%B4%82%E0%B4%98%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%82%3B%20%E0%B4%89%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%87%E0%B4%BE%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B0%E0%B5%81%E0%B4%9F%E0...

ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും

  ബെംഗളൂരു: ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച സ്ഥാനമേല്‍ക്കും. നിലവില്‍ ഉപമുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാര്‍. സതീശ് ജര്‍ക്കിഹോളി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. മുഖ്യമന്ത്രിപദം ലഭിച്ചില്ലെങ്കില്‍ എല്ലാ പദവികളും ഒഴിവാക്കുന്നത് അടക്കമുള്ള നടപടികള്‍ ആലോചനയില്‍ ഉണ്ടെന്ന് ഡി കെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞിരുന്നു.

സിഎംആർഎൽ- എക്‌സാലോജിക് ഇടപാട്; നാല് മണിക്കൂർ പിന്നിട്ട് ഇഡി റെയ്ഡ്‌

  തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് തുടരുന്നു. പരിശോധന നാല് മണിക്കൂർ പിന്നിട്ട സാഹചര്യത്തിൽ, നടപടിയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. പ്രതിഷേധത്തിന് എത്താൻ പാർട്ടി നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, കേസിൽ പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇഡി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എസ്ഐആറിന്റെ ഭരണഘടനാ സാധുത: ഹരജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

  ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തുടനീളം നടപ്പിലാക്കുന്ന വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിശോധനയുടെ(എസ്‌ഐആര്‍) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 29 ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ വിധി പറയാന്‍ മാറ്റി വച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ഭരണഘടനയുടെ 326-ാം അനുച്ഛേദപ്രകാരവും, 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്ന പ്രധാന വിഷയം. വോട്ടര്‍മാരുടെ പൗരത്വം തെളിയിക്കുന്നതിനായി കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ പൗരാവകാശങ്ങളെ ഹനിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി വ്യക്തത വരുത്തും.

സിഎംആർഎൽ മാസപ്പടി കേസ്; പിണറായി വിജയന്‍റെയും മുഹമ്മദ് റിയാസിന്‍റെയും വീടുകളിലടക്കം 10 ഇടങ്ങളില്‍ ഇഡി റെയ്ഡ്

  തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. 

മുഖ്യമന്ത്രി തർക്കം; സിദ്ധരാമയ്യയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് ഹൈക്കമാൻഡ്, കടുപ്പിച്ച് ഡികെ വിഭാഗം

  ന്യുഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയയ്യോട് സ്ഥാനമൊഴിയാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി സൂചന. രാജ്യസഭ എംപിയായി പ്രവർത്തനമേഖല ഡൽഹിയിലേക്ക് മാറ്റാനും ആവശ്യപ്പെട്ടതായാണ് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ, സിദ്ധരാമയ്യ ഹൈക്കമാൻഡ് നിർദേശത്തിന് വഴങ്ങിയിട്ടില്ല. മാസങ്ങളായി നിലനിൽക്കുന്ന മുഖ്യമന്ത്രി തർക്കം പരിഹരിക്കാനാണ് സിദ്ധരാമയ്യയേയും ഡി.കെ ശിവകുമാറിനേയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്.

ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പിള്ളിലിനെ വെറുതെവിട്ടു

  തിരുവനന്തപുരം: ബലാത്സംഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ വെറുതെവിട്ടു. നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് ഉത്തരവ്. സുഹൃത്തുക്കളായ റെനീഷ, നൂറുദ്ദീൻ എന്നിവരെയും കോടതി കുറ്റമുക്തരാക്കി. കേസിൽ പരാതിക്കാരി ഉൾപ്പെടെ നാലുപേർ മൊഴി മാറ്റിയിരുന്നു. കോടതിയിൽ നേരിട്ടെത്തിയാണ് എൽദോസിനെതിരെ പരാതിയില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞത്. അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് സാക്ഷികളുടെ മൊഴികളും പ്രതികള്‍ക്ക് അനുകൂലമായി.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി വി ഡി സതീശന്‍ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുക. കൂടിക്കാഴ്ചയില്‍ കേളത്തിന്റെ വികസനം ചര്‍ച്ചയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിവിധ പദ്ധതികളുടെ നടത്തിപ്പിന് സര്‍ക്കാരിന് കേന്ദ്ര സഹായം ആവശ്യമാണ്. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെ പ്രധാന ദൗത്യം.

ഹയ‍‍‌ർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

  തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 77.97 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.16 വിജയശതമാനം കൂടി. 372423 റഗുലർ പരീക്ഷ എഴുതി. ഇതിൽ 2,90, 398 പേർ വിജയിച്ചു. സർക്കാർ സ്‌കൂളുകളിൽ 72.66 ശതമാനം വിജയം. എയ്ഡഡ് സ്‌കൂൾ 82. 82 ശതമാനം വിജയം. അൺ എയ്ഡഡ് സ്കൂളിൽ 78.18 ശതമാനം വിജയം. സ്പെഷ്യൽ സ്കൂളിൽ 85.67 ശതമാനം വിജയം. വൊക്കേൽ്ണൽ ഹയർസെക്കൻഡറിയിൽ 25,251 കുട്ടികൾ പരീക്ഷയെഴുതി. ഇതിൽ 18,311 പേർ വിജയിച്ചു. 72.49 ആണ് വിജയശതമാനം. 162 പേർക്ക് ഫുൾ എപ്ലസ് നേടി.

ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് ജഡ്ജ് റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കഴിഞ്ഞ 18നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരേ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതോടൊപ്പം കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെയും സമീപിച്ചു. ഈ സാഹചര്യത്തില്‍ വിചാരണയുമായി സഹകരിക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിയത്. സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളുടെ കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ ഇടയന്നൂരിലെ തട്ടുകടയില്‍ വച്ച് കൊലപ്പെടുത്തിയത്. എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ തുടങ്ങിയത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

  തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയക്ക് ശേഷം 2.30ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതും ചര്‍ച്ചയായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. കേളത്തിന്റെ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയില്‍ നിന്നും തേടും. വിവിധ പദ്ധതികളുടെ നടത്തിപ്പിന് സര്‍ക്കാരിന് കേന്ദ്ര സഹായം ആവശ്യമാണ്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിക്ക് മുന്നിലെ പ്രധാന ദൗത്യം

മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണത്തിനെതിരായ ഹരജി തള്ളി ഹൈക്കോടതി

  കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള ഇടപാടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളി. കേസിൽ സിഎംആർഎല്ലിന്റെ വാദങ്ങൾ പൂർണമായും തള്ളിക്കൊണ്ടാണ് ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി അനുമതി നൽകിയത്. ഇതിനൊപ്പം, വിധി ചോദ്യം ചെയ്ത് സുപ്രിംകോടതി ഉൾപ്പെടെയുള്ള മേൽക്കോടതികളെ സമീപിക്കാൻ സാവകാശം നൽകണമെന്ന സിഎംആർഎല്ലിന്റെ അടിയന്തര ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. സാവകാശം പോലും അനുവദിക്കാതെയുള്ള ഹൈക്കോടതിയുടെ ഈ ഉത്തരവ് കമ്പനിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിധിയുടെ പശ്ചാത്തലത്തിൽ സിഎംആർഎല്ലിന്റെ തുടർന്നുള്ള നിയമനടപടികൾ എന്തായിരിക്കുമെന്നതിൽ വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ.

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

    വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീന്‍ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആര്‍ഡി ചേംബറില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ മാര്‍ക്കുകള്‍ പരിശോധിക്കാവുന്നതാണ്. പ്ലസ് വണ്‍ പരീക്ഷാഫലം ജൂണ്‍ 10ന് പ്രഖ്യാപിച്ചേക്കും.

എഐഎഡിഎംകെക്ക് കനത്ത തിരിച്ചടി; മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് വിജയിക്കൊപ്പം ചേര്‍ന്നു

  ചെന്നൈ: ആഭ്യന്തര കലഹങ്ങളാല്‍ പ്രതിസന്ധിയിലായ എഐഎഡിഎംകെക്ക് വീണ്ടും തിരിച്ചടിയേകി മൂന്ന് വിമത എംഎല്‍എമാര്‍ രാജിവെച്ച് ഭരണകക്ഷിയായ ടിവികെക്കൊപ്പം ചേര്‍ന്നു. പെരുന്തുറൈ എംഎല്‍എ എസ്. ജയകുമാര്‍, മധുരാന്തകം എംഎല്‍എ മരഗതം കുമാരവേല്‍, ധാരാപുരം എംഎല്‍എ പി. സത്യഭാമ എന്നിവരാണ് രാജിവെച്ച് വിജയിക്കൊപ്പം ചേര്‍ന്നത്. മൂവരും നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജി സമര്‍പ്പിച്ചു. രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അര്‍ജുനയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയില്‍ ചേര്‍ന്നത്. മൂന്നുപേരുടെ രാജിയോടെ സഭയിലെ എഐഎഡിഎംകെയുടെ അംഗബലം 44 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചിരുന്നത്

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി

  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരം, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലായിരിക്കും ഹർഷിനയ്ക്ക് നിയമനം നൽകുക. നാളെ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി ഹർഷിന വ്യക്തമാക്കി.

സംസ്ഥാനത്ത് മഴ തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു

  കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഭാഗം അഭിഭാഷകന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹുസൈനെ വെറുതെ വിട്ടത്. അതേസമയം, മറ്റ് പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. 2018 ഫെബ്രുവരി 22നാണ് വിശന്നുവലഞ്ഞ ആദിവാസി യുവാവ് മധുവിനെ പ്രതികൾ മർദിച്ചുകൊന്നത്.

കാസർകോഡ് പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവം; കേസെടുത്ത് പോലിസ്

  മഞ്ചേശ്വരം: കാസർഗോഡ് മഞ്ചേശ്വരം ബായാറിൽ പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് മഞ്ചേശ്വരം പോലിസ് . പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീൽ എന്ന ഡ്രൈവറുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം . മഞ്ചേശ്വരത്തേക്ക് നാല് കാളകളുമായി പിക്കപ്പ് വാനിൽ വരികയായിരുന്ന ഖലീലിനെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം പിന്തുടരുകയും വണ്ടി തടഞ്ഞുനിർത്തി കൊലവിളി നടത്തുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ഗണ്‍മാന്മാരുടെ മര്‍ദനം; അന്വേഷണം എഡിജിപി ഓഫീസിലേക്ക്

   കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായി പോലിസ് ഉദ്യോഗസ്ഥരുടെ മൊഴി. ഗണ്‍മാന്‍മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര്‍ തടഞ്ഞുവെന്നും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് മൊഴി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പി വി അന്‍വര്‍, കേസ് ഡയറി തിരുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ചു.

മന്ത്രിസഭാ യോഗം ഇന്ന്; നയ പ്രഖ്യാപനത്തിന്റെ കരടിന് അംഗീകാരം നല്‍കും

  തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയെന്ന പ്രചാരണം എങ്ങനെ യാഥാര്‍ഥ്യമാക്കുമെന്നതാണ് ആലോചന. മന്ത്രിമാരോട് ആശയ വിനിമയം നടത്താതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ മന്ത്രിമാര്‍ക്കുള്ള അതൃപ്തി കാബിനറ്റില്‍ ചര്‍ച്ചയാകും.

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വര്‍ധനയാണിത്

  ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വര്‍ധനയാണിത്. ഇന്നത്തെ വര്‍ധന കൂടി വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് വില. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 102.12 രൂപയും ഡീസല്‍ വില ലിറ്ററിന് 95. 20 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്.

പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് അഴിച്ചു പണി

  തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറ് ജില്ലകളുടെ കലക്ടർമാർ മാറി. പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. കണ്ണൂർ കലക്ടർ അരുൺ കെ.വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പട്ടീൽ അജിത്ത് ഭഗവത് റാവുവാണ് പുതിയ ധനകാര്യ സെക്രട്ടറി. കണ്ണൂർ ,കോഴിക്കോട്, പത്തനംതിട്ട, പാലക്കാട് ആലപ്പുഴ, കൊല്ലം കലക്ടർമാരെയാണ് മാറ്റിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു. ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തീരുമാനിച്ചതിനെതിരെ പ്രതിപക്ഷത്ത് നിന്ന് വിമർശനത്തിടയിലാണ് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്

കടലില്‍ ശക്തമായ കാറ്റിന് സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധന വിലക്ക്

  തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ മെയ് 27 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ദിവസങ്ങളില്‍ കടലില്‍ ശക്തമായ കാറ്റിനും അതീവ മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26 ന്

തിരുവനന്തപുരം: ഹയർസെക്കൻഡറി ഫലം മെയ് 26 ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് മന്ത്രി എൻ.ഷംസുദീനാണ് ഫലം പ്രഖ്യാപിക്കുക. ഈ 22 ന് പ്രഖ്യാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.Kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ ശക്തമായ മഴ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പവർ കട്ടില്ല; പവർ ഫെയിലിയർ ഉണ്ട്'; വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

  കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പവർ ഫെയിലിയർ ഉണ്ടെന്നും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസം കൂടി പ്രയാസം ഉണ്ടാകും.ജനങ്ങൾ സഹകരിക്കണം. പരിഹരിക്കാനുള്ള ശ്രമം തുടരുന്നു എന്നും എത്രയും വേ​ഗം പ്രശ്നം പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനുള്ള ഫോളോപ്പ് ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പ്രഖ്യാപനങ്ങൾ നടപ്പാക്കണമെന്നതാണ് ആഗ്രഹം. കൊല്ലത്ത് നിലച്ചുപോയ പദ്ധതികളിൽ റിവ്യു നടത്തും. മെഡിക്കൽ കോളജുകളിലെ അവസ്ഥ തനിക്ക് ബോധ്യം ഉണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ബോധ്യപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ടയ്ക്ക് ഓപറേഷന്‍ തൂഫാന്‍; പോലിസ് സ്‌റ്റേഷനുകള്‍ ജനസൗഹൃദ സേവന കേന്ദ്രങ്ങളാക്കി മാറ്റും

  തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരേ വ്യാപക നടപടികളുമായി പോലിസ് ഓപറേഷന്‍ തൂഫാനും നാര്‍ക്കോട്ടിക് ഹണ്ടും ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. സ്‌കൂളുകള്‍ തുറക്കുന്ന ജൂണ്‍ ഒന്നുമുതല്‍ പ്രത്യേക പരിശോധനകളും റെയ്ഡുകളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളും മയക്കുമരുന്നുകളും വില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലകളെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പോലിസ് ഉന്നതതല യോഗം ഇന്ന്; രമേശ് ചെന്നിത്തല പോലിസ് നയം അവതരിപ്പിക്കും

  തിരുവനന്തപുരം: പോലിസ് നയം വ്യക്തമാക്കാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നത്തെ ഉന്നതതല യോഗത്തില്‍ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കും. ജനകീയ പോലിസിന് ഊന്നല്‍ നല്‍കണമെന്നാണ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലീസ് ആസ്ഥാനത്ത് പത്തരക്കാണ് യോഗം. എസ്പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സര്‍ക്കാരിന്റെ പോലിസ് നയം അവതരിപ്പിക്കും. 100 ദിന കര്‍മ്മ പരിപാടി ചര്‍ച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ ഹേമചന്ദ്രനും പങ്കെടുക്കും.

ഇന്ധന വില വീണ്ടും കൂട്ടി; 10 ദിവസത്തിനിടെ വില കൂടുന്നത് മൂന്നാം തവണ

  ന്യൂഡല്‍ഹി: ഗ്യാസിന്റേയും അവശ്യ സാധനങ്ങളുടേയും വിലവര്‍ധനവ് മൂലവും പൊറുതി മുട്ടിയ ജനത്തിന് ഇരുട്ടടിയായി പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് 110.60 രൂപയായി. ഡീസല്‍ വില കൊച്ചിയില്‍ 99.54 ആയി. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ മൂന്നാംതവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. പാചക ഗ്യാസ്, സിഎന്‍ജി എന്നിവക്കും വലിയ തോതില്‍ വില വര്‍ധിപ്പിച്ചു.

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. ഇന്നുമുതൽ 25 വരെയാണ് നിയന്ത്രണം. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എംവിഎ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ 220 കെവി ബുഷിങ്ങില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനാലാണ് 4 ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

എബോള പടരുന്നു: കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

  കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മൂന്ന് മണിക്കൂര്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി."

24 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 18ന്

  ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 10 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് നടക്കും. ഫലം അന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 20ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. ഒഴിവുവരുന്ന അംഗങ്ങളുടെ കാലാവധി ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിലാണ് അവസാനിക്കുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ എട്ടാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ജൂണ്‍ പതിനൊന്നും.

സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേരള നിയമസഭ സ്പീക്കര്‍

  തിരുവനന്തപുരം: 16ാം കേരള നിയമസഭയുടെ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ 101 അംഗങ്ങളുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എ സി മൊയ്തീന്‍ 35 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി ബി ബി ഗോപകുമാര്‍ മൂന്നു വോട്ടുകള്‍ നേടി. ആകെ 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോട്ടേം സ്പീക്കറായ ജി സുധാകരന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. രാവിലെ ഒന്‍പത് മണിയോടെ സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. സ്പീക്കര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇന്നത്തെ സഭാസമ്മേളന നടപടികള്‍ അവസാനിപ്പിച്ചു.

ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. എയര്‍ ഇന്ത്യയുടെ AI2651 വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ തട്ടുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ വ്യോമയാന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന് പിന്നാലെ വിശദമായ പരിശോധനകള്‍ക്കായി വിമാനം സര്‍വീസ് നിര്‍ത്തിവച്ചു. തലനാരിഴയ്ക്കാണ് വന്‍ അഫകടം ഒഴിവായതെന്ന് യാത്രക്കാര്‍ പ്ര തികരിച്ചു.

മന്ത്രിസഭ വിപുലീകരിച്ച് വിജയ്; 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  ചെന്നൈ: ജോസഫ് സി വിജയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭയില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണകക്ഷിയായ ടിവികെയില്‍ നിന്ന് 21 പേരും കോണ്‍ഗ്രസില്‍ നിന്നു രണ്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. പരോള്‍ ഉത്തരവുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ആരെയും പോകാന്‍ അനുവദിക്കാറില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഉത്തരവ് നടപ്പാക്കിയെന്നേയുള്ളൂവെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയര്‍ന്നു

  ന്യൂഡല്‍ഹി: അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയര്‍ന്നു. രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 105 ഡോളറിനു മുകളില്‍ ഉയര്‍ന്നു.ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് ഓയില്‍ 81 സെന്റ് അഥവാ 0.77% ഉയര്‍ന്ന് ബാരലിന് 105.83 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയില്‍ 97 സെന്റ് അഥവാ 0.99% ഉയര്‍ന്ന് ബാരലിന് 99.23 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ്-ഇസ്രായേല്‍, ഇറാന്‍ യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിപണിയിലെ കുതിപ്പ്. സംഘര്‍ഷം രൂക്ഷമാകുന്നത് ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു.

മഴ മുന്നറിയിപ്പ്; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കല്‍; തുടര്‍നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍

  തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടര്‍നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവര്‍ക്കും പട്ടയം എന്നതാണ് സര്‍ക്കാര്‍ നയമെന്നും എപി അനില്‍ കുമാര്‍ പറഞ്ഞു. പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ മാധ്യമങ്ങളെ അറിയിച്ചത്.

തലശ്ശേരി ഫസല്‍വധക്കേസിലെ തൊണ്ടിമുതല്‍ കോടതിയില്‍ നിന്ന് കാണാതായി

  കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്നും കാണാതായി.അന്വേഷണം വഴിതെറ്റിക്കാന്‍ ഫസലിന്റെ രക്തം പുരണ്ട തൂവാല പ്രതികള്‍ മറ്റൊരിടത്ത് കൊണ്ടുപോയി ഇട്ടിരുന്നു.ഈ തൂവാലയാണ് കാണാതായത്. എലി കരണ്ടെന്നാണ് രേഖകളില്‍ എഴുതിയിരിക്കുന്നത്. സിബിഐ കോടതി ഇത് നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി. ഫസല്‍ വധത്തിന് ശേഷം പ്രതികള്‍ രക്തംപുരണ്ട തൂവാല മറ്റൊരിടത്ത് കൊണ്ട് ഇട്ടിരുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ തുവാല ആദ്യകണ്ടയാളുടെ സാക്ഷിവിസ്താരം നടത്തുന്നതിനിടെയാണ് തുവാല നഷ്ടമായെന്ന് സിബിഐ കോടതിയെ അറിയിച്ചത്.

ജാതി സെന്‍സസിനെതിരായ ഹരജി തള്ളി സുപ്രിംകോടതി

  ന്യൂഡല്‍ഹി: സെന്‍സസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി. പിന്നാക്ക വിഭാഗങ്ങളില്‍ എത്ര പേര്‍ ഉണ്ടെന്ന് സര്‍ക്കാരിന് അറിയേണ്ടത് അനിവാര്യമാണെന്നും ഇത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സെന്‍സസില്‍ ജാതി കണക്കെടുപ്പ് ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പൊതു പ്രവര്‍ത്തകനായ സുധാകര്‍ ഗംമുല സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് കോടതി തള്ളിയത്.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കേരളത്തിന്റെ 16ാം നിയമസഭയിലേക്ക് എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ. രാവിലെ ഒന്‍പത് മണിക്ക് പ്രോ ടൈം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോ ടൈം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി സുധാകരന് ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലി കൊടുത്തു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു മന്ത്രിമാരും പങ്കെടുത്തു. നാളെ രാവിലെ ഒന്‍പത് മണിക്കാണ് 139 പേരുടെ സത്യപ്രതിജ്ഞ. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെയാണ് തുടക്കമാകുന്നത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നാളത്തെ പ്രധാന അജണ്ട. സിപിഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ നിന്നാണ് ജി സുധാകരന്‍ വിജയിച്ചത്. പ്രോ ടേം സ്പീക്കറായ ജി സുധാകരന്റെ മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക. മറ്റന്നാള്‍ രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഈ മാസം 29നാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം.

മിൽമ പാലിന് നാലു രൂപ കൂട്ടി; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: മിൽമ പാൽ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതൽ വിലവർധന പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രി വി.ഡി സതീശനെ പാല്‍ വില കൂട്ടുന്ന കാര്യം അറിയിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. മിൽമയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില വര്‍ധനവില്‍ തീരുമാനമുണ്ടായത്. ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാകും. വില വർധനവിന് കഴിഞ്ഞ സർക്കാർ അംഗീകാരം നൽകിയിരുന്നു. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും.

വിഡിഎസ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

  തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്‌സൈസിനൊപ്പം സഹകരണം കൂടി നല്‍കി. സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം.

പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയടക്കമുള്ളവർക്ക് വീണ്ടും പരോൾ

  കാസർകോട്: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്ക് വീണ്ടും കൂട്ട പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പായി ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന് പുറമെ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവർക്കാണ് പരോൾ അനുദിച്ചത്. പരോളിൽ ഇറങ്ങിയ പ്രതികൾ കാസർകോട് ജില്ലയിൽ എത്തി. 2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. സിബിഐ പ്രത്യേക കോടതി ഈ കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും കോൺഗ്രസ് നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്നും, കൊടുംകുറ്റവാളികളെ സംരക്ഷിക്കാൻ പ്രത്യേക താല്പര്യം കാണി...

മഞ്ഞക്കുറ്റികള്‍ തെറിച്ചു; സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

  തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കെ.റെയിലിന്‍റെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികളെല്ലാം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. 2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കാനുള്ള ശിപാർശ നൽകും. കോടതിയിലാണ് ശിപാർശ നൽകുക പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികൾ മാറ്റാൻ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു."

മുണ്ടത്തിക്കോട് വെടിമരുന്നുശാലയിലെ ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

  കൊച്ചി: മുണ്ടത്തിക്കോട് വെടിമരുന്നുശാല ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സർക്കാരിനും പൊലീസ് മേധാവിക്കും തൃശൂർ കലക്ടർക്കും എക്സ്പ്ലോസീവ് കൺട്രോളർക്കും നോട്ടീസ്. ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.

ഉമര്‍ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ഡല്‍ഹി കോടതി

  ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം അനുവദിക്കാതെ ഡല്‍ഹി കോടതി. രോഗബാധിതയായ മാതാവിനെ പരിചരിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്നതായിരുന്നു മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ആവശ്യം. എന്നാല്‍ ഉമറിന്റെ ഇടക്കാല ജാമ്യാപേക്ഷയിലുള്ളത് മതിയായ കാരണമല്ലെന്ന് പറഞ്ഞ് ഡല്‍ഹി കോടതി തള്ളി. താല്‍ക്കാലിക മോചനത്തിനായി ഹരജിയില്‍ ഉന്നയിച്ചിരുന്ന കാരണങ്ങള്‍ ന്യായമല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പേയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 15 ദിവസം ജാമ്യംതേടിയുള്ള ഹരജി ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയാണ് തള്ളിയത്.

സ്ത്രീകള്‍ക്കുള്ള കെഎസ്ആര്‍ടിസി സൗജന്യയാത്ര; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

  തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യയാത്ര നടപ്പാക്കുന്നതില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തില്‍ എതിര്‍പ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാര്‍, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാര്‍ക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

ചെന്നിത്തലക്ക് പമ്പ, കെ.മുരളീധരന് സാനഡു; മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി

  തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കുമുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി. ഗവർണറുടെ ഉത്തരവിൻപ്രകാരം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരി കൃഷ്ണൻ എം.എസ്. ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദൻകോട്ടെ 'ക്ലിഫ് ഹൗസ്' ഔദ്യോഗിക വസതിയായി അനുവദിച്ചു. മറ്റ് മന്ത്രിമാരായ രമേശ് ചെന്നിത്തല (പമ്പ), സണ്ണി ജോസഫ് (അശോക), കെ.എ. തുളസി (പ്രശാന്ത്), എൻ. ഷംസുദ്ദീൻ (നെസ്റ്റ്), കെ.എം. ഷാജി (പൗർണമി), മോൻസ് ജോസഫ് (പെരിയാർ), ഷിബു ബേബി ജോൺ (എസ്സെൻഡീൻ) എന്നിവർക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ വിവിധ ബംഗ്ലാവുകളാണ് ലഭിച്ചിരിക്കുന്നത്. ചെന്നിത്തലയ്ക്കും മുരളീധരനും അവര്‍ ആവശ്യപ്പെട്ട വസതികൾ തന്നെയാണ് നൽകിയിരിക്കുന്നത്.

അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി

  ഡൽഹി: അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി. കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആറോ ക്രിമിനൽ നടപടിയോ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. നിർദേശങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ ആഗസ്ത് 5 നുള്ളിൽ ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികൾ നവംബർ 17 നുള്ളിൽ സുപ്രിംകോടതിയിൽ വിവരം സമർപ്പിക്കണം. തെരുവ് നായ ആക്രമണങ്ങൾ തടയുന്നതിൽ ഭരണകൂടങ്ങൾക്ക് വീഴ്ച സംഭവിച്ചതായും സുപ്രിംകോടതി ചൂണ്ടിക്കാട്ടി . എബിസി മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റി. തെരുവ് നായകൾ കൂടുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നില്ല. തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും മതിയായ സൗകര്യത്തോടെ എബിസി സെന്‍ററുകള്‍ സ്ഥാപിക്കണമെന്നും ജസ്‌റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു . നിര്‍ദേശം സമയബന്ധിതമായി നടപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു

സ്ത്രീകള്‍ക്ക് സൗജന്യ ബസ്സ് യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ്സ് ഉടമകള്‍

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് അടുത്ത മാസം 15 മുതല്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ്സ് ഉടമകള്‍. പദ്ധതി നടപ്പിലാക്കിയാല്‍ സ്വകാര്യ ബസ്സ് മേഖല ഗുരുതര പ്രതിസന്ധിയിലാകുമെന്നാണ് ബസ്സ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തിന് മുന്‍പ് സ്വകാര്യ ബസ്സ് മേഖലയുമായി യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും അവര്‍ ആരോപിച്ചു. നികുതി ഇളവും പെര്‍മിറ്റ് ഫീസില്‍ കുറവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്ന് ബസ്സ് ഉടമകള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ഉടന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  ല്ളല്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍, വടക്കന്‍ ജില്ലകളിലാണ് മഴ ശക്തമാവുക. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരളത്തില്‍ കള്ളക്കടല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ (19/05/2026) രാവിലെ 08.30 മുതല്‍ (20/05/2026) ഉച്ചയ്ക്ക് 02.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിപ്പ്.